Last Updated 1 year 14 weeks ago
Ads by Google
20
Wednesday
September 2017

BOOKS

നവജ്യോതിശ്രീ കരുണാകരഗുരു

സ്വാമി ഗുരുരത്നം ജ്‌ഞാനതപസ്വി നവജ്യോതിശ്രീ കരുണാകര ഗുരുവിന്റെ വ്യക്‌തിജീവിതവും ആധ്യാത്മികപ്രയാണവും ലക്ഷ്യപ്രാപ്‌തിയും ഭാവഭംഗിയോടെ സാക്ഷാത്‌കരിച്ച ആത്മീയഗ്രന്ഥമാണു 'നവജ്യോതിശ്രീ കരുണാകരഗുരു'. പുതിയൊരു മാനവികതാദര്‍ശനത്തിനു വഴിയൊരുക്കി വാക്കാണ്‌ സത്യം, സത്യമാണ്‌ ഗുരു, ഗുരുവാണ്‌ ദൈവം എന്ന മഹാമന്ത്രം അവിടുന്ന്‌ സാര്‍ഥകമാക്കി....

Read More

ജിദ്ദു കൃഷ്‌ണമൂര്‍ത്തിയെന്ന അസാധാരണ ജീവിതം

ജിദ്ദു കൃഷ്‌ണമൂര്‍ത്തിക്കൊരു മുഖവുര ആവശ്യമില്ല. ലോകമറിഞ്ഞ ദാര്‍ശനികനും മാനവസമാധാനത്തിന്റെ സന്ദേശവാഹകനും ഗുരുവുമൊക്കെയാണദ്ദേഹം. ആന്ധ്രയിലെ മദനപ്പള്ളി പട്ടണത്തിനടുത്തുള്ള കുഗ്രാമത്തില്‍നിന്നും ലോകമറിയുന്ന തത്വചിന്തകനിലേക്കുള്ള അതിശയിപ്പിക്കുന്ന വളര്‍ച്ചയാണു ജെ.കെയുടെ ജീവിതത്തിന്റെ അത്ഭുതം....

Read More

ഇഫിജീനിയ

കിളിമാനൂര്‍ രമാകാന്തന്‍ യൂറിപ്പിഡീസ്‌, ഗയ്‌ഥേ എന്നിവരുടെ ഇഫിജീനിയ നാടകങ്ങളെ അവലംബമാക്കി രചിച്ച സ്വതന്ത്ര യവനപുരാണ നാടകം. നാഷണല്‍ ബുക്‌സ് സ്‌റ്റാള്‍,കോട്ടയം വില: 40...

Read More

മഹച്ചരിത സംഗ്രഹ സാഗരം-1

പള്ളിപ്പാട്ട്‌ കുഞ്ഞുകൃഷ്‌ണന്‍ വ്യത്യസ്‌ത കര്‍മമേഖലകളില്‍ പ്രവര്‍ത്തിച്ചിരുന്ന ശ്രദ്ധേയ പ്രതിഭാശാലികളെ അടുത്തറിയാന്‍ ഉപകരിക്കുന്ന വിജ്‌ഞാനത്തിന്റെ പുസ്‌തകം. അറിവുകളുടെ വിപുലമായ ലോകത്തേക്കുള്ള ഹൃദ്യമായ ക്ഷണംകൂടിയാണ്‌ ഈ പുസ്‌തകം. വിദ്യാര്‍ഥികള്‍ക്കും അധ്യാപകര്‍ക്കും ഗവേഷകര്‍ക്കുമൊക്കെ പ്രയോജനപ്പെടുന്ന പുസ്‌തകം. നാഷണല്‍ ബുക്‌സ് സ്‌റ്റാള്‍, കോട്ടയം വില: 320...

Read More

ഋഷീശ്വരന്മാരുടെ ദിവ്യദര്‍ശനം

ശ്രീ എം വിവര്‍ത്തനം: ഡി. തങ്കപ്പന്‍ നായര്‍ കേവല സിദ്ധാന്തങ്ങള്‍ മാത്രമല്ല ഉപനിഷത്തുകള്‍. ചിന്തയുടെ സ്രോതസുകളെപ്പറ്റിയും നാമോരോരുത്തരുടെയും അസ്‌തിത്വത്തെപ്പറ്റിയുമൊക്കെ നേര്‍പ്രശ്‌നങ്ങളുയര്‍ത്തുന്നവയാണ്‌ ഇവ. മാത്രമല്ല, രണ്ടു സഹസ്രാബ്‌ദങ്ങള്‍ക്കുമുമ്പ്‌ ഇവ എങ്ങനെ പ്രസക്‌തമായിരുന്നുവോ അത്രതന്നെ പ്രസക്‌തമാണ്‌ ഇന്നും....

Read More

കുട നന്നാക്കുന്ന ചോയി

എം. മുകുന്ദന്‍ വീണ്ടുമൊരു മയ്യഴിക്കഥ. നാട്ടുഭാഷയുടെ തനതു രുചിയും തന്റേടവുമുള്ള കഥ. കുട നന്നാക്കുന്ന ചോയി താന്‍ മരിച്ചാലേ തുറക്കാവൂ എന്നു പറഞ്ഞ്‌ ഒരു ലക്കോട്ട്‌ മാധവനെ ഏല്‌പിച്ച്‌ ഫ്രാന്‍സിലേക്ക്‌ പോകുന്നു. അത്‌ മയ്യഴി നാട്ടിലാകെ വര്‍ത്തമാനമാകുന്നു. മലയാളത്തില്‍ ഏറെ ചര്‍ച്ചയായ നോവല്‍. ഡി.സി. ബുക്‌സ്, കോട്ടയം വില: 210...

