Last Updated 1 year 14 weeks ago
Ads by Google
19
Tuesday
September 2017

Opinion

ഉമ്മന്‍ ചാണ്ടിയുടെ കരുതലും അച്യുതാനന്ദന്റെ കരുത്തും

ഓരോ അമിട്ടും ആകാശത്ത്‌ അനേകായിരം നക്ഷത്രങ്ങളായി പൊട്ടിവിരിഞ്ഞു... എന്നാല്‍, പരവൂര്‍ വെടിക്കെട്ടു ദുരന്തത്തിനുശേഷം അമിട്ടു പൊട്ടിയതു രാഷ്‌ട്രീയക്കാരുടെ മനസിലാണ്‌. ഈ വിഷയം എങ്ങനെ കൈകാര്യം ചെയ്ണയമെന്നറിയാതെ തെരഞ്ഞെടുപ്പു കാലത്തു പലരും നക്ഷത്രമെണ്ണി....

Read More

എം.എല്‍.എയും മുന്‍ മന്ത്രിമാരും ; നേമത്ത്‌ പോരാട്ടം കൊഴുക്കുന്നു

ദേശീയതലത്തില്‍ ശ്രദ്ധനേടിയ മണ്ഡലമാണ്‌ നേമം. കേരളത്തില്‍ താമരവിരിയിക്കുകയെന്ന ബി.ജെ.പി. സ്വപ്‌നം പൂവണിയുമെങ്കില്‍ അതിവിടെ നിന്നാകുമെന്നാണു വിലയിരുത്തല്‍. പലതവണ വിജയം കപ്പിനും ചുണ്ടിനുമിടയില്‍ വഴുതിപ്പോയ ഒ. രാജഗോപാല്‍ തന്റെ അവസാന ഊഴമെന്ന്‌ പ്രഖ്യാപിച്ച്‌ ജനവിധി തേടുകയാണ്‌. സിറ്റിങ്‌ എം.എല്‍.എ. ശിവന്‍കുട്ടിയാണ്‌ ഇക്കുറിയും പ്രതിയോഗി....

Read More

കൊല്ലം : സമുദായ വോട്ടുകള്‍ വിധി പറയും

സി.പി.ഐ. അനുഭാവികളെന്ന്‌ അറിയപ്പെട്ടിരുന്ന കൊല്ലം കാളിദാസ കലാകേന്ദ്രം കുടുംബത്തില്‍ നിന്നുള്ള സിനിമാ നടന്‍ മുകേഷ്‌ സി.പി.എം. ലേബലില്‍. പ്രശസ്‌തനായ തോപ്പില്‍ രവി എന്ന പിതാവിന്റെ അത്ര പ്രശസ്‌തനല്ലാത്ത സുധീരശിഷ്യന്‍ സൂരജ്‌ രവി കോണ്‍ഗ്രസ്‌ ബാനറില്‍. ജെ.എസ്‌.എസ്‌. (രാജന്‍ബാബു വിഭാഗം) നോമിനിയായ പ്രഫ. കെ. ശശികുമാര്‍ എന്‍.ഡി.എയുടെ പോരാളി. ത്രികോണ മല്‍സരത്തിലൂടെ കൊല്ലം നിയമസഭാ മണ്ഡലം ശ്രദ്ധേയം....

Read More

എം.സി. വര്‍ഗീസ്‌-ബഷീര്‍-വൈദ്യര്‍ കൂട്ടുകെട്ടില്‍ പിറന്ന മലബാര്‍ മംഗളം

മംഗളം ദിനപത്രം മലബാര്‍ എഡിഷന്‍ കോഴിക്കോട്ട്‌ പ്രവര്‍ത്തനമാരംഭിച്ചിട്ട്‌ ഇന്ന്‌ 25 വര്‍ഷം തികയുന്നു. മലബാറില്‍ മംഗളത്തിന്റെ തുടക്കകാലത്തു റെസിഡന്റ്‌ എഡിറ്ററായിരുന്ന പ്രശസ്‌ത സാഹിത്യകാരന്‍ യു.എ. ഖാദര്‍, സ്‌ഥാപകപത്രാധിപര്‍ എം.സി. വര്‍ഗീസിനൊപ്പം പ്രവര്‍ത്തിച്ച നാളുകള്‍ അനുസ്‌മരിക്കുന്നു. മംഗളം സ്‌ഥാപകപത്രാധിപര്‍ എം.സി....

