Last Updated 1 year 14 weeks ago
Ads by Google
19
Tuesday
September 2017

ഓഹരി നിക്ഷേപം പഠിക്കാന്‍ മൊബൈല്‍ ഗെയിം ആപ്പുമായി ഹെഡ്‌ജ് ഇക്വിറ്റീസ്‌

mangalam malayalam online newspaper

കൊച്ചി: ഓഹരി നിക്ഷേപത്തിന്റെ അടിസ്‌ഥാനപാഠങ്ങള്‍ കീറാമുട്ടിയാണെന്നു പേടിക്കുന്നവര്‍ അനേകം. അവര്‍ക്കായി കുറച്ചുനാള്‍ മുമ്പാണ്‌ കൊച്ചി ആസ്‌ഥാനമായ പ്രമുഖ ധനകാര്യ സേവന കമ്പനികളിലൊന്നായ ഹെഡ്‌ജ്‌ ഇക്വിറ്റീസ്‌ ടോറോ ഇ ഓര്‍സോ എന്ന പേരില്‍ ഒരു ബോര്‍ഡ്‌ ഗെയിം വിപണിയിലിറക്കിയത്‌. ഇപ്പോഴിതാ ഹെഡ്‌ജ്‌ അതിന്റെ മൊബൈല്‍ ആപ്പും അവതരിപ്പിച്ചിരിക്കുന്നു. സംഗതി ബോര്‍ഡ്‌ ഗെയിമിനേക്കാള്‍ ലളിതം, ഡൗണ്‍ലോഡ്‌ ചെയ്യാന്‍ തീര്‍ത്തും സൗജന്യവും
ഇറ്റാലിയന്‍ ഭാഷയില്‍ കാളയും കരടിയും എന്നര്‍ത്ഥം. ഓഹരി വിപണയിലെ താരങ്ങള്‍ അവരാണെന്ന്‌ പറയേണ്ട കാര്യമില്ലല്ലൊ. ഗെയിം ഡെവലപ്‌മെന്റ്‌ മേഖലയില്‍ ഇതിനകം ഏറെ ശ്രദ്ധ നേടിയിട്ടുള്ള കൊച്ചി ആസ്‌ഥാനമായ സി ഷാര്‍ക്ക്‌ ആണ്‌ ഹെഡ്‌ജ്‌ സ്‌കൂള്‍ ഓഫ്‌ അപ്ലൈഡ്‌ ഇക്കണോമിക്‌സിനു വേണ്ടി ഈ ആപ്പ്‌ വികസിപ്പിച്ചിരിക്കുന്നത്‌. ബോര്‍ഡ്‌ ഗെയിമായി ഇറങ്ങിയപ്പോള്‍ പുതുതലമുറയില്‍ നിന്നു ലഭിച്ച ആവേശകരമായ പ്രതികരണമാണ്‌ ഇപ്പോള്‍ ഈ ആപ്പ്‌ വേര്‍ഷന്‍ ഇറക്കാന്‍ പ്രേരണയായതെന്ന്‌ ഹെഡ്‌ജ്‌ ഇക്വിറ്റീസ്‌ എം.ഡി അലക്‌സ്‌ കെ. ബാബു.
ഓഹരി വിപണിയിലെ ഇടപാടുകള്‍ വെറും സാധ്യതകളുടെ മാത്രം കളിയല്ലെന്നും മറിച്ച്‌ അന്തര്‍ദേശീയവും ദേശീയവുമായ നിരവധി ഘടകങ്ങള്‍ അതിനെ സ്വാധീനിക്കുന്നുണ്ടെന്നും ലളിതമായി കളിച്ചു മനസിലാക്കാന്‍ ഈ ഗെയിമിലൂടെ സാധിക്കും.
ഒരാള്‍ക്ക്‌ മാത്രമായി കളിക്കാന്‍ പരുവത്തില്‍ തയാറാക്കിയ ഈ ആന്‍ഡ്രോയിഡ്‌ ഗെയിമില്‍ ബിഗിനര്‍, അമെച്വര്‍, പ്ര?ഫഷണല്‍ എന്നിങ്ങനെ മൂന്ന്‌ തലങ്ങളാണുള്ളത്‌. ബിഗിനര്‍ ലെവലില്‍ 10 റൗണ്ടും അമെച്വര്‍, പ്ര?ഫഷണല്‍ ലെവലുകളില്‍ യഥാക്രമം 20ഉം 40ഉം റൗണ്ടുമാണുള്ളത്‌.
