Last Updated 1 year 14 weeks ago
Ads by Google
20
Wednesday
September 2017

BOOKS

അകത്തളം

നിമ്മി മോഹന്‍ നിരവധി ചെറുകഥകളിലൂടെ പ്രശസ്‌തയായ നിമ്മി മോഹന്റെ നോവല്‍. കഥാവശേഷയായതിനുശേഷം പുറത്തിറങ്ങിയ പുസ്‌തകത്തെയും എഴുത്തുകാരിയെയും കുറിച്ചു ബന്ധു കൂടിയായ എം.ടി. വാസുദേവന്‍ നായര്‍ വേദനയോടെയാണ്‌ ഓര്‍ക്കുന്നത്‌. ജീവിതഗന്ധിയായ പുസ്‌തകം. ഒലിവ്‌ ബുക്‌സ്, കോഴിക്കോട്‌ വില 100...

Read More

സര്‍ഗാത്മക കൃതിയുടെ പദവിയില്‍ ഒരു ജീവചരിത്രഗ്രന്ഥം

ലോകത്തില്‍ മാറ്റമില്ലാത്തതായി മാറ്റം മാത്രമേയുള്ളു എന്ന കാറല്‍ മാര്‍ക്‌സിന്റെ ആശയം നമുക്ക്‌ സുപരിചിതമാണ്‌. ലോകത്തിന്റെ ആ അവസ്‌ഥയാണ്‌ മാര്‍ക്‌സിന്റെ ആ ആശയം ഉള്‍ക്കൊള്ളുന്നത്‌. അതൊരു ലോകനിയമമാണ്‌. ആ നിയമത്തിനു വഴങ്ങാതെ നീങ്ങാന്‍ സമൂഹത്തിനെന്ന പോലെ വ്യക്‌തിക്കും സാദ്ധ്യമല്ല.എന്നാല്‍ മാറ്റങ്ങള്‍ക്കിടയിലും സ്‌ഥിരതയുടെ സ്വഭാവം പുലര്‍ത്തുന്ന വ്യക്‌തികളെ നാം കാണാതിരിക്കുന്നില്ല....

Read More

മണ്‍പെരുമ

സതീഷ്‌ മാമ്പ്ര നമുക്കു ചുറ്റുമുള്ള സമൂഹത്തിലെ കാര്യങ്ങള്‍ കവിതകളാക്കി പരിവര്‍ത്തനം ചെയ്‌ത പുസ്‌തകം. ചിത്രരശ്‌മി ബുക്‌സ്, കോട്ടയ്‌ക്കല്‍ വില: 60...

Read More

കാക്കപ്പൂവ്‌

ഡോ: സരസ്വതി ശര്‍മ ഓരോ ജീവിതവും അനുഭവങ്ങള്‍ കൊണ്ടു സമ്പുഷ്‌ടമാണ്‌. പ്രത്യേകിച്ച്‌ പെണ്‍ജീവിതങ്ങള്‍. ചിലപ്പോഴൊക്കെ അതിവൈകാരികവും മറ്റു ചിലപ്പോള്‍ അത്രമേല്‍ അപരിചിതവുമാകുന്ന സ്‌ത്രീജീവിതങ്ങള്‍ക്കു നേരെ പിടിച്ച കണ്ണാടിയാണ്‌ ഡോ സരസ്വതി ശര്‍മയുടെ കാക്കപ്പൂവെന്ന കഥാസമാഹാരം....

Read More

ജീവിതം വായിക്കുന്ന കഥകള്‍

പലരുടെ കഥകള്‍ എഡിറ്റര്‍: കടാതി ഷാജി ജീവിത്തില്‍ കടന്നു പോകുന്ന ഓരോ നിമിഷത്തിനും കഥാഭാഷ്യങ്ങളുണ്ടാകും. അതിനെ തിരിച്ചറിയാനും മറ്റൊരാള്‍ക്കായി പറയാനും കഴിയുമ്പോള്‍ കഥപറച്ചിലുകാരന്‍ കഥാകാരനാകും. വായനക്കാരനുമായുള്ള സംവേദനവും വാക്കുകളുടെയും പ്രയോഗങ്ങളുടെയും ഉപയോഗവും എഴുത്തുകാരനെ പരുവപ്പെടുത്തും....

