Last Updated 1 year 14 weeks ago
Ads by Google
20
Wednesday
September 2017

Latest News

നൈജീരിയക്കാര്‍ നീഗ്രോകള്‍; ഇന്ത്യയില്‍ നിരോധിക്കണമെന്ന് ഗോവ മുന്‍ മുഖ്യമന്ത്രി

പനജി: നൈജീരിയക്കാരെ വംശീയമായി അധിക്ഷേപിച്ച് ഗോവ മുന്‍ മുഖ്യമന്ത്രി രവി നായ്ക്. നൈജീരിയക്കാന്‍ നീഗ്രോകളാണെന്നും അവരെ ഇന്ത്യയില്‍ നിരോധിക്കണമെന്നും രവി നായ്ക് ആവശ്യപ്പെട്ടു. നൈജീരിയന്‍ ടൂറിസ്റ്റുകളെ ഗോവയില്‍ ആവശ്യമില്ലെന്നും നായ്ക് കൂട്ടിച്ചേര്‍ത്തു....

Read More

ദാദ്രിയില്‍ ഗോമാംസം കഴിച്ചവര്‍ ആരൊക്കെയെന്ന് കണ്ടെത്തണമെന്ന് കേന്ദ്രമന്ത്രി

ന്യുഡല്‍ഹി: ദാദ്രിയില്‍ ഗോമാംസം കഴിച്ചവര്‍ ആരൊക്കെയെന്ന് കണ്ടെത്തണമെന്ന് കേന്ദ്രമന്ത്രി സഞ്ജീവ് ബല്യന്‍. ദാദ്രിയില്‍ ഗോമാംസം കഴിച്ചുവെന്നാരോപിച്ച് അമ്രകി സംഘം മര്‍ദ്ദിച്ചു കൊന്ന മുഹമ്മദ് ഇഖ്‌ലാഖിന്റെ വീട്ടില്‍ സൂക്ഷിച്ചിരുന്നത് ഗോമാംസമാണെന്ന ഫോറന്‍സിക് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് മന്ത്രിയുടെ പ്രതികരണം. ഒരു പശുവിന് 150 കിലോഗ്രാമില്‍ കുറയാത്ത ഭാരമുണ്ടാകും....

Read More

ഹൈക്കോടതി നിര്‍ദേശം മറികടന്നുള്ള ഫയര്‍ഫോഴ്‌സിലെ സ്ഥലമാറ്റ നടപടിക്ക് സ്‌റ്റേ

തീരുവനന്തപുരം: ഹൈക്കോടതി നിര്‍ദേശം മറികടന്നുള്ള ഫയര്‍ഫോഴ്‌സിലെ കൂട്ടസ്ഥലം മാറ്റ നടപടിക്ക് സ്‌റ്റേ. മുഖ്യമന്ത്രിയുടെ ഓഫീസ് ഫയര്‍ഫോഴ്‌സ് അധികൃതരോട് വിശദീകരണം ചോദിച്ചു. ജൂണ്‍ ഒന്നിന് സ്‌കൂള്‍ തുറന്ന ശേഷം കാരണം കൂടാതെയുള്ള സ്ഥലംമാറ്റം പാടില്ലെന്ന ഹൈക്കോടതി നിര്‍ദേശമാണ് ലംഘിക്കപ്പെട്ടത്. ഉത്തരവ് ഇറങ്ങിയത് മെയ് 30, 31 തീയതികളിലായിട്ടാണ്....

Read More

രാജിവച്ച പോലീസ് ഉദ്യോഗസ്ഥ സര്‍ക്കാരിനെതിരെ പരസ്യമായി രംഗത്ത്

ബംഗളുരു: മന്ത്രിയുടെ ഫോണ്‍ അറ്റന്‍ഡ് ചെയ്യാതിരുന്നതിന് ജോലി രാജിവച്ച പോലീസ് ഉദ്യോഗസ്ഥ കാര്‍ണാടക സര്‍ക്കാരിനെതിരെ പരസ്യ വെല്ലുവിളിയുമായി രംഗത്ത്. സംസ്ഥാനത്തെ മദ്യ മാഫിയയ്ക്ക് സര്‍ക്കാര്‍ ഒത്താശ ചെയ്യുകയാണെന്ന് രാജിവച്ച പോലീസ് ഉദ്യോഗസ്ഥ അനുപമ ഷേണായി ആരോപിച്ചു. കുഡ്‌ലിഗി പോലീസ് ഡെപ്യൂട്ടി സൂപ്രണ്ട് ആയിരുന്നു അനുപമ....

