Main Home | Feedback | Contact Mangalam
Ads by Google

Crime

അന്തര്‍ സംസ്‌ഥാന കള്ളനോട്ട്‌ സംഘം വലയില്‍ : നടനും റിസോര്‍ട്ട്‌ ഉടമയും ഉള്‍പ്പെടെ 6 പേര്‍ അറസ്‌റ്റില്‍

ആറ്റിങ്ങല്‍: സംസ്‌ഥാനമൊട്ടാകെ വര്‍ഷങ്ങളായി വന്‍തോതില്‍ കള്ളനോട്ട്‌ വിതരണം നടത്തിയിരുന്ന സിനിമാ-സീരിയല്‍ നടനും റിസോര്‍ട്ട്‌ ഉടമയും സ്‌ത്രീയുമുള്‍പ്പെട്ട സംഘത്തെ ആറ്റിങ്ങല്‍ പോലീസ്‌ അറസ്‌റ്റ്‌ ചെയ്‌തു....

Read More

പീഡനത്തിനിരയായി ഗര്‍ഭിണിയായ യുവതി ഓട്ടോറിക്ഷയില്‍ പ്രസവിച്ചുനവജാതശിശു മരണപ്പെട്ടു

കാഞ്ഞങ്ങാട്‌: ലൈംഗീകപീഡനത്തിനിരയായി ഗര്‍ഭിണിയായ യുവതി ആശുപത്രിയിലേക്ക്‌ പോകുന്നതിനിടയില്‍ ഓട്ടോറിക്ഷയില്‍ പ്രസവിച്ചു.ആശുപത്രിയിലെത്തുമ്പോഴേക്കും നവജാതശിശുമരണപ്പെട്ടു.തായന്നൂര്‍ എണ്ണപ്പാറയിലെ യുവതിയാണ്‌ കഴിഞ്ഞ ദിവസം രാത്രി പ്രസവവേദനയെ തുടര്‍ന്ന്‌ കാഞ്ഞങ്ങാട്‌ ജില്ലാ ആശുപത്രിയിലേക്ക്‌ പോകുന്നതിനിടയില്‍ പാറപ്പള്ളിക്കടുത്തെത്തിയപ്പോള്‍ ഓട്ടോറിക്ഷയില്‍ തന്നെ പ്രസവിച്ചത്‌....

Read More

ജിഷ വധക്കേസ്‌ : രേഖാ ചിത്രവുമായി സാമ്യമുള്ള ഇതര സംസ്‌ഥാന തൊഴിലാളിയെകസ്‌റ്റഡിയിലെടുത്തു .പിന്നീട്‌ വിട്ടയച്ചു

കണ്ണൂര്‍: പെരുമ്പാവൂരിലെ ജിഷ വധക്കേസില്‍ പോലീസ്‌ പുറത്തുവിട്ട രേഖാ ചിത്രവുമായി സാമ്യമുള്ള ഇതര സംസ്‌ഥാന തൊഴിലാളിയായ യുവാവിനെ പോലീസ്‌ കസ്‌റ്റഡിയിലെടുത്തു. രൂപ സാദൃശ്യം മാത്രമാണ്‌ ഇയാള്‍ക്കെന്ന്‌ പോലീസ്‌ തിരിച്ചറിഞ്ഞതോടെ വിട്ടയച്ചു. കര്‍ണ്ണാടക ബീജാപൂര്‍ സ്വദേശി രവി ചന്ദ്ര(30)യെയാണ്‌ ആലക്കോട്‌ എസ്‌.ഐ ടി.വി അശോകനും സംഘവും ഇന്നലെ രാവിലെ തേര്‍ത്തല്ലിയില്‍ നിന്ന്‌ കസ്‌റ്റഡിയിലെടുത്തത്‌....

Read More

മനോജ്‌ വധം: പതിനൊന്നാം പ്രതിക്ക്‌ ജില്ലയില്‍ പ്രവേശിക്കാന്‍ അനുമതി

തലശേരി: ആര്‍.എസ്‌.എസ്‌ നേതാവ്‌ കതിരൂര്‍ മനോജ്‌ വധക്കേസിലെ 11ാം പ്രതി തളിപ്പറമ്പ്‌ ചപ്പാരപ്പടവിലെ അരിപ്പയില്‍ കൃഷ്‌ണന്‌ കണ്ണൂര്‍ ജില്ലയില്‍ പ്രവേശിക്കുന്നതിന്‌ ജില്ലാ സെഷന്‍സ്‌ കോടതി ജഡ്‌ജ് വി.ജി അനില്‍കുമാര്‍ അനുമതി നല്‍കി. ജാമ്യവ്യവസ്‌ഥയില്‍ ഇളവ്‌ അനുവദിക്കണമെന്നാവശ്യപ്പെട്ട്‌ അഡ്വ. കെ.വിശ്വന്‍ മുഖേന സമര്‍പ്പിച്ച ഹരജിയിലാണ്‌ അനുമതി ലഭിച്ചത്‌....

