Last Updated 1 year 14 weeks ago
Ads by Google
19
Tuesday
September 2017

BOOKS

ഭാരതപ്പുഴയുടെ മക്കള്‍

എസ്‌.കെ. പൊറ്റെക്കാട്ട്‌ എസ്‌.കെ. പൊറ്റെക്കാട്‌ ഏറ്റവുമൊടുവില്‍ എഴുതിയ പുസ്‌തകം. നോവലിന്റെയും നാടകത്തിന്റെയും സമ്മിശ്ര രൂപങ്ങള്‍ സമ്മേളിക്കുന്ന കൃതി. ചരിത്രവും പത്ര റിപ്പോര്‍ട്ടുകളും ഐതിഹ്യങ്ങളും മനോഹരമായി കൂട്ടിയിണക്കുന്നു. സൈന്ധവ ബുക്‌സ്, കൊല്ലം വില: 60...

Read More

ഭാരതീയ സാഹിത്യ ദര്‍ശം

ഡോ. ചാത്തനാത്ത്‌ അച്യുതനുണ്ണി ഭാരതീയ സാഹിത്യത്തിന്റെ അടിസ്‌ഥാന സങ്കല്‍പ്പങ്ങളെ ആധികാരികമായും സമഗ്രമായും അവതരിപ്പിക്കുന്ന പ്രൗഢഗ്രന്ഥം. ഭാഷാസ്‌നേഹികള്‍ക്കും സാഹിത്യ വിദ്യാര്‍ഥികള്‍ക്കും ഒരുപോലെ പ്രയോജനകരം. നാഷണല്‍ ബുക്‌സ് സ്‌റ്റാള്‍, കോട്ടയം വില: 380...

Read More

ആണ്‍ മഴയോര്‍മകള്‍

എഡിറ്റര്‍: ടി.കെ. ഹാരിസ്‌ എഴുത്തുകാരും ചലച്ചിത്ര പ്രവര്‍ത്തകരുടെയും മഴയോര്‍മകള്‍. സി. രാധാകൃഷ്‌ണന്‍, യു.എ. ഖാദര്‍, വി.ആര്‍. സുധീഷ്‌, കെ.പി. രാമനുണ്ണി തുടങ്ങി വിവിധ തലമുറകളുടെ അനുഭവ സാക്ഷാത്‌കാരം. ഒലിവ്‌ ബുക്‌സ്, കോഴിക്കോട്‌ വില: 260...

Read More

പെണ്‍ മഴയോര്‍മകള്‍

എഡിറ്റര്‍: എം. പ്രസീദ ഒരുകൂട്ടം പെണ്‍മനസുകള്‍ മഴ നനയുന്നതിന്റെ ഓര്‍മപ്പുസ്‌തകം. സുഗതകുമാരി, ഒ.വി. ഉഷ, ഷീബ അമീര്‍ എന്നിങ്ങനെ മലയാളത്തിലെ പ്രമുഖരായ എഴുത്തുകാരികളുടെ മഴയോര്‍മകള്‍. പ്രണയത്തിന്റെയും യാത്രകളുടെയും സങ്കടങ്ങളുടെയും മഴയാണ്‌ ഓരോ വരിയില്‍നിന്നും പെയ്യുന്നത്‌. ഓരോ മഴക്കാലവും ഓരോ ജീവിതമാണ്‌ ഓര്‍മിപ്പിക്കുന്നത്‌....

Read More

വിഹ്വലതയുടെ ആത്മയാനങ്ങള്‍

എ. ചന്ദ്രശേഖര്‍ അന്തരാത്മാവിലേക്കു ചൂഴ്‌ന്നുനോക്കാനുള്ള കഴിവും എന്തിനെയും ഉള്‍ക്കൊള്ളാനുള്ള വിശാലമായ ദൃശ്യ സാധ്യതയുമാണു സിനിമയെ വ്യത്യസ്‌തമാക്കുന്നത്‌. ഇത്തരം സാധ്യതകളിലേക്കു വായനക്കാരെ നയിക്കുന്ന പുസ്‌തകം. സമകാലിക സിനിമയുടെ സൂക്ഷ്‌മദര്‍ശന സാധ്യതകള്‍ വെളിപ്പെടുത്തുന്ന ഈ പുസ്‌തകം ദൃശ്യ സംസ്‌കാരത്തിന്റെ അനന്ത സാധ്യതകള്‍ അനാവരണം ചെയ്യുന്നു. കേരളഭാഷാ ഇന്‍സ്‌റ്റിറ്റ്യൂട്ട്‌, തിരുവനന്തപുരം വില: 50...

Read More

കൗമാരസന്ധ്യയിലെ ചിത്രശലഭങ്ങള്‍

'വാകപ്പൂവിന്‌ ചിത്രശലഭത്തിന്റെ ഭാരം താങ്ങാനാകും. എന്നാല്‍ പക്ഷികളുടെ ഭാരം പേറാനാകില്ലെ'ന്നാണു കാളിദാസന്‍ പറഞ്ഞത്‌. തൃശൂര്‍ കറന്റ്‌ ബുക്‌സ് പ്രസിദ്ധീകരിച്ച ശാസ്‌ത്ര-സാഹിത്യത്തിലെ ബഹുമുഖ പ്രതിഭ കാരൂര്‍ സോമന്റെ കൗമാരസന്ധ്യകള്‍ എന്ന നോവല്‍ വായിച്ചപ്പോഴാണു കാളിദാസന്റെ വാക്കുകള്‍ ഓര്‍മ്മയിലെത്തിയത്‌. ഒരു സര്‍ഗപ്രതിഭയുടെ അഴകും അധ്വാനവും അവരുടെ കൃതികളില്‍നിന്ന്‌ കണ്ടെത്താന്‍ കഴിയും....

