Last Updated 1 year 14 weeks ago
Ads by Google
19
Tuesday
September 2017

Latest News

നാട്ടുക്കൂട്ടം വിധി പറഞ്ഞു; മക്കളെ ഇംഗ്‌ളീഷ്‌ മീഡിയത്തില്‍ വിട്ടാല്‍ 50,000 പിഴ

കാസര്‍ഗോഡ്‌: കടല്‍കോടതിയും നാട്ടുകുട്ടവുമെല്ലാം കേരളത്തില്‍ അത്ര പരിചിതമായ ഏര്‍പ്പാടുകള്‍ അല്ലായിരിക്കാം. പക്ഷേ കാസര്‍ഗോഡ്‌ ബേക്കലില്‍ കടല്‍ക്കരയിലുള്ള ഒരു സര്‍ക്കാര്‍ സ്‌കൂളിന്റെ നിലനില്‍പ്പിന്‌ അവിടുത്തെ നാട്ടുക്കൂട്ടത്തിന്റെ ഇടപെടല്‍ തുണയായി....

Read More

വളര്‍ത്തു മൃഗങ്ങളെ മോഷ്‌ടിക്കുന്ന സംഘത്തിലെ രണ്ടു പേര്‍ പിടിയില്‍

ഓയൂര്‍: ഓയൂര്‍ മേഖലയില്‍ കഴിഞ്ഞ കുറെ നാളുകളായി വളര്‍ത്തു മൃഗങ്ങളെ മോഷ്‌ടിച്ച്‌ വില്‌പന നടത്തുന്ന സംഘത്തിലെ രണ്ടു പേരെ പൂയപ്പള്ളി പോലീസ്‌ അറസ്‌റ്റ് ചെയ്‌തു. മീയ്യന മുളമുക്കില്‍ അനീഷ്‌ (30) നിഷാദ്‌ മന്‍സിലില്‍ നിഷാദ്‌ (29) എന്നിവരാണ്‌ പിടിയിലായത്‌. സംഘാംഗങ്ങളില്‍ ഒന്നാം പ്രതി അനീഷിന്റെ ജേഷ്‌ഠന്‍ വിനേഷ്‌(32) ഒളിവിലാണ്‌....

Read More

കാസര്‍കോട്‌ വനമേഖല കാണാനെത്തിയവരെ കാണാതായി

കാസര്‍കോട്‌: വനമേഖല കാണാനെത്തിയവരെ കാണാതായി. കാസര്‍കോട്‌ റാണിപുരം വനമേഖല കാണാനെത്തിയ മൂന്നുപേരെ കാണാതായി. കാസര്‍കോട്‌ ആലമ്പാടി സ്വദേശികളെയാണ്‌ ഇന്നലെ രാത്രി മുതല്‍ കാണാതായത്‌. വനം വകുപ്പും ഉദ്യോഗസ്‌ഥരും പോലീസും ഇവര്‍ക്കായി തെരച്ചില്‍ നടത്തുകയാണ്‌. ...

Read More

കോപ്പ അമേരിക്ക; ബൊളീവിയയ്‌ക്കെതിരെ പാനമയ്‌ക്ക് വിജയം

കാലിഫോര്‍ണിയ: കോപ്പ അമേരിക്ക ഫുട്‌ബോളില്‍ ബൊളീവിയയ്‌ക്കെതിരെ പാനമയ്‌ക്ക് അട്ടിമറി വിജയം. ഒന്നിനെതിരെ രണ്ട്‌ ഗോളുകള്‍ക്കാണ്‌ പാനമയുടെ വിജയം. അന്റോണിയോ പെരസിന്റെ ഇരട്ടഗോളാണ്‌ പാനമയ്‌ക്ക് ജയമൊരുക്കിയത്‌. പതിനൊന്നാം മിനിറ്റില്‍ പെരസിലൂടെ പാനമ മുന്നിലെത്തി. രണ്ടാം പകുതിയില്‍ യുവാന്‍ കാര്‍ലോസ്‌ ആര്‍കെയിലൂടെ ബൊളീവിയ ഒപ്പമെത്തി....

