Main Home | Feedback | Contact Mangalam
Ads by Google

Crime

ലോവര്‍ പെരിയാര്‍ ഡാമില്‍ സ്‌ഫോടക വസ്‌തു ഉപയോഗിച്ച്‌ മീന്‍പിടിച്ച മൂന്നുപേര്‍ അറസ്‌റ്റില്‍

ചെറുതോണി: ലോവര്‍ പെരിയാര്‍ ഡാമിന്‌ സമീപത്ത്‌ സ്‌ഫോടക വസ്‌തു ഉപയോഗിച്ച്‌ മീന്‍ പിടിച്ച മൂന്നു പേരെ കരിമണല്‍ പോലീസ്‌ അറസ്‌റ്റുചെയ്‌തു. ഇവര്‍ ഉപയോഗിച്ച ഓട്ടോറിക്ഷയും ബൈക്കും പോലീസ്‌ കസ്‌റ്റഡിയിലെടുത്തു. സംഭവത്തില്‍ ആറുപേര്‍ ഒളിവിലാണ്‌....

Read More

വീട്ടമ്മയെ ഉപദ്രവിച്ച സംഭവം: ഇടനിലക്കാരി ഉള്‍പ്പെടെ മൂന്ന്‌ പേര്‍ക്കെതിരേ കേസ്‌

മേപ്പാടി: മേപ്പാടി സ്വദേശിയായ വീട്ടമ്മയെ പീഡിപ്പിച്ച സംഭവത്തില്‍ പുതിയ കേസ്‌ പോലീസ്‌ രജിസ്‌റ്റര്‍ ചെയ്‌തു. ഇടനിലക്കാരിയായി പ്രവര്‍ത്തിച്ച ഒരു സ്‌ത്രീ ഉള്‍പ്പെടെ മൂന്നുപേര്‍ക്കെതിരെയാണ്‌ വീട്ടമ്മ മൊഴി നല്‍കിയത്‌. ആരെയും അറസ്‌റ്റ് ചെയ്‌തിട്ടില്ല. വീട്ടമ്മയുടെ അയല്‍വാസിയായ യുവതിയാണ്‌ ഇടനിലക്കാരി....

Read More

ആദിവാസി യുവതിയെ മദ്യം നല്‍കി പീഡിപ്പിച്ച കേസ്‌ അട്ടിമറിക്കുന്നു,ഒളിവില്‍പോയ പ്രതികളെ പിടികൂടിയില്ല

മലപ്പുറം: ആദിവാസി യുവതിയെ മദ്യം നല്‍കി പീഡിപ്പിച്ച കേസനേ്വഷണം അട്ടിമറിക്കുന്നു. സി.പി.എം പ്രവര്‍ത്തകനായ ജീപ്പ്‌ ഡ്രൈവര്‍ കരുളായി ചള്ളിപ്പാടന്‍ മുഹമ്മദ്‌ എന്ന ചെറി ഉള്‍പ്പെടെ നാലു പേരെ അറസ്‌റ്റു ചെയ്‌ത പെരിന്തല്‍മണ്ണ ഡിവൈ.എസ്‌.പി പി: എ വര്‍ഗീസിനെ അനേ്വഷണ ചുമതലയില്‍ നിന്നും മാറ്റിയ ശേഷം മലപ്പുറം നാര്‍കോട്ടിക്‌ സെല്‍ ഡി.വൈ.എസ്‌.പി: പി.ടി ബാലന്‌ കൈമാറി....

Read More

വിദ്യാര്‍ഥിനിയെ ഉപദ്രവിക്കാന്‍ ശ്രമിച്ച കേസില്‍ യുവാവ്‌ അറസ്‌റ്റില്‍

മുണ്ടക്കയം ഈസ്‌റ്റ്‌: 17 വയസുകാരിയായ വിദ്യാര്‍ഥിനിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ യുവാവ്‌ അറസ്‌റ്റില്‍. വെംബ്‌ളി കനകപുരം വരിക്കമാക്കല്‍ റോബിന്‍സി(36)നെയാണ്‌ പെരുവന്താനം പോലീസ്‌ പിടികൂടിയത്‌. പോലീസ്‌ പറയുന്നതിങ്ങനെ- കോളജ്‌ വി്യാര്‍ഥിനിയായ പെണ്‍കുട്ടി വീട്ടില്‍ പോകുന്നതിനായി ശനിയാഴ്‌ച ഉച്ച കഴിഞ്ഞ്‌ ബസില്‍ ഏന്തയാറില്‍ വന്നിറങ്ങി....

