Last Updated 1 year 14 weeks ago
Ads by Google
20
Wednesday
September 2017

ഫ്‌ളിപ്പ്‌കാര്‍ട്ടിനു വഴികാട്ടാന്‍ മാപ്‌മൈഇന്ത്യ

mangalam malayalam online newspaper

ബംഗളുരു: പ്രമുഖ ഓണ്‍ലൈന്‍ റീടെയ്‌ല്‍ മേഖലയിലെ കരുത്തനായ ഫ്‌ളിപ്പ്‌കാര്‍ട്ട്‌ മാപ്‌മൈഇന്ത്യയുടെ ഓഹരി സ്വന്തമാക്കി. സപ്ലൈ മാനേജ്‌മെന്റ്‌ കൂടുതല്‍ ബലവത്താക്കാനാണ്‌ മാപ്‌മൈഇന്ത്യയുടെ സ്വന്തമാക്കിയതെന്നു ഫ്‌ളിപ്പ്‌കാര്‍ട്ട്‌ അധികൃതര്‍ വ്യക്‌തമാക്കി.
ഫ്‌ളിപ്പ്‌കാര്‍ട്ട്‌ രംഗത്തെത്തിയതോടെ നെക്‌സസ്‌ വെഞ്ച്വര്‍, ലൈറ്റ്‌ബോക്‌സ് വെഞ്ച്വേഴ്‌സ് എന്നിവര്‍ മാപ്‌മൈഇന്ത്യയിലെ പങ്കാളിത്തം ഒഴിയുകയാണെന്നു പ്രഖ്യാപിച്ചു. എന്നാല്‍ ഫ്‌ളിപ്പ്‌കാര്‍ട്ട്‌ മാപ്‌മൈഇന്ത്യയുടെ എത്ര ശതമാനം ഓഹരി നേടിയെന്ന്‌ അറിവായിട്ടില്ല. മാപ്‌മൈഇന്ത്യ തങ്ങള്‍ തുടര്‍ന്നു പോരുന്ന സേവനങ്ങള്‍ തുടരുമെന്നു വ്യക്‌തമാക്കി. അതേ സമയം കഴിഞ്ഞ മാര്‍ച്ചില്‍ അവസാനിച്ച സാമ്പത്തിക വര്‍ഷത്തില്‍ ഫ്‌ളിപ്പ്‌കാര്‍ട്ട്‌ 2000 കോടി രൂപയുടെ നഷ്‌ടം രേഖപ്പെടുത്തിയതായി റിപ്പോര്‍ട്ട്‌ പുറത്തുവന്നു. സ്‌നാപ്‌ഡീല്‍, ആമസോണ്‍ എന്നിവയുമായുള്ള മത്സരത്തില്‍ വമ്പന്‍ ഓഫറുകള്‍ നല്‍കിയതാണ്‌ കമ്പനിക്കു നഷ്‌ടമുണ്ടാക്കിയതെന്നാണു റിപ്പോര്‍ട്ട്‌.

Ads by Google

നിങ്ങളുടെ അഭിപ്രായങ്ങള്‍
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മംഗളത്തിന്റെ അഭിപ്രായമാവണമെന്നില്ല.

PLEASE NOTE
അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. ഇംഗ്ലീഷില്‍ ടൈപ് ചെയ്ത് മലയാളമാക്കാനുള്ള സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട് ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Ads by Google
Back to Top