Main Home | Feedback | Contact Mangalam
Ads by Google

India

കാലവര്‍ഷം നാളെ എത്തും

ന്യൂഡല്‍ഹി: തെക്കുപടിഞ്ഞാറന്‍ കാലവര്‍ഷം നാളെ കേരളത്തിലെത്തും. അടുത്ത 24 മണിക്കൂറില്‍ തമിഴ്‌നാട്ടിലെ വിവിധ ഭാഗങ്ങളില്‍ കനത്ത മഴയുണ്ടാകുമെന്നും കാലാവസ്‌ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. അറബിക്കടലില്‍ രൂപം കൊണ്ട ന്യൂനമര്‍ദം കേരള, കര്‍ണാടക തീരത്തേക്കു കടന്നിട്ടുണ്ട്‌. തമിഴ്‌നാടിന്റെ വിവിധ ഭാഗങ്ങളില്‍ ഇടിമിന്നലോടു കൂടിയ വേനല്‍മഴ പെയ്‌തു....

Read More

മഥുര സംഘര്‍ഷം: സി.ബി.ഐ. അന്വേഷിക്കേണ്ടന്ന്‌ സുപ്രീം കോടതി

ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശിലെ മഥുരയിലെ ഭൂമി കൈയേറ്റം ഒഴിപ്പിക്കുന്നതിനിടെയുണ്ടായ സംഘര്‍ഷം സി.ബി.ഐ അന്വേഷിക്കണമെന്ന ബി.ജെ.പിയുടെ ആവശ്യം സുപ്രീം കോടതി തള്ളി. ഹര്‍ജി പരിഗണിക്കാന്‍ വിസമ്മതിച്ച സുപ്രീം കോടതി ഇക്കാര്യത്തില്‍ ഉത്തര്‍പ്രദേശ്‌ സര്‍ക്കാരാണ്‌ സി.ബി.ഐയെ സമീപിക്കേണ്ടതെന്നു ചൂണ്ടിക്കാട്ടി. ജഡ്‌ജിമാരായ പിനാകി ചന്ദ്ര ഘോഷ്‌, അമിതാവ റോയ്‌ എന്നിവരടങ്ങുന്ന ബെഞ്ചാണ്‌ ഹര്‍ജി തള്ളിയത്‌....

Read More

അലിഗഡ്‌ ന്യൂനപക്ഷസ്‌ഥാപനമല്ല; കേന്ദ്രം സത്യവാങ്‌മൂലം തയാറാക്കി

ന്യൂഡല്‍ഹി: അലിഗഡ്‌ മുസ്ലിം സര്‍വകലാശാലയുടെ ന്യൂനപക്ഷപദവി സംബന്ധിച്ച്‌ സുപ്രീംകോടതിയില്‍ സമര്‍പ്പിക്കേണ്ട സത്യവാങ്‌മൂലം തയാറായി. മാനവവിഭവ ശേഷി മന്ത്രാലയത്തിന്റെ സത്യവാങ്‌മൂലത്തില്‍ അലിഗഡ്‌ ന്യൂനപക്ഷ വിദ്യാഭ്യാസ സ്‌ഥാപനമല്ല. ഞായറാഴ്‌ച അലഹബാദില്‍ നടക്കുന്ന ബി.ജെ.പി....

Read More

കാമത്തിന്റെ രാജി കോണ്‍ഗ്രസ്‌ തള്ളി

മുംബൈ: മുതിര്‍ന്ന നേതാവ്‌ ഗുരുദാസ്‌ കാമത്തിന്റെ രാജി കോണ്‍ഗ്രസ്‌ തള്ളി. അദ്ദേഹത്തിനു പാര്‍ട്ടിയില്‍ നിര്‍ണായക ചുമതല വഹിക്കാനുണ്ടെന്നു പാര്‍ട്ടി വക്‌താവ്‌ രണ്‍ദീപ്‌ സുര്‍ജേവാല അറിയിച്ചു. ...

Read More

'ഉഠ്‌താ പഞ്ചാബ്‌' പേര്‌ കത്തുന്നു; സെന്‍സര്‍ ബോര്‍ഡിനെതിരേ സിനിമയുടെ സംവിധായകന്‍

ന്യൂഡല്‍ഹി: "ഉഠ്‌താ പഞ്ചാബ്‌" സിനിമയുടെ പേരില്‍നിന്ന്‌ "പഞ്ചാബ്‌" നീക്കണമെന്നും സിനിമയില്‍ പഞ്ചാബിനെപ്പറ്റി പരാമര്‍ശിക്കുന്ന 89 സംഭാഷണങ്ങള്‍ നീക്കണമെന്നുമുള്ള സെന്‍സര്‍ ബോര്‍ഡിന്റെ നിര്‍ദേശം കത്തിപ്പിടിക്കുന്നു....

Read More

മുസ്ലിംകള്‍ ഇല്ലാത്ത ഇന്ത്യ ലക്ഷ്യമെന്ന്‌ സാധ്വി പ്രാചി

ഡെറാഡൂണ്‍: മുസ്ലിംകള്‍ ഇല്ലാത്ത ഇന്ത്യയാണു ലക്ഷ്യമെന്നു വി.എച്ച്‌.പി. നേതാവ്‌ സാധ്വി പ്രാചി. "കോണ്‍ഗ്രസ്‌ മുക്‌ത ഇന്ത്യ" എന്ന മുദ്രാവാക്യം ലക്ഷ്യത്തോട്‌ അടുക്കുകയാണ്‌. ഇനി മുസ്ലിം രഹിത ഇന്ത്യയാണു വേണ്ടതെന്ന്‌ അവര്‍ പറഞ്ഞു. സാമുദായിക കലാപത്തില്‍ 32 പേര്‍ക്കു പരുക്കേറ്റ റൂര്‍ക്കി മേഖലയില്‍ സന്ദര്‍ശനം നടത്തുകയായിരുന്നു പ്രാചി. ...

