Last Updated 1 year 14 weeks ago
Ads by Google
20
Wednesday
September 2017

നിരീക്ഷിക്കേണ്ട ഓഹരികള്‍

mangalam malayalam online newspaper

ഇത്തവണ പരിചയപ്പെടുത്തുന്നത്‌ ദീര്‍ഘകാലാടിസ്‌ഥാനത്തില്‍ നേട്ടമുണ്ടാക്കാന്‍ സാധ്യതയുള്ള ചില ഓഹരികളാണ്‌. ഈ കമ്പനികളുടെ പ്രവര്‍ത്തനം നിരീക്ഷിച്ച ശേഷം വിപണിയില്‍ ഇടപെടാന്‍ സാധിക്കും. നിലവില്‍ പല കാരണങ്ങളാല്‍ ഇടിവുതട്ടി നില്‍ക്കുന്ന ഇത്തരം കമ്പനികള്‍ക്ക്‌ പക്ഷേ, വളരാനുള്ള സാഹചര്യം തന്നെയാണ്‌ നിലനില്‍ക്കുന്നത്‌. വിപണിയില്‍ കൃത്യമായി നിരീക്ഷിച്ച ശേഷം മാത്രമേ ഇടപെടാന്‍ പാടുള്ളൂവെന്ന്‌ പ്രത്യേകം ഓര്‍ക്കേണ്ടതുമുണ്ട്‌.

ട്രിഡന്റ്‌

സള്‍ഫ്യൂരിക്കാസിഡ്‌ ഇന്ത്യയിലേക്ക്‌ ഇറക്കുമതി ചെയ്ുന്നയതിനുള്ള നികുതി കുറച്ചത്‌ കമ്പനിയെ ദോഷകരമായി ബാധിക്കുന്ന തീരുമാനമായി. സള്‍ഫ്യൂരിക്ക്‌ ആസിഡ്‌ ഉത്‌പാദനമാണ്‌ കമ്പനിയുടെ പ്രധാന പ്രവര്‍ത്തനം. എന്നാല്‍ ഈ സാഹചര്യത്തെ അതീജീവിക്കാന്‍ സാധിക്കുമെന്നുതന്നെയാണ്‌ കമ്പനി പ്രതീക്ഷിക്കുന്നതും.
മാര്‍ക്കറ്റ്‌ പൊട്ടിയ സമയങ്ങളിലും ഈ ഷെയര്‍ വലിയ കോട്ടമില്ലാതെ പിടിച്ചുനിന്നത്‌ ശ്രദ്ധിക്കേണ്ടതാണ്‌. സമീപകാലത്തായി വിപണിയില്‍ വലിയ മുന്നേറ്റമൊന്നും നടത്തിയിട്ടില്ലാത്ത ഈ കമ്പനിയുടെ ഷെയറില്‍ ചെറിയ വര്‍ദ്ധനവ്‌ മാത്രമാണുണ്ടയത്‌. ദീര്‍ഘകാലത്തേക്ക്‌ പരിഗണിക്കുമ്പോള്‍ വാങ്ങാന്‍ പറ്റിയ സാഹചര്യമാണ്‌ സംജാതമായതെന്ന്‌ വിദഗ്‌ദര്‍. അതേസമയം കൃത്യമായ വിലയിരുത്തല്‍ ആവശ്യവുമാണ്‌.
23.5 രൂപയിലാണ്‌ ഈ ഷെയര്‍ ഇന്നലെ ക്ലോസ്‌ ചെയ്‌തത്‌. ഇത്‌ ഏറെ താഴ്‌ന്ന നിരക്കാണ്‌. അതുകൊണ്ട്‌ തന്നെ ദീര്‍ഘകാലം കൊണ്ട്‌ നല്ല ലാഭം നേടാനാകുമെന്ന്‌ വിലയിരുത്തല്‍.
29 രൂപാ 92 പൈസയാണ്‌ ട്രിഡന്റിന്റെ ബുക്ക്‌ വാല്യൂ. 6 രൂപ 33 പൈസയാണ്‌ ഇ.പി.എസ്‌. വികസനം കഴിഞ്ഞതിനാല്‍തന്നെ അടുത്ത ഒരു വര്‍ഷത്തിനുള്ളില്‍ നല്ല തോതിലുള്ള വളര്‍ച്ചയുണ്ടാകുമെന്നാണ്‌ പ്രതീക്ഷിക്കുന്നത്‌.

