Last Updated 1 year 14 weeks ago
Ads by Google
20
Wednesday
September 2017

Opinion

തെരഞ്ഞെടുപ്പും പ്രധാന രാഷ്‌ട്രീയ പാര്‍ട്ടികളും

തെരഞ്ഞെടുപ്പ്‌ നടക്കുന്ന നാലു സംസ്‌ഥാനങ്ങളിലും ചൂട്‌ വര്‍ധിക്കുമ്പോള്‍ വെന്തുരുകുന്നത്‌ ഡല്‍ഹിയിലെ രാഷ്‌ട്രീയ പാര്‍ട്ടികളുടെ ആസ്‌ഥാനങ്ങളാണ്‌. പ്രധാന രാഷ്‌ട്രീയ പാര്‍ട്ടികള്‍ക്കെല്ലാം ഈ തെരഞ്ഞെടുപ്പ്‌ നിലനില്‍പ്പിന്റെയും ആധിപത്യം ഉറപ്പിക്കലിന്റേതുമാണ്‌....

Read More

ചിന്തിക്കാന്‍ : ഞാന്‍ മരിച്ചുകൊള്ളാം!

റോമാ ചക്രവര്‍ത്തിമാര്‍ അവരുടെ പ്രതാപ പ്രകടനത്തിനു നടത്തുന്ന ഘോഷയാത്രകളില്‍ ഏറ്റവും മുമ്പില്‍ ചണനാര്‌ കത്തിച്ചു കാണിച്ചു കൊണ്ട്‌ എല്ലാ മഹത്വവും ഇതു പോലെ നശിച്ചുപോകുന്നവ എന്നു വിളിച്ചു പറയുന്നതിന്‌ ഒരുവനെ നിയോഗിക്കാറുണ്ടായിരുന്നു....

Read More

സോനാഗച്ചി, ചുവന്ന തെരുവിലെ അരണ്ട രാഷ്‌ട്രീയം

പത്മാക്ഷി. സോനാഗച്ചിയെന്ന കൊല്‍ക്കൊത്തയുടെ ചുവന്ന തെരുവിലെ ഇളംതലമുറക്കാരിലൊരാള്‍. പ്രായം ഇരുപതിനടുത്ത്‌. കറുത്ത പുള്ളികളുള്ള പാവാടയും കുര്‍ത്തയും വേഷം. കവിളുകളില്‍ ചായം പൂശിയ അവളുടെ ചുണ്ടുകള്‍ ചുവപ്പിച്ചിരുന്നു. ഒളിഞ്ഞും തെളിഞ്ഞും നോട്ടം പായിച്ച പത്മാക്ഷിക്കും കുട്ടുകാരികള്‍ക്കും മുന്നിലേക്ക്‌ ദൂരെനിന്ന്‌ ആളുകള്‍ വരുന്നു....

Read More

വട്ടിയൂര്‍കാവ്‌ : മൂവരും ഒന്നിനൊന്നു മെച്ചം; വോട്ടര്‍മാര്‍ വട്ടംകറങ്ങും

കെ.പി.സി.സിയെ ചലനാത്മകമാക്കിയ അധ്യക്ഷനായിരുന്നു കെ. മുരളീധരന്‍. ജനാധിപത്യ മഹിളാ അസോസിയേഷനെ ദിശാബോധത്തോടെ മുന്നോട്ടുനയിച്ച അധ്യക്ഷയാണ്‌ ഡോ. ടി.എന്‍. സീമ. ബി.ജെ.പി. നിയമസഭയിലേക്ക്‌ വലിയ കുതിപ്പിനൊരുങ്ങുമ്പോള്‍ അധ്യക്ഷ സ്‌ഥാനം അലങ്കരിക്കുന്നത്‌ കുമ്മനം രാജശേഖരന്‍. വട്ടിയൂര്‍ക്കാവിന്റെ മണ്ണിനെ വര്‍ത്തമാനകാലത്ത്‌ ചടുലമാക്കുന്നത്‌ അധ്യക്ഷ പദവി അര്‍ഥപൂര്‍ണമാക്കിയ ഈ നേതാക്കളുടെ കടുത്ത മത്സരമാണ്‌....