Read More

ജിഷ വധം: അന്വേഷണം മാജിക്കല്ല; വൈകിയാലും പ്രതികളെ കണ്ടെത്തും: ഡി.ജി.പി. ബെഹ്‌റ

പെരുമ്പാവൂര്‍: കാലതാമസം ഉണ്ടായാലും ജിഷയുടെ കൊലയാളിയെ നിയമത്തിനുമുന്നില്‍ കൊണ്ടുവരുമെന്ന്‌ ഡി.ജി.പി. ലോക്‌നാഥ്‌ ബെഹ്‌റ. പെരുമ്പാവൂരിലെത്തി ജിഷയുടെ വീട്‌ സന്ദര്‍ശിച്ചശേഷം മാധ്യമപ്രവര്‍ത്തകരോട്‌ സംസാരിക്കുകയായിരുന്നു അദ്ദേഹം. അന്വേഷണം മാജിക്കല്ലെന്നും ഇത്തരമൊരു കേസില്‍ കാലതാമസം സ്വഭാവികമാണെന്നും ഡി.ജി.പി. വ്യക്‌തമാക്കി. ചില കേസുകളില്‍ 24 മണിക്കൂര്‍കൊണ്ടു പ്രതികളെ കണ്ടെത്താന്‍ കഴിയും....

Read More

ഐസ്‌ക്രീമില്‍ വിഷം കലര്‍ത്തി കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ യുവാവിനെ പോലീസ്‌ അറസ്‌റ്റ് ചെയ്‌തു

തളിപ്പറമ്പ്‌ (കണ്ണൂര്‍): തളിപ്പറമ്പ്‌ കുറ്റ്യേരിയില്‍ സഹോദരിമാരെ ഐസ്‌ക്രീമില്‍ വിഷം കലര്‍ത്തി കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലെ പ്രതിയെ പോലീസ്‌ അറസ്‌റ്റ് ചെയ്‌തു. കുറ്റ്യേരിയിലെ മഠത്തില്‍ റഷീദ്‌ (32)നെയാണ്‌ തളിപ്പറമ്പ്‌ സി.ഐ കെ. വിനോദ്‌ കുമാറിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം അറസ്‌റ്റ് ചെയ്‌തത്‌....

Read More

വിമുക്‌തഭടന്‍ ഭാര്യയെ റോഡില്‍ കുത്തിക്കൊന്നു

നേമം: ഭാര്യയെ വിമുക്‌തഭടന്‍ റോഡിലിട്ട്‌ കുത്തിക്കൊന്നു. നേമം വെള്ളായണി ഫാര്‍മസി കോളജ്‌ റോഡില്‍ റിട്ട. പോലീസ്‌ ഉദ്യോഗസ്‌ഥന്‍ ബോധേശ്വരന്റേയും ലളിതകുമാരിയുടേയും മകള്‍ സുസ്‌മിത(36)യെയാണു ഭര്‍ത്താവ്‌ ആര്‍.കെ. കുമാര്‍(42) കൊലപ്പെടുത്തിയത്‌. ഇന്നലെ വൈകിട്ട്‌ നാലരയോടെ നേമം തളിയാദിച്ചപുരം ശിവക്ഷേത്രത്തിനു സമീപത്തെ ചാനല്‍ റോഡിലാണു സംഭവം. ഒന്നര വര്‍ഷമായി കുമാറും സുസ്‌മിതയും അകന്നുകഴിയുകയാണ്‌....

Read More

അമേരിക്കന്‍ മലയാളിയുടെ കൊലപാതകം: തോക്കും കത്തിയും കണ്ടെടുത്തു

ചെങ്ങന്നൂര്‍: അമേരിക്കന്‍ മലയാളി ജോയി ജോണിനെ മകന്‍ ഷെറിന്‍ കൊല്ലാനുപയോഗിച്ച ആയുധങ്ങള്‍ പൊലീസ്‌ കണ്ടെടുത്തു....

