Main Home | Feedback | Contact Mangalam
Ads by Google

Crime

അമേരിക്കന്‍ മലയാളിയുടെ കൊലപാതകം: ഷെറിന്റെ മൊഴികള്‍ കളവെന്ന്‌ കണ്ടെത്തല്‍

ചെങ്ങന്നൂര്‍: അമേരിക്കന്‍ മലയാളിയായ ജോയിജോണിനെ കൊലപ്പെടുത്തിയ കേസില്‍ പിടിയിലായ മകന്‍ ഷെറിന്‍ അന്വേഷണ സംഘത്തിന്‌ നല്‍കിയ മൊഴികളില്‍ പലതും കളവാണെന്ന്‌ പോലീസ്‌. ബംഗ്‌ളുരിവിലെ ഫ്‌ളാറ്റിലാണ്‌ പാസ്‌പോര്‍ട്ട്‌ ഉള്ളതെന്ന്‌ പറഞ്ഞിരുന്നെങ്കിലും ഇത്‌ കണ്ടെത്താന്‍ കഴിഞ്ഞില്ല....

Read More

അന്തര്‍ സംസ്‌ഥാന മോഷ്‌ടാവ്‌ പിടിയില്‍

കോഴഞ്ചേരി: സംസ്‌ഥാനത്തിന്‌ അകത്തും പുറത്തുമായി നിരവധി മോഷണ കേസുകളില്‍ പ്രതിയായ യുവാവ്‌ അറസ്‌റ്റില്‍....

Read More

കരിപ്പൂരില്‍ 1.17 കോടിയുടെ കറന്‍സി വേട്ട

കൊണ്ടോട്ടി: ദുബായിലേക്ക്‌ അനധികൃതമായി കടത്താന്‍ ശ്രമിച്ച 1.17 കോടി രൂപയുടെ വിദേശ കറന്‍സി കരിപ്പൂര്‍ വിമാനത്താവളത്തില്‍ പിടികൂടി. കോഴിക്കോട്‌ കൊടുവള്ളി കൊളങ്ങര പൊയില്‍ സജീര്‍, താമരശേരി പുനാട്ട്‌ പൊയില്‍ മുനമ്മദ്‌ ശരീഫ്‌ എന്നിവരാണ്‌ ഡി.ആര്‍.ഐയുടെ പിടിയിലായത്‌. സൗദി-ഖത്തര്‍ റിയാല്‍, യു.എ.ഇ....

Read More

ജിഷയുടെ മൊബൈലില്‍ ഇതര സംസ്‌ഥാന തൊഴിലാളികളുടെ ചിത്രം : ഗുണ്ടാത്തലവനെ ചോദ്യംചെയ്യും

കൊച്ചി: പെരുമ്പാവൂരില്‍ കൊല്ലപ്പെട്ട ജിഷയുടെ മൊബൈല്‍ ഫോണില്‍ മൂന്ന്‌ ഇതര സംസ്‌ഥാന തൊഴിലാളികളുടെ ഫോട്ടോ. കൊല്ലപ്പെടുന്നതിനു മൂന്നുമാസം മുമ്പു പകര്‍ത്തിയ ചിത്രങ്ങളാണ്‌ അന്വേഷണസംഘത്തിനു ലഭിച്ചത്‌. പെരുമ്പാവൂരിലെ സ്‌റ്റുഡിയോയില്‍നിന്നു ജിഷ അടുത്തിടെ ഫോട്ടോ എടുത്തതായും വിവരം ലഭിച്ചു. അഭിമുഖത്തിനു വേണ്ടിയാണിതെന്നാണ്‌ സ്‌റ്റുഡിയോ ജീവനക്കാരോടു പറഞ്ഞത്‌....

