Main Home | Feedback | Contact Mangalam
Ads by Google

Crime

തമിഴ്‌ യുവാവിന്റെ മരണം കൊലപാതകം: ഭാര്യ പിടിയില്‍

കണ്ണൂര്‍: കടവരാന്തയില്‍ കഴിഞ്ഞിരുന്ന തമിഴ്‌നാട്‌ സ്വദേശി രാജു(39)വിന്റെ മരണം കൊലപാതകം. കഴിഞ്ഞമാസം 29 നാണ്‌ കോഴിക്കോട്‌ മെഡിക്കല്‍ കോളജില്‍ ചികിത്സക്കിടെ രാജു മരിച്ചത്‌. പോസ്‌റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ തലയ്‌ക്കേറ്റ ക്ഷതമാണ്‌ മരണകാരണമെന്നു സൂചന കിട്ടിയതിനെ തുടര്‍ന്ന്‌ കണ്ണൂര്‍ ടൗണ്‍ പോലീസ്‌ നടത്തിയ അന്വേഷണത്തില്‍ രാജുവിന്റെ ഭാര്യ ബംഗളുരു സ്വദേശിനി ലക്ഷ്‌മി(32)യെ കസ്‌റ്റഡിയിലെടുത്തു....

Read More

അപ്പോളോ വൃക്ക വാണിഭം: പ്രധാനപ്രതി അറസ്‌റ്റില്‍

ന്യൂഡല്‍ഹി: അപ്പോളോ ആശുപത്രി കേന്ദ്രീകരിച്ചു നടന്ന വൃക്ക വാണിഭത്തിലെ പ്രധാന പ്രതി അറസ്‌റ്റില്‍. ടി. രാജ്‌കുമാര്‍ റാവു(40)വിനെയും ഇയാളുടെ മൂന്ന്‌ സഹായികളെയുമാണു ഡല്‍ഹി പോലീസ്‌ അറസ്‌റ്റ്‌ ചെയ്‌തത്‌. സംഭവവുമായി ബന്ധപ്പെട്ട്‌ 10 ഡോക്‌ടര്‍മാരെ ചോദ്യം ചെയ്യുമെന്നു പോലീസ്‌ അറിയിച്ചു. ജലന്ധര്‍, കോയമ്പത്തൂര്‍, ഹൈദരാബാദ്‌ എന്നിവിടങ്ങളില്‍ സമാന കേസുകളില്‍ പ്രതിയാണു റാവു....

Read More

ലോട്ടറി ചൂതാട്ടത്തിനായി മുക്കുപണ്ടം പണയം വച്ചു നാലുകോടി തട്ടി

കാസര്‍ഗോഡ്‌: മുട്ടത്തൊടി സഹകരണ ബാങ്കിന്റെ രണ്ടു ശാഖകളില്‍ മുക്കുപണ്ടം പണയം വച്ച്‌ നാലു കോടിയോളം രൂപ തട്ടിയെടുത്ത സംഭവത്തിലേക്കു നയിച്ചത്‌ അപ്രൈസറുടെ ലോട്ടറി ചൂതാട്ടം. അപ്രൈസര്‍ ടി.വി. സതീഷാണു തട്ടിപ്പിന്റെ മുഖ്യസൂത്രധാരന്‍. ബാങ്ക്‌ മാനേജര്‍ അമ്പലത്തറ സ്വദേശി സന്തോഷ്‌ അടക്കമുള്ളവരും തട്ടിപ്പില്‍ പങ്കാളികളാണെന്നാണ്‌ പോലീസ്‌ നല്‍കുന്ന സൂചന....

Read More

വിസ തട്ടിപ്പ്‌: 15 ലക്ഷം രൂപ കവര്‍ന്ന യുവാവ്‌ പിടിയില്‍

കോഴിക്കോട്‌: വിസ വാഗ്‌ദാനം ചെയ്‌ത്‌ 15 ലക്ഷം രൂപ കവര്‍ന്ന കേസില്‍ യുവാവ്‌ പിടിയില്‍. ഐക്കരപടി ലക്ഷപ്പവീട്‌ കോളനി ജുനൈദിനെ(28)യാണു നടക്കാവ്‌ എസ്‌.ഐ: ജി. ഗോപകുമാറും ക്രൈംസ്‌ക്വാഡും ചേര്‍ന്നു പിടികൂടിയത്‌....

