Last Updated 1 year 14 weeks ago
Ads by Google
20
Wednesday
September 2017

Opinion

പിന്നിട്ടത് മാറ്റത്തിന്റെ രണ്ട് വര്‍ഷം; കൂട്ടിയും കിഴിച്ചും മോഡി സര്‍ക്കാര്‍

മുന്നൂറിലേറെ സീറ്റുകളുടെ ഭൂരിപക്ഷത്തോടെ അധികാരത്തിലേറിയ നരേന്ദ്രമോഡി സര്‍ക്കാര്‍ മൂന്നാംവര്‍ത്തിലേക്ക്. വിവാദങ്ങളൊഴിവാക്കി വികസന പ്രവര്‍ത്തനങ്ങളില്‍ ഊന്നല്‍ നല്‍കാനുള്ള തീരുമാനവുമായി അടുത്ത പൊതു തെരഞ്ഞെടുപ്പിനുള്ള തയ്യാറെടുപ്പോടെയാണ് സര്‍ക്കാര്‍ മൂന്നാംവര്‍ത്തിലേക്ക് കാലൂന്നുന്നത്....

Read More

ആശങ്കകളും അസഹിഷ്‌ണുതയും ബാക്കിവച്ച്‌ മോഡിയുടെ രണ്ടു വര്‍ഷം

നരേന്ദ്ര മോഡിയുടെ നേതൃത്വത്തിലുളള എന്‍.ഡി.എ. സര്‍ക്കാര്‍ അധികാരമേറ്റിട്ട്‌ രണ്ടു വര്‍ഷം പൂര്‍ത്തിയാകുമ്പോള്‍ ഇന്ത്യന്‍ ജനതയുടെ മനസില്‍ ഉരുണ്ടുകൂടിയ ആശങ്കകളുടെ കാര്‍മേഘപടലങ്ങള്‍ അനുദിനം ഏറിവരുകയാണ്‌....

Read More

ഇറ്റാലിയന്‍ കടല്‍ക്കൊല; ഒരു യു.പി.എ-എന്‍.ഡി.എ. വഞ്ചനാക്കഥ

കടല്‍ക്കൊലക്കേസില്‍ ഇറ്റാലിയന്‍ നാവികന്‍ സാല്‍വത്തൊറെ ജെറോണിന്‌ നാട്ടിലേക്കു പോകാന്‍ സുപ്രീം കോടതിയുടെ അനുമതി ലഭിച്ചിരിക്കുന്നു. മാനുഷിക പരിഗണന കണക്കിലെടുത്താണ്‌ ഹര്‍ജി എതിര്‍ക്കാതിരുന്നതെന്നാണ്‌ സര്‍ക്കാര്‍ നല്‍കിയ വിശദീകരണം....

Read More

ഇടപ്പള്ളി സ്‌റ്റേഷന്‍ ആക്രമണത്തിന്റെ ഓര്‍മ : അന്തരിച്ച കമ്യൂണിസ്‌റ്റ്‌ നേതാവ്‌ കെ.സി. മാത്യുവിനെ അനുസ്‌മരിക്കുന്നു

ഇടപ്പള്ളി സ്‌റ്റേഷന്‍ ആക്രമണക്കേസില്‍ ഒളിവില്‍ പോയ എന്നെയും മാത്യുവിനെയും എറണാകുളത്തുവച്ചാണ്‌ പോലീസ്‌ പിടികൂടുന്നത്‌. ഞങ്ങളെ പോലീസിനു ഒറ്റുകൊടുക്കുകയായിരുന്നു. ഇവിടെനിന്നു ഷണ്‍മുഖം റോഡിലെ പോലീസ്‌ സൂപ്രണ്ട്‌ ഓഫീസിലേക്ക്‌. അവിടെവച്ച്‌ ആരും ഉപദ്രവിച്ചില്ല. പിന്നീടു രാത്രി പോലീസ്‌ ക്വാര്‍ട്ടേഴ്‌സിനുസമീപം എത്തി. അവിടെവച്ചു ക്രൂരമായ മര്‍ദനവും തുടങ്ങി. പിറ്റേന്ന്‌ ഇഞ്ച ചതയ്‌ക്കുംപോലെ ചതച്ചരച്ചു....

