Last Updated 50 weeks 3 days ago
Ads by Google
28
Sunday
May 2017

മാര്‍ക്കറ്റ്‌ റിവ്യൂ :കുരുമുളകിനു വീണ്ടും വിലത്തകര്‍ച്ച

mangalam malayalam online newspaper

കുരുമുളകിനു വീണ്ടും വിലത്തകര്‍ച്ചയൊരുക്കിയാണു കഴിഞ്ഞവാരം വിപണി പിന്നിട്ടത്‌. സ്വര്‍ണം, വെളിച്ചെണ്ണ, കൊപ്ര, റബര്‍, പാംഓയില്‍, വറ്റല്‍മുളക്‌ വിലയില്‍ ചെറിയ കയറ്റം. ഡിമാന്റ്‌ കുറഞ്ഞതോടെ തേയില വില കുറഞ്ഞു. ചുക്ക്‌, മഞ്ഞള്‍, അടക്ക, പഞ്ചസാര, ജാതിക്ക, ഗ്രാമ്പു വിലയില്‍ മാറ്റമില്ല.
ശ്രീലങ്കയില്‍നിന്നുള്ള ഇറക്കുമതിയില്‍ കുരുമുളകിന്‌ വില വീണ്ടും ഇടിഞ്ഞു. കഴിഞ്ഞവാരം കുരുമുളക്‌ ക്വിന്റലിന്‌ 900 രൂപ വിലകുറഞ്ഞു. ഇന്ത്യയിലെ 11 വന്‍കിട കമ്പനികള്‍ക്കാണ്‌ ഇറക്കുമതി നികുതിയില്ലാതെ ഇന്ത്യ-ശ്രീലങ്ക കരാര്‍ അനുസരിച്ച്‌ കേന്ദ്ര സര്‍ക്കാര്‍ ഇറക്കുമതിക്ക്‌ അനുമതി നല്‍കിയത്‌. ജൂണ്‍ രണ്ടാംവാരത്തിലെ, ജൂലൈ ആദ്യവാരത്തില്‍ വീണ്ടും ശ്രീലങ്കന്‍ മുളക്‌ ഇന്ത്യയില്‍ എത്തിയേക്കും. കഴിഞ്ഞ രണ്ടാഴ്‌ചയായി കുരുമുളക്‌ ക്വിന്റലിന്‌ 1,600 രൂപയാണു (കിലോക്ക്‌ 16 രൂപ) വില ഇടിഞ്ഞത്‌. ഉത്തരേന്ത്യയില്‍ ചൂട്‌ കൂടിയതോടെ കുരുമുളകിന്‌ ഉത്തരേന്ത്യയില്‍ നിന്നുള്ള ഡിമാന്റ്‌ കുറഞ്ഞതാണു വിലത്തകര്‍ച്ചയ്‌ക്കു കാരണമായത്‌.
മഴ തുടങ്ങിയതോടെ നാടന്‍ കുരുമുളകില്‍ ജലാംശം ഉള്ളതുകൊണ്ട്‌ കയറ്റുമതിക്കാരും കുരുമുളകിന്‌ ഡിമാന്റ്‌ കുറച്ചു. അവധി വ്യാപാരങ്ങളില്‍ വില മാറ്റമില്ലാതെ തുടര്‍ന്നു. രാജ്യാന്തര വിപണിയില്‍ ഇന്ത്യയുടെ നിരക്ക്‌ ഒരു ടണ്‍ കുരുമുളകിന്‌ 10,700 ഡോളറാണ്‌ വില രേഖപ്പെടുത്തിയത്‌. മറ്റ്‌ ഉല്‍പാദക രാജ്യങ്ങളായ വിയറ്റ്‌നാം 9,000, ഇന്തോനീഷ്യ 9,200, ബ്രസീല്‍ 8,700, ശ്രീലങ്ക 9,200 ഡോളറാണു വിലനിശ്‌ചയിച്ചത്‌. ശ്രീലങ്കയില്‍നിന്ന്‌ ഇറക്കുമതി ചെയ്ുയന്ന മുളകിന്‌ 8,000 ഡോളറില്‍ താഴെയാണു വില. വാരാന്ത്യവില കുരുമുളക്‌ അണ്‍ഗാര്‍ബിള്‍ഡ്‌ 68,100 രൂപ. ഗാര്‍ബിള്‍ഡ്‌മുളക്‌ 71,100 രൂപ. ചുക്ക്‌ മീഡിയം ക്വിന്റലിന്‌ 16,500, ചുക്ക്‌ ബെസ്‌റ്റ്‌ 18,000 രൂപ. മഞ്ഞള്‍ ക്വിന്റലിന്‌ 11,500 രൂപ. അടയ്‌ക്ക 18,000-19,000 രൂപയില്‍ വില മാറ്റമില്ല.
