Last Updated 1 year 9 weeks ago
Ads by Google
18
Friday
August 2017

Latest News

രാജ്യത്തിന്റെ സംസ്‌കാരം മനസ്സിലാക്കുന്ന ആളാകണം പരിശീലകനെന്ന്‌ ധോണി

മുംബൈ: രാജ്യത്തിന്റെ കായിക സംസ്‌കാരം മനസിലാക്കാന്‍ കഴിവുള്ള ആളായിരിക്കണം ഇന്ത്യന്‍ ക്രിക്കറ്റ്‌ ടീമിന്റെ പുതിയ പരിശീലക സ്‌ഥാനത്തേക്ക്‌ വരേണ്ടതെന്ന്‌ ഏകദിന ക്രിക്കറ്റ്‌ ടീം ക്യാപ്‌റ്റന്‍ മഹേന്ദ്ര സിംഗ്‌ ധോണി....

Read More

തിരുവനന്തപുരത്ത്‌ ഗുണ്ടാ ആക്രമണത്തില്‍ യുവാവിന്‌ വെട്ടേറ്റു

തിരുവനന്തപുരം: ഗുണ്ടാ ആക്രമണത്തില്‍ യുവാവിന്‌ വെട്ടേറ്റു. തിരുവനന്തപുരം പട്ടത്താണ്‌ സംഭവം. അനന്തു എന്ന യുവാവിനെയാണ്‌ ബൈക്കിലെത്തിയ സംഘം വെട്ടിവീഴ്‌ത്തിയത്‌. ഗുരുതരമായി പരിക്കേറ്റ അനന്തുവിനെ മെഡിക്കല്‍ കോളേജ്‌ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്‌. പട്ടത്ത്‌ പിഎസ്‌സി ഓഫീസിന്‌ സമീപത്തെ ബസ്‌ സ്‌റ്റോപ്പിലായിരുന്നു സംഭവം നടന്നത്‌. ബൈക്കിലെത്തിയ രണ്ടുപേരാണ്‌ ആക്രമണം നടത്തിയത്‌....

Read More

മസ്‌തിഷ്‌ക മരണം സംഭവിച്ച യുവതി കുഞ്ഞിന്‌ ജന്മം നല്‍കി

ലിസ്‌ബോണ്‍: മസ്‌തിഷ്‌കമരണം സംഭവിച്ച യുവതി കുഞ്ഞിന്‌ ജന്മം നല്‍കി. മസ്‌തിഷ്‌ക മരണം സംഭവിച്ചതിനെ തുടര്‍ന്ന്‌ നാലു മാസം യന്ത്രങ്ങളുടെ സഹായത്തോടെയായിരുന്നു യുവതിയുടെ ജീവന്‍ നിലനിര്‍ത്തിയിരുന്നത്‌. പോര്‍ച്ചുഗല്ലിലെ ലിസ്‌ബോണിലുള്ള ആശുപത്രിയിലാണ്‌ വൈദയശാസ്‌ത്ര രംഗത്തിന്‌ പ്രതീക്ഷകള്‍ നല്‍കുന്ന പ്രസവം നടന്നത്‌. ആണ്‍കുഞ്ഞാണ്‌ ജനിച്ചിരിക്കുന്നത്‌....

Read More

ഇന്ത്യ - യു.എസ്‌ - ജപ്പാന്‍ സംയുക്‌ത നാവിക അഭ്യാസം പശ്‌ചിമ പസഫിക്കില്‍

ടോക്കിയോ: സംയുക്‌ത നാവിക അഭ്യാസം പശ്‌ചിമ പസഫിക്ക്‌ സമുദ്രത്തില്‍ നടക്കും. ഇന്ത്യയുടെയും യുഎസിന്റെയും ജപ്പാന്റെയും യുദ്ധക്കപ്പലുകളാണ്‌ സംയുക്‌ത നാവിക അഭ്യാസത്തില്‍ പങ്കെടുക്കുക. എട്ടു ദിവസം നീണ്ടുനില്‍ക്കുന്ന നാവിക അഭ്യാസങ്ങളാണ്‌ നടക്കുക....