Read More

പിണറായി വിജയന്‍ 'വിജയ' ചരിത്രം

പിണറായി ഇനി കണ്ണൂരിലെ ഒരു ഗ്രാമത്തിന്റെ പേരു മാത്രമല്ല, മലയാളനാടിന്റെ നായകന്റെ പര്യായമാണ്‌. സ്വാനുഭവങ്ങളുടെ കാഠിന്യവും സഹജീവിസ്‌നേഹത്തിന്റെ മാധുര്യവുമായി ഭരണനേതൃത്വത്തില്‍ പിണറായി യുഗത്തിനു തുടക്കം. പിണറായിയിലെ ചെത്തുതൊഴിലാളിയായിരുന്ന മുണ്ടയില്‍ കോരന്‍-കല്യാണി ദമ്പതികളുടെ മക്കളില്‍ ഇളയവനായ വിജയന്‍, സ്‌കൂള്‍ കാലം മുതല്‍ വിദ്യാര്‍ഥി സംഘടനാപ്രവര്‍ത്തനങ്ങളില്‍ സജീവമായിരുന്നു....

Read More

ബഹിരാകാശ വാഹനങ്ങള്‍: പ്രതീക്ഷ വാനോളം

ഒരൊറ്റ യാത്ര, അതിനുശേഷം വാഹനം കത്തിയമരും. ബഹിരാകാശ യാത്രയ്‌ക്ക്‌ ഉപയോഗിക്കുന്ന ഭൂരിഭാഗം പേടകങ്ങളുടെയും അവസ്‌ഥ ഇതാണ്‌. ഇന്ത്യയുടെ മംഗള്‍യാന്‍ അടക്കമുള്ള പേടകങ്ങള്‍ക്ക്‌ ഇനി മടക്കമില്ല. നാസയുടെ വൊയേജര്‍ ആകട്ടേ, സൗരയൂഥം പോലും പിന്നിട്ടു കഴിഞ്ഞു. ഓരോ പേടകത്തിനും സഹസ്രകോടികളാണു ചെലവ്‌. വിമാനം ഒറ്റ യാത്രയ്‌ക്കു മാത്രമാണെങ്കിലുണ്ടാകുന്ന ചെലവിനെക്കുറിച്ച്‌ ആലോചിച്ചു നോക്കൂ....

Read More

വീണ്ടും ഉപയോഗിക്കാവുന്ന റോക്കറ്റ്‌ : ഇനിയും 10 വര്‍ഷം കാത്തിരിക്കണം

വീണ്ടും ഉപയോഗിക്കാവുന്ന ബഹിരാകാശ റോക്കറ്റ്‌ എന്ന ലക്ഷ്യത്തിലേക്കുള്ള ആദ്യപടിയാണ്‌ ഇന്ത്യയുടെ റീയൂസബിള്‍ ലോഞ്ച്‌ വെഹിക്കിള്‍(ആര്‍.എല്‍.വി- ടി.ഡി.). എന്നാല്‍ പദ്ധതി പൂര്‍ണവിജയമാകാന്‍ ഇനിയും ഒരു പതിറ്റാണ്ട്‌ കാത്തിരിക്കണമെന്നാണു വിദഗ്‌ധരുടെ അഭിപ്രായം. കാഴ്‌ചയില്‍ വിമാനത്തോട്‌ സാമ്യമുണ്ട്‌ ഐ.എസ്‌.ആര്‍.ഒയുടെ സ്‌പേസ്‌ ഷട്ടിലിന്‌. 1.75 ടണ്‍ ഭാരമുള്ള പേടകം ഇപ്പോള്‍ ബംഗാള്‍ ഉള്‍ക്കടലിലാണുള്ളത്‌....

Read More

വേണം കുടിവെള്ളം, മരുന്നും ഡോക്‌ടര്‍മാരും

വി.എസ്‌. അച്യുതാനന്ദന്‍ ഓരോ വീടിന്റെയും കാവലാളായി മാറട്ടേ എന്ന്‌ ആഗ്രഹിക്കുന്നു. പരാതിപ്പെട്ടാല്‍ പോലീസുപോലും തിരിഞ്ഞു നോക്കാത്ത ഒരു കാലം മാറി ജനങ്ങളെ സംരക്ഷിക്കുന്ന ഒരു നിയമസംരക്ഷണം കൊണ്ടുവരണം. ഗോപാലകൃഷ്‌ണന്‍, അരയന്‍കാവ്‌ ചികിത്സാ സഹായം മുടങ്ങിക്കിടക്കുന്നത്‌ നല്‍കണം. ചിന്നമ്മ, തലയോലപ്പറമ്പ്‌ ശുദ്ധമായ കുടിവെള്ളം വേണം. ആവശ്യത്തിനു മരുന്നുകള്‍, ഡോക്‌ടര്‍മാര്‍ എന്നിവ ലഭ്യമാക്കണം....

