Main Home | Feedback | Contact Mangalam
Ads by Google

Crime

ശിവസേനക്കാരുടെ വെട്ടേറ്റ്‌ ബി.ജെ.പിക്കാരനു ഗുരുതര പരുക്ക്‌

അമ്പലപ്പുഴ: ശിവസേന പ്രവര്‍ത്തകരുടെ വെട്ടേറ്റ്‌ ബി.ജെ.പി പ്രവര്‍ത്തകന്‌ ഗുരുതര പരുക്ക്‌. അമ്പലപ്പുഴ വടക്ക്‌ പഞ്ചായത്ത്‌ നീര്‍ക്കുന്നം പുതുവല്‍ ബാബുവിന്റെ മകന്‍ സുബി(24)നാണ്‌ പരുക്കേറ്റത്‌. ഇന്നലെ ഉച്ചക്ക്‌ 12.45ഓടെ നീര്‍ക്കുന്നം പടിഞ്ഞാറ്‌ ഭാഗത്തുവെച്ചായിരുന്നു സംഭവം. ബൈക്കുകളിലെത്തിയ ശിവസേവനാപ്രവര്‍ത്തകര്‍ സുബിനെ വെട്ടിപ്പരുക്കേല്‍പ്പിക്കുകയായിരുന്നു....

Read More

മൂന്നാറില്‍ മാജിക്‌ മഷ്‌റൂം പിടിച്ചെടുത്തു

അടിമാലി: മൂന്നാറില്‍ വില്‍പനയ്‌ക്കിടെ മാജിക്‌ മഷ്‌റൂം എന്നറിയപ്പെടുന്ന ലഹരി പദാര്‍ഥം പിടിച്ചെടുത്തു.കെ. ഡി.എച്ച്‌. വില്ലേജിലെ എല്ലപ്പെട്ടി മാരി സാമുവലി (47)ന്റെ കൈയില്‍ നിന്നാണ്‌ മയക്കുമരുന്ന്‌ കണ്ടെടുത്തത്‌. ഇന്നലെ വൈകിട്ട്‌ എക്‌സൈസ്‌ സി.ഐ: രാജീവ്‌ ബി. നായരുടെ നേതൃത്വത്തില്‍ നടത്തിയ പരിശോധനക്കിടെ കുണ്ടള ഡാമിനു പരിസരത്തു നിന്നുമാണ്‌ 13 ഗ്രാം ഉണക്ക മാജിക്‌ മഷ്‌റൂമുമായി ഇയാളെ പിടികൂടിയത്‌....

Read More

പ്രവാസിമലയാളിയുടെ കൊലപാതകം : തലയില്‍നിന്നു നാലു വെടിയുണ്ടകള്‍ കണ്ടെത്തി

ചെങ്ങന്നൂര്‍: മകന്റെ കൈകളാല്‍ അതിദാരുണമായി കൊല ചെയ്യപ്പെട്ട അമേരിക്കന്‍ മലയാളിയായ വാഴാര്‍ മംഗലം ഉഴത്തില്‍ ജോയിജോണിന്റെ തലയില്‍ നിന്നും നാലു വെടിയുണ്ടകള്‍ ലഭിച്ചു. ആലപ്പുഴ മെഡിക്കല്‍ കോളജ്‌ ആശുപത്രിയില്‍ നടന്ന പോസ്‌റ്റുമോര്‍ട്ടത്തിലാണ്‌ തലയോട്‌ കിഴിഞ്ഞ്‌ ഉള്ളില്‍ ഇറങ്ങിയ നിലയില്‍ വെടിയുണ്ടകള്‍ കണ്ടെത്തിയത്‌. ഇത്‌ ശാസ്‌ത്രീയ പരിശോധനകള്‍ക്കായി ഫോറസിക്‌ ലാബിലേക്ക്‌ അയച്ചു....

Read More

തിരുവോണ നാളിലെ കൊലപാതകം; ഒരാള്‍കൂടി അറസ്‌റ്റില്‍

ചെങ്ങന്നൂര്‍: കഴിഞ്ഞ തിരുവോണനാളില്‍ ക്ലബിന്റെ ഓണാഘോഷ പരിപാടിയ്‌ക്കിടെ ഒരാള്‍ വെട്ടേറ്റു മരിച്ച സംഭവവുമായി ബന്ധപ്പെട്ട്‌ ഒളിവില്‍ പോയ പ്രതി അറസ്‌റ്റില്‍. അങ്ങാടിക്കല്‍ അമരിയൂഴം കോളനിയില്‍ മാതിരംപള്ളില്‍ സന്ദീപാ(25)ണ്‌ പിടിയിലായത്‌....