Read More

ഭര്‍ത്താവ്‌ കുളിക്കാന്‍ കയറിയ സമയത്ത്‌ ഭാര്യ കൊടുത്ത പണി

ഭര്‍ത്താവ്‌ ഓഫീസില്‍ നിന്ന്‌ വളരെ വൈകിയേ വരു. വന്നാല്‍ നേരെ കുളിക്കാനാണു പോകുന്നത്‌. കുളി കഴിഞ്ഞാലുടന്‍ പൂജ. പിന്നീട്‌ ഉറക്കം. ഗര്‍ഭിണിയായപ്പോള്‍ മുതല്‍ ഭര്‍ത്താവിനുണ്ടായ മാറ്റം ഭാര്യ ശ്രദ്ധിച്ചിരുന്നു. വൈകി വീട്ടിലെത്തുന്നതിന്റെ കാരണം അന്വേഷിച്ചാല്‍ വിശദീകരണമില്ല. വിവാഹം കഴിഞ്ഞ്‌ ഒന്നര വര്‍ഷത്തോളം കാര്യങ്ങള്‍ സാധരണ പോലെയായിരുന്നു....

Read More

മാലാപ്പറമ്പ് സ്‌കൂള്‍: സര്‍ക്കാര്‍ തീരുമാനം നാളത്തെ മന്ത്രിസഭാ യോഗത്തില്‍

തിരുവനന്തപുരം: മാലാപ്പറമ്പ് സ്‌കൂള്‍ ഏറ്റെടുക്കുന്നത് സംബന്ധിച്ച് സര്‍ക്കാര്‍ നാളെ തീരുമാനമെടുക്കും. നാളത്തെ മന്ത്രിസഭാ യോഗത്തില്‍ ഇത് സംബന്ധിച്ച തീരുമാനം എടുക്കും. സര്‍ക്കാര്‍ നിലപാട് നാളെ എ.ജി ഹൈക്കോടതിയെയും അറിയിക്കും. സ്‌കൂള്‍ ഏറ്റെടുത്താലുണ്ടാകുന്ന ബാധ്യതയുടെ കണക്ക് കളക്ടര്‍ സമര്‍പ്പിച്ചു. സ്‌കൂള്‍ അടച്ചു പൂട്ടുന്നതിനെതിരെ പ്രതിഷേധം ശക്തമായിരിക്കെയാണ് സര്‍ക്കാര്‍ ഇടപെടല്‍....

Read More

ബി.എസ്.ഇ.ബി. പരീക്ഷയിലെ ക്രമക്കേടില്‍ എഫ്.ഐ.ആര്‍. രജിസ്റ്റര്‍ ചെയ്യാന്‍ ശുപാര്‍ശ

പാറ്റ്‌ന: ബിഹാര്‍ സ്‌കൂള്‍ എക്‌സാമിനേഷന്‍ ബോര്‍ഡ് (ബി.എസ്.ഇ.ബി.) നടത്തിയ പരീക്ഷയിലെ ക്രമക്കേടില്‍ എഫ്.ഐ.ആര്‍. രജിസ്റ്റര്‍ ചെയ്തുള്ള അന്വഷണത്തിന് ശുപാര്‍ശ. നാല് വിദ്യാര്‍ത്ഥികള്‍ക്കും വിഷ്ണു റായി കോളേജിനും എതിരായിട്ടാണ് അന്വഷണത്തിന് ശുപാര്‍ശ. മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് അന്വഷണത്തിന് ശുപാര്‍ശ ചെയ്തത്....

Read More

ജോണ്‍ ബ്രിട്ടാസ് മുഖ്യമന്ത്രിയുടെ മാധ്യമ ഉപദേഷ്ടാവ്

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ മാധ്യമ ഉപദേഷ്ടാവായി പ്രമുഖ മാധ്യമപ്രവര്‍ത്തകനും മലയാളം കമ്മ്യുണിക്കേഷന്‍സ് എം.ഡിയുമായ ജോണ്‍ ബ്രിട്ടാസിനെ നിയമിച്ചേക്കും. ദേശാഭിമാനി കണ്ണൂര്‍ ലേഖകനായി മാധ്യമപ്രവര്‍ത്തനം തുടങ്ങിയ ബ്രിട്ടാസ് മുഖ്യമന്ത്രി പിണറായിയുടെ വിശ്വസ്തരില്‍ പ്രമുഖനാണ്....