Read More

പതിമൂന്നുകാരിയെ പീഡിപ്പിച്ച കേസില്‍ നാല്‌ വര്‍ഷത്തിന്‌ ശേഷം പ്രതി പിടിയില്‍

കാസര്‍ഗോഡ്‌: പതിമൂന്നുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ തളിപ്പറമ്പ്‌ സ്വദേശി നാല്‌ വര്‍ഷത്തിന്‌ ശേഷം പിടിയില്‍. തളിപ്പറമ്പ്‌ കുപ്പം മുക്കൂന്നത്തെ അബ്‌ദുല്‍ സലാ(56)മിനെയാണ്‌ വിദ്യാനഗര്‍ സി.ഐ. കെ.വി പ്രമോദന്റെ നേതൃത്വത്തില്‍ അറസ്‌റ്റ് ചെയ്‌തത്‌. വിദ്യാനഗര്‍ പൊടിപ്പള്ളത്ത്‌ താമസിച്ചിരുന്ന 13കാരിയെ 2012 ഓഗസ്‌റ്റ് മാസം മാതാവിന്റെ ഒത്താശയോടെ പീഡിപ്പിച്ചെന്നാണ്‌ പരാതി....

Read More

കാപ്പ ചുമത്തിയ സി.പി.എം പ്രവര്‍ത്തകനെ വധശ്രമക്കേസില്‍ പോലീസ്‌ അറസ്‌റ്റ് ചെയ്‌തു

കണ്ണൂര്‍: ബി.ജെ.പി പ്രവര്‍ത്തകനെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ ഒളിവില്‍ കഴിയുകയായിരുന്ന സി.പി.എം പ്രവര്‍ത്തകനെ ബംഗലുരുവില്‍ വെച്ച്‌ പോലീസ്‌ അറസ്‌റ്റ് ചെയ്‌തെു....

Read More

കോട്ടയം സ്വദേശികളെ തട്ടിക്കൊണ്ടുപോയ കേസ്‌: അന്വേഷണം വഴിത്തിരിവില്‍

തേഞ്ഞിപ്പലം: കോട്ടയം സ്വദേശികളായ യുവാക്കളെ തട്ടിക്കൊണ്ടുപോയി വീട്ടില്‍ തടവിലാക്കിയ സംഭവത്തില്‍ അന്വേഷണം വഴിത്തിരിവി ലേക്ക്‌. തടവിലായ സൂരജിന്‌ വന്‍ തട്ടിപ്പ്‌ റാക്കറ്റുമായി ബന്ധമുണ്ടെന്ന്‌ പോലീസ്‌ വ്യക്‌തമാക്കി. ഇയാളെ വിശദമായി ചോദ്യം ചെയ്‌തു വരികയാണ്‌. വരും ദിവസങ്ങളില്‍ സംഘത്തിലെ കൂടുതല്‍ പേര്‍ അറസ്‌റ്റിലായേക്കുമെന്നാണ്‌ സൂചന....

Read More

വിദ്യാര്‍ഥിയുടെ കണ്ണില്‍ പേന എറിഞ്ഞ്‌ പരുക്കേല്‍പ്പിച്ച അധ്യാപകന്‌ ഒരു വര്‍ഷം തടവ്‌

കല്‍പ്പറ്റ: മദ്രസാക്ല ാസില്‍ അധ്യാപകന്‍ കുട്ടിയുടെ കണ്ണിലേക്ക്‌ പേന എറിഞ്ഞ്‌ പരുക്കേല്‍പ്പിച്ച കേസില്‍ അധ്യാപകനെ ഒരു വര്‍ഷം തടവിനും 25000 രൂപ പിഴയടക്കാനും കോടതി വിധിച്ചു. മദ്രസാ അധ്യാപകന്‍ കണിയാരം പൊട്ടക്കല്‍വീട്ടില്‍ മുഹമ്മദ്‌ ബഷീറിനെയാണ്‌ ജുവനൈല്‍ ജസ്‌റ്റിസ്‌ ആക്‌ട്‌ 23 വകുപ്പ്‌ പ്രകാരവും, ഇന്ത്യന്‍ ശിക്ഷാ നിയമം 324 വകുപ്പ്‌ പ്രകാരവും കുറ്റക്കാരനാണെന്ന്‌ കണ്ട്‌ ശിക്ഷിച്ചത്‌....