Read More

സ്‌റ്റെപ്പിനിയില്ല; ആനവണ്ടി വഴിയില്‍ കിടന്നത്‌ അഞ്ചു മണിക്കൂര്‍

മറയൂര്‍: സ്‌റ്റെപ്പിനി ടയര്‍ ഇല്ലാത്തതിനാല്‍ കെ.എസ്‌.ആര്‍.ടി.സി ബസ്‌ വഴിയില്‍ കിടന്നത്‌ അഞ്ചുമണിക്കൂറോളം. യാത്രയ്‌ക്കിടെ ടയര്‍ പഞ്ചറായതോടെയാണ്‌ ആനവണ്ടി മണിക്കൂറുകളോളം റോഡില്‍ കിടന്നത്‌. ആലുവയില്‍നിന്നു കാന്തല്ലൂരിലേക്കു സര്‍വീസ്‌ നടത്തുന്ന കെഎസ്‌ആര്‍ടിസി ഫാസ്‌റ്റ് പാസഞ്ചര്‍ ബസ്സാണു മറയൂര്‍ പത്തടിപ്പാലത്തിനു സമീപം പഞ്ചറായി വഴിയില്‍ കിടന്നതെന്ന്‌ റിപ്പോര്‍ട്ടുകള്‍ പറയുന്നു....

Read More

വിദേശ കറന്‍സി പിടികൂടി

കോഴിക്കോട്‌: കരിപ്പൂര്‍ വിമാനത്താവളം വഴി കടത്താന്‍ ശ്രമിച്ച വിദേശ കറന്‍സി പിടികൂടി. ഒരു കോടിയുടെ വിദേശ കറന്‍സികളാണ്‌ പിടികൂടിയത്‌. ഡി.ആര്‍.ഐ ആണ്‌ വിദേശകറന്‍സി പിടികൂടിയത്‌. കൊടുവള്ളി സ്വദേശി സജീര്‍ താമരശ്ശേരി സ്വദേശി ഷെരീഫ്‌ എന്നിവരാണ്‌ പിടിയിലായത്‌....

Read More

പ്രധാനമന്ത്രിയാകണമെന്ന്‌ ആഗ്രഹമില്ലെന്ന്‌ നിതീഷ്‌ കുമാര്‍

പട്‌ന: ബിജെപിക്കെതിരായ വിശാലസഖ്യത്തിന്റെ പ്രധാനമന്ത്രി സ്‌ഥാനാര്‍ഥിയാകുമെന്ന വാര്‍ത്തകളില്‍ നിലപാട്‌ വ്യക്‌തമാക്കി ബിഹാര്‍ മുഖ്യമന്ത്രി നിതീഷ്‌ കുമാര്‍. പാര്‍ലമെന്റ്‌ അംഗമാകാനാണ്‌ ആഗ്രഹമെന്നും പ്രധനമന്ത്രിയാകാന്‍ ആഗ്രഹമില്ലെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്തിന്റെ പ്രധാനമന്ത്രിയാവാന്‍ ആര്‍ക്കെങ്കിലും വിധിയുണ്ടെങ്കില്‍ അതു സംഭവിക്കുക തന്നെ ചെയ്യുമെന്ന്‌ അദ്ദേഹം മുമ്പ്‌ പറഞ്ഞിരുന്നു....

Read More

ഉമ്മന്‍ചാണ്ടിയുമായുള്ള സംഭാഷണം പെന്‍ ഡ്രൈവിലുണ്ടെന്നു സരിത; മൂന്നാമത്തേതില്‍ ആരോപണം സാധൂകരിക്കുന്ന അശ്ലീല ദൃശ്യങ്ങള്‍

കൊച്ചി: എറണാകുളം ബോള്‍ഗാട്ടിയിലെ ലുലു കണ്‍വന്‍ഷന്‍ സെന്ററുമായി ബന്ധപ്പെട്ട്‌ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുമായി നടത്തിയ സംഭാഷണം താന്‍ കഴിഞ്ഞ മാസം ഹാജരാക്കിയ പെന്‍ഡ്രൈവിലുണ്ടെന്ന്‌ സരിത എസ്‌. നായര്‍ സോളാര്‍ കമ്മിഷനെ അറിയിച്ചു. ഒരു മിനിറ്റ്‌ 34 സെക്കന്‍ഡാണു സംഭാഷണത്തിന്റെ ദൈര്‍ഘ്യം....

