Last Updated 1 year 14 weeks ago
Ads by Google
20
Wednesday
September 2017

Opinion

അവധിക്കാലത്തിന്റെ കണ്ണീര്‍പ്പൂക്കള്‍

നോമ്പുനോറ്റെത്തിയ മധ്യവേനല്‍ അവധിക്കാലം ഒട്ടേറെ ഉറ്റവര്‍ക്കു സമ്മാനിച്ചത്‌ കണ്ണീര്‍പ്പൂക്കള്‍. കളിച്ചു കൊതിതീരും മുമ്പ്‌ ഒരുപറ്റം കൂട്ടുകാര്‍ നിത്യതയുടെ കൂടാരത്തിലൊളിച്ചു. .അവര്‍ കാണാമറയത്തേക്കു ചിറകടിച്ച്‌ പറന്നപ്പോള്‍ കളിക്കളവും ക്ലാസ്‌ മുറികളും ശൂന്യം... ബന്ധു വീടുകളില്‍ വിരുന്നിനു പോയവര്‍......

Read More

ഹിരോഷിമയും നാഗസാക്കിയും പിന്നെ ഒബാമയും

എല്ലാ യുദ്ധങ്ങളേയും ലോകം ഇന്ന്‌ വെറുക്കുകയാണ്‌; പ്രത്യേകിച്ച്‌ ആണവ യുദ്ധങ്ങള്‍ തടയാന്‍ ലോക മനഃസാക്ഷിതന്നെ ഉണര്‍ന്നെഴുന്നേറ്റിരിക്കുകയുമാണ്‌. ഹിരോഷിമയുടേയും നാഗസാക്കിയുടേയും നടുക്കുന്ന ഓര്‍മ്മകള്‍ ഈ യുദ്ധവിരുദ്ധരായ ജനകോടികളുടെ മനസില്‍ വലിയ നൊമ്പരം വിതച്ചുകൊണ്ട്‌ നിലകൊള്ളുന്നു....

Read More

വി.എസ്‌. അച്യുതാനന്ദന്റെ ഫെയ്‌സ്ബുക്ക്‌ പോസ്‌റ്റിന്റെ പൂര്‍ണരൂപം : 'ജനങ്ങളിലൊരാളായി തുടരുമ്പോള്‍'

ഞാന്‍ ഇന്ന്‌ പുതിയ വാടകവീട്ടിലേക്ക്‌ താമസം മാറുകയാണ്‌. മുമ്പേ തീരുമാനിച്ചതാണിത്‌. അതനുസരിച്ച്‌ പ്രതിപക്ഷനേതാവിന്റെ ഓഫീസിലെയും വസതിയിലെയും സ്‌റ്റാഫിനോട്‌ ഇക്കാര്യം പറഞ്ഞിട്ട്‌ ദിവസങ്ങളായി. ഇന്നലെ ഒരു പ്രമുഖ പത്രത്തിന്റെ ഒന്നാം പേജില്‍ പ്രാധാന്യത്തോടെ കൊടുത്ത വാര്‍ത്ത നിങ്ങള്‍ കണ്ടുകാണും - വീടുമാറ്റം വൈകിപ്പിച്ച്‌ വി.എസ്‌. എന്നാണ്‌ അതിന്റെ തലക്കെട്ട്‌....

Read More

മരം നടുന്നവരോട്‌ ...

ലോക പരിസ്‌ഥിതി ദിനവുമായി ബന്ധപ്പെട്ട്‌ കേരളത്തില്‍ അങ്ങോളമിങ്ങോളം വ്യക്‌തികളും സംഘടനകളും നിരവധി മരങ്ങള്‍ നടാനുള്ള തയാറെടുപ്പിലാണ്‌. തെരഞ്ഞെടുപ്പ്‌ കാലത്തുതന്നെ ഡോ. തോമസ്‌ ഐസക്കിന്റെ നേതൃത്വത്തില്‍ പതിനായിരത്തിലേറെ പ്ലാവിന്‍ തൈകള്‍ നട്ടുകഴിഞ്ഞു. തന്റെ ഭൂരിപക്ഷമായ 31000ത്തോളം വൃക്ഷതൈകള്‍ നടുമെന്ന ഉറപ്പ്‌ പാലിക്കാനായി അദ്ദേഹം ഇനിയും ഇരുപതിനായിരത്തിലേറെ തൈകള്‍ നടാനുള്ള ശ്രമത്തിലാണ്‌....