Read More

ദക്ഷിണ റെയില്‍വേ ജീവനക്കാരുടെ പണിമുടക്ക്‌ അടുത്ത മാസം

ചെന്നൈ: വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച്‌ അടുത്ത മാസം 11 മുതല്‍ ദക്ഷിണ റെയില്‍വേ ജീവനക്കാര്‍ പണിമുടക്കും. റെയില്‍വേ മന്ത്രാലയവുമായുള്ള ചര്‍ച്ച പരാജയപ്പെട്ടതിനെ തുടര്‍ന്നാണു തീരുമാനമെന്നു ദക്ഷിണ റെയില്‍വേ മസ്‌ദൂര്‍ യൂണിയന്‍ ജനറല്‍ സെക്രട്ടറി എന്‍. കനിയ അറിയിച്ചു. ...

Read More

ലഫ്‌റ്റനന്റ്‌ ഗവര്‍ണര്‍ക്ക്‌ ക്രമസമാധാന പാലനത്തില്‍ ശ്രദ്ധയില്ലെന്ന്‌ കെജ്രിവാള്‍

ന്യൂഡല്‍ഹി: ലഫ്‌റ്റനന്റ്‌ ഗവര്‍ണര്‍ നജീബ്‌ ജങ്‌ സര്‍ക്കാരിന്റെ പ്രവര്‍ത്തനത്തില്‍ തടസം സൃഷ്‌ടിക്കുകയും ഡല്‍ഹിയിലെ ക്രമസമാധാനപാലനത്തില്‍ ശ്രദ്ധചെലുത്തില്ലെന്നുമുള്ള ആരോപണവുമായി ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ്‌ കെജ്‌രിവാള്‍....

Read More

ജമ്മുകശ്‌മീര്‍ നിയമസഭയില്‍ നിന്ന്‌ ബി.ജെ.പി. എം.എല്‍.എ ഇറങ്ങിപ്പോയി

ശ്രീനഗര്‍: പി.ഡി.പി-ബി.ജെ.പി. സംഖ്യം നയിക്കുന്‌ ജമ്മുകശ്‌മീര്‍ നിയമസഭയില്‍ നിന്ന്‌ ബി.ജെ.പി. എം.എല്‍.എ. സുഖ്‌നാഥന്‍ ഇറങ്ങിപ്പോയി. സഭചേര്‍ന്നപ്പോള്‍ താന്‍ നല്‍കിയ ചോദ്യങ്ങള്‍ക്ക്‌ മറുപടി കിട്ടിയില്ല എന്നാരോപിച്ചാണ്‌ എം.എല്‍.എ. പുറത്തുപോയത്‌....

Read More

ജുഡീഷ്യല്‍ അന്വേഷണം നടത്തും

ലഖ്‌നൗ: മഥുര സംഘര്‍ഷത്തെക്കുറിച്ച്‌ ജുഡീഷ്യല്‍ അന്വേഷണം നടത്താന്‍ ഉത്തര്‍ പ്രദേശ്‌ സര്‍ക്കാര്‍ തീരുമാനിച്ചു. അലഹബാദ്‌ കോടതിയില്‍നിന്നു വിരമിച്ച ജഡ്‌ജിയുടെ നേതൃത്വത്തിലാകും അന്വേഷണം. രണ്ട്‌ പോലീസ്‌ ഉദ്യോഗസ്‌ഥര്‍ അടക്കം 29 പേരാണു സംഘര്‍ഷത്തില്‍ കൊല്ലപ്പെട്ടത്‌. ...

Read More

മോഡി അടുത്ത വര്‍ഷം ഇസ്രയേല്‍ സന്ദര്‍ശിക്കും

ഹൈദരാബാദ്‌: പ്രധാനമന്ത്രി നരേന്ദ്ര മോഡി അടുത്തവര്‍ഷം ഇസ്രയേല്‍ സന്ദര്‍ശിക്കും. ഇരുരാജ്യങ്ങളും തമ്മിലുള്ള പൂര്‍ണനയതന്ത്ര ബന്ധം ആരംഭിച്ചതിന്റെ രജതജൂബിലിയോട്‌ അനുബന്ധിച്ചാണു സന്ദര്‍ശനം. ...

Read More

രാഷ്‌ട്രപതിയുടെ ആഫ്രിക്ക സന്ദര്‍ശനം 12 മുതല്‍

ന്യൂഡല്‍ഹി: രാഷ്‌ട്രപതി പ്രണബ്‌ മുഖര്‍ജിയുടെ ആഫ്രിക്കന്‍ സന്ദര്‍ശനം 12 നു തുടങ്ങും. ഘാന, നമീബിയ, ഐവറി കോസ്‌റ്റ്‌ തുടങ്ങിയ രാജ്യങ്ങളാണ്‌ അദ്ദേഹം സന്ദര്‍ശിക്കുന്നത്‌. ...

Read More
Ads by Google
Ads by Google
Back to Top