റബര്‍ വിലയില്‍ ചെറിയ കയറ്റം. ആര്‍.എസ്‌.എസ്‌. നാല്‌ കിലോക്ക്‌ വാരാന്ത്യം രണ്ടു രൂപ വിലകൂടി. അവധി കച്ചവടക്കാര്‍ ആര്‍.എസ്‌.എസ്‌. നാല്‌ കിലോക്ക്‌ 145 രൂപവരെ വില ഉയര്‍ത്തി വാരാന്ത്യം 130 ആയി കുറച്ചു. ടയര്‍ കമ്പനികള്‍ റബര്‍ ആവശ്യമുണ്ടായിരുന്നതുകൊണ്ടാണ്‌ അവധി കച്ചവടക്കാര്‍ ആഴ്‌ചയുടെ തുടക്കത്തില്‍ വില ഉയര്‍ത്തിയത്‌. മഴ തുടങ്ങിയതോടെ ഉല്‍പാദനം കുറയുമെന്നതിനാല്‍ വരുംദിവസങ്ങളില്‍ റബറിനു വില കൂടിയേക്കും. രാജ്യാന്തര വിപണിയില്‍ റബര്‍ വിലയില്‍ ചെറിയ കയറ്റം തുടങ്ങി. ചൈന, ബാങ്കോക്ക്‌ വിപണികളില്‍ ആര്‍.എസ്‌.എസ്‌. നാല്‌ കിലോക്ക്‌ 102 രൂപയാണ്‌ വാരാന്ത്യവില. ടോക്കിയോ വിപണിയില്‍ 98 രൂപയിലാണ്‌ വാരാന്ത്യ വ്യാപാരം നടന്നത്‌.
വില്‍പനക്ക്‌ റബര്‍ വരവ്‌ കുറവാണ്‌. കൊച്ചിയില്‍ 200 ടണ്‍ റബറിന്റെ വ്യാപാരം നടന്നു. ടയര്‍ കമ്പനികള്‍ക്കായി വിതരണക്കാര്‍ 5,090 ടണ്‍ റബര്‍ വാങ്ങി. വാരാന്ത്യവില റബര്‍ ഐ.എസ്‌.എസ്‌. ക്വിന്റലിന്‌ 12,000-12,700 രൂപ. ആര്‍.എസ്‌.എസ്‌. നാല്‌ 13,000 രൂപ. അവധി വില ജൂണ്‍ 12,910, ജൂലൈ 12,910, ഓഗസ്‌റ്റ്‌ 12,874. സ്വര്‍ണം പവന്‌ 200 രൂപ വിലകൂടി (ഗ്രാമിന്‌ 25 രൂപ). രാജ്യാന്തര വില ഉയര്‍ന്നതിനു ചുവടുപിടിച്ചാണ്‌ ആഭ്യന്തര വില ഉയര്‍ത്തിയത്‌. വില ഉയര്‍ന്നെങ്കിലും വ്യാപാരത്തോത്‌ കുറവാണ്‌. വാരാന്ത്യവില സ്വര്‍ണം പവന്‌ 21,720 രൂപ. അവധി വില ജൂണ്‍ 28,590, ഓഗസ്‌റ്റ്‌ 28,848 രൂപ, വെളിച്ചെണ്ണ, കൊപ്ര, പാം ഓയില്‍ വിലകൂടി. വെളിച്ചെണ്ണ, കൊപ്ര ക്വിന്റലിന്‌ 200 രൂപ വീതം വിലകൂടി. വാരാന്ത്യവില വെളിച്ചെണ്ണ ക്വിന്റലിന്‌ മില്ലിങ്‌ 8,400 രൂപ, തയ്യാര്‍ 7,800 രൂപ, കൊപ്ര ക്വിന്റലിന്‌ 5,340, 5,450 രൂപ. പിണ്ണാക്ക്‌ എക്‌സ്‌പെല്ലര്‍ 2,000, റോട്ടറി 2,300 രൂപ.