Read More

പതിനൊന്ന്‌ കിലോ ഹാഷിഷ്‌ ഓയില്‍ പിടികൂടി

അടിമാലി: വന്‍ ഹാഷിഷ്‌ ഓയില്‍ വേട്ട. ഇടുക്കിയില്‍ പതിനൊന്ന്‌ കിലോ ഹാഷിഷ്‌ ഓയല്‍ പിടികൂടി. 11 കോടി രൂപ വിലവരുമെന്നാണ്‌ പ്രാഥമിക നിഗമനം. തങ്കമണി സ്വദേശികളായി ഷാജി, ബാബു എന്നിവരാണ്‌ ഹാഷിഷ്‌ ഓയിലുമായി പിടിയിലായത്‌. അടിമാലി എക്‌സൈ്‌ നാര്‍കോട്ടിക്‌ വിഭാഗമാണ്‌ ഇവരെ പിടികൂടിയത്‌. ...

Read More

സ്‌പോസ് ചരിത്രത്തില്‍ ജൂണ്‍ 7 ഒരു നാഴികക്കല്ലാണ്; ഇന്ത്യക്കും

സ്‌പോസ് ചരിത്രത്തില്‍ ജൂണ്‍ 7 ഒരു നാഴികക്കല്ലാണ്. ലോകകപ്പ് ക്രിക്കറ്റ് ചരിത്രത്തില്‍ ആദ്യമായി അരങ്ങേറിയത് 1975 ജൂണ്‍ ഏഴിനായിരുന്നു. ക്രിക്കറ്റിന്റെ ഇറ്റില്ലമായ ഇംണ്ടിലായിരുന്നു ആദ്യ മത്സരം. അന്ന് ഇംണ്ട് ഏറ്റ്മുട്ടിയതാവട്ടെ ഇന്ത്യയെയും....

Read More

ത്രിപുരയില്‍ ആറ് കോണ്‍ഗ്രസ് എം.എല്‍.എമാര്‍ തൃണമുല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു

അഗര്‍ത്തല: ത്രിപുരയില്‍ ആറ് കോണ്‍ഗ്രസ് എം.എല്‍.എമാര്‍ പാര്‍ട്ടി വിട്ടു തൃണമുല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു. ഒരു കോണ്‍ഗ്രസ് അംഗം സി.പി.എമ്മില്‍ ചേരുമെന്നും പ്രഖ്യാപിച്ചിട്ടുണ്ട്. ആറ് കോണ്‍ഗ്രസ് എം.എല്‍.എമാര്‍ കൂടി പാര്‍ട്ടിയില്‍ എത്തിയതോടെ ത്രിപുരയിലെ മുഖ്യ പ്രതിപക്ഷ പാര്‍ട്ടിയെന്ന പദവി തൃണമുലിന് ലഭിച്ചു. ത്രിപുരയില്‍ പത്ത് എം.എല്‍.എമാരാണ് കോണ്‍ഗ്രസിന് ഉണ്ടായിരുന്നത്....

Read More

സൗദി രാജാവിന്റെ കാരുണ്യത്തില്‍ നിരവധി തടവുകാര്‍ക്ക് പൊതുമാപ്പ്

റിയാദ്: വിശുദ്ധ റമദാനോടനുബദ്ധിച്ച് സൗദി ഭരണാധികാരി സല്‍മാന്‍ രാജാവ് പ്രഖ്യാപിച്ച പൊതുമാപ്പില്‍ രാജ്യത്തെ വിവിധ ജയിലുകളില്‍ കഴിഞ്ഞിരുന്നതടവുകാര്‍ മോചിതരായി. മദീനയില്‍ 391 തടവുകാരാണ് കഴിഞ്ഞ ദിവസം ജയില്‍ മോചിതരായത്. ഇതില്‍ 217 വിദേശികളും 156 സ്വദേശികളും ഉള്‍പ്പെടും ഇവരില്‍ 18 വനിതകളുമുണ്ടെന്ന് മദീന ജയില്‍ വകുപ്പ് അധികൃതര്‍ പറഞ്ഞു....

