Last Updated 1 year 15 weeks ago
Ads by Google
24
Sunday
September 2017

മാര്‍ക്കറ്റ്‌ റിവ്യൂ : ഉത്തരേന്ത്യയില്‍ ശൈത്യം: കുരുമുളകിനു വിലകൂടി

mangalam malayalam online newspaper

കഴിഞ്ഞവാരം വിപണിയില്‍ വിറ്റ കാര്‍ഷികോല്‍പന്നങ്ങളില്‍ കുരുമുളക്‌, അടയ്‌ക്ക വില മെച്ചപ്പെട്ടു, കുരുമുളക്‌ കിലോയ്‌ക്ക് 6 രൂപയും അടയ്‌ക്ക കിലോയ്‌ക്ക് 5 രൂപയും കൂടി. റബര്‍ വില വീണ്ടും ഇടിഞ്ഞു. വെളിച്ചെണ്ണ, കൊപ്ര, ചുക്ക്‌, സ്വര്‍ണം- വിലകുറഞ്ഞു, മഞ്ഞള്‍, വറ്റല്‍ മുളക്‌, അരി, ജാതിക്ക, കച്ചോലം, നാടന്‍ ഗ്രാമ്പു, പാംഓയില്‍ വിലയില്‍ മാറ്റമില്ല. വില്‍പനയ്‌ക്ക് വരവു കുറഞ്ഞതോടെ തേയിലവില കൂടി. ഇലത്തേയില, പൊടിത്തേയില കിലോയ്‌ക്ക് 5 രൂപ വീതം കൂടി. പഞ്ചസാര വിലയില്‍ കയറ്റം തുടര്‍ന്നു. റബറിന്‌ അവധികച്ചവടക്കാര്‍ വീണ്ടും വിലകുറച്ചു. കഴിഞ്ഞ വാരം റബര്‍ ആര്‍എസ്‌എസ്‌ നാല്‌ ക്വിന്റലിന്‌ 200 രൂപയാണ്‌ വില കുറച്ചത്‌. ഇറക്കുമതി റബര്‍ ധാരാളമായി ലഭിക്കുന്നതുകൊണ്ടാണ്‌ അവധി കച്ചവടക്കാര്‍ വിലകുറച്ചത്‌. ആര്‍എസ്‌എസ്‌ നാല്‌ ക്വിന്റലിന്‌ 10300ല്‍ നിന്ന്‌ 10000രൂപ വരെ വിലകുറച്ചശേഷം വാരാന്ത്യം 10050 രൂപയിലും 10100 രൂപയിലുമാണ്‌ ടയര്‍ കമ്പനികള്‍ക്ക്‌ വേണ്ടി അവധി കച്ചവടക്കാര്‍ വാങ്ങിയത്‌.
റബറിന്റെ വില തകര്‍ച്ചയില്‍ കര്‍ഷകര്‍ വലഞ്ഞിരിക്കയാണ്‌. ചെറുകിട കര്‍ഷകരെയാണ്‌ വിലത്തകര്‍ച്ച ഏറെയും ബാധിച്ചത്‌. രാജ്യാന്തര വിപണിയില്‍ റബര്‍ വില ഇടിഞ്ഞുവെങ്കിലും െചെന ആഗോള തലത്തില്‍ മുന്നിലെത്തി. വാരാന്ത്യം ആര്‍എസ്‌എസ്‌ നാല്‌ െചെന കിലോയ്‌ക്ക് 102 രൂപയിലാണ്‌ വിറ്റത്‌. ബാങ്കോക്ക്‌, ടോക്കിയോ മാര്‍ക്കറ്റില്‍ ആര്‍എസ്‌എസ്‌ നാല്‌ കിലോയ്‌ക്ക് 85 രൂപയാണ്‌ വാരാന്ത്യവില. ഇറക്കുമതി റബര്‍ കിലോയ്‌ക്ക് 100 രൂപയില്‍ താഴെകിട്ടുന്നതുകൊണ്ടാണ്‌ അവധിക്കച്ചവടക്കാര്‍ പടിപടിയായി റബറിന്‌ വിലകുറയ്‌ക്കുന്നത്‌. ഉത്തരേന്ത്യയില്‍ തണുപ്പ്‌ ശക്‌തമായതോടെ കുരുമുളക്‌ ക്വിന്റലിന്‌ 600 രൂപ വീതം വിലകൂടി. രൂപയുടെ മൂല്യം ഇടിഞ്ഞതോടെ രാജ്യാന്തരവിപണിയില്‍ ഇന്ത്യന്‍മുളക്‌ ടണ്ണിന്‌ 10800 ഡോളറായി വില കുതിച്ചുകയറി. മറ്റ്‌ കുരുമുളക്‌ ഉല്‍പാദക രാജ്യങ്ങള്‍ എല്ലാം പതിനായിരം ഡോളറില്‍ താഴെയാണ്‌ നിരക്ക്‌രേഖപ്പെടുത്തിയത്‌. ഇന്ത്യയിലേക്ക്‌ ശ്രീലങ്ക ഇറക്കുമതി തുടര്‍ന്ന്‌ കൊണ്ടിരിക്കെ അവധി വ്യാപാരങ്ങള്‍ക്ക്‌ വില ഇടിഞ്ഞിരിക്കയാണ്‌. യൂറോപ്പില്‍ നിന്ന്‌ അന്വേഷണം കുറഞ്ഞ നിരക്കില്‍ ഉണ്ടെങ്കിലും കയറ്റുമതിക്കു സാധ്യതകുറവാണ്‌. ഡല്‍ഹി, കൊല്‍ക്കത്ത, മുംെബെ തുടങ്ങിയ മേഖലകളില്‍ നിന്ന്‌ കുരുമുളകിന്‌ ആവശ്യക്കാര്‍ കൂടിയതോടെയാണ്‌ വില ഉയര്‍ന്നത്‌. ഇതിനിടയില്‍ ഇറക്കുമതി ചെയ്‌ത മുളകും, നാടന്‍ മുളകുമായി കൂട്ടികലര്‍ത്തി ഉത്തരേന്ത്യന്‍ മാര്‍ക്കറ്റുകളില്‍ വില്‍പന തുടങ്ങി.
