Last Updated 1 year 15 weeks ago
Ads by Google
24
Sunday
September 2017

യൂറോപ്പില്‍ കാറോടിക്കാന്‍ മഹീന്ദ്ര റെഡി

mangalam malayalam online newspaper

മുംബൈ: യൂറോപ്യന്‍ നിരത്തുകളില്‍ ഇലക്‌ട്രിക്‌ കാറുകള്‍ ഇറക്കാന്‍ പ്രമുഖ വാഹന നിര്‍മാതാക്കളായ മഹീന്ദ്ര ആന്‍ഡ്‌ മഹീന്ദ്രയുടെ നീക്കം.
അന്തരീക്ഷ മലിനീകരണം ഇല്ലാത്ത വാഹനങ്ങളോട്‌ പാശ്‌ചാത്യ രാജ്യങ്ങളില്‍ വര്‍ധിക്കുന്ന പ്രിയം മുതലാക്കാനാണു മഹീന്ദ്രയുടെ പദ്ധതി. ആറുമാസത്തിനകം മഹീന്ദ്രയുടെ ഇലക്‌ട്രിക്‌ കാറുകള്‍ യൂറോപ്യന്‍ വിപണിയില്‍ അവതരിപ്പിക്കുമെന്ന്‌ കമ്പനിയുടെ സി.ഇ.ഒ. പ്രവീണ്‍ ഷാ വെളിപ്പെടുത്തി.
2013ല്‍ മഹീന്ദ്ര അവതരിപ്പിച്ച നു2ഗ്ന എന്ന പേരിലുള്ള ഇലക്‌ട്രിക്‌ കാറുകള്‍ക്ക്‌ ഇപ്പോള്‍ ഭൂട്ടാനിലും നേപ്പാളിലും മികച്ച വിപണിയുണ്ട്‌. യൂറോപ്പില്‍ യു.കെ., നോര്‍വേ, ഐസ്ലന്‍ഡ്‌ എന്നിവിടങ്ങളിലാണ്‌ മഹീന്ദ്ര വിപണി പ്രതീക്ഷിക്കുന്നത്‌. നു2ഗ്ന കാറുകള്‍ക്കു പിന്നാലെ ഇലക്‌ട്രിക്‌ സ്‌പോര്‍ട്‌സ് കാറായ ഹേലൊ മുന്നുവര്‍ഷത്തിനുള്ളില്‍ വിപണിയിലെത്തിക്കാനുള്ള ശ്രമത്തിലാണു മഹീന്ദ്ര.
ഹേലോയ്‌ക്ക് പൂജ്യത്തില്‍നിന്ന്‌ നൂറു കിലോമീറ്റര്‍ വേഗതയിലെത്താന്‍ എട്ടു സെക്കന്‍ഡ്‌ മതി. മണിക്കൂറില്‍ 160 കിലോമീറ്ററാണ്‌ പരമാവധി വേഗം. ഒരു തവണ റീച്ചാര്‍ജ്‌ ചെയ്‌താല്‍ 200 കിലോമീറ്റര്‍ മൈലേജാണ്‌ കമ്പനി അവകാശപ്പെടുത്തത്‌.

Ads by Google

നിങ്ങളുടെ അഭിപ്രായങ്ങള്‍
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മംഗളത്തിന്റെ അഭിപ്രായമാവണമെന്നില്ല.

PLEASE NOTE
അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. ഇംഗ്ലീഷില്‍ ടൈപ് ചെയ്ത് മലയാളമാക്കാനുള്ള സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട് ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Ads by Google
Back to Top