Last Updated 1 year 14 weeks ago
Ads by Google
19
Tuesday
September 2017

വിലക്കുറവോടെ സപ്ലൈകോ ഓണം വിപണി തുടങ്ങി

mangalam malayalam online newspaper

കൊച്ചി : വെളിച്ചെണ്ണ, പഞ്ചസാര, മട്ടഅരി, തേയില എന്നിവയുടെ വില കുറച്ച്‌ സെപ്ലെകോ ഓണക്കാല വിപണിക്കായി ഒരുങ്ങി. സബ്‌സിഡി വെളിച്ചെണ്ണയുടെ വില ലിറ്ററിന്‌ 130 രൂപയില്‍ നിന്ന്‌ 110 രൂപയായും പഞ്ചസാര കിലോഗ്രാമിന്‌ 24 ല്‍നിന്ന്‌ 22 രൂപയായും മട്ട അരി 25 രൂപയില്‍ നിന്ന്‌ 24 രൂപയായും കുറച്ചു. ശബരി സുപ്രീം തേയില കിലോഗ്രാമിന്‌ 11 രൂപ കുറച്ച്‌ 131 രൂപയ്‌ക്കും സെപ്ലെകോ ഹോട്ടല്‍ ബ്ലെന്റ്‌ തേയില 12 രൂപ കുറച്ച്‌ 150 രൂപയ്‌ക്കും ലഭ്യമാകും.
തിരുവനന്തപുരം, എറണാകുളം ജില്ലകളില്‍ ഓഗസ്‌റ്റ്‌ 10 മുതലും കോട്ടയം, കൊല്ലം, തൃശൂര്‍, കോഴിക്കോട്‌ എന്നിവിടങ്ങളില്‍ ഓഗസ്‌റ്റ്‌ 17 മുതലും ഓണം മെട്രോഫെയര്‍ സംഘടിപ്പിക്കും. 27 വരെ നീണ്ടു നില്‍ക്കുന്ന ഓണച്ചന്തകളുടെ സംസ്‌ഥാനതല ഉദ്‌ഘാടനം 10 രാവിലെ 9.30 ന്‌ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി എറണാകുളം കലൂര്‍ ജവാഹര്‍ലാല്‍ നെഹ്‌റു സ്‌റ്റേഡിയത്തില്‍ നിര്‍വഹിക്കും. ഇതിനു പുറമെ ഓണം ടൗണ്‍ ഫെയറുകള്‍ 10 പ്രധാനനഗരങ്ങളില്‍ 17 ന്‌ ആരംഭിക്കും.
19 പ്രമുഖ സ്‌ഥലങ്ങളില്‍ 20 മുതല്‍ പ്രത്യേക ഓണച്ചന്തകളും സംഘടിപ്പിക്കും. എല്ലാ നിയമസഭാമണ്ഡലങ്ങളിലും 23 മുതല്‍ 27 വരെ ഒരു ഓണച്ചന്തയെങ്കിലും പ്രവര്‍ത്തിക്കുന്നുണ്ടെന്ന്‌ ഉറപ്പാക്കും.
ഓണവിപണിയിലെ വില കുറയ്‌ക്കുന്നതിന്റെ ഭാഗമായി സപ്‌െളെകോ എല്ലാ വില്‍പ്പനശാലകളിലും 23 മുതല്‍ അഞ്ചു ദിവസത്തെ ഓണച്ചന്ത സംഘടിപ്പിക്കും. 23 ഞായറാഴ്‌ച സപ്‌െളെകോ വില്‌പനശാലകള്‍ തുറന്നു പ്രവര്‍ത്തിക്കും.
മാവേലിസ്‌റ്റോറുകള്‍ ഇല്ലാത്ത 45 പഞ്ചായത്തുകളില്‍ തദ്ദേശസ്വയംഭരണസ്‌ഥാപനങ്ങളുടെ സഹായത്തോടെ ഓണം മിനിഫെയറുകള്‍ 23 മുതല്‍ സംഘടിപ്പിക്കും. സെപ്ലെകോ വില്‍പ്പനശാലകളിലൂടെ വാങ്ങുന്ന ബ്രാന്‍ഡഡ്‌ ഉല്‍പ്പന്നങ്ങള്‍ക്ക്‌ 5 മുതല്‍ 30 ശതമാനം വരെ വിലക്കുറവ്‌ ഓണക്കാലത്തും ഉണ്ടായിരിക്കും.
