Main Home | Feedback | Contact Mangalam
Ads by Google

India

റെയില്‍വേ ജീവനക്കാര്‍ അടുത്തമാസം 11 മുതല്‍ അനിശ്‌ചിതകാല സമരത്തിന്‌

ന്യൂഡല്‍ഹി: വിവിധ ആവശ്യങ്ങളുന്നയിച്ച്‌ അടുത്തമാസം 11 മുതല്‍ റെയില്‍വേ ജീവനക്കാര്‍ രാജ്യവ്യാപകമായി അനിശ്‌ചിതകാല പണിമുടക്കു നടത്തും. നാഷണല്‍ ഫെഡറേഷന്‍ ഓഫ്‌ ഇന്ത്യന്‍ റെയില്‍വേമെന്‍ (എന്‍.എഫ്‌.ഐ.ആര്‍) എന്ന സംഘടനയാണ്‌ സമരം പ്രഖ്യാപിച്ചത്‌. സമരം രാജ്യമെമ്പാടുമുള്ള ട്രെയിന്‍ സര്‍വീസുകളെ ബാധിക്കും....

Read More

തെരഞ്ഞടുപ്പുകള്‍ ഒന്നിച്ചാക്കാന്‍ സന്നദ്ധത അറിയിച്ച്‌ കമ്മിഷന്‍

ന്യൂഡല്‍ഹി : എല്ലാ തെരഞ്ഞടുപ്പുകളും ഒന്നിച്ചു നടത്താന്‍ തയാറാണെന്നു കേന്ദ്ര തെരഞ്ഞെടുപ്പു കമ്മിഷന്‍ കേന്ദ്രസര്‍ക്കാരിനെ അറിയിച്ചു. ഇതു സംബന്ധിച്ച ചര്‍ച്ചകള്‍ നേരത്തെ ഉയര്‍ന്നിട്ടുണ്ടെങ്കിലും തെരഞ്ഞെടുപ്പ്‌ കമ്മിഷന്‍ സന്നദ്ധത അറിയിക്കുന്നത്‌ ആദ്യമായാണ്‌....

Read More

കേന്ദ്ര റബര്‍നയം വൈകില്ലെന്നു കുമ്മനം : അതിരപ്പിള്ളി പദ്ധതി നടപ്പാക്കാന്‍ അനുവദിക്കില്ല

ന്യൂഡല്‍ഹി: റബര്‍ അടക്കമുള്ള നാണ്യവിളകളുടെ വിലയിടിവ്‌ പരിഹരിക്കാന്‍ നടപടി സ്വീകരിക്കുമെന്ന്‌ കേന്ദ്ര സര്‍ക്കാരില്‍ നിന്ന്‌ ഉറപ്പു ലഭിച്ചെന്ന്‌ ബി.ജെ.പി. സംസ്‌ഥാന പ്രസിഡന്റ്‌ കുമ്മനം രാജശേഖരന്‍. റബര്‍ കര്‍ഷകരെയും വ്യവസായികളെയും വിദഗ്‌ധരെയും പങ്കെടുപ്പിച്ച്‌ ഓഗസ്‌റ്റില്‍ കോട്ടയം, കൊല്ലം, ഇടുക്കി, വയനാട്‌ ജില്ലകളില്‍ സെമിനാറുകള്‍ സംഘടിപ്പിക്കും....

Read More

പട്‌ന ഹൈക്കോടതി ജഡ്‌ജി നിയമനം: സുപ്രീം കോടതി കൊളീജിയവും കേന്ദ്രസര്‍ക്കാരും തമ്മില്‍ വടംവലി

ന്യൂഡല്‍ഹി: ബിഹാര്‍ ജുഡീഷ്യല്‍ സര്‍വീസിലെ ഉദ്യോഗസ്‌ഥനെ പട്‌ന ഹൈക്കോടതിയിലെ അഡീഷണല്‍ ജഡ്‌ജിയായി നിയമിക്കുന്നതിനെച്ചൊല്ലി സുപ്രീം കോടതി ചീഫ്‌ ജസ്‌റ്റിസ്‌ അധ്യക്ഷനായ കൊളീജിയവും കേന്ദ്ര സര്‍ക്കാരും തമ്മില്‍ വടംവലി. നിയമനം നടത്താതെ കേന്ദ്ര സര്‍ക്കാര്‍ രണ്ടു തവണ മടക്കിയ ശിപാര്‍ശ കൊളീജിയം വീണ്ടും കേന്ദ്രത്തിനയച്ചിരിക്കുകയാണ്‌....