Read More

കുട്ടിക്കാലം മുതലുള്ള അവഗണന ഷെറിനെ മൃഗതുല്യനാക്കി

ചെങ്ങന്നൂര്‍: ചെറുപ്പം മുതലേ പിതാവ്‌ തന്നോടു കാട്ടുന്ന അവഗണനയും വിവേചനവുമാണ്‌ അമേരിക്കന്‍ മലയാളിയായ വാഴാര്‍ മംഗലം ഉഴത്തില്‍ ജോയിജോണി(69)നെ മകന്‍ ഷെറിന്‍ ദാരുണമായി കൊലപ്പെടുത്താന്‍ കാരണമായത്‌. തെല്ലും കുറ്റബോധമില്ലാതെയാണ്‌ ഷെറിന്‍ പോലീസിന്റെ ചോദ്യങ്ങളെ അഭിമുഖീകരിച്ചത്‌....

Read More

വിദേശമലയാളിയുടെ കൊലപാതകം ആസൂത്രിതം; ചാഞ്ചല്യമില്ലാതെ നിഷ്‌ഠുര കൃത്യങ്ങള്‍

മാവേലിക്കര: കാലങ്ങളായി തന്നെ അവഗണിക്കുന്നെന്നും ഒറ്റപ്പെടുത്തുന്നെന്നുമുള്ള തോന്നലാണ്‌ ഷെറിനെ കൊലപാതകത്തിനു പ്രേരിപ്പിച്ചതെന്ന്‌ ജില്ലാ പോലീസ്‌ സൂപ്രണ്ട്‌ പി. അശോക്‌ കുമാര്‍ പറഞ്ഞു. സംഭവത്തെപ്പറ്റി പോലീസ്‌ പറയുന്നത്‌ ഇങ്ങനെ: തങ്ങളുടെ കെ.എല്‍ 2 ടി 5550 സ്‌കോഡ കാറിന്റെ എ.സി. നന്നാക്കാനായി കഴിഞ്ഞ 25-നു പുലര്‍ച്ചെ ജോയി മകന്‍ ഷെറിനെ കൂട്ടി വീട്ടില്‍ നിന്നു തിരുവനന്തപുരത്തേക്കു പോയി....

Read More

നികുതി വെട്ടിച്ച്‌ കടത്തിയ എട്ടരകിലോ സ്വര്‍ണാഭരണങ്ങള്‍ പിടികൂടി

പാലക്കാട്‌: സംസ്‌ഥാനത്തേക്ക്‌ നികുതി വെട്ടിച്ച്‌ കടത്തിയ എട്ടരകിലോ സ്വര്‍ണാഭരണങ്ങള്‍ എക്‌സൈസ്‌ സംഘം പിടികൂടി. രണ്ടരകോടി രൂപ വിപണിവില വരുന്ന സ്വര്‍ണാഭരണങ്ങള്‍ കോയമ്പത്തൂര്‍-തൃശൂര്‍ കെ.എസ്‌.ആര്‍.ടി.സി ബസിലാണ്‌ കടത്തിയിരുന്നത്‌....

Read More

മന്ത്രവാദ ചികിത്സയുടെ മറവില്‍ സ്‌ത്രീ പീഡനം; പ്രതി അറസ്‌റ്റില്‍

നിലമ്പൂര്‍: മന്ത്രവാദ ചികിത്സയുടെ മറവില്‍ നിരവധി സ്‌ത്രീകളെ പീഡിപ്പിച്ച മധ്യവയസ്‌ക്കനെ പോലിസ്‌ അറസ്‌റ്റ് ചെയ്‌തു. കാളികാവ്‌ കെ.എ.കെ പടി കുന്നുമ്മല്‍ അബ്‌ദുള്‍ ഖാദറിനെ (കുഞ്ഞുട്ടി- 50) യാണ്‌ നിലമ്പൂര്‍ സി.ഐ: ടി.സജീവന്‍ അറസ്‌റ്റ്‌ ചെയ്‌തത്‌. നിലമ്പൂര്‍ സ്വദേശിയായ 19 വയസ്സുകാരിയുടെ പരാതിയിലാണ്‌ അറസ്‌റ്റ്. പാലക്കാട്‌ കേന്ദ്രീകരിച്ചുള്ള ഒരു യതീംഖാനയുടെ മലപ്പുറം ജില്ലയിലെ പിരിവുക്കാരനാണു പ്രതി....

