Last Updated 1 year 14 weeks ago
Ads by Google
20
Wednesday
September 2017

പുതിയ മുഖവുമായി ബെന്‍സ്‌ 'ബി ക്ലാസ്‌'

mangalam malayalam online newspaper

മെഴ്‌സിഡസ്‌ ബെന്‍സ്‌ ഈ വര്‍ഷത്തെ മൂന്നാമത്തെ വാഹനമായ പുതിയ ബി ക്ലാസ്‌ പുറത്തിറക്കി. മുന്‍മോഡലിനേക്കാള്‍ 25 ശതമാനം കൂടിയ ശക്‌തിയോടൊപ്പം ഉയര്‍ന്ന ഇന്ധനക്ഷമതയുമാണ്‌ ബി ക്ലാസിലെ പുതിയ ഡീസല്‍ എന്‍ജിന്റെ മേന്മ. ഇന്ത്യയിലെ ഒരേയൊരു ലക്ഷ്വറി ടൂറര്‍ എന്ന്‌ കമ്പനി വിശേഷിപ്പിക്കുന്ന വാഹനത്തിന്‌ ഉയര്‍ന്ന സുരക്ഷ, യാത്രാസുഖം, പ്രായോഗികത എന്നിവയാണ്‌ പ്രത്യേകതകള്‍. ഇന്ത്യന്‍ റോഡ്‌ സാഹചര്യങ്ങള്‍ക്ക്‌ ഇണങ്ങിയ വിധത്തില്‍ തയ്ായറാക്കിയിരിക്കുന്ന സസ്‌പെന്‍ഷന്‍ യാത്രാസുഖവും ഡ്രൈവിങ്‌ സുഖവും വര്‍ദ്ധിപ്പിക്കുന്നു.

പനോരമിക്‌ സണ്‍റൂഫ്‌, റിവേഴ്‌സ് ക്യാമറ, മെമ്മറി സീറ്റുകള്‍, ഷിഫ്‌റ്റ് പാഡിലുകളോടു കൂടിയ സ്‌റ്റിയറിങ്‌, 7ജി ഡിസിടി ഡ്യുവല്‍ ക്ലച്ച്‌ ട്രാന്‍സ്‌മിഷന്‍ തുടങ്ങിയവ ബി ക്ലാസ്‌ ഡ്രൈവിങ്‌ സുഖകരമാക്കുന്നു. കൂടാതെ ഏഴ്‌ എയര്‍ബാഗുകള്‍, അറ്റന്‍ഷന്‍ അസിസ്‌റ്റ്, അഡാപ്‌റ്റീവ്‌ ബ്രേക്കിങ്‌, ഹില്‍ സ്‌റ്റാര്‍ട്ട്‌ അസിസ്‌റ്റ് എന്നീ സുരക്ഷാസംവിധാനങ്ങളും വാഹനത്തിലുണ്ട്‌.

20 ശതമാനം കൂടിയ ശക്‌തിയും 20 ശതമാനം കൂടുതല്‍ ടോര്‍ക്കുമാണ്‌ എ ക്ലാസിലെ പുതിയ എ 200 സിഡിഐ ഡീസല്‍ എന്‍ജിന്റെ പ്രത്യേകത. കൂടാതെ പനോരമിക്‌ സണ്‍റൂഫ്‌ സ്‌റ്റാന്‍ഡേര്‍ഡ്‌ മോഡല്‍ മുതല്‍ ലഭ്യമാണെന്ന മെച്ചവുമുണ്ട്‌. 3600- 4400 ആര്‍പിഎമ്മില്‍ 100 കിലോവാട്ട്‌ ശക്‌തിയാണ്‌ പുതിയ എന്‍ജിന്‍ ഉത്‌പാദിപ്പിക്കുക.
സെഗ്മെന്റില്‍ ഏറ്റവുമധികം വില്‍പനയുളള മെഴ്‌സിഡസ്‌ ബി ക്ലാസാണ്‌ ഇന്ത്യയില്‍ ലക്ഷ്വറി ടൂറര്‍ വിഭാഗത്തിന്‌ പാതയൊരുക്കിയത്‌. സ്‌പോര്‍ട്ടിനെസ്സിനും ഡ്രൈവിങ്‌ മികവിനും പുറമെ മുടക്കുന്ന പണത്തിനേക്കാള്‍ മൂല്യവും ഉറപ്പുവരുത്തിയ ബി ക്ലാസ്‌ ചെറിയ കുടുംബങ്ങള്‍ക്ക്‌ ചേര്‍ന്ന വാഹനമാകുമെന്നാണ്‌ വിലയിരുത്തല്‍.

ബി 180 സ്‌പോര്‍ട്ടിന്‌ 27.95 ലക്ഷം രൂപ, ബി 200 സിഡിഐ സ്‌പോര്‍ട്ടിന്‌ 28.95 ലക്ഷം രൂപ എന്നിങ്ങനെയാണ്‌ ബി ക്ലാസ്സ്‌ മോഡലുകളുടെ വില. എ 180 സ്‌പോര്‍ട്ട്‌ എംഐ 15 മോഡലിന്‌ 25.95 ലക്ഷം രൂപയും, എ 200 സിഡിഐ സ്‌പോര്‍ട്ട്‌ എംഐ 15 മോഡലിന്‌ 26.95 ലക്ഷം രൂപയുമാണ്‌ എ ക്ലാസിന്റെ വില.

Ads by Google

നിങ്ങളുടെ അഭിപ്രായങ്ങള്‍
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മംഗളത്തിന്റെ അഭിപ്രായമാവണമെന്നില്ല.

PLEASE NOTE
അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. ഇംഗ്ലീഷില്‍ ടൈപ് ചെയ്ത് മലയാളമാക്കാനുള്ള സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട് ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Ads by Google
Back to Top