Last Updated 1 year 6 weeks ago
Ads by Google
23
Sunday
July 2017

കല്യാണിനു പുനയില്‍ പുതിയ ഷോറൂം

തൃശൂര്‍: കല്യാണ്‍ ജൂവലേഴ്‌സിന്റെ പുനയിലെ രണ്ടാമത്തെ ഷോറൂം ഹദപ്‌സറില്‍ യോഗേഷ്‌ തിലേക്കര്‍ എം.എല്‍.എ. ഉദ്‌ഘാടനം ചെയ്‌തു. കല്യാണിന്റെ എണ്‍പത്തിയാറാമത്‌ ഷോറൂമാണിത്‌.
കല്യാണ്‍ ജൂവലേഴ്‌സ്‌ ചെയര്‍മാനും മാനേജിങ്‌ ഡയറക്‌ടറുമായ ടി.എസ്‌. കല്യാണരാമന്‍, ടി.കെ. സീതാരാമന്‍, ടി.കെ. രമേഷ്‌ തുടങ്ങിയവര്‍ ഉദ്‌ഘാടനച്ചടങ്ങില്‍ പങ്കെടുത്തു. മൂന്നുനിലകളിലായി പണിതീര്‍ത്തിരിക്കുന്ന ഷോറൂമിന്‌ 50 കോടി രൂപയാണ്‌ മുതല്‍മുടക്ക്‌.
പന്തീരായിരം ചതുരശ്രയടി വിസ്‌തീര്‍ണമുള്ള ഷോറൂമില്‍ നവീനവും പരമ്പരാഗതവുമായ രണ്ടുലക്ഷം സ്വര്‍ണ, ഡയമണ്ട്‌ ആഭരണങ്ങളാണ ഒരുക്കിയിരിക്കുന്നത്‌. മഹാരാഷ്‌ട്രയില്‍ വലിയ ആറ്‌ ഷോറൂമുകളും 25 െമെ കല്യാണ്‍ സേവനകേന്ദ്രങ്ങളുമുണ്ട്‌. മഹാരാഷ്‌ട്രയില്‍ 300 കോടി രൂപയാണ്‌ കല്യാണ്‍ ജൂവലേഴ്‌സ്‌ മുതല്‍ മുടക്കിയിരിക്കുന്നത്‌. ദക്ഷിണേന്ത്യ, മഹാരാഷ്‌ട്ര, ഒറീസ, ഗുജറാത്ത്‌, ദേശീയ തലസ്‌ഥാന മേഖല, പഞ്ചാബ്‌ എന്നിവിടങ്ങളിലായി ദേശീയ തലത്തില്‍ മികച്ച സാന്നിധ്യമാണ്‌ കല്യാണ്‍ ജൂവലേഴ്‌സിന്‌.
ഇന്ത്യയിലും പടിഞ്ഞാറന്‍ ഏഷ്യയിലുമായി 86 ഷോറൂമുകളാണ്‌ കല്യാണ്‍ ജൂവലേഴ്‌സിനുള്ളത്‌. വര്‍ഷാവസാനത്തോടെ 100 ഷോറൂമുകള്‍ ആരംഭിക്കുന്നതിനാണ്‌ ലക്ഷ്യമിട്ടിരിക്കുന്നത്‌.

Ads by Google

നിങ്ങളുടെ അഭിപ്രായങ്ങള്‍
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മംഗളത്തിന്റെ അഭിപ്രായമാവണമെന്നില്ല.

PLEASE NOTE
അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. ഇംഗ്ലീഷില്‍ ടൈപ് ചെയ്ത് മലയാളമാക്കാനുള്ള സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട് ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Ads by Google
Back to Top