Read More

പത്രവായന, മൊബൈലില്‍ഗെയിം എല്ലാം വെള്ളത്തില്‍; ജലപ്പരപ്പില്‍ മണിക്കൂറുകള്‍ കിടക്കുന്ന അഞ്ചാംക്ലാസ്സുകാരി

തൊടുപുഴ: ദിനം പ്രതിയെന്നോണം കുട്ടികള്‍ വെള്ളത്തില്‍ വീണുണ്ടാകുന്ന ദുരന്തവാര്‍ത്തകള്‍ കേട്ട്‌ നാട്‌ നടുങ്ങുന്നതിനിടെ ജലപ്പരപ്പിനു മുകളില്‍ മണിക്കൂറുകള്‍ കിടക്കാന്‍ കഴിയുന്ന അഞ്ചാംക്ലാസുകാരി വ്യത്യസ്‌തയാകുന്നു. മുട്ടം മാത്തപ്പാറ അറയ്‌ക്കകണ്ടത്തില്‍ രവീന്ദ്രനാചാരിയുടെ മകള്‍ അശ്വതിയാണ്‌ വെള്ളത്തിനു മുകളില്‍ മലര്‍ന്നു കിടന്നുള്ള യോഗാ പരിശീലനത്തിലൂടെ താരമാകുന്നത്‌....

Read More

കൊല്ലപ്പെടുമ്പോള്‍ ജിഷ മദ്യം കഴിച്ചിരുന്നു; മണിക്കൂറുകള്‍ മുമ്പ്‌ പുറത്തുപോയി

കൊച്ചി: കൊല്ലപ്പെടുന്നതിനു മണിക്കൂറുകള്‍ മുമ്പ്‌ ജിഷ പുറത്തുപോയിരുന്നതായി അന്വേഷണ സംഘത്തിനു തെളിവു ലഭിച്ചു. ഏപ്രില്‍ 28ന്‌ രാവിലെ 11 നാണ്‌ നല്ല വസ്‌ത്രങ്ങള്‍ ധരിച്ച്‌ ജിഷ പുറത്തേക്ക്‌ പോയത്‌. പിന്നീട്‌ 1.15ന്‌ തിരിച്ചെത്തിയെന്നും ദൃക്‌സാക്ഷികള്‍ മൊഴി നല്‍കി. പെരുമ്പാവൂര്‍- കോതമംഗലം റൂട്ടില്‍ ഓടുന്ന സ്വകാര്യ ബസ്‌ ജീവനക്കാരാണ്‌ അന്വേഷണസംഘത്തേ ഇക്കാര്യം അറിയിച്ചത്‌....

Read More

തിരിച്ചെടുക്കല്‍ കാലയളവ് വെട്ടിച്ചുരുക്കും: ഫ്‌ളിപ്കാര്‍ട്ട്

ന്യൂഡല്‍ഹി: ഓണ്‍ലൈന്‍ വഴി കൂടുതല്‍ വ്യാപാരം നടക്കുന്ന മൊബൈല്‍ ഫോണ്‍ അടക്കമുള്ള ഏതാനും ഉല്‍പന്നങ്ങള്‍ തിരിച്ചെടുക്കുന്ന കാലയളവ് 10 ദിവസമായി ഫ്‌ളിപ്കാര്‍ട്ട് വെട്ടിച്ചുരുക്കുന്നു. ഉപഭേക്താവ് വാങ്ങിയ ഉല്‍പന്നം നേരത്തെ 30 ദിവസത്തെ കാലയളവിനുള്ളില്‍ മടക്കി നല്‍കമായിരുന്നു....

Read More

പോലീസില്‍ വീണ്ടും അഴിച്ചുപണി: ഋഷിരാജ് സിംഗ് എക്‌സൈസ് കമ്മീഷണര്‍; ശ്രീലേഖ ഇന്റലിജന്‍സ് മേധാവി

തിരുവനന്തപുരം: പോലീസ് തലപ്പത്ത് വീണ്ടും അഴിച്ചുപണി. ഡി.ജി.പി ഋഷിരാജ് സിംഗ് പുതിയ എക്‌സൈസ് കമ്മീഷണറാകും. ആര്‍. ശ്രീലേഖ ഇന്റലിജന്‍സ് മേധാവിയും സുദേഷ് കുമാര്‍ ഉത്തരമേഖല എ.ഡി.ജി.പിയാകും. അനില്‍ കാന്തിനെ ജയില്‍ എ.ഡി.ജി.പിയായി നിയമിച്ചു. എസ്. ശ്രീജിത്തിനെ എറണാകുളം റേഞ്ച് ഐ.ജിയായി നിയമിച്ചു. ഡി.ഐ.ജി വിജയന് പോലീസ് പോലീസ് ട്രെയിനിംഗിന്റെ ചുമതല നല്‍കി....

Read More
Ads by Google
Ads by Google
Back to Top