പാമോയില്‍ ക്വിന്റലിന്‌ 50 രൂപ വിലകൂടി. വാരാന്ത്യവില 5,950 രൂപ. വറ്റല്‍മുളക്‌ രണ്ടാംതരം 13,500 ല്‍നിന്ന്‌ 14,000 രൂപയായും ഒന്നാംതരം 15,000 രൂപയില്‍നിന്ന്‌ 15,500 ആയും വിലകൂടി. തേയിലക്ക്‌ ഡിമാന്റ്‌ കുറഞ്ഞതോടെ കൊച്ചിയില്‍ കഴിഞ്ഞവാരം നടന്ന ലേലത്തില്‍ സി.ടി.സി. ഇലത്തേയില കിലോക്ക്‌ നാല്‌ രൂപയും സി.ടി.സി. പൊടിത്തേയിലക്ക്‌ രണ്ടു രൂപയും വിലകുറഞ്ഞു.
മഴ തുടങ്ങിയതോടെ വരുംനാളുകളില്‍ വില്‍പനക്ക്‌ തേയില വരവ്‌ കൂടിയേക്കും. ഇലത്തേയില ഓര്‍ത്തോഡക്‌സ്‌ 1,20,000 കിലോയും സി.ടി.സി. 50,000 കിലോയും പൊടിത്തേയില ഓര്‍ത്തോഡക്‌സ്‌ 13,000 കിലോയും സി.ടി.സി. 8,95,000 കിലോയുമാണ്‌ ലേലത്തിനെത്തിയത്‌. പശ്‌ചിമേഷ്യന്‍, യൂറോപ്പ്‌ രാജ്യങ്ങള്‍ക്കായി ഇലത്തേയില കയറ്റുമതിക്കാര്‍ വില കുറച്ചുവാങ്ങി. ടാറ്റാ ടീ, ഹിന്ദുസ്‌ഥാന്‍ ലിവര്‍, സിവില്‍ സപ്ലൈസ്‌ കോര്‍പറേഷന്‍, എ.വി.ടി. തുടങ്ങിയ പ്രമുഖ പാക്കറ്റ്‌ നിര്‍മാതാക്കള്‍ പൊടിത്തേയില കിലോക്ക്‌ രണ്ട രൂപ വിലകുറച്ചാണു വാങ്ങിയത്‌. പഞ്ചസാര 3,850 രൂപയിലും ജാതിക്ക തൊണ്ടന്‍ 180 രൂപയിലും തൊണ്ടില്ലാത്തത്‌ 370 രൂപയിലും ജാതിപത്രി മഞ്ഞ 1,000 രൂപയിലും വില മാറ്റമില്ല. ജാതിപത്രി ചുവപ്പ്‌ 500 ല്‍ നിന്ന്‌ 450 ആയി വിലകുറഞ്ഞു.

ജോസഫ്‌ വെണ്ണിക്കുളം

Ads by Google

നിങ്ങളുടെ അഭിപ്രായങ്ങള്‍
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മംഗളത്തിന്റെ അഭിപ്രായമാവണമെന്നില്ല.

PLEASE NOTE
അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. ഇംഗ്ലീഷില്‍ ടൈപ് ചെയ്ത് മലയാളമാക്കാനുള്ള സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട് ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Ads by Google
Back to Top