Read More

മുഹമ്മദലിയുടെ മസ്തിഷ്‌കം പഠനത്തിനായി നല്‍കില്ലെന്ന് കുടുംബാംഗങ്ങള്‍

ലൂയിസ്‌വില്ലി: അന്തരിച്ച ബോക്‌സിംഗ് ഇതിഹാസം മുഹമ്മദലിയുടെ മസ്തിഷ്‌കം പഠനത്തിനായി നല്‍കില്ലെന്ന് കുടുംബാംഗങ്ങള്‍. അലിയുടെ കുടുംബാംഗങ്ങളെ ഉദ്ധരിച്ച് അദ്ദേഹത്തെ ചികിത്സിച്ച ഡോ. അബെ ലിബെര്‍മാനാണ് ഇക്കാര്യം വ്യക്തമാക്കിയത്. അലിയുടെ മസ്തിഷ്‌കം പഠനത്തിനായി നല്‍കിയേക്കുമെന്ന റിപ്പോര്‍ട്ടുകള്‍ക്ക് മറുപടി പറയുകയായിരുന്നു അദ്ദേഹം....

Read More

മോഡിയുടെ സന്ദര്‍ശനത്തിനു പിന്നാലെ ഖത്തര്‍ 23 ഇന്ത്യന്‍ തടവുകാരെ മോചിപ്പിച്ചു

ദോഹ: പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ സന്ദര്‍ശനത്തിനു പിന്നാലെ ഖത്തര്‍ 23 ഇന്ത്യന്‍ തടവുകാരെ ജയിലില്‍ നിന്ന് മോചിപ്പിച്ചു. ചൊവ്വാഴ്ചയാണ് ഇതുസംബന്ധിച്ച അറിയിപ്പുവന്നത്. ദോഹയിലെ ഇന്ത്യക്കാരുടെ പ്രശ്‌നം മോഡി ഭരണാധികാരി അമീര്‍ ഷെയ്ഖ് തമിം ബിന്‍ ഹമദ് അല്‍ താനിയുമായി പങ്കുവച്ചിരുന്നു. റമദാന്‍ മാസത്തിന്റെ ആരംഭത്തില്‍ ഇത്തരമൊരു നടപടി സ്വീകരിച്ചതില്‍ മോഡി സന്തോഷം പ്രകടിപ്പിച്ച് ട്വീറ്റ് ചെയ്തു....

Read More

മലയാളി വ്യവസായി ഗള്‍ഫാര്‍ മുഹമ്മദാലി ജയില്‍ മോചിതനായി

മസ്‌കറ്റ്: എണ്ണകമ്പനിയുടെ വിതരണ കരാര്‍ നേടാന്‍ കൈക്കൂലി നല്‍കിയ കേസില്‍ ശിക്ഷിക്കപ്പെട്ട മലയാളി വ്യവസായി ഗള്‍ഫാര്‍ മുഹമ്മദാലി ഒമാനില്‍ ജയില്‍ മോചിതനായി. റമദാന്‍ മാസത്തില്‍ ഭരണകൂടം നല്‍കിയ പൊതുമാപ്പിലാണ് ജയില്‍ മോചനം. കേസില്‍ മുഹമ്മദാലിക്ക് 15 വര്‍ഷം തടവും 27 കോടി രൂപയും മസ്‌കറ്റ് ക്രിമിനല്‍ കോടതി ശിക്ഷ വിധിച്ചിരുന്നു. 2014 മാര്‍ച്ചിലാണ് ശിക്ഷ ലഭിച്ചത്....

Read More

പോലീസ് ദമ്പതികള്‍ എവറസ്റ്റ് കീഴടക്കി

കാഠ്മണ്ഡു: പോലീസ് ദമ്പതികള്‍ എവറസ്റ്റ് കീഴടക്കി. മഹാരാഷ്ട്രയില്‍ നിന്നുള്ള ദിനേഷ്, താരകേശ്വരി റത്തോഡ് ദമ്പതികളാണ് ലോകത്തിലെ ഏറ്റവും ഉയരമുള്ള കൊടുമുടി കീഴടക്കിയത്. മഹാരാഷ്ട്ര പോലീസില്‍ കോണ്‍സ്റ്റബിള്‍മാരാണ് ദിനേഷും താരകേശ്വരിയും. 2008ലാണ് ഇരുവരും വിവാഹിതരായത്. വിവാഹ ശേഷം എവറസ്റ്റ് കൊടുമുടി കീഴടക്കണമെന്നത് രണ്ട് പേരുടെയും ആഗ്രഹമായിരുന്നു....

Read More
Ads by Google
Ads by Google
Back to Top