Read More

അറുത്തുമാറ്റിയ ശിരസ്‌, ശിരസില്ലാത്ത ഉടല്‍...നാടുണര്‍ന്നത്‌ നടുക്കത്തോടെ

ചങ്ങനാശേരി: ചങ്ങനാശേരി നിവാസികള്‍ ഇന്നലെ ഉണര്‍ന്നെഴുന്നേറ്റതു നടുക്കത്തോടെ, വെരൂരിനു സമീപം കാലും കൈയും തലയും വെട്ടിമാറ്റിയ ശരീരം കണ്ടെന്ന വാര്‍ത്തയാണു നാട്ടുകാരെ ഞെട്ടിപ്പിച്ചത്‌. ചെങ്ങന്നൂരില്‍ കൊല്ലപ്പെട്ട അമേരിക്കന്‍ മലയാളി ജോയിയുടെ ഉടലാണ്‌ വെരൂരില്‍ പോലീസ്‌ കണ്ടെത്തിയത്‌....

Read More

കൂസലില്ലാതെ പിതാവിന്റെ ശിരസുമായി ഷെറിന്‍

ചങ്ങനാശേരി: ക്രൂരമായ കൊലപാതകത്തിനുശേഷവും യാതൊരു കൂസലുമില്ലാതെയാണു പ്രതി ഷെറിന്‍ പോലീസിനൊപ്പം വെരൂരിലും ചിങ്ങവനത്തുമെത്തിയത്‌. പിതാവിനെ വെടിവെച്ചു കൊന്നതിനുശേഷം ശരീരാവയവങ്ങള്‍ മുറിച്ചുമാറ്റി പമ്പയാറ്റിലും ചങ്ങനാശേരിയിലും ചിങ്ങവനത്തും നിക്ഷേപിച്ചതായി കുറ്റസമ്മതം നടത്തിയതിനെ തുടര്‍ന്നാണു ഷെറിനെയുമായി വന്‍ പോലീസ്‌ സംഘം രാവിലെ തന്നെ ചങ്ങനാശേരിയില്‍ എത്തിയത്‌....

Read More

ഇംഗ്ലീഷ്‌ സിനിമകളെ വെല്ലുന്ന കൊലപാതകം

ചെങ്ങന്നൂര്‍: ഇംഗ്ലീഷ്‌ കുറ്റകൃത്യ സിനിമകളെ വെല്ലുന്ന തരത്തിലാണ്‌ ഷെറിന്‍ പിതാവായ ജോയി ജോണിനെ നിഷ്‌ഠൂരമായി കൊലപ്പെടുത്തിയത്‌. ഓടുന്ന കാറിലിരുന്ന്‌ പിതാവിന്റെ തലയ്‌ക്ക്‌ അമേരിക്കന്‍ നിര്‍മിത തോക്ക്‌ ചേര്‍ത്തു വച്ച്‌ നാലുതവണ വെടിയുതിര്‍ക്കുകയായിരൂന്ന്‌ പോലീസ്‌ പറഞ്ഞു....

Read More

അച്‌ഛന്റെ മരണത്തിലേക്ക്‌ കാറോടിച്ച്‌ ഷെറിന്‍

ചെങ്ങന്നൂര്‍: മരണത്തിലേക്കാണ്‌ ഷെറിന്‍ കാറോടിച്ചതെന്ന്‌ ഒരിക്കലെങ്കിലും പിതാവ്‌ ജോയി.വി.ജോണ്‍ ചിന്തിച്ചിരിക്കില്ല. ഡ്രൈവര്‍ ഇല്ലാതിരുന്നതിനാലാണ്‌ ഷെറിന്‍ തന്നെ കാറോടിച്ചത്‌. മകന്‌ തന്നോട്‌ പക ഉണ്ടെങ്കിലും അത്‌ ഇത്തരത്തില്‍ മരണത്തിലേക്കാകുമെന്ന്‌ ഒരിക്കല്‍ പോലും ജോയി കരുതിയിട്ടുമുണ്ടാവില്ല....

Read More
Ads by Google
Ads by Google
Back to Top