Last Updated 1 year 15 weeks ago
Ads by Google
22
Friday
September 2017

BOOKS

ദി സെക്കന്‍ഡ്‌ അസാസിനേഷന്‍ ഓഫ്‌ ഗാന്ധി

രാം പുനിയാനി സ്വാതന്ത്ര്യത്തിനുമുമ്പും ശേഷവും ഇന്ത്യയുടെ രാഷ്‌ട്രീയ സാമൂഹിക ഭൂപടത്തില്‍ ഗാന്ധിയന്‍ ആശയങ്ങള്‍ സമാനതകളില്ലാത്തതാണ്‌. രാജ്യത്തിന്റെ ഐക്യത്തിലും അഖണ്ഡതയിലും ഗാന്ധിയന്‍ സ്വാധീനം ചെറുതല്ല. എന്നാല്‍, കടുത്തവലതുപക്ഷ ശക്‌തികള്‍ അധികാരത്തിലെത്താന്‍ തുടങ്ങിയതിനുശേഷം ഗാന്ധിയെ തമസ്‌കരിക്കാനുള്ള നീക്കങ്ങളും ശക്‌തമാണ്‌....

Read More

കര്‍മ്മപരമ്പരകള്‍ക്കുളള തര്‍പ്പണം

അച്‌ഛനും മകനുമായി ജനിക്കുന്ന, തുടരുന്ന കര്‍മ്മപരമ്പരകള്‍ക്കുളള തര്‍പ്പണമാണ്‌ രാജീവ്‌ ശിവശങ്കറിന്റെ പുത്രസൂക്‌തം എന്ന നോവല്‍. പുംനരകത്തില്‍ നിന്നു ത്രാണനം ചെയ്യേണ്ട പുത്രന്‍ ചിലപ്പോള്‍ പൂര്‍വജന്മത്തിലെ ശത്രുവായിരിക്കാം. അത്രയ്‌ക്കു ക്രൂരവും സ്‌നേഹശൂന്യവുമാണു പലപ്പോഴും പുത്രന്റെ മാനസിക വ്യാപാരങ്ങള്‍....

Read More

ചികിത്സയുടെ ലോകം

ഡോ. സി.എന്‍. പരമേശ്വരന്‍ രോഗവും ചികിത്സയും വൈദ്യശാസ്‌ത്രത്തിന്റെ പരിണാമവും തികഞ്ഞ ശാസ്‌ത്രീയതയോടെ വിവരിക്കുന്ന പുസ്‌തകം. ശാസ്‌ത്രവിഷയം എത്രമാത്രം കൃത്യതയോടെ ലളിതമായി വിവരിക്കാന്‍ കഴിയുമെന്ന്‌ ഈ പുസ്‌തകം കാട്ടിത്തരുന്നു. കറന്റ്‌ ബുക്‌സ്, തൃശൂര്‍ വില: 275...

Read More

അകത്തളം

നിമ്മി മോഹന്‍ നിരവധി ചെറുകഥകളിലൂടെ പ്രശസ്‌തയായ നിമ്മി മോഹന്റെ നോവല്‍. കഥാവശേഷയായതിനുശേഷം പുറത്തിറങ്ങിയ പുസ്‌തകത്തെയും എഴുത്തുകാരിയെയും കുറിച്ചു ബന്ധു കൂടിയായ എം.ടി. വാസുദേവന്‍ നായര്‍ വേദനയോടെയാണ്‌ ഓര്‍ക്കുന്നത്‌. ജീവിതഗന്ധിയായ പുസ്‌തകം. ഒലിവ്‌ ബുക്‌സ്, കോഴിക്കോട്‌ വില 100...

Read More

ശരീര ശാസ്‌ത്രം

ലതീഷ്‌ മുഴപ്പാല വശ്യമായ ആഖ്യാന ചാതുരിയും നിരീക്ഷണപാടവവും സന്നിവേശിപ്പിച്ച പന്ത്രണ്ടു കഥകളുടെ സമാഹാരം. ഒലിവ്‌ ബുക്‌സ്, കോഴിക്കോട്‌ വില: 70...