Read More

ഗ്രൂപ്പിനിടമില്ല; യുവാക്കളെ ആകര്‍ഷിക്കും

സ്വപ്രയത്‌നത്താല്‍ വളര്‍ച്ചയുടെ പടവുകള്‍ കയറിയ നേതാവാണ്‌ രമേശ്‌ ചെന്നിത്തല. 1995 ല്‍ എ.കെ.ആന്റണി മുഖ്യമന്ത്രിയായ കാലം തൊട്ട്‌ 2016 ലെ നിയമസഭാ തെരഞ്ഞെടുപ്പു വരെ കോണ്‍ഗ്രസ്‌ നിയമസഭാ കക്ഷിയുടെ കടിഞ്ഞാണ്‍ എ ഗ്രൂപ്പിനായിരുന്നെങ്കില്‍ ഇതാദ്യമായി ഐ ഗ്രൂപ്പ്‌ കൈയടക്കി എന്നതാണു ചെന്നിത്തലയുടെ സ്‌ഥാനാരോഹണത്തിലൂടെ വ്യക്‌തമാകുന്ന രാഷ്‌ട്രീയം....

Read More

അസഹിഷ്‌ണതയുടെ ഭീതിജനകമായ രണ്ടു വര്‍ഷങ്ങള്‍

ദേശീയമാധ്യമങ്ങളും മലയാളഭാഷാപത്രങ്ങളും മോഡിഭരണത്തിന്റെ രണ്ടുവര്‍ഷത്തെക്കുറിച്ചുള്ള അവലോകനങ്ങളിലാണല്ലോ. ഒരു ജനാധിപത്യ സംവിധാനത്തിനകത്ത്‌ തെരഞ്ഞെടുപ്പിലൂടെ അധികാരത്തിലെത്തിയ നരേന്ദ്രമോഡിയുടെ സര്‍ക്കാരിന്റെ നയങ്ങളെയും ലക്ഷ്യങ്ങളെയും നിര്‍ണയിക്കുന്നത്‌ കോര്‍പറേറ്റ്‌ മൂലധനവും ഹിന്ദുത്വ പ്രത്യയശാസ്‌ത്രവുമാണെന്ന ഭീഷണമായ യാഥാര്‍ഥ്യത്തെ ഈ അവലോകനങ്ങളെല്ലാം കൗശലപൂര്‍വ്വം മറച്ചുപിടിക്കുകയാണ്‌....

Read More

സര്‍ക്കാരിനു മുന്നില്‍ വെല്ലുവിളികള്‍ മാത്രം

പിണറായി വിജയന്റെ നേതൃത്വത്തില്‍ അധികാരമേറിയ ഇടതു സര്‍ക്കാരിനെ ഒട്ടേറെ പ്രതീക്ഷകളോടെയാണ്‌ സമൂഹം നോക്കിക്കാണുന്നത്‌. മാര്‍ക്‌സിസ്‌റ്റ്‌ പാര്‍ട്ടിയുടെ അധിഷേധ്യനേതാവിന്റെ ഭരണനൈപുണ്യം നാടിനെ വളര്‍ച്ചയുടെയും ഉയര്‍ച്ചയുടെയും പുതിയതലങ്ങളിലേക്ക്‌ കൈപിടിച്ചുയര്‍ത്തുന്നുവെന്ന പ്രതീക്ഷകള്‍ നല്‍കുന്നുണ്ടെങ്കിലും സര്‍ക്കാരിന്റെ മുന്നിലുള്ള വെല്ലുവിളികളെ നോക്കിക്കാണേണ്ടത്‌ അവസരോചിതമാണ്‌....

Read More

കോണ്‍ഗ്രസില്‍ തലമുറമാറ്റം അനിവാര്യം

കേരളത്തില്‍ കോണ്‍ഗ്രസ്‌ പാര്‍ട്ടി അതിന്റെ ചരിത്രത്തിലെ ഏറ്റലും വലിയ രണ്ടാമത്തെ പരാജയമാണ്‌ കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ഏറ്റുവാങ്ങിയത്‌. (1982.ല്‍ ഐ യും എയും ആയി മത്സരിച്ചപ്പോള്‍ ഐക്ക്‌ 20ഉം എക്ക്‌ 15 ഉം സീറ്റുകള്‍ ലഭിച്ചത്‌ വിസ്‌മരിക്കുന്നില്ല). പാര്‍ട്ടിക്കേറ്റ പരാജയം കനത്ത ആഘാതമാണ്‌ പ്രവര്‍ത്തകരിലും നേതാക്കളിലും ഉണ്ടാക്കിയിട്ടുള്ളത്‌....