Read More

സംസാരിക്കുന്ന പ്രധാനമന്ത്രിയെ നല്‍കിയത് ബി.ജെ.പിയെന്ന് അമിത് ഷാ

ന്യൂഡല്‍ഹി: രാജ്യത്തിന് സംസാരിക്കുന്ന പ്രധാനമന്ത്രിയെ നല്‍കിയത് ബി.ജെ.പിയെന്ന് പാര്‍ട്ടി അധ്യക്ഷന്‍ അമിത് ഷാ. കഴിഞ്ഞ് രണ്ട് വര്‍ഷം കൊണ്ട് ബി.ജെ.പി രാജ്യത്തിനായി എന്താണ് ചെയ്തതെന്ന ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു അമിത് ഷാ. രണ്ട് വര്‍ഷം കൊണ്ട് കുറഞ്ഞത് സംസാരിക്കുന്ന പ്രധാനമന്ത്രിയെ എങ്കിലും നല്‍കാന്‍ ബി.ജെ.പിക്ക് സാധിച്ചു....

Read More

മുംബൈ ആക്രമണത്തിന് പിന്നില്‍ പാകിസ്താന്‍; ഇന്ത്യ അനുകൂല നിലപാടുമായി ചൈന

ബീജിംഗ്: മുംബൈ ഭീകരാക്രമണത്തില്‍ പാകിസ്താന് പങ്കുണ്ടെന്ന് ചൈന. മുംബൈ ഭീകരാക്രമണത്തില്‍ ഇത് ആദ്യമായാണ് ചൈന ഇന്ത്യ അനുകൂല നിലപാട് സ്വീകരിക്കുന്നത്. ചൈനയുടെ ഔദ്യോഗിക മാധ്യമമായ സി.സി.ടി.വി 9 അടുത്തിടെ സംപ്രേക്ഷണം ചെയ്ത ഒരു ഡോക്യുമെന്ററിയിലാണ് ഭീകരാക്രമണത്തിന് പിന്നില്‍ ലഷ്‌കറിനും പാകിസ്താനുമുള്ള പങ്കിനെക്കുറിച്ച് പരാമര്‍ശിക്കുന്നത്....

Read More

നാറ്റോ സഖ്യസേന പോളണ്ടില്‍ സൈനീകാഭ്യാസം തുടങ്ങി

ലണ്ടന്‍: നാറ്റോ സഖ്യസേന പോളണ്ടില്‍ സൈനീകാഭ്യാസം തുടങ്ങി. റഷ്യക്ക് ശക്തമായ സന്ദേശം നല്‍കിക്കൊണ്ടായിരുന്നു നാറ്റോയുടെ സൈനീകാഭ്യാസം. ആനാക്കോണ്ട 16 എന്ന് പേരിട്ടിരിക്കുന്ന സൈനീകാഭ്യാസം റഷ്യയുടെ ഉക്രൈനിലെ നടപടികള്‍ മുന്‍നിര്‍ത്തിയാണ്....

Read More

ഐ.എസ് ഭീകരര്‍ സ്വന്തം സംഘാംഗങ്ങളെ ആസിഡില്‍ മുക്കി കൊന്നു

മൊസൂള്‍: രഹസ്യം ചോര്‍ത്തിയെന്ന് ആരോപിച്ച് ഐ.എസ് ഭീകരര്‍ സ്വന്തം സംഘാംഗങ്ങളെ ആസിഡില്‍ മുക്കി കൊന്നു. ഐ.എസിലെ രണ്ടാമനായ ഹാജി ഇമാം എന്നറിയപ്പെടുന്ന അബ്ദുള്‍ റഹ്മാന്‍ ഉള്‍പ്പെടെയുള്ള പ്രമുഖര്‍ അടുത്തിടെ വ്യോമക്രമണത്തില്‍ കൊല്ലപ്പെട്ടിരുന്നു. ഇത് സംഘത്തില്‍ നിന്നുള്ളവര്‍ തന്നെ രഹസ്യ വിവരം ചോര്‍ത്തി നല്‍കിയതിനെ തുടര്‍ന്നാണെന്നാണ് ആരോപണം....

Read More
Ads by Google
Ads by Google
Back to Top