Read More

തൃശൂര്‍ : പൂരത്തിന്റെ വിസ്‌മയച്ചെപ്പുപോലെ

പൂരത്തിന്റെ വിസ്‌മയച്ചെപ്പു തുറക്കുന്ന പോലെയാണ്‌ തൃശൂരിന്റെ മനസ്‌. പുറമേക്ക്‌ ഇരമ്പിയാര്‍ക്കുമ്പോഴും അകത്തളങ്ങള്‍ സൗമ്യം. കെ.കരുണാകരന്റെ മകളും കെ.പി.സി.സി. ജനറല്‍ സെക്രട്ടറിയുമായ പദ്‌മജ മത്സരിക്കുന്നതോടെ കോണ്‍ഗ്രസ്‌ ഹൈക്കമാന്‍ഡും ഇവിടേക്ക്‌ ഉറ്റുനോക്കുന്നു. എതിരാളി സി.പി.ഐയുടെ തീപ്പൊരി നേതാവും എം.എല്‍.എയുമായ വി.എസ്‌. സുനില്‍കുമാര്‍....

Read More

അളക്കാന്‍ കഴിയുമോ കോന്നിയുടെ മനസ്‌

മുന്നണികളില്‍ കുന്നോളം ഭിന്നതകള്‍ ഉള്ളതിനാല്‍ കോന്നിയില്‍ പ്രവചനം അസാധ്യം. കളങ്കിതരായവര്‍ക്ക്‌ സീറ്റ്‌ നല്‍കുന്നതിനെതിരേ കെ.പി.സി.സി. പ്രസിഡന്റ്‌ വി.എം. സുധീരന്‍ രംഗത്ത്‌ വന്നതോടെയാണ്‌ സംസ്‌ഥാന രാഷ്‌ട്രീയത്തില്‍ കോന്നി ശ്രദ്ധയാകര്‍ഷിച്ചത്‌. അനിശ്‌ചിതത്വത്തിനൊടുവില്‍ തുടര്‍ച്ചയായ അഞ്ചാം തവണയും അടൂര്‍ പ്രകാശ്‌ തന്നെ മത്സരിക്കാനെത്തി. ഇക്കുറിയും കൊടിപാറിക്കാമെന്ന പ്രതീക്ഷയിലാണ്‌ യു.ഡി.എഫ്‌....

Read More

നിലമ്പൂര്‍ : പിതാവിന്റെ സംവിധാനത്തില്‍ മകന്‍ നായകനാകുമ്പോള്‍...

മലപ്പുറത്തു മുസ്ലിം ലീഗിന്റെ അപ്രമാദിത്വം തരിമ്പും വകവയ്‌ക്കാതെ കോണ്‍ഗ്രസിനെ നിവര്‍ന്നുനിന്നു നയിച്ച നേതാവാണ്‌ ആര്യാടന്‍ മുഹമ്മദ്‌. അടുത്തതവണ മത്സരത്തിനില്ലെന്നു കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പു കഴിഞ്ഞപ്പോള്‍തന്നെ ആര്യാടന്‍ പ്രഖ്യാപിച്ചിരുന്നു. ഏറെ മൂര്‍ച്ചയുള്ള നാവിനുടമയായ ആര്യാടന്‍ വാക്കുതെറ്റിച്ചില്ല. ആഗ്രഹിച്ചതുപോലെതന്നെ മകന്‍ ആര്യാടന്‍ ഷൗക്കത്തിനു നിലമ്പൂര്‍ സീറ്റ്‌ ലഭിക്കുകയും ചെയ്‌തു....

Read More

പൊള്ളുന്ന ചൂടിലും തേര്‍തല്‍ റാണിയായി 'അമ്മ'

രാവിലെ എട്ടു മണി. ചെന്നൈയിലെ പോയസ്‌ ഗാര്‍ഡന്‍. വെളിയില്‍ തോക്കേന്തി ജാഗ്രതയോടെ കരിമ്പൂച്ചകള്‍. അകത്ത്‌ തമിഴ്‌മക്കളുടെ ഹൃദയവികാരമായ അമ്മയാണ്‌, പുരൈട്‌ച്ചി തലൈവി ജയലളിത. ചൂടിനൊപ്പം തെരഞ്ഞെടുപ്പ്‌ കത്തി ജ്വലിക്കുമ്പോഴും ജയലളിതയുടെ വസതിയായ പോയസ്‌ ഗാര്‍ഡനില്‍ നേതാക്കളുടെയോ പ്രവര്‍ത്തകരുടെയോ ബഹളങ്ങളില്ല. ഏറ്റവും അടുത്ത നേതാക്കള്‍ക്കു മാത്രമാണ്‌ അകത്തേക്ക്‌ പ്രവേശനം....