Read More

ബംഗ്ലാദേശില്‍ പൂജാരിയെ ഭീകരര്‍ കഴുത്തറുത്തു കൊന്നു

ധാക്ക: ബംഗ്ലാദേശില്‍ വയോധികനായ ഹിന്ദുമത പുരോഹിതനെ ഐ.എസ്‌ ഭീകരര്‍ കഴുത്തറുത്തു കൊന്നു. ഝിനായ്‌ഗഡ്‌ ജില്ലയിലെ നോല്‍ജംഗ ഗ്രാമത്തിലാണു 70 വയസുകാരനായ ആനന്ദ ഗോപാല്‍ ഗാംഗുലി കൊല്ലപ്പെട്ടത്‌. ക്ഷേത്രത്തിലേക്കുപോയ ഗാംഗുലിയെ രാവിലെ ഒന്‍പതരയോടെ മൂന്നു ബൈക്കുകളിലെത്തിയ അജ്‌ഞാതസംഘം ക്രൂരമായി കൊലപ്പെടുത്തുകയായിരുന്നു. ഗ്രാമത്തിലെ ഒറ്റപ്പെട്ട മേഖലയില്‍നിന്ന്‌ നാട്ടുകാരാണ്‌ മൃതദേഹം കണ്ടത്‌....

Read More

മാതാവിന്റെ കണ്‍മുന്നില്‍ യുവാവിനു പോലീസ്‌ മര്‍ദനം

മണ്ണഞ്ചേരി: മാതാവും സഹോദരങ്ങളും നോക്കിനില്‍ക്കെ നോമ്പുകാരനായ യുവാവിനെ പോലീസ്‌ ക്രൂരമായി മര്‍ദിച്ചതായി പരാതി. മണ്ണഞ്ചേരി പഞ്ചായത്ത്‌ മൂന്നാം വാര്‍ഡില്‍ ഊരാളിവെളി വീട്ടില്‍ സാദീഖിനാ (30)ണ്‌ മര്‍ദനമേറ്റത്‌. മുഖത്തും കൈക്കും പരുക്കേറ്റ സാദിഖിനെ ആലപ്പുഴ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നലെ വൈകിട്ട്‌ ആറോടെയാണ്‌ സംഭവം....

Read More

പോര്‍ട്ട്‌ ഡയറക്‌ടറുടെ വ്യാജ കത്തും സര്‍ക്കാര്‍ എബ്ലവും തയാറാക്കി തട്ടിപ്പ്‌; ഒരാള്‍ അറസ്‌റ്റില്‍

കൊല്ലം: മുംബൈ ആസ്‌ഥാനമായുള്ള മേഘാ ഡ്രഡ്‌ജിംഗ്‌ കമ്പനി പ്രൈലറ്റ്‌ ലിമിറ്റഡിന്റെ ഉടമസ്‌ഥതയിലുള്ള ഹന്‍സിത എന്ന മണ്ണുമാന്തി കപ്പല്‍ കൊല്ലം പോര്‍ട്ടില്‍ നങ്കൂരം ഇട്ടതിന്റെ വാടകതുക കുറച്ചുകാണിച്ചു തിരുവനന്തപുരം പോര്‍ട്ട്‌ ഡയറക്‌ടരുടെ വ്യാജ കത്ത്‌ സര്‍ക്കാര്‍ എബ്ലം പതിച്ചു വ്യാജമായി ഒപ്പിട്ട്‌ പോര്‍ട്ട്‌ ഓഫിസില്‍ ഹാജരാക്കിയ യുവാവിനെ കൊല്ലം ഈസ്‌റ്റ് പോലീസ്‌ പിടികൂടി....

Read More

നാലംഗ ബൈക്ക്‌ മോഷണസംഘം പിടിയില്‍

അരൂര്‍: ആഡംബരക്കാറുകളില്‍ സഞ്ചരിച്ച്‌ ബൈക്ക്‌ മോഷണം നടത്തുന്ന നാലംഗസംഘം പിടിയില്‍. കൊല്ലം തെന്‍മല ഷിജി വിലാസത്തില്‍ ഷൈജു (32), തിരുവനന്തപുരം പൂക്കോട്‌ ചിത്തിര ഭവനം വീട്ടില്‍ റെജി ജോര്‍ജ്‌ (29), തിരുവനന്തപുരം കല്ലിയൂര്‍ വലിയവിളാകം വീട്ടില്‍ വിപിന്‍ (ഉണ്ണി 24), തിരുവനന്തപുരം കല്ലിയൂര്‍ ലീലാ ഭവനില്‍ സച്ചു (അരുണ്‍ 28) എന്നിവരാണ്‌ പോലീസ്‌ പിടിയിലായത്‌....