Read More

ചെങ്ങന്നൂര്‍ കൊലപാതകം : മൃതദേഹം കത്തിച്ചതും വെട്ടിമുറിച്ചതും ഷെറിന്‍ ടാബില്‍ പകര്‍ത്തി ആസ്വദിച്ചു

ചെങ്ങന്നൂര്‍: അമേരിക്കന്‍ മലയാളിയായ വാഴാര്‍മംഗലം ഉഴത്തില്‍ വീട്ടില്‍ ജോയി ജോണിനെ വെടിവച്ചു കൊലപ്പെടുത്തിയ മകന്‍ ഷെറിന്‍ തുടര്‍ന്നു ചെയ്‌തതെല്ലാം ടാബില്‍ പകര്‍ത്തി പിന്നീടു കണ്ട്‌ ആസ്വദിച്ചു! കാറിനുള്ളില്‍ വച്ചാണ്‌ ഷെറിന്‍ അച്‌ഛനു നേരേ നിറയൊഴിച്ചത്‌....

Read More

നടുറോഡില്‍ സ്‌ത്രീയെ ആക്രമിച്ച യുവാവ്‌ അറസ്‌റ്റില്‍

തൃപ്പൂണിത്തുറ: തിരക്കേറിയ റോഡില്‍ സ്‌ത്രീയെ കൈയേറ്റംചെയ്‌ത യുവാവ്‌ പോലീസിന്റെ പിടിയിലായി. ഇരുമ്പനം പുതിയറോഡിനു സമീപം റോഡിലൂടെ നടന്നുപോകുകയായിരുന്ന ഇരുമ്പനം സ്വദേശിനിയെ പരസ്യമായി തല്ലുകയും മാനഹാനിവരുത്തുകയും ചെയ്‌ത കേസില്‍ ഇരുമ്പനം ചേരിമണ്ണില്‍ വീട്ടില്‍ ബിജു(38)വിനെയാണ്‌ പോലീസ്‌ അറസ്‌റ്റ്‌ ചെയ്‌തത്‌. ഇന്നലെ രാവിലെ 10 നായിരുന്നു സംഭവം....

Read More

വ്യാജ വിലയാധാരം ചമച്ച്‌ ഭൂമി തട്ടിയെടുത്തയാള്‍ അറസ്‌റ്റില്‍

പന്തളം: വിരമിച്ച അധ്യാപികയ്‌ക്ക്‌ പലിശയ്‌ക്കു പണം നല്‍കിയ ശേഷം വ്യാജ വിലയാധാരം ചമച്ച്‌ തട്ടിപ്പു നടത്തിയയാള്‍ അറസ്‌റ്റില്‍. ചെങ്ങന്നൂര്‍ പുത്തന്‍കാവ്‌ ഗോകുലത്തില്‍ ഗോപാലകൃഷ്‌ണ പിള്ളയാണ്‌(ഗോപാലി-55) അറസ്‌റ്റിലായത്‌. തട്ടിപ്പിനെക്കുറിച്ച്‌ പോലീസ്‌ പറയുന്നത്‌ ഇങ്ങനെ: ചെങ്ങന്നൂര്‍ കീഴ്‌ച്ചേരിമേല്‍ സായികൃപയില്‍ ഹരികൃഷ്‌ണന്റെ ഭാര്യ റിട്ട....

Read More

യുവാവിനെ തട്ടിക്കൊണ്ടുപോയി കര്‍ണാടകയില്‍ ഉപേക്ഷിച്ച സംഭവം; നാലു പേര്‍ പിടിയില്‍

പെരിന്തല്‍മണ്ണ: ഒടമല മരുതലയില്‍ കഴിഞ്ഞ ബുധനാഴ്‌ച യുവാവിനെ തട്ടിക്കൊണ്ടുപോയി മര്‍ദ്ദിച്ചവശനാക്കി കര്‍ണ്ണാടകയില്‍ ഉപേക്ഷിച്ച്‌ രക്ഷപ്പെട്ട ക്വാട്ടേഷന്‍ സംഘത്തിലെ നാലു പേര്‍ പെരിന്തല്‍മണ്ണ പോലീസിന്റെ പിടിയിലായി....