Read More

പാലക്കാട്‌ : വികസനത്തേരിലേറി യു.ഡി.എഫ്‌; തിരിച്ചുപിടിക്കാന്‍ സമരനായകന്‍

2011 ല്‍ രാഹുല്‍ ഗാന്ധിയുടെ നിര്‍ദേശപ്രകാരം സ്‌ഥാനാര്‍ഥിയായി പാലക്കാട്ടെത്തിയ പൊടിമീശക്കാരന്‌ വലിയ അവകാശവാദങ്ങളൊന്നും നിരത്താനില്ലായിരുന്നു. പക്ഷേ ഫലം വന്നപ്പോള്‍ അട്ടിമറിജയം ഒപ്പം നിന്നു....

Read More

വേങ്ങര : വിവാദരഹിതനായി കുഞ്ഞാപ്പ ; വിറപ്പിക്കാന്‍ ശ്രമിച്ച്‌ സി.പി.എം.

അനുഭവങ്ങളില്‍നിന്നു പഠിച്ച പാഠം അണുവിട തെറ്റിക്കാതെ പിന്നീടുള്ള പരീക്ഷകളെ ആത്മവിശ്വാസത്തോടെ നേരിട്ട നേതാക്കളില്‍ മുമ്പനാണു പാണ്ടിക്കടവത്ത്‌ കുഞ്ഞാലിക്കുട്ടി. അഥവാ തോല്‍വി വിജയത്തിലേക്കു കോണിപ്പടിയാക്കിയ നേതാവ്‌. നിയമസഭയിലേക്കുള്ള പോരാട്ടത്തില്‍ ഒരിക്കലേ അണികളുടെ പ്രിയപ്പെട്ട കുഞ്ഞാപ്പ തോല്‍വി രുചിച്ചിട്ടുള്ളൂ. 2006-ല്‍ കുറ്റിപ്പുറത്തു കെ.ടി. ജലീല്‍ എന്ന പഴയ ശിഷ്യനോട്‌....

Read More

ഇടറാത്ത ചുവപ്പുകോട്ടയായി മലമ്പുഴ

മലമ്പുഴയുടെ മനസിലെന്നും ചുവപ്പാണ്‌. ആ മനസു വായിച്ചാണു വി.എസ്‌. അച്യുതാനന്ദന്‍ 2001-ല്‍ മലമ്പുഴയിലേക്കു വണ്ടിപിടിച്ചത്‌. തുടര്‍ന്നിങ്ങോട്ടുള്ള നിയമസഭാ തെരഞ്ഞെടുപ്പുകളിലെല്ലാം വി.എസിന്റെ സാന്നിധ്യമാണു മലമ്പുഴയെ ശ്രദ്ധേയമാക്കിയത്‌....

Read More

ഇടുക്കിയിലെ കാറ്റാണ്‌ കാറ്റ്‌

ഇടുക്കിയില്‍ ഇത്തവണ വല്ലാത്തൊരു കാറ്റാണ്‌. നെഞ്ചിടിപ്പിക്കുന്ന കാറ്റ്‌. യു.ഡി.എഫ്‌. കോട്ടയില്‍ വികസനക്കാറ്റിനൊപ്പം ഒരിത്തിരി കസ്‌തൂരിയും മണക്കുന്നു. അതിനാല്‍ത്തന്നെ മണ്ഡലത്തില്‍ ഇത്തവണ പോരാട്ടത്തിന്റെ ഉഷ്‌ണക്കാറ്റാണ്‌....

Read More

ചിന്തിക്കാന്‍ : മീവല്‍പ്പക്ഷിയെപ്പോലെ

ചൈനയില്‍ മിഷനറിയായിരുന്ന ഹഡ്‌സണ്‍ ടെയ്‌ലര്‍ ഒരിക്കല്‍ ദക്ഷിണ മലയാ ഉപദ്വീപിനും സുമാത്രാ ദ്വീപിനുമിടയ്‌ക്ക് കപ്പല്‍ യാത്ര ചെയ്‌തു കൊണ്ടിരിക്കുകയായിരുന്നു. കപ്പിത്താന്‍ പെട്ടെന്ന്‌ അദ്ദേഹത്തിന്റെ അടുെത്തത്തി പറഞ്ഞു: 'ടെയ്‌ലര്‍, ആവശ്യമായ കാറ്റില്ലാത്തതിനാല്‍ നമ്മുടെ കപ്പല്‍ ദിശതെറ്റി അടുത്തുളള ദ്വീപിനെ സമീപിക്കുകയാണ്‌. ആ ദ്വീപിലെ ആളുകള്‍ നരഭോജികളാണെന്നു ഞാന്‍ ഭയക്കുന്നു....