Read More

സുനാമി ഫ്‌ളാറ്റില്‍ മിന്നല്‍ പരിശോധന; അനധികൃത താമസക്കാരേയും കഞ്ചാവും പിടികൂടി

പരവൂര്‍: പുക്കുളം സുനാമി ഫ്‌ളാറ്റില്‍ കഴിഞ്ഞദിവസം നടന്ന മിന്നല്‍ പരിശോധനയില്‍ 26 കെട്ടിടങ്ങളില്‍ അനധികൃതമായി താമസിച്ചിരുന്നവരെയും ആള്‍താമസമില്ലാത്ത ഫ്‌ളാറ്റിലെ പട്ടിക്കൂട്ടില്‍ പ്ലാസ്‌റ്റിക്‌ കവറുകളില്‍ സൂക്ഷിച്ചിരുന്ന 500 ഗ്രാം കഞ്ചാവും പിടികൂടി. 60 ഫ്‌ളാറ്റുകള്‍ ആള്‍താമസമില്ലാത്തതിനാല്‍ പൂട്ടി സീല്‍ ചെയ്യുകയും ചെയ്‌തു....

Read More

വസ്‌ത്രക്കെട്ടുകള്‍ മോഷ്‌ടിച്ച ഇതരസംസ്‌ഥാന തൊഴിലാളി പിടിയില്‍

കൊല്ലം: റെയില്‍വേ സ്‌റ്റേഷനില്‍ നിന്നും വസ്‌ത്രക്കെട്ടുകള്‍ മോഷ്‌ടിക്കാന്‍ ശ്രമിക്കവെ അലഹബാദ്‌ സ്വദേശി പിടിയിലായി. കൊല്ലം പീരങ്കി മൈതാനത്ത്‌ താല്‍കാലിക തുണി സ്‌റ്റാള്‍ നടത്തുന്ന അമര്‍ജിത്താ(36)ണ്‌ അറസ്‌റ്റിലായത്‌. കൊല്ലം സ്‌റ്റേഷനിലത്തെിയ നേത്രാവതി എക്‌സ്പ്രസില്‍ നിന്ന്‌ ആറ്‌ ബണ്‍ഡില്‍ തുണിക്കെട്ടുകള്‍ ഒന്നാം നമ്പര്‍ പ്ലാറ്റ്‌ഫോമില്‍ ഇറക്കിയിരുന്നു....

Read More

എ.ടി.എം. കാര്‍ഡിന്റെ പിന്‍നമ്പര്‍ ചോര്‍ത്തി തട്ടിപ്പ്‌ : നിരവധി പേര്‍ക്കു പണം നഷ്‌ടമായി

പൊന്‍കുന്നം: ഇളങ്ങുളം മേഖലയില്‍ എസ്‌.ബി.ടി. അക്കൗണ്ട്‌ ഉള്ളവരുടെ എ.ടി.എം. കാര്‍ഡിന്റെ പിന്‍നമ്പര്‍ ചോര്‍ത്തി പണം തട്ടി. പണം നഷ്‌ടപ്പെട്ട കൂരാലി വേഴമ്പശേരില്‍ പ്രിന്‍സ്‌ തോമസ്‌, മറ്റപ്പള്ളി സോബി, പന്തമാക്കല്‍ പന്തിരുവേലില്‍ ചാര്‍ളി മാത്യു തുടങ്ങിയവര്‍ പൊന്‍കുന്നം പോലീസില്‍ പരാതി നല്‍കി. പ്രിന്‍സിന്‌ 12,000 രൂപയും സോബിക്ക്‌ 11,000 രൂപയും ചാര്‍ളിക്ക്‌ 13,000 രൂപയുമാണ്‌ നഷ്‌ടപ്പെട്ടത്‌....

Read More

കഞ്ചാവുമായി അറസ്‌റ്റില്‍

കട്ടപ്പന: കഞ്ചാവുമായി ബൈക്കിലെത്തിയ യുവാവിനെ എക്‌സൈസ്‌ സംഘം അറസ്‌റ്റ്‌ ചെയ്‌തു. മേപ്പാറ സ്വദേശി സുരേഷി(27)നെയാണ്‌ അറസ്‌റ്റ്‌ ചെയ്‌തത്‌. 90 ഗ്രാം കഞ്ചാവ്‌ കണ്ടെടുത്തു. ഇയാള്‍ സഞ്ചരിച്ചിരുന്ന ബൈക്കും കസ്‌റ്റഡിയിലെടുത്തു. ഞായറാഴ്‌ച മിറ്റത്താനിപ്പടി ജങ്‌ഷനില്‍ നടത്തിയ പരിശോധനയിലാണ്‌ ഇയാള്‍ പിടിയിലായത്‌. പ്രതിയെ കോടതിയില്‍ ഹാജരാക്കി....

Read More
Ads by Google
Ads by Google
Back to Top