Last Updated 41 weeks 6 days ago
Ads by Google
29
Wednesday
March 2017

BOOKS

പത്മരാജന്‍ ചലച്ചിത്രങ്ങളിലെ സ്‌ത്രീ കഥാപാത്രങ്ങള്‍

എഡിറ്റര്‍: എ.സി.വസിഷ്‌ഠ് , സി. മീരാ ജൂലിയറ്റ്‌ മലയാള സിനിമാ-സാഹിത്യലോകത്തെ നിത്യവിസ്‌മയങ്ങളിലൊന്നാണ്‌ പി.പത്മരാജന്‍. മുഖ്യധാരാ സിനിമയില്‍ പലപ്പോഴും പാര്‍ശ്വവല്‍ക്കരിക്കപ്പെടുന്ന സ്‌ത്രീ കഥാപാത്രങ്ങള്‍ക്ക്‌ വ്യക്‌തിത്വം നല്‍കാനുള്ള ബോധപൂര്‍വമായ ശ്രമങ്ങള്‍ ഈ ചലച്ചിത്രകാരനില്‍നിന്നുണ്ടായിട്ടുണ്ട്‌....

Read More

ഒന്‍പതു പെണ്‍കഥകള്‍

രവിവര്‍മത്തമ്പുരാന്‍ സ്‌ത്രീകളും അവരുടെ ജീവിതവും സമൂഹത്തിന്‌ എപ്പോഴും കൗതുകം ജനിപ്പിക്കുന്നവയാണ്‌. പുരുഷകേന്ദ്രീകൃതമായ സമൂഹത്തില്‍ ഇതിങ്ങനെയേ സംഭവിക്കൂ എന്നറിയാമെങ്കിലും ജീവിതത്തെ കൈകാര്യം ചെയ്യുന്ന രീതി കൊണ്ട്‌ നമ്മെ അമ്പരപ്പിക്കുന്ന ഒമ്പതു സ്‌ത്രീജീവിതങ്ങളടെ ആഖ്യായികയാണ്‌ ഈ പുസ്‌തകം. ''ഓരോ സ്‌ത്രീയും ഓരോ ലോകമാണ്‌....

Read More

കാണാപ്പുറങ്ങളിലേക്കൊരു യാത്ര

ജീവിതമൊരു യാത്രയും തുടര്‍ച്ചയുമാണ്‌. ആ യാത്രയില്‍ വ്യത്യസ്‌തമായൊരു പ്രപഞ്ചം വിടര്‍ന്നു നില്‍ക്കുന്നതായി കാണാം. ആ മാദക സ്വപ്‌നമേഖലയിലെത്തിയവരാണ്‌ ഇന്‍ഡ്യയ്‌ക്ക് പുറത്തുള്ള പ്രവാസികള്‍. ധാരാളം ദരിദ്രരെ സൃഷ്‌ടിച്ചെടുക്കുന്ന ജന്മനാട്ടില്‍നിന്ന്‌ ജീവിതത്തെ ധന്യമാക്കാനുള്ള പ്രയാണമാണിത്‌. എന്നിട്ടും അവര്‍ അവഗണന നേരിടുന്നു. ആ കൂട്ടത്തില്‍ ചില സര്‍ണ്മധനരായ എഴുത്തുകാരുമുണ്ട്‌....

Read More

ഉന്നത വിദ്യാഭ്യാസം: ചിന്തകള്‍, വിയോജിപ്പുകള്‍

തെരഞ്ഞെടുക്കപ്പെട്ട എയ്‌ഡ്ഡ്‌-അണ്‍ എയ്‌ഡഡ്‌ കോളജുകള്‍ക്ക്‌ സ്വയംഭരണപദവി നല്‍കാനുള്ള കേരളസര്‍ക്കാരിന്റെ തീരുമാനത്തെ വിമര്‍ശനാത്മകമായി പരിശോധിക്കുന്ന ലേഖനങ്ങളുടെ സമാഹാരമാണ്‌ സ്വയംഭരണ കോളജ്‌: സങ്കല്‍പം-യാഥാര്‍ഥ്യം. വിദ്യാഭ്യാസ മേഖലയിലെ പ്രഗല്‍ഭ വ്യക്‌തിത്വങ്ങളായ ഡോ: രാജന്‍ ഗുരുക്കള്‍, സി.പി.നാരായണന്‍, ബി. അശോക്‌, ബി. ഇക്‌ബാല്‍, ജെ.പ്രസാദ്‌, ആര്‍.വി.ജി. മേനോന്‍, ഡോ: രാജന്‍ വറുഗീസ്‌, കെ.എന്‍....