Read More

3 ജയരാജന്മാര്‍

അനില്‍ കുരുടത്ത്‌ അടിയുറച്ച രാഷ്‌ട്രീയ വിശ്വാസത്താല്‍ ആരെയും കൂസാണെ കേരള രാഷ്‌ട്രീയത്തില്‍ നിറഞ്ഞു നില്‍ക്കുന്ന മൂന്നു ജയരാജന്മാരുടെ പുസ്‌തകം. ഇവരുടെ രാഷ്‌ട്രീയ ചരിത്രം മാത്രമറിയുന്നവര്‍ കാണാതെ പോകുന്ന വ്യക്‌തി ജീവിതത്തിലെ രാഷ്‌ട്രീയ-സാമൂഹിക ചിന്തകളെ അനാവരണം ചെയ്യുന്ന പുസ്‌തകം. ഒലിവ്‌ ബുക്‌സ്, കോഴിക്കോട്‌ വില: 60...

Read More

മണ്‍പെരുമ

സതീഷ്‌ മാമ്പ്ര നമുക്കു ചുറ്റുമുള്ള സമൂഹത്തിലെ കാര്യങ്ങള്‍ കവിതകളാക്കി പരിവര്‍ത്തനം ചെയ്‌ത പുസ്‌തകം. ചില കവിതകള്‍ ഗൃഹാതുരത്വമുണര്‍ത്തുമ്പോള്‍ മറ്റൊന്നു സമൂഹത്തിനു നേരെയുള്ള കൂരമ്പുകളുമാകുന്നു. ചിത്രരശ്‌മി ബുക്‌സ്, കോട്ടയ്‌ക്കല്‍ വില: 60...

Read More

തീവ്രവാദിയുടെ മകന്‍

മുരളി കെ. മേനോന്‍ ജീവിതാവബോധത്തിലേക്കുള്ള ഇടവഴിയാകുന്ന കഥകള്‍. ധന്യാത്മകമായ ആഖ്യാനത്തേക്കാള്‍ നേരിട്ടു കഥപറയുന്ന പുസ്‌തകം. സ്‌നേഹം, രക്‌തബന്ധം, സ്വത്വബോധം, പിടിതരാതെ വഴുതിമാറുന്ന മനസിന്റെ അവസ്‌ഥകള്‍, ആക്ഷേപ ഹാസ്യം എന്നിവ മിക്ക കഥകളുടെയും സ്വഭാവമാകുന്നു. സൈകതം ബുക്‌സ്, കോതമംഗലം വില: 120...

Read More

പാമ്പും കോണിയും: ഏറ്റമിറക്കങ്ങളുടെ കഥ

കുടിയേറ്റത്തിന്റെയും പ്രവാസ ജീവിതത്തിന്റെയും സഹനങ്ങളാണ്‌ കേരളത്തെ വലിയൊരളവില്‍ സമ്പന്നമാക്കിയത്‌. ഇന്നനുഭവിക്കുന്ന ഈ സുഭിക്ഷതയ്‌ക്ക് ഓരോ പ്രവാസിയോടും നമ്മള്‍ കടപ്പെട്ടിരിക്കുന്നു. എന്നാല്‍ സാഹിത്യത്തില്‍ ഇത്‌ അത്രയ്‌ക്കൊന്നും വന്നിട്ടില്ല; ഉണ്ടെങ്കില്‍ തന്നെ അത്‌ പുരുഷ പ്രയത്നങ്ങളെ മാത്രം എടുത്തുകാട്ടി. സ്‌ത്രീകളെ ആരും കണ്ടില്ല....

Read More

പൊന്നു

ഡോ. കെ. ശ്രീകുമാര്‍ വ്യത്യസ്‌തമായ കഥാ പശ്‌ചാത്തലം കൊണ്ട്‌ വായനക്കാരില്‍ ആകാംക്ഷ നിലനിര്‍ത്തുന്ന ബാല നോവല്‍. ഒരു ശില്‍പിയുടെയും മകന്റെയും കഥ പറയുന്ന പൊന്നു കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരുപോലെ ഇഷ്‌ടപ്പെടും. സൈന്ധവ ബുക്‌സ്, കൊല്ലം വില: 40...

Read More

വെയില്‍ പൂക്കുന്ന മഴമേഘങ്ങള്‍

അനിയന്‍ കുന്നത്ത്‌ നിയതമായ നിര്‍വചനങ്ങള്‍ക്കതീതമായി നില്‍ക്കുന്ന ഒരുപറ്റം കവിതകളുടെ സമാഹാരം. ലാളിത്യം മുഖമുദ്രയാക്കിയ രചനാരീതി. സ്‌ട്രെയിറ്റ്‌ ലൈന്‍, ലണ്ടന്‍, വര്‍ക്കല വില: 96...

Read More
Ads by Google
Ads by Google
Back to Top