Read More

മൈ റിവര്‍

ശ്രീമാന്‍ നാരായണന്‍ 'എന്റെ പുഴ'യെന്ന പ്രസിദ്ധ നോവലിന്റെ ഇംഗ്ലീഷ്‌ പരിഭാഷ. ഒരു നദിയുടെയും ഒരുപറ്റം ആളുകളുടെയും കഥപറയുകയാണു നോവലില്‍. വിന്‍കോ ബുക്‌സ്, പാലാ വില: 100...

Read More

പ്രണയം: 1024 കുറുക്കുവഴികള്‍

എം. നന്ദകുമാര്‍, ജി.എസ്‌. ശുഭ നോവല്‍ എന്നതിനപ്പുറം കഥയും കവിതയും തമ്മിലുള്ള സമ്മേളനമെന്നു വിലയിരുത്താവുന്ന പുസ്‌തകം. മധുരവും സുഭഗവുമായി കോര്‍ത്തെടുക്കുന്ന വരികള്‍കൊണ്ടു രചിച്ച പുസ്‌തകം. കറന്റ്‌ ബുക്‌സ്, തൃശൂര്‍ വില: 125...

Read More

കാവ്യപ്രതിഭ

കൊടുപ്പുന്ന ഗോവിന്ദഗണകന്‍ കൊടുങ്ങല്ലൂര്‍ കുഞ്ഞിക്കുട്ടന്‍ തമ്പുരാന്‍, വള്ളത്തോള്‍, ആശാന്‍, ജി, സിസ്‌റ്റര്‍ മേരി ബനീഞ്ഞ, ബാലാമണിയമ്മ, കുഞ്ഞിരാമന്‍ നായര്‍, വൈലോപ്പിള്ളി, പാലാ, വയലാര്‍ തുടങ്ങിയവരുടെ രചനകളെ ആധികാരികമായി പഠനവിധേയമാക്കുന്ന പുസ്‌തകം. നാഷണല്‍ ബുക്‌സ് സ്‌റ്റാള്‍, കോട്ടയം വില: 90...

Read More

പറയാതെവയ്യ

മങ്ങാട്‌ സുബിന്‍ നാരായണന്‍ പത്രപ്രവര്‍ത്തകനായ മങ്ങാട്‌ സുബിന്‍ നാരായണന്‍ എഴുതിയ 'പറയാതെവയ്യ' സാമൂഹികപ്രശ്‌നങ്ങളുടെ നേര്‍ക്കാഴ്‌ച അനാവരണം ചെയ്യുന്നു. സാമൂഹികവിഷയങ്ങളെ നിശിതമായി വിമര്‍ശിക്കുന്ന 26 ലേഖനങ്ങളാണ്‌ ഉള്ളടക്കം. സമൂഹത്തോടുള്ള പ്രതിബദ്ധതയും സാമൂഹിക ജീര്‍ണതകള്‍ക്കെതിരെയുള്ള പത്ര പ്രവര്‍ത്തകന്റെ രോഷവുമാണ്‌ ഇതിലെ ഓരോ ലേഖനങ്ങളിലും പ്രതിഫലിക്കുന്നത്‌....

Read More

ആകാശത്തെ അളക്കാന്‍ നക്ഷത്രങ്ങള്‍

പ്രഫ. എം.ജെ. മാത്യു ആകാശത്തെ നക്ഷത്രങ്ങള്‍കൊണ്ടാണ്‌ അളക്കേണ്ടത്‌. മഴമേഘങ്ങള്‍ കൊണ്ടല്ല. മലര്‍വാടിയെ മലരുകള്‍കൊണ്ടാണ്‌ അളക്കേണ്ടത്‌. കൊഴിഞ്ഞുവീണ ഇലകള്‍കൊണ്ടല്ല. ജീവിതത്തെ അളക്കേണ്ടതോ, സദ്‌ ചിന്തകള്‍കൊണ്ടും. ഗുണകരവും പ്രചോദനകരവുമായ ഒരുകൂട്ടം ചിന്തകളുടെ പുസ്‌തകം. വിന്‍കോ ബുക്‌സ്, പാല വില: 12...

Read More

സ്‌മൃതിദലങ്ങള്‍

എന്‍. ഗോവിന്ദന്‍കുട്ടി സാഹിത്യപ്രവര്‍ത്തകനും ചലച്ചിത്ര നടനുമായിരുന്ന ഗോവിന്ദന്‍ കുട്ടിയെക്കുറിച്ചുള്ള ഓര്‍മകളും അദ്ദേഹത്തിന്റെ പ്രശസ്‌ത രചനകളും കഥകളും ഉള്‍പ്പെടുത്തിയ സമ്പൂര്‍ണ പുസ്‌തകം. നമ്മുടെ ഓര്‍മകളില്‍ ഇന്നും നിലനില്‍ക്കുന്ന അതുല്യ പ്രതിഭകളെ, അവരെക്കുറിച്ചുള്ള ഓര്‍കളും ഇതില്‍ പങ്കുവയ്‌ക്കുന്നു. എന്‍. ഗോവിന്ദന്‍ കുട്ടിയെന്ന പ്രതിഭയെ അടുത്തറിയാന്‍ ഉപകരിക്കുന്ന പുസ്‌തകം. ജി.കെ....

Read More
Ads by Google
Ads by Google
Back to Top