Last Updated 1 year 15 weeks ago
Ads by Google
24
Sunday
September 2017

ഓഹരി വിപണിക്ക്‌ തകര്‍ച്ച; ബാങ്കിങ്‌ ഓഹരികള്‍ക്ക്‌ ഉയര്‍ച്ച

mangalam malayalam online newspaper

മുംബൈ: നിക്ഷേപകര്‍ ലാഭമെടുപ്പിന്‌ ഉത്സാഹിച്ചതോടെ ഓഹരി വിപണി നഷ്‌ടത്തില്‍ വ്യാപാരം അവസാനിപ്പിച്ചു. എന്നാല്‍ കേന്ദ്ര സര്‍ക്കാര്‍ പൊതുമേഖലാ ബാങ്കുകളില്‍ പരിഷ്‌കരണം പ്രഖ്യാപിച്ചതിനു പിന്നാലെ ബാങ്കുകളുടെ ഓഹരി വിലയില്‍ വന്‍ മുന്നേറ്റത്തിനും വിപണി സാക്ഷ്യം വഹിച്ചു. ഇന്നലെ സെന്‍സെക്‌സ് സൂചിക 189 പോയിന്റ്‌ ഇടിഞ്ഞ്‌ 27,878 ലും നിഫ്‌റ്റി 41 പോയിന്റ്‌ കുറഞ്ഞ്‌ 8,477 ലുമാണ്‌ വ്യപാരം അവസാനിപ്പിച്ചത്‌.

പൊതുമേഖലാ ബാങ്കുകളുടെ മത്സരക്ഷമത ഉയര്‍ത്താനുള്ള നടപടികളാണു കഴിഞ്ഞ ദിവസം ധനമന്ത്രി അരുണ്‍ ജെയ്‌റ്റ്ലി പ്രഖ്യാപിച്ചത്‌. ഇതിനോടുള്ള ഓഹരി വിപണിയുടെ പ്രതികരണം പൊതുമേഖലാ ബാങ്ക്‌ സൂചികയില്‍ ദൃശ്യമായി.

പൊതുമേഖലാ ബാങ്കുകളുടെ കൂട്ടത്തില്‍ ബാങ്ക്‌ ഓഫ്‌ ബറോഡ 15 ശതമാനത്തിന്റെ ഉയര്‍ച്ചയാണു രേഖപ്പെടുത്തിയത്‌. കനറാ ബാങ്ക്‌ ഓഹരികളുടെ മൂല്യത്തില്‍ 13 ശതമാനം വര്‍ധനവുണ്ടായി.
ബാങ്ക്‌ ഓഫ്‌ ഇന്ത്യ, ഇന്ത്യന്‍ ഓവര്‍സീസ്‌ ബാങ്ക്‌, പഞ്ചാബ്‌ നാഷണല്‍ ബാങ്ക്‌, എന്നിവയും നേട്ടമുണ്ടാക്കി. എസ്‌.ബി.ഐക്ക്‌ 1.8 ശതമാനം നേട്ടമാണുണ്ടായത്‌.

Ads by Google

നിങ്ങളുടെ അഭിപ്രായങ്ങള്‍
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മംഗളത്തിന്റെ അഭിപ്രായമാവണമെന്നില്ല.

PLEASE NOTE
അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. ഇംഗ്ലീഷില്‍ ടൈപ് ചെയ്ത് മലയാളമാക്കാനുള്ള സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട് ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Ads by Google
Back to Top