Read More

അണഞ്ഞതു പ്രേംജിയുടെ കെടാവിളക്ക്‌

ആര്യാ പ്രേംജിയുടെ മരണത്തോടെ അണഞ്ഞുപോയത്‌ അനശ്വര കലാകാരന്‍ പ്രേംജിയുടെ ജീവിതത്തിലെ കെടാവിളക്ക്‌. ധൈര്യവും തന്റേടവുമുള്ള ഉറച്ച വ്യക്‌തിത്വമായിരുന്നു ചെറിയമ്മയുടേത്‌. 1964 മുതല്‍ അഞ്ചു വര്‍ഷം തൃശൂര്‍ മുനിസിപ്പാലിറ്റിയില്‍ കമ്യൂണിസ്‌റ്റ്‌ പാര്‍ട്ടിയുടെ കൗണ്‍സിലറായി ധീരമായി പ്രവര്‍ത്തിച്ചു....

Read More

യെമനിലെ പ്രതീക്ഷകള്‍

മലയാളികളുടെ കണ്ണീര്‍ വീണ മണ്ണാണു യെമന്‍. തൊഴില്‍ നഷ്‌ടമായ നഴ്‌സുമാര്‍, മറ്റ്‌ ആരോഗ്യ പ്രവര്‍ത്തകര്‍. ഹുതികളും സൗദി അനുകൂല ഔദ്യോഗിക വിഭാഗവും തമ്മിലുള്ള ഭിന്നത മേഖലയിലാകെ പ്രതിസന്ധി തീര്‍ക്കുകയാണ്‌. 14 മാസമായി തുടരുന്ന യെമനിലെ ആഭ്യന്തരയുദ്ധം അവസാനിപ്പിക്കാനുള്ള ശ്രമം ഇനിയും വിജയിച്ചിട്ടില്ല....

Read More

അഴിമതി തടയണം, സുരക്ഷിതത്വം വേണം

നിലവിലുള്ള ഗവണ്‍മെന്റ്‌ ആശുപത്രികളില്‍ മെച്ചപ്പെട്ട അടിസ്‌ഥാന സൗകര്യങ്ങള്‍ ഉറപ്പാക്കുക. മാനേജ്‌മെന്റ്‌ സ്‌കൂളുകളിലെ പ്രീ-പ്രൈമറി ക്ലാസുകളില്‍ പഠിപ്പിക്കുന്ന അധ്യാപകര്‍ക്ക്‌ വേതനം കൂട്ടിക്കൊടുക്കുക. ജൈവകൃഷി പ്രോത്സാഹിപ്പിക്കുക. കായലുകള്‍ സംരക്ഷിക്കുക. ശുദ്ധജലം നല്‍കുക അമിത വി.ടി. കോട്ടയം സോളാര്‍, ബാര്‍കോഴ എന്നീ അഴിമതികള്‍ അന്വേഷിക്കുക. അഴിമതി ഒഴിവാക്കി ജനനന്മയ്‌ക്കായി പ്രവര്‍ത്തിക്കുക....

Read More

ചിന്തിക്കാന്‍ : എനിക്ക്‌ അമ്മയെയാണാവശ്യം

ധനാഢ്യയായ ഒരു വിധവയ്‌ക്ക് രോഗിയായ മകളുണ്ടായിരുന്നു. തനിക്ക്‌ ക്ലബിലും സുഹൃത്തുക്കളെ സന്ദര്‍ശിക്കാനുമൊക്കെ പോകേണ്ടതു കൊണ്ട്‌ അവര്‍ മകളുടെ സഹായത്തിന്‌ വേലക്കാരിയെ നിര്‍ത്തി. ഒരിക്കല്‍ അവര്‍ വിദേശത്തേക്ക്‌ ഉല്ലാസയാത്ര പോയി. താന്‍ ചെല്ലുന്ന രാജ്യങ്ങളില്‍ നിന്നെല്ലാം സമ്മാനങ്ങള്‍ വാങ്ങി അയച്ചു തരാമെന്ന്‌ അവര്‍ മകള്‍ക്ക്‌ വാക്കു നല്‍കി....

Read More
Ads by Google
Ads by Google
Back to Top