Read More

മമതയ്‌ക്കു വെള്ളിയാഴ്‌ച നല്ല ദിവസം : ശനിദശ മാറാതെ റിക്ഷാവാലകള്‍

2014 ജൂണില്‍ സൈക്കിള്‍ റിക്ഷാ തൊഴിലാളിയായ നാല്‍പ്പത്തിനാലുകാരന്‍ സത്യന്‍ ദാസ്‌ കൊല്‍ക്കത്തയില്‍നിന്ന്‌ ഒരു സാഹസിക യാത്രയ്‌ക്കിറങ്ങി. ജമ്മു കശ്‌മീരിലെ ലഡാക്ക്‌ ലക്ഷ്യമാക്കി റിക്ഷ ചവിട്ടി. രണ്ടു മാസത്തിനു ശേഷം, കൃത്യമായി പറഞ്ഞാല്‍ 68 ദിവസം കൊണ്ട്‌ സത്യന്‍ ലഡാക്ക്‌ താഴ്‌വാരത്ത്‌ എത്തി....

Read More

കൊടുങ്ങല്ലൂര്‍ ഇക്കുറി കടുപ്പിച്ച്‌ തന്നെ

ഇക്കുറിയൊരു ത്രികോണ മത്സരമാകും മണ്ഡലത്തിലെന്നാണ്‌ രാഷ്‌ട്രീയ നിരീക്ഷണം. സി.പി.ഐയിലെ അഡ്വ. വി.ആര്‍. സുനില്‍കുമാറും കോണ്‍ഗ്രസിലെ കെ.പി. ധനപാലനും ബി.ഡി.ജെ.എസിലെ അഡ്വ. സംഗീത വിശ്വനാഥുമാണ്‌ മത്സരരംഗത്തുള്ളത്‌. എല്‍.ഡി.എഫ്‌, യു.ഡി.എഫ്‌. മുന്നണികള്‍ തമ്മിലായിരുന്നു ഇതുവരെ മത്സരം. മിക്കവാറും ഇടതുപക്ഷത്തിനായിരുന്നു ജയം....

Read More

ഹരിച്ചും ഗുണിച്ചും ഹരിപ്പാട്‌

2011 ല്‍ സി.പി.ഐയിലെ ജി. കൃഷ്‌ണപ്രസാദിനെ രമേശ്‌ ചെന്നിത്തല തോല്‍പ്പിച്ചത്‌ 5520 വോട്ടിന്റെ ഭൂരിപക്ഷത്തില്‍. ഇക്കുറി തിളക്കമുള്ള വിജയത്തിനാണ്‌ രമേശ്‌ കച്ചമുറുക്കുന്നത്‌. സി.പി.ഐയുടെ പി. പ്രസാദിലൂടെ ഇടതുപക്ഷം പയറ്റിനോക്കുന്നു. കരുത്ത്‌ തെളിയിക്കാന്‍ പിന്നാലെ എന്‍.ഡി.എയും....

Read More

കുന്നംകുളത്ത്‌ 'ചെങ്കൊടി' പ്പോര്‌

ഇരുചേരികളില്‍നിന്നു 'ചെങ്കൊടി'യേന്തുന്നവര്‍ പോരിനിറങ്ങുന്ന മണ്ഡലമാണു കുന്നംകുളം. സി.പി.എമ്മിന്റെ മുന്‍ ജില്ലാ സെക്രട്ടറി എ.സി. മൊയ്‌തീനും മറ്റൊരു 'കമ്യൂണിസ്‌റ്റ്‌ പാര്‍ട്ടി'യായ സി.എം.പിയുടെ സംസ്‌ഥാന ജനറല്‍ സെക്രട്ടറി സി.പി. ജോണും തമ്മിലാണിവിടെ കൊമ്പുകോര്‍ക്കുന്നത്‌. ഒരേ കളരിയില്‍ രാഷ്‌ട്രീയം പഠിച്ചവര്‍....

Read More
Ads by Google
Ads by Google
Back to Top