Last Updated 1 year 14 weeks ago
Ads by Google
20
Wednesday
September 2017

എസ്‌.യു.വി. ടയര്‍ നിര്‍മാണത്തിലേക്ക്‌ അപ്പോളോ

mangalam malayalam online newspaper

മുംബൈ: ടയര്‍ നിര്‍മാതാക്കളായ അപ്പോളോ ടയേഴ്‌സ് രാജ്യത്ത്‌ സ്‌പോര്‍ട്‌സ് യൂട്ടിലിറ്റി വാഹന (എസ്‌.യു.വി.)ങ്ങളോടുള്ള ആഭിമുഖ്യം വര്‍ധിക്കുന്നതു മുതലെടുക്കാന്‍ ഒരുങ്ങുന്നു. ഗുജറാത്തിലെ ബറോഡയിലുള്ള ശാലയില്‍ എസ്‌.യു.വി. ടയര്‍ നിര്‍മാണത്തിനായി പ്രത്യേക അസംബ്ലി ലൈന്‍ നീക്കിവയ്‌ക്കാനാണ്‌ കമ്പനിയുടെ പദ്ധതി. പ്രതിമാസം 3000 എസ്‌.യു.വി. ടയറുകള്‍ കൂടി ഉല്‌പാദിപ്പിക്കുകയാണ്‌ കമ്പനി ലക്ഷ്യമിടുന്നത്‌. ഓഫ്‌ റോഡിങ്‌ ശേഷിയുള്ള എസ്‌.യു.വി. ടയറുകളിലൂടെ യുവതലമുറയെ കൈയിലെടുക്കാമെന്നും അപ്പോളോ ടയേഴ്‌സ് കണക്കുകൂട്ടുന്നു.
രാജ്യത്ത്‌ വില്‍പനയില്‍ മികച്ച വളര്‍ച്ചയാണ്‌ എസ്‌.യു.വി. വിഭാഗം കൈവരിക്കുന്നത്‌. കഴിഞ്ഞ മാസത്തെ കണക്കനുസരിച്ച്‌ തുടക്കംതന്നെ എസ്‌.യു.വി. വിഭാഗത്തിലെ വില്‍പന 2015 ഫെബ്രുവരിയെ അപേക്ഷിച്ച്‌ 75 ശതമാനം അധികമായിരുന്നു. മഹീന്ദ്ര ആന്‍ഡ്‌ മഹീന്ദ്രയുടെ കെ.യു.വി. 100, ടി.യു.വി. 300, ഹുണ്ടായിയുടെ ക്രേറ്റ തുടങ്ങിയവയുടെ വരവാണ്‌ ഈ വിഭാഗത്തില്‍ ഉണര്‍വേകിയത്‌. വിറ്റാര ബ്രേസയിലൂടെ മാരുതി സുസുക്കിയും ഈ വിഭാഗത്തില്‍ ഇടംപിടിച്ചിട്ടുണ്ട്‌. ഇതേസമയം തുടക്കംതന്നെ എസ്‌.യു.വി. വിഭാഗത്തിന്റെ കുതിപ്പ്‌ സി വിഭാഗം സെഡാനുകള്‍ക്കു തിരിച്ചടിയാണ്‌ സൃഷ്‌ടിച്ചത്‌.
എസ്‌.യു.വി. വിഭാഗത്തിനൊപ്പം ട്രക്ക്‌-ബസ്‌ റേഡിയല്‍ (ടി.ബി.ആര്‍.) രംഗത്ത്‌ ശ്രദ്ധകേന്ദ്രീകരിക്കാനും അപ്പോളോ ടയേഴ്‌സ് തീരുമാനിച്ചിട്ടുണ്ട്‌. നിലവില്‍ പ്രതിമാസം 6000 ടി.ബി.ആര്‍. നിര്‍മിക്കുന്നത്‌ 12000 ആയി ഉയര്‍ത്താനാണ്‌ നീക്കം. ഇതിനായി 2700 കോടി രൂപയുടെ ചെലവില്‍ ചെന്നൈയിലെ ശാല വികസിപ്പിക്കാനും കമ്പിനി തീരുമാനിച്ചിട്ടുണ്ട്‌. നിലവില്‍ ചെന്നൈയിലെ ടി.ബി.ആര്‍. ഉല്‌പാദനശേഷി പൂര്‍ണമായും വിനിയോഗിക്കുന്നുണ്ടെന്നാണ്‌ അപ്പോളോ ടയേഴ്‌സിന്റെ അവകാശവാദം.
ഇന്ത്യയിലും വിദേശത്തുമുള്ള നിര്‍മാണശാലകളുടെ ഉല്‌പാദനശേഷി വര്‍ധിപ്പിക്കാനായി നടപ്പു സാമ്പത്തികവര്‍ഷം 60 കോടി ഡോളര്‍ (4000 കോടിയിലേറെ രൂപ) നിക്ഷേപിക്കാനാണ്‌ കമ്പനിയുടെ പുതിയ പദ്ധതി. ഇരുചക്രവാഹന വിഭാഗത്തിലേക്കു പ്രവര്‍ത്തനം വ്യാപിപ്പിക്കുന്ന അപ്പോളോ ടയേഴ്‌സിന്റെ ഹംഗറിയിലെ ടയര്‍ നിര്‍മാണശാല അടുത്ത ജനുവരിയില്‍ ഉല്‌പാദനം ആരംഭിക്കും.

Ads by Google

നിങ്ങളുടെ അഭിപ്രായങ്ങള്‍
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മംഗളത്തിന്റെ അഭിപ്രായമാവണമെന്നില്ല.

PLEASE NOTE
അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. ഇംഗ്ലീഷില്‍ ടൈപ് ചെയ്ത് മലയാളമാക്കാനുള്ള സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട് ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Ads by Google
Back to Top