Read More

തട്ടിക്കൊണ്ടുപോയ അനില്‍ബാബുവിനെ മൈസൂരില്‍ ഉപേക്ഷിച്ചു പ്രതികള്‍ മുങ്ങി

പെരിന്തല്‍മണ്ണ: പണമിടപാടുമായി ബന്ധപ്പെട്ട്‌ താഴെക്കോട്ടു നിന്നും തട്ടിക്കൊണ്ടുപോയ അനില്‍ബാബുവിനെ മൈസൂരില്‍ ഉപേക്ഷിച്ചു പ്രതികള്‍ മുങ്ങി. സംഭവത്തില്‍ അനില്‍ബാബുവിന്റെ മാതാവിന്റെ സ്വത്തുക്കള്‍ രജിസ്‌റ്റര്‍ ചെയ്‌തു വാങ്ങാന്‍ നീക്കം നടത്തിയ രണ്ടുപേരെ കഴിഞ്ഞ ദിവസം പോലീസ്‌ അറസ്‌റ്റു ചെയ്‌തിരുന്നു....

Read More

കസ്‌റ്റഡിയിലെടുത്ത യുവാവ്‌ പോലീസ്‌ വിട്ടയച്ചശേഷം ആശുപത്രിയില്‍ മരിച്ചു

പാലാ: സംശയാസ്‌പദമായ സാഹചര്യത്തില്‍ കസ്‌റ്റഡിയിലെടുത്ത യുവാവ്‌ പോലീസ്‌ വിട്ടയച്ചശേഷം ആശുപത്രിയില്‍ മരിച്ചു. കിടങ്ങൂര്‍ വാലേപിടികയ്‌ക്ക്‌ സമീപം വാടകയ്‌ക്ക്‌ താമസിക്കുന്ന ചക്കുപാറയില്‍ ജെയിംസിന്റെ മകന്‍ റോബിനാ(29)ണ്‌ മരിച്ചത്‌. കിടങ്ങൂരില്‍ പ്രവര്‍ത്തിക്കുന്ന കോണ്‍ക്രീറ്റ്‌ മിക്‌സിങ്‌ സ്‌ഥാപനത്തിന്റെ ഡ്രൈവറായി ജോലി ചെയ്യുകയാണ്‌ റോബിന്‍....

Read More

കരിപ്പൂരില്‍ 18 ലക്ഷത്തിന്റെ സ്വര്‍ണം പിടികൂടി

കൊണ്ടോട്ടി: കരിപ്പൂര്‍ വിമാനത്താവളത്തില്‍ അനധികൃതമായി കടത്താന്‍ ശ്രമിച്ച 18.88 ലക്ഷം രൂപയുടെ സ്വര്‍ണം എയര്‍ കസ്‌റ്റംസ്‌ ഇന്റലിജന്‍സ്‌ വിഭാഗം പിടികൂടി. കോഴിക്കോട്‌ വടകര പാതിയാരകര സ്വദേശിനി തന്‍സീറ മുസ്‌തഫ(38)യില്‍നിന്നാണ്‌ 700ഗ്രാം സ്വര്‍ണാഭരണങ്ങള്‍ പിടികൂടിയത്‌. ദോഹയില്‍നിന്നു ജെറ്റ്‌ എയര്‍വേയ്‌സിന്റെ വിമാനത്തിലാണ്‌ ഇവര്‍ കരിപ്പൂരെത്തിയത്‌....

Read More

ബംഗ്ലാദേശില്‍ പോലീസ്‌ ഉദ്യോഗസ്‌ഥന്റെ ഭാര്യയെ കൊലപ്പെടുത്തി

ധാക്ക: ബംഗ്ലാദേശില്‍ തീവ്രവാദ വിരുദ്ധ സ്‌ക്വാഡിലെ ഉന്നത പോലീസ്‌ ഉദ്യോഗസ്‌ഥന്റെ ഭാര്യയെ വെടിവെച്ചു കൊന്നു. ധാക്കയ്‌ക്കു വടക്കു കിഴക്ക്‌ നോതോര ജില്ലയില്‍ സുനില്‍ ഗോമസ്‌ (65) എന്ന ക്രിസ്‌തുമത വിശ്വാസിയെയും അജ്‌ഞാതര്‍ കൊലപ്പെടുത്തി. പലചരക്കു വ്യാപാരിയായിരുന്നു സുനില്‍ ഗോമസ്‌....

Read More
Ads by Google
Ads by Google
Back to Top