Last Updated 1 year 15 weeks ago
Ads by Google
24
Sunday
September 2017

ആരോഗ്യം അറിഞ്ഞ് ആഹാരം

 1. Food

ആരോഗ്യവാനായ ഒരു മനുഷ്യന്റെ നേര്‍ക്ക് രോഗാണുക്കള്‍ക്ക് ആക്രമിക്കാന്‍ കഴിയില്ല. അഥവാ ആക്രമിച്ചാലും അവയെ ചെറുത്തു തോല്‍പിക്കാനുള്ള കഴിവ് ഈ ശരീരത്തിനുണ്ട്. നല്ല ആരോഗ്യം നേടിയെടുക്കാന്‍ ഭക്ഷണത്തിലൂടെ സാധ്യമാകുമെന്ന് അറിയുക. ആരോഗ്യ പരിരക്ഷയില്‍ ഭക്ഷണക്രമീകരണത്തിന് സുപ്രധാന സ്ഥാനമാണുള്ളത്. ഇതിനെക്കുറിച്ചുള്ള അറിവില്ലായ്മയാണ് മനുഷ്യന്‍ മിക്ക രോഗങ്ങള്‍ക്കും കീഴ്‌പ്പെടാനുള്ള കാരണം. ഈ അറിവില്ലായ്മ അകറ്റാന്‍ ഡോ. കെ. മാലതിയുടെ 'ഭക്ഷണവും ആരോഗ്യവും' എന്ന ഗ്രന്ഥം സഹായിക്കും.
ഭക്ഷണത്തിന്റെ ധര്‍മ്മം എന്താണെന്നറിയാന്‍ അറിയാന്‍ സഹായിക്കുന്ന മൂന്നുരീതികള്‍ ഈ ഗ്രന്ഥത്തിന്റെ ആദ്യ അധ്യായത്തില്‍ വിവരിച്ചിട്ടുണ്ട്. മാത്രവുമല്ല ഭക്ഷണസാധനങ്ങള്‍ ഏതെല്ലാം പോഷണമൂല്യങ്ങള്‍ നല്കുന്നുവെന്നും പട്ടികയില്‍ വളരെ വ്യക്തമായി കൊടുത്തിരിക്കുന്നതിനാല്‍ കാര്യങ്ങള്‍ വേഗം മനസിലാക്കാന്‍ സാധിക്കും. ശരീരഭാരത്തെ അടിസ്ഥാനപ്പെടുത്തി ഒരു വ്യക്തിക്ക് വേണ്ട ഊര്‍ജ്ജം നിര്‍ണ്ണയിക്കുന്നതിനുള്ള സമവാക്യം ഈ പുസ്തകത്തില്‍ നല്‍കിയിട്ടുണ്ട്. മനുഷ്യരുടെ ഊര്‍ജ്ജാവശ്യകതയും ഓരോ വിഭാഗത്തില്‍പ്പെട്ടവര്‍ക്കും എത്രമാത്രം ഊര്‍ജ്ജം ആവശ്യമാണെന്നും ഇത് നേടിയെടുക്കാന്‍ ആഹാരത്തില്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങളും ഈ ഗ്രന്ഥത്തിന്റെ 'ഊര്‍ജ്ജം-ഊര്‍ജ്ജനിര്‍ണ്ണയം' എന്ന അധ്യായത്തിലും തുടര്‍ന്നു വരുന്ന അധ്യായങ്ങളിലും ഉള്‍പ്പെടുത്തിയിട്ടുണ്ട്.
ഏതൊക്കെ ആഹാരസാധനങ്ങളില്‍ ഏതൊക്കെ ജീവകങ്ങള്‍ അടങ്ങിയിരിക്കുന്നുവെന്നും കഴിക്കേണ്ട അളവും വളരെ വ്യക്തമായി ഗ്രന്ഥകര്‍ത്താവ് ഇതില്‍ പറഞ്ഞിട്ടുണ്ട്. ഫാസ്റ്റ് ഫുഡുകള്‍ തിരഞ്ഞെടുക്കുമ്പോള്‍ ഉണ്ടാവുന്ന ആരോഗ്യപ്രശ്‌നങ്ങളും ഇതില്‍ പ്രതിപാദിച്ചിട്ടുണ്ട്.
ഭക്ഷണശുചിത്വത്തിന് ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍, ഭക്ഷണം പാകം ചെയ്യുമ്പോഴും വിളമ്പുമ്പോഴും ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ തുടങ്ങിയവയും ഈ പുസ്തകത്തില്‍ വിവരിക്കുന്നുണ്ട്. ഗര്‍ഭിണികളുടെ പോഷണക്കുറവ് പരിഹരിക്കാന്‍ കഴിക്കേണ്ട സാധനങ്ങള്‍ളും അളവും പട്ടികയില്‍ ക്രമമായി വിവരിച്ചിരിക്കുന്നു. പ്രസവാന ന്തരം ആഹാരത്തില്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങളും ഇതില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു.
ഭക്ഷണവും ആരോഗ്യവും
ഡോ. കെ. മാലതി
ഡി സി ബുക്‌സ്
വില - 85