Read More

ആലപ്പുഴ : ആര്‌ തളയ്‌ക്കും ഐസക്കിനെ..? ലാലിയോ അതോ രണ്‍ജിത്തോ

ഡോ. തോമസ്‌ ഐസക്ക്‌ പടയോട്ടം തുടരുമോയെന്നതാണ്‌ ആലപ്പുഴ മണ്ഡലം ഉയര്‍ത്തുന്ന ചോദ്യം. തുടര്‍ച്ചയായ നാലാം വിജയം തേടിയാണ്‌ സാമ്പത്തിക വിദഗ്‌ധനായ സി.പി.എം. കേന്ദ്രകമ്മിറ്റിയംഗം ഇറങ്ങുന്നത്‌. അദ്ദേഹത്തെ തളയ്‌ക്കാന്‍ യു.ഡി.എഫും എന്‍.ഡി.എയും നിയോ ഗിച്ചിരിക്കുന്നത്‌ അഭിഭാഷകരെ. കെ.പി.സി.സി. വൈസ്‌ പ്രസിഡന്റ്‌ അഡ്വ. ലാലി വിന്‍സന്റാണ്‌ യു.ഡി.എഫ്‌. സ്‌ഥാനാര്‍ഥി....

Read More

തൊടുപുഴ : പത്താം അങ്കത്തിന്‌ പി.ജെ. ജോസഫ്‌ , കന്നിക്കാരെ ഇറക്കി ഇടത്‌-എന്‍.ഡി.എ. മുന്നണികള്‍

തൊടുപുഴയുടെ മനസ്‌ കഴിഞ്ഞ ഒന്‍പതങ്കത്തിലും ഒരിക്കലൊഴിച്ച്‌ ഒഴുകിയത്‌ പുറപ്പുഴയിലേക്കാണ്‌. അതിനാല്‍ കേരള കോണ്‍ഗ്രസ്‌(എം) വര്‍ക്കിങ്‌ ചെയര്‍മാന്‍ പുറപ്പുഴ പാലത്തിനാല്‍ പി.ജെ ജോസഫ്‌ പത്താം അങ്കത്തിനിറങ്ങുമ്പോഴും ആത്മവിശ്വാസത്തിലാണ്‌. ഇടതുമുന്നണിയും എന്‍.ഡി.എയും കന്നിക്കാരെ പോരിനിറക്കി മണ്ഡലം പിടിക്കാമെന്ന പ്രതീക്ഷയിലും. കേരള കോണ്‍ഗ്രസ്‌ (ജേക്കബ്‌) മുന്‍ ജില്ലാ പ്രസിഡന്റ്‌ അഡ്വ....

Read More

തൃക്കാക്കര : സ്‌മാര്‍ട്ട്‌ സിറ്റിയുടെ നാട്ടിലെ പ്രതിനിധി സ്‌മാര്‍ട്ടാകണം

സ്‌ഥാനാര്‍ഥി നിര്‍ണയത്തിന്റെ കൂട്ടപ്പൊരിച്ചിലുകള്‍ക്കൊടുവില്‍ ഏവരേയും ഞെട്ടിച്ചുകൊണ്ട്‌ പൊട്ടിയ ഗുണ്ടില്‍ യു.ഡി.എഫ്‌. സ്‌ഥാനാര്‍ഥി ബെന്നി ബഹനാന്റെ സീറ്റ്‌ തെറിച്ചതോടെ സംസ്‌ഥാനം ഉറ്റുനോക്കുന്ന മണ്ഡലമായി തൃക്കാക്കര മാറി. കെ.പി.സി.സി. പ്രസിഡന്റ്‌ വി.എം. സുധീരന്‍ നാലുനാള്‍ ഡല്‍ഹിയില്‍ തമ്പടിച്ച്‌ വെട്ടിയ പേരുകാരില്‍ പരുക്കേറ്റത്‌ തൃക്കാക്കരയുടെ സിറ്റിങ്‌ എം.എല്‍.എ. ബെന്നി ബഹനാനു മാത്രം....

Read More
Ads by Google
Ads by Google
Back to Top