Read More

അറസ്‌റ്റിലായ പ്രതി ബാത്ത്‌ റൂമിലെ എക്‌സ്‌ഹോസ്‌റ്റ് ഫാന്‍ അഴിച്ചുമാറ്റി രക്ഷപ്പെട്ടു

നിലമ്പൂര്‍: പൊലീസ്‌ അറസ്‌റ്റ് ചെയ്‌ത പ്രതി സേ്‌റ്റഷന്‍ ബാത്ത്‌ റൂമിലെ എക്‌സ്‌ഹോസ്‌റ്റ് ഫാന്‍ അഴിച്ചുമാറ്റി രക്ഷപ്പെട്ടു. വാഹന മോഷക്കേസില്‍ തിങ്കളാഴ്‌ച വൈകിട്ട്‌ അറസ്‌റ്റ് ചെയ്‌ത മൂന്ന്‌ പ്രതികളിലൊരാളായ എറണാകുളം മുല്ലേപ്പടി ചേനക്കര വീട്ടില്‍ നിപുന്‍(29)ആണ്‌ രക്ഷപ്പെട്ടത്‌. ഇന്നലെ പുലര്‍ച്ചെയാണ്‌ സംഭവം....

Read More

തമിഴ്‌നാട്‌ സ്വദേശിയുടെ മരണം കൊലപാതകം: യുവതി പിടിയില്‍

കണ്ണൂര്‍: കണ്ണൂരില്‍ കടവരാന്തയില്‍ കഴിഞ്ഞിരുന്ന തമിഴ്‌നാട്‌ സ്വദേശി രാജു(39)വിന്റെ മരണം കൊലപാതകമാണെന്ന്‌ തെളിഞ്ഞു.കഴിഞ്ഞമാസം 29നാണ്‌ കോഴിക്കോട്‌ മെഡിക്കല്‍ കോളജില്‍ ചികിത്സക്കിടെ രാജു മരിച്ചത്‌....

Read More

മുക്കുപണ്ടം പണയം വെച്ച്‌ മൂന്നരക്കോടിയോളം രൂപ തട്ടിപ്പ്‌ നടത്തിയ സംഭവത്തിന്‌ കാരണമായത്‌ അപ്രൈസറുടെ ലോട്ടറി ചൂതാട്ടമെന്ന്‌ കണ്ടെത്തല്‍

കാസര്‍ഗോഡ്‌: സഹകരണ ബാങ്കിന്റെ നായന്മാര്‍മൂല ശാഖയിലും വിദ്യാനഗര്‍ കലക്‌ടറേറ്റിന്‌ സമീപമുള്ള സായാഹ്ന ശാഖയിലും മുക്കുപണ്ടം പണയം വെച്ച്‌ മൂന്നരക്കോടിയോളം രൂപ തട്ടിപ്പ്‌ നടത്തിയ സംഭവത്തിന്‌ കാരണമായത്‌ അപ്രൈസറുടെ ലോട്ടറി ചൂതാട്ടമെന്ന്‌ കണ്ടെത്തി. ബാങ്ക്‌ അപ്രൈസര്‍ ടി.വി സതീഷ്‌ ആണ്‌ ബാങ്കില്‍ നടന്ന തട്ടിപ്പിലെ മുഖ്യസൂത്രധാരന്‍....

Read More

സിനിമാ നിര്‍മാതാക്കാമെന്നു പറഞ്ഞ്‌ തട്ടിപ്പ്‌: പ്രതി പിടിയില്‍

അടൂര്‍: സിനിമാ നിര്‍മാണത്തില്‍ പങ്കാളിത്തം വാഗ്‌ദാനം ചെയ്‌തു 12 ലക്ഷം രൂപ തട്ടിയ കേസില്‍ കോഴിക്കോട്‌ സ്വദേശി അറസ്‌റ്റില്‍. കൊടുവള്ളി പറയംചേരി പള്ളിമലക്കുന്ന്‌ കാര്യത്ത്‌ പനക്കടവീട്ടില്‍ സഞ്‌ജീവ്‌ കുമാര്‍ (43) ആണ്‌ അറസ്‌റ്റിലായത്‌. കണ്ണൂര്‍ പള്ളിക്കുളം ജി.ബി.എസ്‌. കോളജിനു സമീപം വാടകയ്‌ക്ക്‌ താമസിക്കുകയായിരുന്നു ഇയാള്‍....

Read More
Ads by Google
Ads by Google
Back to Top