വിലകൂടിയതോടെ റെയില്‍ മാര്‍ഗം തമിഴ്‌നാട്‌ വഴി ഉത്തരേന്ത്യയിലേക്ക്‌ കുരുമുളകിന്റെ കള്ളക്കടത്തും കൂടി. ഇതുമൂലം കൊച്ചി ടെര്‍മിനല്‍ വിപണിയില്‍ വില്‍പനയ്‌ക്ക് കുരുമുളക്‌ വരവ്‌ കഴിഞ്ഞവാരം കുറവായിരുന്നു. തയാര്‍ നിരക്കിനെക്കാള്‍ അവധികള്‍ക്ക്‌ വിലയിടിഞ്ഞതിനാല്‍ വരും നാളുകളില്‍ കുരുമുളകുവില ഇടിയാനാണ്‌ സാധ്യത. വാരാന്ത്യവില കുരുമുളക്‌ അണ്‍ഗാര്‍ബിള്‍ഡ്‌ ക്വിന്റലിന്‌ 66200 രൂപ. ഗാര്‍ബിള്‍ഡ്‌ മുളക്‌ 69200 രൂപ. അവധിവില ജനുവരി 67500, ഫെബ്രുവരി 60000, മാര്‍ച്ച്‌ 57500 രൂപ, ചുക്കിന്‌ വില കുറഞ്ഞു. ചുക്ക്‌ മീഡിയം ക്വിന്റലിന്‌ ആയിരം രൂപയും ചുക്ക്‌ ബെസ്‌റ്റ്‌ ക്വിന്റലിന്‌ 500 രൂപയും വിലകുറഞ്ഞു. ഉത്തരേന്ത്യന്‍ ഡിമാന്റ്‌ കുറഞ്ഞതോടെയാണ്‌ വില ഇടിഞ്ഞത്‌. അടയ്‌ക്കവില കൂടി, വില്‍പനയ്‌ക്ക് വരവു കുറഞ്ഞതോടെയാണ്‌ അടയ്‌ക്ക ക്വിന്റലിന്‌ 500 രൂപ വീതം വിലകൂടിയത്‌.
വാരാന്ത്യവില ചുക്ക്‌ മീഡിയം 18000, ചുക്ക്‌ ബെസ്‌റ്റ്‌ 20000 രൂപ, അടക്ക ഒന്നാംതരം ക്വിന്റലിന്‌ 26000 രൂപ, രണ്ടാംതരം 25000 രൂപ, മഞ്ഞള്‍ ക്വിന്റലിന്‌ 11200 രൂപയില്‍ വിലമാറ്റമില്ല. വെളിച്ചെണ്ണ ക്വിന്റലിന്‌ 300 രൂപ വീതം വിലകുറഞ്ഞു. വെളിച്ചെണ്ണ മില്ലിംഗ്‌ ക്വിന്റലിന്‌ 10000 രൂപ, തയ്ാര്‍യ 9400 രൂപ, കൊപ്ര ക്വിന്റലിന്‌ 6395-6500 രൂപ, പിണ്ണാക്ക്‌ എക്‌സ്‌പെല്ലര്‍ 2100, റോട്ടറി 2900 രൂപ, സ്വര്‍ണവിലയില്‍ ചാഞ്ചാട്ടം, സ്വര്‍ണം പവന്‌ 19200ല്‍ നിന്ന്‌ 18880 രൂപ വരെ കുറഞ്ഞശേഷം വാരാന്ത്യം 19080 രൂപയായി വിലകൂടി. കഴിഞ്ഞവാരം സ്വര്‍ണം പവന്‌ വില 120 രൂപ വിലകുറഞ്ഞു. പഞ്ചസാര ക്വിന്റലിന്‌ 100രൂപ കൂടി, വാരാന്ത്യവില പഞ്ചസാര 3100 രൂപ, വറ്റല്‍മുളക്‌ രണ്ടാംതരം ക്വിന്റലിന്‌ 14000ത്തില്‍ നിന്ന്‌ 13700 ആയി കുറഞ്ഞു. ഒന്നാം തരം 15000ത്തില്‍ നിന്ന്‌ 15500 രൂപയായി വിലകൂടി. ജാതിക്കയില്‍ തൊണ്ടന്‍ 230, തൊണ്ടില്ലാത്തത്‌ 460, ജാതിപത്രി ചുവപ്പ്‌ 650, മഞ്ഞ 925, നാടന്‍ ഗ്രാമ്പു 775, കച്ചോലം 14000 രൂപയില്‍ വില മാറ്റമില്ല.

ജോസഫ്‌ വെണ്ണിക്കുളം

Ads by Google

നിങ്ങളുടെ അഭിപ്രായങ്ങള്‍
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മംഗളത്തിന്റെ അഭിപ്രായമാവണമെന്നില്ല.

PLEASE NOTE
അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. ഇംഗ്ലീഷില്‍ ടൈപ് ചെയ്ത് മലയാളമാക്കാനുള്ള സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട് ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Ads by Google
Back to Top