Last Updated 1 year 14 weeks ago
Ads by Google
21
Thursday
September 2017

ബ്രിക്‌സ് ബാങ്കില്‍നിന്ന്‌ യുവാന്‍ കടപ്പത്രം

ബെയ്‌ജിങ്‌: ബ്രിക്‌സ്‌ രാജ്യങ്ങള്‍ (ബ്രസീല്‍, റഷ്യ, ഇന്ത്യ, ചൈന, ദക്ഷിണാഫ്രിക്ക) എന്നിവര്‍ ചേര്‍ന്നു രൂപവത്‌കരിച്ച ന്യൂ ഡെവലപ്‌മെന്റ്‌ ബാങ്ക്‌ ചൈനീസ്‌ കറന്‍സിയായ യുവാന്‍ അടിസ്‌ഥാനപ്പെടുത്തിയുള്ള കടപ്പത്രം പുറത്തിറക്കുന്നു.
ഇന്ത്യന്‍ രൂപ അടക്കം മറ്റു കറന്‍സികളില്‍ കടപ്പത്രങ്ങള്‍ പിന്നാലെ ഉണ്ടാകും. ആവശ്യമായ അനുമതികളും രാജ്യാന്തര ധനകാര്യ ഏജന്‍സികളുടെ റേറ്റിങ്ങും ലഭിച്ചതിനു ശേഷം ഗ്രീന്‍ ബോണ്ട്‌ എന്ന പേരിലാകും അഞ്ചു വര്‍ഷ കാലാവധിയുള്ള യുവാന്‍ കടപ്പത്രങ്ങള്‍ പുറപ്പെടുവിക്കുക.
സ്‌ഥാപക രാജ്യങ്ങളില്‍ ബ്രസീല്‍ 30 കോടി യു.എസ്‌. ഡോളര്‍, ചൈന 81 കോടി, ഇന്ത്യ 25 കോടി, ദക്ഷിണാഫ്രിക്ക 18 കോടി എന്നിങ്ങനെ കഴിഞ്ഞ മാസം വായ്‌പ അനുവദിച്ചിരുന്നു. ഏഷ്യന്‍ ഇന്‍ഫ്രാസ്‌ട്രക്‌ചര്‍ ഇന്‍വെസ്‌റ്റ്‌മെന്റ്‌ ബാങ്കുമായി ചേര്‍ന്ന്‌ ഏഷ്യന്‍ മേഖലയിലെ അടിസ്‌ഥാനസൗകര്യ വികസനരംഗത്തു പണം അനുവദിക്കാനും തീരുമാനമായിട്ടുണ്ട്‌.
ഇന്ത്യന്‍ ബാങ്കിങ്‌ രംഗത്തെ അതികായരില്‍ ഒരാളായ എം.വി. കാമത്താണ്‌ ഷാങ്‌ഹായ്‌ ആസ്‌ഥാനമായ ന്യൂ ഡെവലപ്‌മെന്റ്‌ ബാങ്കിന്റെ തലവന്‍.

Ads by Google

നിങ്ങളുടെ അഭിപ്രായങ്ങള്‍
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മംഗളത്തിന്റെ അഭിപ്രായമാവണമെന്നില്ല.

PLEASE NOTE
അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. ഇംഗ്ലീഷില്‍ ടൈപ് ചെയ്ത് മലയാളമാക്കാനുള്ള സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട് ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Ads by Google
Back to Top