Ads by Google

നിങ്ങളുടെ അഭിപ്രായങ്ങള്‍
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മംഗളത്തിന്റെ അഭിപ്രായമാവണമെന്നില്ല.

PLEASE NOTE
അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. ഇംഗ്ലീഷില്‍ ടൈപ് ചെയ്ത് മലയാളമാക്കാനുള്ള സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട് ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Ads by Google
 • ശ്രീമദ്‌ ഭാഗവത കഥ

  ബി. സരസ്വതി സത്യം, ദയ, ശൗചം, സദ്‌വിചാരം, മനോനിയന്ത്രണം ഇന്ദ്രിയ സംയമം, അഹിംസ, ബ്രഹ്‌...

 • mangalam malayalam online newspaper

  നാടകകല വീടാക്കിയ നാടകകൃത്ത്‌

  ആധുനിക കാലഘട്ടത്തില്‍ അതിന്റെ വൈവിധ്യപൂര്‍ണമായ രൂപങ്ങള്‍ എന്തുതന്നെയായാലും...

 • mangalam malayalam online newspaper

  ലാളിത്യത്തിന്റെ കഥാവഴികള്‍

  കഥ അതിന്റെ രൂപത്തിലും ഭാവത്തിലും തുടര്‍ച്ചയായി പുതുക്കപ്പെടലുകള്‍ക്കു വിധേയമാകുന്നു....

 • തിരഞ്ഞെടുത്ത കവിതകള്‍

  ബി. സന്ധ്യ കവിതയുടെ ഉള്‍ക്കരുത്ത്‌ തിരിച്ചറിയുന്ന വായനക്കാര്‍ക്ക്‌ ജാഗ്രതയുള്ള ഒരെഴുത്തു...

 • കെട്ടുകാഴ്‌ച്ച

  എം. പാര്‍ത്ഥിവന്‍ നാല്‍പത്തൊന്നു കവിതകളുടെ സമാഹാരം. അറിവിനുപരി, തിരിച്ചറിവ്‌...

 • സ്‌നേഹമഴ

  മനസ്സില്‍ ഉരുവം കൊള്ളുന്ന സ്‌നേഹത്തിന്റെ ആര്‍ദ്രതയും ഊഷരതയും അനുഭവിപ്പിക്കുന്ന കവിതകള്...

 • കരിമ്പനയുടെ പാട്ട്‌

  മുണ്ടൂര്‍ സേതുമാധവന്‍ വൃശ്‌ചികക്കാറ്റിന്റെ നൈര്‍മല്യമുള്ള, നാട്ടുമണമുള്ള പതിനെട്ടുകഥകളുടെ...

Back to Top