Read More

ഗോത്രജ്വാലകള്‍

കാവില്‍രാജ്‌ 'തിറയാടുന്ന നെറികേടിന്റെ കോലങ്ങളോടുള്ള' ശക്‌തമായ പ്രതിഷേധമാണ്‌ കാവില്‍രാജിന്റെ ഗോത്രജ്വാലകളെന്ന കവിതാസമാഹാരം. അവഗണിക്കപ്പെടുന്നവര്‍ക്കു വേണ്ടിയുള്ള സുവിശേഷമായും ഇതിനെ കണക്കാക്കാം. കര്‍ണമതം, ഗോത്രജ്വാല, നിഷേധികള്‍,അദൈ്വതം, തീവെട്ടി തുടങ്ങി ക്ഷോഭം നിറഞ്ഞതും അതേസമയം വൃത്തബന്ധിതവുമായ കവിതകള്‍ ഏറെ ശ്രദ്ധേയം....

Read More

പഴശിരേഖകളിലെ വ്യവഹാര ഭാഷ

ഡോ. ജോസഫ്‌ സ്‌കറിയ വീരകേരളവര്‍മ്മ പഴശിരാജാവിന്റെ കത്തിടപാടുകളെ ആസ്‌പദമാക്കി പഴയ മലയാളത്തിലെ വ്യവഹാര ഭാഷയെക്കുറിച്ച്‌ ആധികാരികമായി തയ്യാറാക്കിയ ഗ്രന്ഥം. കേരള സാഹിത്യ അക്കാദമി ഐ.സി. ചാക്കോ അവാര്‍ഡ്‌ നേടിയ കൃതി. നാഷണല്‍ ബുക്‌സ്റ്റാള്‍ വില: 240...

Read More

ഉദ്യാനത്തിലെ പൂക്കള്‍

സന്തോഷിക്കാന്‍ മടിയുള്ളവരുടെ ലോകമാണിത്‌. പലര്‍ക്കും ആഹ്‌ളാദിക്കാന്‍ കാരണങ്ങള്‍വേണം . ലോകത്തേക്ക്‌ നോക്കി വെറുതേ സന്തോഷിക്കാന്‍ സാധിച്ചാല്‍ അതല്ലേ ഏറ്റവുംവലിയ ധന്യത....! ദിവസം മൈലുകളോളം യാത്രചെയ്‌ത് മലകള്‍ ചുറ്റി സ്വന്തം കുടിലില്‍ തിരിച്ചെത്തുന്ന നിസ്വനായ ഒരു വൃദ്ധന്റെ കാര്യം ഓര്‍ത്തുപോകുന്നു....

Read More

ഇഫിജീനിയ

കിളിമാനൂര്‍ രമാകാന്തന്‍ രംഗപ്രയോഗസാഫല്യത്തെ മുന്‍നിര്‍ത്തി, മൂലകൃതിയുടെ അന്തചൈതന്യം മാത്രം ആവാഹിച്ച്‌ ആവുന്നത്ര സംക്ഷേപിച്ചെഴുതിയ നാടകം. നാഷണല്‍ ബുക്‌സ്റ്റാള്‍ വില: 40...

Read More

തിയേറ്ററും സിനിമയും

ഡോ. തോമസ്‌ സ്‌കറിയ സിനിമയുടെ വിവിധ തലങ്ങളും ബാദല്‍ സര്‍ക്കാര്‍, സഫ്‌ദാര്‍ ഹഷ്‌മി എന്നിവരുടെ നാടക ദര്‍ശനത്തെയും പഠനവിധേയമാക്കുന്ന സമാഹാരം. ബുക്‌ മീഡിയ വില: 140...

Read More

ഭാരതീയ സാഹിത്യ ദര്‍ശനം

ഡോ: ചാത്തനാട്ട്‌ അച്യുതനുണ്ണി ഭാരതീയ സാഹിത്യത്തിന്റെ അടിസ്‌ഥാന സങ്കല്‍പ്പങ്ങളെ ആധികാരികമായും സമഗ്രമായും അവതരിപ്പിക്കുന്ന പ്രൗഢഗ്രന്ഥം നാഷണല്‍ ബുക്‌സ്റ്റാള്‍ വില : 380...

Read More

പെണ്ണുങ്ങള്‍ പണിയുന്ന നഗരം

നാരായന്‍ രാഷ്‌ട്രീയപ്പാര്‍ട്ടികളുടെ മേധാവിത്വമില്ലാതെ ജനാധിപത്യത്തിലേക്കും പൗരോഹിത്യ മേല്‍ക്കോയ്‌മയില്ലാത്ത സംസ്‌കാരത്തിലേക്കും സമൂഹത്തെ നയിക്കുന്ന സൂത്രവാക്യവും രസതന്ത്രവും സമന്വയിക്കുന്ന ഉജ്വല നോവല്‍ ബുക്‌ മീഡിയ വില: 160...

Read More
Ads by Google
Ads by Google
Back to Top