ഫെഡറല്‍ ബാങ്ക്‌

സ്വകാര്യ മേഖലയിലെ ഓള്‍ഡ്‌ ജനറേഷന്‍ വിഭാഗത്തില്‍പെട്ട മികച്ച ബാങ്കാണിത്‌. ഇന്ത്യയിലെ തന്നെ മികച്ച ബാങ്കുകളിലൊന്നായ ഫെഡറല്‍ബാങ്ക്‌ മികച്ച രീതിയിലുള്ള റിസള്‍ട്ടാണ്‌ നല്‍കുന്നതും. റിസര്‍വ്‌ ബാങ്ക്‌ പലിശ നിരക്ക്‌ കുറയ്‌ക്കാനുള്ള തീരുമാനമെടുത്തത്‌ പൊതുവെ ബാങ്കുകള്‍ക്ക്‌ നല്ല ദിനങ്ങളാണ്‌ കൊണ്ടുവരിക.
അതിനപ്പുറത്ത്‌ അടുത്തിടെ ബാങ്ക്‌ ജീവനക്കാര്‍ നടത്തിയ സമരം ഓഹരി വിപണിയില്‍ പ്രതിഫലിച്ചിരുന്നു. സമരം നടക്കുന്ന കമ്പനികളുടെ വിശ്വാസ്യത കുറയുന്നത്‌ പൊതു കാര്യമാണ്‌. ഇത്‌ ഫെഡറല്‍ ബാങ്കിനേയും ബാധിച്ചിട്ടുണ്ട്‌. അതേസമയം കേരളത്തില്‍ സ്‌ഥാപനങ്ങള്‍ക്ക്‌ മുമ്പിലുള്ള സമരങ്ങളില്‍ പുതുമയില്ലാത്തതിനാല്‍തന്നെ വലിയ തോതില്‍ ബാധിച്ചിട്ടുമില്ല. വിദേശ മൂലധന നിക്ഷേപം അനുവദിച്ചുകൊണ്ടുള്ള കേന്ദ്ര സര്‍ക്കാറിന്റെ നയം ഫെഡറല്‍ ബാങ്കിന്‌ ഗുണകരമാണ്‌. മുപ്പത്‌ ശതമാനത്തിന്‌ മുകളില്‍ വിദേശ നിക്ഷേപം സ്വീകരിക്കാന്‍ ഇനിയും ഫെഡറല്‍ ബാങ്കിന്‌ സാധിക്കും. ഇത്‌ വലിയൊരു സാധ്യതയാണ്‌.
81 രൂപാ 20 പൈസയാണ്‌ കഴിഞ്ഞ വര്‍ഷത്തെ ബുക്ക്‌ വാല്യൂ. 9.5 ആണ്‌ ഇ.പി.എസ്‌. ഒരു വര്‍ഷത്തിനുള്ളില്‍ മികച്ച വളര്‍ച്ച നേടാന്‍ സാധ്യതയുള്ള ഓഹരികളിലൊന്നായി പരിഗണിക്കാമെങ്കിലും സമരപ്രവര്‍ത്തനങ്ങളുടെ ഗതിവിഗതികളും കണക്കിലെടുക്കേണ്ടതുണ്ട്‌. 154.20 രൂപയായി വര്‍ദ്ധിച്ച്‌ 146.15 രൂപയിലാണ്‌ ഇന്നലെ ഈ ഷെയര്‍ ക്ലോസ്‌ ചെയ്‌തത്‌.