Read More

ഓക്‌സിജന്‍ പാര്‍ലര്‍

കടാതി ഷാജി കഥകള്‍ ചിലപ്പോള്‍ കഥാകാരനെ തേടി വരാറുണ്ട്‌. ചുറ്റുപാടും നടക്കുന്ന സംഭവങ്ങളായും ജീവിതത്തിലെ ആകസ്‌മികതകളായും പിന്നെ ചില തോന്നലുകളായും. ഇത്തരത്തില്‍ ഗ്രന്ഥകാരനിലേക്കെത്തിയ ഒരുകൂട്ടം സംഭവങ്ങളെ കഥകളുടെ മേലാപ്പു ധരിപ്പിച്ച്‌ അവതരിപ്പിച്ചിരിക്കുന്ന ഗ്രന്ഥമാണ്‌ ഓക്‌സിജന്‍ പാര്‍ലര്‍. ....

Read More

ഒന്‍പതു പെണ്‍കഥകള്‍

രവിവര്‍മത്തമ്പുരാന്‍ സ്‌ത്രീകളും അവരുടെ ജീവിതവും സമൂഹത്തിന്‌ എപ്പോഴും കൗതുകം ജനിപ്പിക്കുന്നവയാണ്‌. പുരുഷകേന്ദ്രീകൃതമായ സമൂഹത്തില്‍ ഇതിങ്ങനെയേ സംഭവിക്കൂ എന്നറിയാമെങ്കിലും ജീവിതത്തെ കൈകാര്യം ചെയ്യുന്ന രീതി കൊണ്ട്‌ നമ്മെ അമ്പരപ്പിക്കുന്ന ഒമ്പതു സ്‌ത്രീജീവിതങ്ങളടെ ആഖ്യായികയാണ്‌ ഈ പുസ്‌തകം. 'ഓരോ സ്‌ത്രീയും ഓരോ ലോകമാണ്‌....

Read More

ലോഹപ്പുള്ളിമാന്‍

ശ്രീകൃഷ്‌ണദാസ്‌ മാത്തൂര്‍ മൃദുമധുരങ്ങളായ പദങ്ങള്‍ ചേര്‍ന്ന കവിതകളെക്കാള്‍ വായനക്കാരന്റെ മനസിലേക്കു തറച്ചുകയറുന്നത്‌ യാഥാര്‍ഥ്യത്തിന്റെ കയ്‌പ്പുനിറഞ്ഞ പദസമൂഹങ്ങളാണ്‌. ഇത്തരത്തില്‍ ചുഴലിയായും മലരിയായും പരകായപ്രവേശം നടത്തുന്ന കവിതകളാണ്‌ ശ്രീകൃഷ്‌ണദാസ്‌ മാത്തൂരിന്റെ ലോഹപ്പുള്ളിമാനിലുള്ളത്‌. പിന്‍വിളി, രാത്രിയിലെ യാത്ര, കരിങ്കൊടി, ലോഹപ്പുള്ളിമാന്‍, രോഗി തുടങ്ങി കാമ്പുള്ള കവിതകള്‍....

Read More

നൂറു പെണ്ണുങ്ങളുടെ പ്രണയാക്ഷരങ്ങള്‍

ലോകം എത്ര മോഡേണ്‍ ആയാലും കാലം എത്ര !ന്യൂജനിലൂടെ ഒഴുകിയാലും പ്രാണന്‍ ഉള്ളിടത്തോളം പ്രണയത്തിനും പ്രസക്‌തിയുണ്ട്‌. ലോകം നേരിടുന്ന അസ്വാരസ്യങ്ങള്‍ക്കിടയില്‍ ആശ്രയിക്കാവുന്ന ഒന്നും പ്രണയം തന്നെ. ജാതി, മത, വര്‍ഗ, വര്‍ണങ്ങളൊന്നും തീണ്ടാതെ അവക്കുപരിയായൊരു ലോകം സ്വപ്‌നം കാണുന്നുണ്ടെങ്കില്‍ അത്‌ സാധ്യമാകുക പ്രണയത്തില്‍ മാത്രമാകും....