Read More

ദി സെക്കന്‍ഡ്‌ അസാസിനേഷന്‍ ഓഫ്‌ ഗാന്ധി

രാം പുനിയാനി സ്വാതന്ത്ര്യത്തിനുമുമ്പും ശേഷവും ഇന്ത്യയുടെ രാഷ്‌ട്രീയ സാമൂഹിക ഭൂപടത്തില്‍ ഗാന്ധിയന്‍ ആശയങ്ങള്‍ സമാനതകളില്ലാത്തതാണ്‌. രാജ്യത്തിന്റെ ഐക്യത്തിലും അഖണ്ഡതയിലും ഗാന്ധിയന്‍ സ്വാധീനം ചെറുതല്ല. എന്നാല്‍, കടുത്തവലതുപക്ഷ ശക്‌തികള്‍ അധികാരത്തിലെത്താന്‍ തുടങ്ങിയതിനുശേഷം ഗാന്ധിയെ തമസ്‌കരിക്കാനുള്ള നീക്കങ്ങളും ശക്‌തമാണ്‌....

Read More

ദ എയ്‌റ്റ്ത്‌ റിങ്ങ്‌: ഒരു കാലഘട്ടത്തിന്റെ ഓര്‍മ

ഒരു ആത്മകഥ എന്നതിനേക്കാള്‍ ഒരു കാലത്തെ കേരളത്തിന്റെ കഥയാണ്‌ മലയാള മനോരമ ചീഫ്‌ എഡിറ്ററായിരുന്ന കെ.എം. മാത്യുവിന്റെ ആത്മകഥയായ എട്ടാമത്തെ മോതിരം. അതിന്റെ വിവര്‍ത്തനമായ 'ദ്‌ എയ്‌റ്റ്ത്‌ റിങ്ങ്‌' വളരെ സജീവമായിരുന്ന ഒരു ജീവിതത്തെ ഇംഗ്ലീഷ്‌ വായനക്കാരിലേക്കും എത്തിക്കുന്നു. 1917-ല്‍ ജനിച്ച്‌ 93 വര്‍ഷം ജീവിച്ച കെ.എം. മാത്യുവിന്റെ കഥ വെല്ലുവിളികളെ നേരിട്ട്‌ വിജയം വരിച്ച ഒരു ദൃഢനിശ്‌ചയക്കാരന്റേതാണ്‌....

Read More

തോല്‍ക്കുന്നത്‌ ആരാണ്‌

നാരായന്‍ ആദിമ ഗോത്രജരുടെ ആത്മാവിലെ കനല്‍ ശോഭകേടില്ലാതെ പ്രവേശിപ്പിക്കുന്ന നോവല്‍. അനുദിനം ചൂഷണത്തിനു വിധേയമായിക്കൊണ്ടിരിക്കുന്ന ആദിവാസികളുടെ ജീവിതം അതേതീഷ്‌ണതയില്‍ പകര്‍ത്തുന്നു. ബുക്ക്‌ മീഡിയ, കോട്ടയം വില: 180...

Read More

തിയേറ്ററും സിനിമയും

എഡിറ്റര്‍: ഡോ. തോമസ്‌ സ്‌കറിയ സിനിമയുടെ വിവിധ തലങ്ങളെയും ബാദല്‍ സര്‍ക്കാര്‍, സഫ്‌ദാര്‍ ഹാഷ്‌മി എന്നിവരുടെ നാടക ദര്‍ശനത്തെയും പഠനവിധേയമാക്കുന്ന സമാഹാരം....

Read More

ജീവിതം വായിക്കുന്ന കഥകള്‍

പലരുടെ കഥകള്‍ എഡിറ്റര്‍: കടാതി ഷാജി ജീവിത്തില്‍ കടന്നു പോകുന്ന ഓരോ നിമിഷത്തിനും കഥാഭാഷ്യങ്ങളുണ്ടാകും. അതിനെ തിരിച്ചറിയാനും മറ്റൊരാള്‍ക്കായി പറയാനും കഴിയുമ്പോള്‍ കഥപറച്ചിലുകാരന്‍ കഥാകാരനാകും. വായനക്കാരനുമായുള്ള സംവേദനവും വാക്കുകളുടെയും പ്രയോഗങ്ങളുടെയും ഉപയോഗവും എഴുത്തുകാരനെ പരുവപ്പെടുത്തും....

Read More

അകത്തളം

നിമ്മി മോഹന്‍ നിരവധി ചെറുകഥകളിലൂടെ പ്രശസ്‌തയായ നിമ്മി മോഹന്റെ നോവല്‍. കഥാവശേഷയായതിനുശേഷം പുറത്തിറങ്ങിയ പുസ്‌തകത്തെയും എഴുത്തുകാരിയെയും കുറിച്ചു ബന്ധു കൂടിയായ എം.ടി. വാസുദേവന്‍ നായര്‍ വേദനയോടെയാണ്‌ ഓര്‍ക്കുന്നത്‌. ജീവിതഗന്ധിയായ പുസ്‌തകം. ഒലിവ്‌ ബുക്‌സ്, കോഴിക്കോട്‌ വില 100...

Read More
Ads by Google
Ads by Google
Back to Top