Last Updated 1 year 14 weeks ago
Ads by Google
21
Thursday
September 2017

ജി.കെ.എസ്‌.എഫ്‌. മെഗാ സെഷന്‍: യു.എന്നിനും പങ്കാളിത്തം

ന്യൂഡല്‍ഹി: ജി.കെ.എസ്‌.എഫ്‌. മെഗാ സെഷന്‍ ഒന്‍പതിന്റെ ഭാഗമായി കോഴിക്കോട്‌ വടകരയിലെ ഇരിങ്ങലില്‍ സംഘടിപ്പിക്കുന്ന രാജ്യാന്തര കരകൗശലമേളയില്‍ യു.എന്നും പങ്കാളിയാകുന്നു.
ഇതുസംബന്ധിച്ച ഔദ്യോഗിക ക്ഷണപത്രത്തില്‍, ഐക്യരാഷ്‌ട്രസഭ ഇന്ത്യ റസിഡന്റ്‌ കോ-ഓര്‍ഡിനേറ്റര്‍ യൂറി അഫിനസീവ്‌ ഒപ്പുവച്ചു. ഡല്‍ഹിലെ യു.എന്‍. ആസ്‌ഥാനത്ത്‌ നടന്ന ചടങ്ങില്‍ ജി.കെ.എസ്‌.എഫ്‌. ഡയറക്‌ടര്‍ കെ.എം. അനില്‍ മുഹമ്മദ്‌, സ്‌റ്റേറ്റ്‌ കോ-ഓര്‍ഡിനേറ്റര്‍ വി. വിജയന്‍ എന്നിവര്‍ സംബന്ധിച്ചു.
ഡിസംബര്‍ 20 മുതല്‍ ജനുവരി അഞ്ച്‌ വരെ നടക്കുന്ന കരകൗശല മേളയുടെ ക്ഷണം ഐക്യരാഷ്‌ട്രസഭയുടെ ഇന്ത്യയിലെ ഓഫിസ്‌ മുഖാന്തിരം എല്ലാ യു.എന്‍. സ്‌ഥാപനങ്ങളിലേക്കും വിദേശ രാജ്യങ്ങളുടെ എംബസികളിലേക്കും ഹെക്കമ്മിഷന്‍ ഓഫിസുകളിലേയ്‌ക്കും അയക്കും.

Ads by Google

നിങ്ങളുടെ അഭിപ്രായങ്ങള്‍
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മംഗളത്തിന്റെ അഭിപ്രായമാവണമെന്നില്ല.

PLEASE NOTE
അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. ഇംഗ്ലീഷില്‍ ടൈപ് ചെയ്ത് മലയാളമാക്കാനുള്ള സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട് ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Ads by Google
Back to Top