Read More

കവിതയുടെ സഞ്ചാര അനുഭവങ്ങള്‍

വാക്കുകള്‍കൊണ്ട്‌ ചിത്രം വരയ്‌ക്കുന്നതില്‍ കൃതഹസ്‌തരാണ്‌ എഴുത്തുകാരില്‍ ബഹുഭൂരിപക്ഷവും. കവിതകള്‍ പ്രത്യേകിച്ചും. മനോമണ്ഡലത്തില്‍ രൂപംകൊള്ളുന്ന ഭാവനകളെ കാല്‌പനീകതയുടെ രസച്ചരടില്‍ കോര്‍ത്തെടുത്ത്‌ ആസ്വാദകന്റെ ഉത്തംഗ ശൃംഗങ്ങളിലൂടെ സഞ്ചരിപ്പിച്ച്‌ അനുഭൂതിയുടേയും, ആനന്ദത്തിന്റേയും വിസ്‌ഫോടനങ്ങള്‍ സൃഷ്‌ടിക്കുവാനും കവിതകള്‍ക്കുള്ള വൈദഗ്‌ദ്യം ശ്ലാഘനീയം തന്നെയാണ്‌....

Read More

ആകര്‍ഷകമായ വ്യക്‌തിത്വവും ജീവിതവിജയവും

സെബിന്‍ എസ്‌. കൊട്ടാരം, ജോബിന്‍ എസ്‌. കൊട്ടാരം ജീവിക്കുകയെന്നത്‌ അത്ര എളുപ്പമുള്ള കാര്യമല്ല. സഞ്ചാരയോഗ്യമായ പാതയാകില്ല എല്ലാവര്‍ക്കും മുമ്പിലുണ്ടാവുക. വളവും തിരിവും പലപ്പോഴും നമ്മെ അസ്വസ്‌ഥരാക്കും, ഭയപ്പെടുത്തും. ഇത്തരം സാഹചര്യങ്ങളെ എങ്ങിനെ മറികടക്കാമെന്ന്‌ ലളിതമായ ഉദാഹരണങ്ങളിലൂടെ മനസിലാക്കിത്തരുന്ന പുസ്‌തകമാണിത്‌. സെബിന്‍. എസ്‌ കൊട്ടാരവും ജോബിന്‍ എസ്‌....

Read More

ജീവിതം വായിക്കുന്ന കഥകള്‍

പലരുടെ കഥകള്‍ എഡിറ്റര്‍: കടാതി ഷാജി ജീവിത്തില്‍ കടന്നു പോകുന്ന ഓരോ നിമിഷത്തിനും കഥാഭാഷ്യങ്ങളുണ്ടാകും. അതിനെ തിരിച്ചറിയാനും മറ്റൊരാള്‍ക്കായി പറയാനും കഴിയുമ്പോള്‍ കഥപറച്ചിലുകാരന്‍ കഥാകാരനാകും. വായനക്കാരനുമായുള്ള സംവേദനവും വാക്കുകളുടെയും പ്രയോഗങ്ങളുടെയും ഉപയോഗവും എഴുത്തുകാരനെ പരുവപ്പെടുത്തും....

Read More

ചികിത്സയുടെ ലോകം

ഡോ. സി.എന്‍. പരമേശ്വരന്‍ രോഗവും ചികിത്സയും വൈദ്യശാസ്‌ത്രത്തിന്റെ പരിണാമവും തികഞ്ഞ ശാസ്‌ത്രീയതയോടെ വിവരിക്കുന്ന പുസ്‌തകം. ശാസ്‌ത്രവിഷയം എത്രമാത്രം കൃത്യതയോടെ ലളിതമായി വിവരിക്കാന്‍ കഴിയുമെന്ന്‌ ഈ പുസ്‌തകം കാട്ടിത്തരുന്നു. കറന്റ്‌ ബുക്‌സ്, തൃശൂര്‍ വില: 275...

Read More
Ads by Google
Ads by Google
Back to Top