Last Updated 42 weeks 2 hours ago
Ads by Google
30
Thursday
March 2017

സാധാരണക്കാരന്റെ മോഹങ്ങള്‍ക്ക്‌ വില കല്‍പ്പിച്ച്‌ റെഡി-ഗോ; കുറഞ്ഞ വിലയില്‍

mangalam malayalam online newspaper

സാധാരണക്കാരന്റെ മോഹങ്ങള്‍ക്ക്‌ വില കല്‍പ്പിച്ച്‌ ഡാറ്റ്‌സണ്‍ റെഡിഗോ എത്തി. ജാപ്പനീസ്‌ വാഹന നിര്‍മ്മാതാക്കളായ നിസ്സാന്‍ മോട്ടോര്‍ കമ്പനിയുടെ ബജറ്റ്‌ ബ്രാന്‍ഡായ ഡാറ്റസണ്‍ ശ്രേണിയിലെ മൂന്നാമത്തെ മോഡലാണ്‌ റെഡി-ഗോ.
2.38 ലക്ഷം രൂപയാണ്‌ വാഹനത്തിന്റെ വിപണി വില. ഡി, എ, ടി, ടി ഓപ്‌ഷണല്‍, എസ്‌ എന്നിങ്ങനെ അഞ്ച്‌ വകഭേദങ്ങളിലാണ്‌ റെഡിഗോ ലഭ്യമാവുക.

വിവിധ വകഭേദങ്ങള്‍ക്ക്‌ 2.38 ലക്ഷം മുതല്‍ 3.34 ലക്ഷം രൂപവരെയാണ്‌ വില. കുറഞ്ഞ വിലയില്‍ എത്തുന്നതോടെ ഇന്ത്യയില്‍ വില്‍പ്പനയില്‍ മുന്‍മ്പില്‍ നില്‍ക്കുന്ന ഓള്‍ട്ടേയ്‌ക്കും ക്വിഡിനും പ്രധാന എതിരാളിയാകും റെഡി-ഗോ.

എന്‍ട്രി ലെവല്‍ പാസഞ്ചര്‍ കാറായാണ്‌ റെഡിഗോ എത്തുന്നത്‌. സി.എം.എഫ്‌എ പ്ലാറ്റ്‌ഫോമിലാണ്‌ റെഡിഗോയുടെ നിര്‍മ്മാണം. ടോള്‍ ബോയ്‌ ഡിസൈനാണ്‌ ഡാറ്റസണ്‍ റെഡിഗോയ്‌ക്ക് നല്‍കിയിരിക്കുന്നത്‌. ഡേയ്‌ ടൈം റണ്ണിംഗ്‌ ലൈറ്റുകളും റെഡിഗോയുടെ സവിശേഷതയായിരിക്കും.

അഞ്ച്‌ സ്‌പീഡ്‌ മാനുവല്‍ ഗിയര്‍ബോക്‌സാണ്‌ വാഹനത്തിനുള്ളത്‌. 35 ലിറ്റര്‍ ഫ്യൂവല്‍ ടാങ്ക്‌ കപ്പാസിറ്റിയാണ്‌ വാഹനത്തിനുള്ളത്‌. ഒരു ലിറ്ററില്‍ 25 കിലോമീറ്റര്‍ മൈലേജ്‌ വാഹനം നല്‍കുമെന്നാണ്‌ കമ്പനി പറയുന്നത്‌. അഞ്ചു കളറുകളില്‍ റെഡിഗോ ലഭ്യമാകും.

Ads by Google

നിങ്ങളുടെ അഭിപ്രായങ്ങള്‍
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മംഗളത്തിന്റെ അഭിപ്രായമാവണമെന്നില്ല.

PLEASE NOTE
അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. ഇംഗ്ലീഷില്‍ ടൈപ് ചെയ്ത് മലയാളമാക്കാനുള്ള സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട് ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Ads by Google
Back to Top