Read More

കൈക്കൂലിക്കേസ്‌: മൂവാറ്റുപുഴ ആര്‍.ഡി.ഒയുടെ റിമാന്‍ഡ്‌ നീട്ടി

മൂവാറ്റുപുഴ: പുരയിടത്തിനു ചുറ്റുമതില്‍ കെട്ടാന്‍ അനുമതി നല്‍കുന്നതിന്‌ അര ലക്ഷം രൂപ കൈക്കൂലി വാങ്ങുന്നതിനിടെ അറസ്‌റ്റിലായ മൂവാറ്റുപുഴ ആര്‍.ഡി.ഒ: വി.ആര്‍. മോഹനന്‍ പിള്ളയുടെ റിമാന്‍ഡ്‌ 13 വരെ നീട്ടി. മേയ്‌ 30ന്‌ അറസ്‌റ്റിലായ മോഹനന്‍ പിള്ളയെ പിറ്റേന്ന്‌ തൃശൂര്‍ വിജിലന്‍സ്‌ കോടതിയില്‍ ഹാജരാക്കി ജൂണ്‍ നാലു വരെ ജുഡീഷ്യല്‍ കസ്‌റ്റഡിയില്‍ റിമാന്‍ഡ്‌ ചെയ്‌തിരുന്നു....

Read More

തമിഴ്‌നാട്‌ സ്വദേശിയെ കൊലപ്പെടുത്തിയെന്ന കേസ്‌; 11 പ്രതികളെയും വെറുതേവിട്ടു

ആലപ്പുഴ: കായംകുളത്തെ ശര്‍ക്കര വ്യാപാരിയായിരുന്ന തമിഴ്‌നാട്‌ സ്വദേശിയെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയെന്ന കേസിലെ 11 പ്രതികളെയും ആലപ്പുഴ അഡീഷണല്‍ സെഷന്‍സ്‌ കോടതി വെറുതെ വിട്ടു....

Read More

കെ.എസ്‌.ആര്‍.ടി.സി. ബസ്‌ മദ്യലഹരിയില്‍ കടത്തി

തൊടുപുഴ: മദ്യലഹരിയില്‍ കെ.എസ്‌.ആര്‍.ടി.സി. ബസ്‌ കടത്തികൊണ്ടുപോയ സംഭവത്തില്‍ പ്രതിയെ റിമാന്‍ഡ്‌ ചെയ്‌തു. മണക്കാട്‌ അരിക്കുഴ നിരപ്പേല്‍ ദീപു പ്രകാശാ(20)ണ്‌ പിടിയിലായത്‌. കെ.എസ്‌.ആര്‍.ടി.സി. ഡിപ്പോയ്‌ക്ക്‌ പുറത്ത്‌ സ്വകാര്യ സ്‌ഥാപനത്തിനു സമീപം പാര്‍ക്ക്‌ ചെയ്‌തിരുന്ന ബസാണ്‌ വ്യാഴാഴ്‌ച രാത്രി 9.50നു കടത്തികൊണ്ടുപോയത്‌....

Read More

പൊതുമരാമത്ത്‌ അസി. എന്‍ജിനീയറില്‍ നിന്നും 1,79,000 രൂപ വിജിലന്‍സ്‌ പിടികൂടി

പാലക്കാട്‌: പൊതുമരാമത്ത്‌(റോഡ്‌സ്) സെക്ഷന്‍ ഓഫീസുകള്‍ കേന്ദ്രീകരിച്ച്‌ വിജിലന്‍സ്‌ മിന്നല്‍ പരിശോധന. ആലത്തൂര്‍ അസിസ്‌റ്റന്റ്‌ എന്‍ജിനീയര്‍ ലിസി ജോസഫിന്റെ പക്കല്‍ നിന്നും കണക്കില്‍പ്പെടാത്ത 1,79,000 രൂപ പിടിച്ചെടുത്തു. ഇവിടെ രേഖകളുമായി ഒത്തുനോക്കിയതില്‍ 90 ബാരല്‍ ടാര്‍ കുറവും കണ്ടെത്തി....

Read More
Ads by Google
Ads by Google
Back to Top