Read More

നീറ്റ്‌ മാതൃകയില്‍ എന്‍ജിനീയറിങിനും ഏകീകൃത പരീക്ഷയ്‌ക്കു നീക്കം

ന്യൂഡല്‍ഹി: മെഡിക്കല്‍, ഡെന്റല്‍ പ്രവേശനത്തിന്‌ ഏര്‍പ്പെടുത്തുന്ന നീറ്റ്‌ മാതൃകയില്‍ എന്‍ജിനീയറിങിനും രാജ്യവ്യാപകമായി ഏകീകൃത പ്രവേശന പരീക്ഷയ്‌ക്കു നീക്കം. ജോയിന്റ്‌ എന്‍ട്രന്‍സ്‌ പരീക്ഷ (ജെ.ഇ.ഇ. മെയിന്‍) ഏകീകൃത പരീക്ഷയാക്കി മാറ്റാനാണു ലക്ഷ്യം. ഓള്‍ ഇന്ത്യ കൗണ്‍സില്‍ ഫോര്‍ ടെക്‌നിക്കല്‍ എഡ്യുക്കേഷന്‍ (എ.ഐ.സി.ടി.ഇ.) ആണ്‌ ഇതു സംബന്ധിച്ച സൂചനകള്‍ നല്‍കിയത്‌....

Read More

സാധ്‌വി പ്രാചിയെ അപലപിച്ച്‌ ജമ്മു- കശ്‌മീര്‍ സര്‍ക്കാര്‍

ശ്രീനഗര്‍: മുസ്ലിം രഹിത ഇന്ത്യയാണു ലക്ഷ്യമെന്ന വി.എച്ച്‌.പി. നേതാവ്‌ സാധ്‌വി പ്രാചിയുടെ പ്രസ്‌താവനയെ അപലപിച്ചു ജമ്മു - കശ്‌മീര്‍ സര്‍ക്കാര്‍. ബി.ജെ.പിയുടെ പങ്കാളിത്വമുള്ള സര്‍ക്കാരാണു വി.എച്ച്‌.പി. നേതാവിന്റെ പ്രസ്‌താവനയ്‌ക്കെതിരേ രംഗത്തുവന്നത്‌. മുസ്ലിംകള്‍ ഇല്ലാതെ ഇന്ത്യ പൂര്‍ണമാകില്ലെന്നു സര്‍ക്കാരിനുവേണ്ടി വിദ്യാഭ്യാസ മന്ത്രി നയീം അക്‌തര്‍ നിയമസഭാ കൗണ്‍സിലിനെ അറിയിച്ചു....

Read More

ഫാക്‌ടിനുള്ള കേന്ദ്രസഹായം: പലിശ കുറയ്‌ക്കും

ന്യൂഡല്‍ഹി: എഫ്‌.എ.സി.ടി(ഫാക്‌ട്‌)യ്‌ക്കു കേന്ദ്രസര്‍ക്കാര്‍ 13.5% പലിശനിരക്കില്‍ നല്‍കിയ 1,000 കോടി അടിയന്തരവായ്‌പയുടെ പലിശ 8.5 ശതമാനമായി കുറയ്‌ക്കും. ഇന്നലെ ഡല്‍ഹിയില്‍ കേന്ദ്ര രാവസളം മന്ത്രി അനന്തകുമാറിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന രാസവളം ഉപദേശകസമിതി യോഗം ഈ നിര്‍ദേശം തത്വത്തില്‍ അംഗീകരിച്ചു....

Read More

അച്ചടക്ക നടപടി: കര്‍ണാടക ഡിവൈ.എസ്‌.പി. രാജിവച്ചു

ബംഗളുരു: മന്ത്രിയുടെ വിമര്‍ശനത്തിന്റെ പേരില്‍ വിവാദ നായികയായ കര്‍ണാടകയിലെ കുഡ്‌ലിഗി ഡിവൈ.എസ്‌.പി. അനുപമ ഷേണായി രാജിവച്ചു. അഞ്ചു ദിവസം മുമ്പ്‌ സമര്‍പ്പിക്കപ്പെട്ട രാജിക്കത്തില്‍ അവര്‍ ഉറച്ചുനിന്നതോടെ സ്വീകരിക്കുകയായിരുന്നു. കഴിഞ്ഞ ജനുവരിയില്‍ തൊഴില്‍ മന്ത്രി പി.ടി.പരമേശ്വര്‍ നായിക്കാണ്‌ അനുപമയ്‌ക്കെതിരേ രംഗത്തുവന്നത്‌. തന്റെ ഫോണ്‍കോള്‍ എടുക്കാന്‍ ഡിവൈ.എസ്‌.പി....