തുടക്കത്തില്‍ കളിക്കാര്‍ക്ക്‌ സാങ്കല്‍പ്പികമായി 5000 രൂപ നിക്ഷേപത്തിനായി ലഭിക്കും. ഈ തുക അവര്‍ക്ക്‌ ഓയില്‍ ആന്‍ഡ്‌ ഗ്യാസ്‌, ടെലികോം, ഓട്ടോമൊബീല്‍, ഐടി, റിയാല്‍റ്റി, ഫാര്‍മ, പവര്‍, ബാങ്കിങ്‌, മെറ്റല്‍, എഫ്‌.എം.സി.ജി എന്നീ പത്ത്‌ മേഖലകളിലേതിലെങ്കിലും നിക്ഷേപം നടത്താന്‍ ഉപയോഗിക്കാം. ഈ മേഖലകളുടെ പേരുകള്‍ ഒരു കറങ്ങുന്ന ചക്രത്തില്‍ അടയാളപ്പെടുത്തിയിട്ടുണ്ടാകും. ചക്രം ഓരോ തവണ കറക്കുമ്പോഴും ഏതെങ്കിലും മേഖലയെ ദോഷകരമായോ ഗുണകരമായോ ബാധിക്കുന്ന ചാന്‍സ്‌ കാര്‍ഡുകള്‍ പ്രത്യക്ഷപ്പെടുകയും ചെയ്യും. ഉദാഹരണത്തിന്‌ ഒരാള്‍ എഫ്‌.എം.സി.ജി മേഖലയില്‍ നിക്ഷേപിക്കുകയും ചാന്‍സ്‌ കാര്‍ഡില്‍ ദുര്‍ബല കാലവര്‍ഷം എന്നാണ്‌ സൂചിപ്പിക്കുന്നതെങ്കില്‍ അത്‌ 100 പോയിന്റ്‌ നഷ്‌ടപ്പെടുന്നതിന്‌ ഇടയാക്കും. മറ്റൊരു ചാന്‍സ്‌ കാര്‍ഡില്‍ ആഗോള കമ്പനികളുമായി ചേര്‍ന്ന്‌ മറ്റ്‌ മേഖലകളിലേക്ക്‌ വ്യാപിക്കുന്നു എന്നാണ്‌ സൂചിപ്പിക്കുന്നതെങ്കില്‍ നിക്ഷേപത്തിന്റെ മൂല്യം 50 പോയിന്റ്‌ ഉയരുകയാവും ഫലം.
ഓരോ ചാന്‍സ്‌ കാര്‍ഡിനും ശേഷം സ്‌ക്രീനില്‍ സ്‌കോര്‍ തെളിയുന്നു. ഓരോ ലെവലിനും ശേഷം ഒരു മാക്രോ കാര്‍ഡും തെളിയുന്നു. പത്ത്‌ മേഖലയേയും മ്യൂച്ചല്‍ ഫണ്ടുകളെയും പൊതുവായി ബാധിക്കുന്ന വാര്‍ത്തകള്‍ മാക്രോ കാര്‍ഡ്‌ പ്രഖ്യാപിക്കും.
എല്ലാ റൗണ്ടുകളും പൂര്‍ത്തിയാകുമ്പോള്‍ കളിക്കാരനുണ്ടായിട്ടുള്ള നേട്ടങ്ങളും നഷ്‌ടങ്ങളും തമ്മിലുള്ള വ്യത്യാസം പ്രദര്‍ശിപ്പിച്ച്‌ സ്‌കോര്‍ ബോര്‍ഡ്‌ തെളിയും. കളിക്കാരന്‌ സ്‌കോറിന്റെയും പോര്‍ട്‌ഫോളിയോയുടെയും അടിസ്‌ഥാനത്തില്‍ തന്റെ തീരുമാനങ്ങള്‍ വിലയിരുത്താന്‍ ഗെയിം അവസരമൊരുക്കുന്നുവെന്ന്‌ അലക്‌സ്‌ കെ. ബാബു വിശദീകരിക്കുന്നു.

Ads by Google

നിങ്ങളുടെ അഭിപ്രായങ്ങള്‍
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മംഗളത്തിന്റെ അഭിപ്രായമാവണമെന്നില്ല.

PLEASE NOTE
അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. ഇംഗ്ലീഷില്‍ ടൈപ് ചെയ്ത് മലയാളമാക്കാനുള്ള സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട് ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Ads by Google
Back to Top