Read More

മാത്യു മറ്റം, സാധാരണക്കാരന്റെ കഥാകാരന്‍

കുടിയേറ്റ കര്‍ഷകരുടെയും ദളിത്‌ പിന്നോക്ക വിഭാഗങ്ങളുടെയും സാധാരണക്കാരുടെയും വായനാതൃഷ്‌ണയ്‌ക്ക്‌ ഇന്ധനം പകര്‍ന്ന ജനകീയ നോവലിസ്‌റ്റാണു മാത്യു മറ്റം. പിന്നോക്ക ജില്ലയായ ഇടുക്കിയിലെ കട്ടപ്പനയ്‌ക്കു സമീപമാണു ജനനം. എഴുപതുകളില്‍ അവിടെ വിദ്യാഭ്യാസ സൗകര്യങ്ങള്‍ തീരെ കുറവായിരുന്നതിനാല്‍ മാത്യു കാഞ്ഞിരപ്പള്ളി സെന്റ്‌ ഡൊമിനിക്‌ കോളജില്‍ പ്രീഡിഗ്രിക്ക്‌ ചേര്‍ന്നു....

Read More

പ്രായം കുറഞ്ഞ മന്ത്രിയില്‍നിന്ന്‌ പ്രതിപക്ഷനേതാവിലേക്ക്‌

തിരുവനന്തപുരം: പദവികള്‍ അപ്രതീക്ഷിതമായി തേടിവന്ന നേതാവാണ്‌ രമേശ്‌ ചെന്നിത്തലയെങ്കിലും പ്രതിപക്ഷനേതാവ്‌ പദവി ലഭിച്ചത്‌ കൃത്യമായ ആസൂത്രണത്തിന്‌ ഒടുവിലാണ്‌. കേരളത്തില്‍ പ്രായം കുറഞ്ഞ മന്ത്രിയാകുമ്പോഴും കെ.പി.സി.സി പ്രസിഡന്റായി വരുമ്പോഴുമൊക്കെ അപ്രതീക്ഷിതമായി ലഭിച്ചവയായിരുന്നു ആ പദവികള്‍....

Read More

ചിന്തിക്കാന്‍ : കൂടെ വസിക്കുന്നവന്‍

ഇംഗ്ലണ്ടിലെ ബാല്‍മോറലില്‍ പാവപ്പെട്ട ഒരു വിധവ തനിച്ചു താമസിച്ചിരുന്നു. യേശുക്രിസ്‌തുവുമായുള്ള അടുത്ത സുഹൃദ്‌ബന്ധത്തെക്കുറിച്ച്‌ അവര്‍ക്ക്‌ വളരെ സന്തോഷവും അഭിമാനവും ഉണ്ടായിരുന്നു. അവര്‍ യേശുവിനെക്കുറിച്ച്‌ മറ്റുള്ളവരോടു പറയുക പതിവാക്കിയിരുന്നു. എന്നാല്‍ അവളുടെ ആത്മീയ കാഴ്‌ചപ്പാടുകളെ അയല്‍പക്കത്തുള്ളവരൊക്കെ പരിഹസിച്ചു. ഒരു ദിവസം വികേ്‌ടാറിയ രാജ്‌ഞി ആ വിധവയുടെ വീട്‌ സന്ദര്‍ശിച്ചു....

Read More

മോഡി സര്‍ക്കാരിന്റേത്‌ സന്തുഷ്‌ട ഭരണം

എന്‍.ഡി.എയുടെ നേതൃത്വത്തിലുളള നരേന്ദ്ര മോഡി സര്‍ക്കാര്‍ മൂന്നാംവര്‍ഷത്തിലേക്ക്‌ കടന്നിരിക്കയാണ്‌. മോഡിയുടേത്‌ നല്ല നാളുകള്‍തന്നെയെന്നു കരുതുന്നവരാണ്‌ ജനങ്ങളില്‍ നല്ലൊരു ഭാഗമെന്ന്‌ ഈ അടുത്തുനടന്ന നിയമസഭാ തെരഞ്ഞെടുപ്പുഫലങ്ങള്‍ തെളിയിച്ചിട്ടുണ്ട്‌. കേന്ദ്രസര്‍ക്കാര്‍ രണ്ടുവര്‍ഷം പൂര്‍ത്തിയാക്കിയ സാഹചര്യത്തില്‍ വിവിധ ഏജന്‍സികള്‍ നടത്തിയ സര്‍വേഫലങ്ങളും മോഡിക്കനുകൂലമാണ്‌....

Read More
Ads by Google
Ads by Google
Back to Top