23 മുതല്‍ 27 വരെ എല്ലാ മാവേലിസ്‌റ്റോറുകളും രാവിലെ 9.30 മുതല്‍ െവെകിട്ട്‌ 7 വരെ ഇടവേളകളില്ലാതെ പ്രവര്‍ത്തിക്കും. ഓണക്കാലത്ത്‌ ഉപഭോക്‌താക്കളുടെ തിരക്കും സൗകര്യവും കണക്കിലെടുത്താണ്‌ ഇത്‌.
സെപ്ലെകോ ഓണത്തോടനുബന്ധിച്ച്‌ 20 ലക്ഷം ബി.പി.എല്‍. കുടുംബങ്ങള്‍ക്കും ഒരു ലക്ഷത്തി അമ്പതിനായിരം ആദിവാസി കുടുംബങ്ങള്‍ക്കും സൗജന്യ ഓണക്കിറ്റ്‌ നല്‍കും. 25 ലക്ഷം സ്‌കൂള്‍കുട്ടികള്‍ക്ക്‌ അഞ്ച്‌ കിലോഗ്രാം അരി വീതം വിതരണം ചെയ്യും.
ഓണക്കാലത്ത്‌ ഉപഭോക്‌താക്കള്‍ക്കായി ആകര്‍ഷകമായ സമ്മാനപദ്ധതിയും സെപ്ലെകോ ഒരുക്കിയിട്ടുണ്ട്‌. ഓഗസ്‌റ്റ്‌ 10 മുതല്‍ 27 വരെ സെപ്ലെകോ വില്‍പ്പനശാലകളിലൂടെയും ഓണച്ചന്തകളിലൂടെയും 1500 രൂപയിലധികം വിലയ്‌ക്ക്‌ സാധനങ്ങള്‍ വാങ്ങുന്ന ഉപഭോക്‌താക്കള്‍ക്ക്‌ 50 രൂപയുടെ ശബരി ഉല്‍പ്പന്നങ്ങള്‍ സൗജന്യമായി നല്‍കും. കൂടാതെ ഇവര്‍ക്ക്‌ നല്‍കുന്ന കൂപ്പണുകള്‍ നറുക്കെടുത്ത്‌ ഓരോ ജില്ലയിലെയും വിജയികള്‍ക്ക്‌ ഓരോ പവന്‍ സ്വര്‍ണനാണയം വീതവും സംസ്‌ഥാനതല വിജയിക്ക്‌ 5 പവന്‍ സ്വര്‍ണനാണയവും നല്‍കും.
ഓണക്കാലത്ത്‌ ലഭ്യമാക്കുന്ന മറ്റ്‌ സബ്‌സിഡി സാധനങ്ങളുടെ വില (കിലോഗ്രാമിന്‌):
ചെറുപയര്‍ 74, ഉഴുന്ന്‌ 66, കടല 43, വന്‍പയര്‍ 45, തുവരപ്പരിപ്പ്‌ 65, മുളക്‌ 75, മല്ലി 100, ജയ അരി 25, കുറുവ അരി 25, മാവേലി പച്ചരി 23.

Ads by Google

നിങ്ങളുടെ അഭിപ്രായങ്ങള്‍
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മംഗളത്തിന്റെ അഭിപ്രായമാവണമെന്നില്ല.

PLEASE NOTE
അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. ഇംഗ്ലീഷില്‍ ടൈപ് ചെയ്ത് മലയാളമാക്കാനുള്ള സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട് ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Ads by Google
Back to Top