Read More

കൊങ്കണ്‍ പാതയില്‍ മണ്‍സൂണ്‍ സമയക്രമം നാളെമുതല്‍

മംഗലാപുരം: കൊങ്കണ്‍ പാതയില്‍ മണ്‍സൂണ്‍ സമയക്രമം വെള്ളിയാഴ്‌ചമുതല്‍ നിലവില്‍ വരും. കൊങ്കണില്‍ മണ്‍സൂണ്‍ തുടങ്ങിയാല്‍ ജൂണ്‍ 10 മുതല്‍ ഒക്‌ടോബര്‍ 31 വരെ മണ്‍സൂണ്‍ ടൈം എന്ന പേരില്‍ ട്രെയിനുകള്‍ വേഗത കുറച്ചാണ്‌ ഓടുന്നത്‌. മണ്‍സൂണ്‍ സമയക്രമം നിലവില്‍വരുന്ന വെള്ളിയാഴ്‌ച മുതല്‍ പുറപ്പെടുന്ന ട്രെയിനുകളുടെ സമയം താഴെ പറയും പ്രകാരമാണ്‌ മാറുക....

Read More

രാമക്ഷേത്രം: പിന്നോട്ടില്ലെന്ന്‌ അമിത്‌ ഷാ

ലഖ്‌നൗ: അയോധ്യയിലെ രാമക്ഷേത്രക്ഷേത്രം നിര്‍മിക്കണമെന്ന ആവശ്യത്തില്‍നിന്നു പിന്മാറില്ലെന്നു ബി.ജെ.പി. അധ്യക്ഷന്‍ അമിത്‌ ഷാ. വിഷയത്തില്‍ സുപ്രീംകോടതിയുടെ അന്തിമ വിധിക്കായി കാത്തിരിക്കുകയാണ്‌. രാമക്ഷേത്രം നിശ്‌ചയിച്ച സ്‌ഥലത്തു തന്നെ പണിയും. കോടതിയുടെ നിര്‍ദേശത്തിനനുസരിച്ചോ അഭിപ്രായ സമന്വയത്തിലൂടെയോ ക്ഷേത്രം യാഥാര്‍ഥ്യമാക്കുമെന്ന്‌ അദ്ദേഹം അറിയിച്ചു. ...

Read More

ജയിലില്‍ റമദാന്‍ വ്രതത്തിന്‌ ഹിന്ദു തടവുകാരും

മുസാഫര്‍നഗര്‍: ഉത്തര്‍ പ്രദേശില്‍ മതസൗഹാര്‍ദ സന്ദേശവുമായി തടവുകാര്‍. മുസാഫര്‍ നഗര്‍ ജില്ലാ ജയിലിലെ ഹിന്ദു തടവുകാരാണു റമദാന്‍ വ്രതം ആചരിക്കുന്നത്‌. ജയിലില്‍ 1,150 മുസ്ലിം തടവുകാരാണുള്ളത്‌. ഇവര്‍ക്കൊപ്പം വ്രതം ആചരിക്കാന്‍ 60 ഹിന്ദു തടവുകാരും തീരുമാനിക്കുകയായിരുന്നു. ...

Read More

കെ.കെ. കട്യാല്‍ അന്തരിച്ചു

ന്യൂഡല്‍ഹി: പ്രമുഖ പത്രപ്രവര്‍ത്തകന്‍ കെ.കെ. കട്യാല്‍ (89) അന്തരിച്ചു. ദീര്‍ഘകാലം ഹിന്ദു ദിനപത്രത്തില്‍ ഡല്‍ഹി പ്രതിനിധിയായിരുന്നു. 2004ല്‍ അസോഷ്യേറ്റ്‌ എഡിറ്ററായിരിക്കെയാണു വിരമിച്ചത്‌. ഹിന്ദുസ്‌ഥാന്‍ ടൈംസ്‌, സ്‌റ്റേറ്റ്‌സ്‌മാന്‍ ദിനപത്രങ്ങളിലും യു.എസ്‌. ഇന്‍ഫര്‍മേഷന്‍ സര്‍വീസിലും പ്രവര്‍ത്തിച്ചിട്ടുണ്ട്‌. പാകിസ്‌താനിലെ ഝംഗിലാണ്‌ അദ്ദേഹം ജനിച്ചത്‌....

Read More
Ads by Google
Ads by Google
Back to Top