മനക്‌സിയാ

മനക്‌സിയാ അഞ്ച്‌ കമ്പനികളായി വിഭജിക്കപ്പെട്ടത്‌ ഈയിടെയാണ്‌. ഈ കമ്പനികളൊക്കെയും രണ്ട്‌ എക്‌സ്ചേഞ്ചുകളിലും വ്യാപാരം നടത്താനുള്ള അപേക്ഷ നല്‍കി കാത്തിരിപ്പാണ്‌. ഇക്കാര്യത്തില്‍ അടുത്തുതന്നെ തീര്‍പ്പുണ്ടാകും. ഈ സാഹചര്യത്തില്‍ നേരത്തെ മനക്‌സിയായുടെ ഓഹരി കൈവശമുണ്ടായിരുന്നവര്‍ക്ക്‌ ഏറെ നേട്ടമുണ്ടാക്കാന്‍ സാധിക്കും.
നഷ്‌ടത്തിലെങ്കിലും പ്രതീക്ഷ നല്‍കുന്ന ഒട്ടേറെ ഘടകങ്ങള്‍ ഇപ്പോഴും നിലനിര്‍ത്തുന്ന കമ്പനികളിലൊന്നാണ്‌ മനക്‌സിയാ.
ഇന്ത്യയിലും ഇന്ത്യയ്‌ക്ക് പുറത്തും പ്ലാന്റുള്ള കമ്പനി അഞ്ചായി വിഭജിക്കപ്പെട്ടശേഷവും വളരെ മികച്ച റിസള്‍ട്ട്‌ തന്നെയാണ്‌ നല്‍കുന്നതും. വിഭജിക്കപ്പെട്ടതോടെ രണ്ട്‌ രൂപാ ഷെയറുണ്ടായിരുന്ന ഒരാള്‍ക്ക്‌ നാലു കമ്പനികളുടേയും ഒരു രൂപാ ഷെയറുകള്‍ സൗജന്യമായി ലഭിച്ചിരുന്നു. ഇതോടെ നാലു കമ്പനികളുടെ ഷെയറുകളും സൗജന്യമായി ലഭിച്ചു.
130 രൂപ വിലയുള്ളപ്പോഴാണ്‌ കമ്പനി അഞ്ചായി വിഭജിക്കപ്പെട്ടത്‌. അതേസമയം ഇന്നലെ 59.20 രൂപയിലാണ്‌ ഇന്നലെ ക്ലോസ്‌ ചെയ്‌തത്‌.
അലൂമിനിയം ഷീറ്റുകള്‍ ഉത്‌പാദിപ്പിക്കുന്ന നമ്പര്‍ വണ്‍ കമ്പനിയാണ്‌ മനക്‌സിയാ. ബിയര്‍ കുപ്പിയുടെ അടപ്പുണ്ടാക്കുന്നതിലും ഇന്ത്യയിലെ കുത്തക ഈ കമ്പനിയ്‌ക്ക് തന്നെയാണ്‌. സ്വന്തം ബ്രാന്റായിട്ടല്ലെങ്കിലും ഏറ്റവും പ്രചാരമുള്ള കൊതുകു തിരികള്‍ ഈ കമ്പനി നിര്‍മിച്ച്‌ വിപണിയിലെത്തിക്കുന്നുണ്ട്‌.
224 രൂപ ബുക്ക്‌ വാല്യു ഉള്ള ഷെയറാണിത്‌. 28രൂപ 45 പൈസയാണ്‌ ഷെയറിന്റെ ഇ.പി.എസ്‌. അതേസമയം കടബാധ്യതയാണ്‌ കമ്പനിയെ അലട്ടുന്നത്‌. ഇതുകൊണ്ട്‌ തന്നെയാണ്‌ ഷെയറിന്‌ കുതിപ്പുണ്ടാക്കാന്‍ സാധിക്കാതെ പോകുന്നതും. കമ്പനി അഞ്ചായി വിഭജിക്കപ്പെട്ടതോടെ ഇതിന്‌ പരിഹാരം ഉണ്ടാകുമെന്ന്‌ തന്നെയാണ്‌ കരുതുന്നത്‌.

Ads by Google

നിങ്ങളുടെ അഭിപ്രായങ്ങള്‍
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മംഗളത്തിന്റെ അഭിപ്രായമാവണമെന്നില്ല.

PLEASE NOTE
അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. ഇംഗ്ലീഷില്‍ ടൈപ് ചെയ്ത് മലയാളമാക്കാനുള്ള സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട് ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Ads by Google
Back to Top