Main Home | Feedback | Contact Mangalam
Ads by Google

India

ജമ്മു കശ്‌മീരില്‍ പോലീസുകാരെ കൊന്ന ഭീകരരെ സി.സി. ടിവിയിലൂടെ തിരിച്ചറിഞ്ഞു

ശ്രീനഗര്‍: ജമ്മു കശ്‌മീരിലെ ആനന്ദ്‌നഗര്‍ ബസ്‌ സ്‌റ്റാന്‍ഡില്‍ രണ്ടു പോലീസുകാരെ കൊലപ്പെടുത്തിയ ഭീകരരില്‍ ഒരാളെ ക്ലോസ്‌ഡ്‌ സര്‍ക്യൂട്ട്‌ ടിവി ദൃശ്യങ്ങളിലൂടെ തിരിച്ചറിഞ്ഞു. കഴിഞ്ഞ വര്‍ഷം നിരോധിത ഭീകര സംഘടനയായ ലഷ്‌കര്‍ ഇ തോയ്‌ബയില്‍ ചേര്‍ന്ന നാട്ടുകാരന്‍ ജുനൈദ്‌ മാറ്റുവിനെയാണ്‌ സി.സി. ടിവി ദൃശ്യങ്ങളുടെ സഹായത്തോടെ തിരിച്ചറിഞ്ഞതെന്ന്‌ അന്വേഷണ ഏജന്‍സികള്‍ അവകാശപ്പെടുന്നത്‌....

Read More

ഗുല്‍ബര്‍ഗ്‌ സൊസൈറ്റി കൂട്ടക്കൊല : ശിക്ഷാ വിധി ഇന്ന്‌

ന്യൂഡല്‍ഹി : 2002ലെ ഗുജറാത്ത്‌ ഗുല്‍ബര്‍ഗ്‌ സൊസൈറ്റി കൂട്ടക്കൊലക്കേസില്‍ ഇന്നു ശിക്ഷ പ്രഖ്യാപിക്കും. രാവിലെ 11 ന്‌ അഹമ്മദാബാദ്‌ പ്രത്യേക കോടതി ജഡ്‌ജി പി.ബി. ദേശായിയാണു ശിക്ഷ പ്രഖ്യാപിക്കുക. കൂട്ടക്കൊലപാതകം കഴിഞ്ഞ്‌ 14 വര്‍ഷങ്ങള്‍ക്കുശേഷമാണു പ്രതികള്‍ക്കുള്ള ശിക്ഷ പ്രഖ്യാപിക്കുന്നത്‌....

Read More

മുന്‍ മിസ്‌റ്റര്‍ യൂണിവേഴ്‌സ് മനോഹര്‍ ഇച്ച്‌ 104-ാം വയസില്‍ അന്തരിച്ചു

കൊല്‍ക്കത്ത: മുന്‍ മിസ്‌റ്റര്‍ യൂണിവേഴ്‌സ് മനോഹര്‍ ഇച്ച്‌ നൂറ്റി നാലാം വയസില്‍ അന്തരിച്ചു. കൊല്‍ക്കത്തയിലെ സ്വവസതിയിലായിരുന്നു അന്ത്യം. സ്വതന്ത്ര ഇന്ത്യയുടെ പ്രഥമ മിസ്‌റ്റര്‍ യൂണിവേഴ്‌സാണ്‌. ബംഗ്ലാദേശിലെ കോമിലയിലുള്ള ധംതി ഗ്രാമത്തില്‍ 1912 ലാണ്‌ മനോഹര്‍ ജനിച്ചത്‌. 1952 ലാണ്‌ ഉയരം കുറഞ്ഞവരുടെ വിഭാഗത്തില്‍ മിസ്‌റ്റര്‍ യൂണിവേഴ്‌സായത്‌. റോയല്‍ എയര്‍ ഫോഴ്‌സിലെ ഉദ്യോഗസ്‌ഥനായിരുന്നു ഇച്ച്‌....

Read More

ഖഡ്‌സെയുടെ മന്ത്രിസ്‌ഥാനം തെറിപ്പിച്ച മനീഷിന്റെ ഹര്‍ജി ഹൈക്കോടതിയില്‍

ന്യൂഡല്‍ഹി: മഹാരാഷ്‌ട്രയിലെ ബി.ജെ.പി. മുതിര്‍ന്ന നേതാവ്‌ ഏക്‌നാഥ്‌ ഖഡ്‌സെയ്‌ക്കെതിരായ യുദ്ധം തുടരുമെന്നു ഹാക്കര്‍ മനീഷ്‌ ബാംഗ്ലേ. അദ്ദേഹം പുറത്തുവിട്ട രേഖകളാണു ഖഡ്‌സെയുടെ രാജിയില്‍ കലാശിച്ചത്‌. ഖഡ്‌സെയുടെ ഫോണിലേക്കു അധോലോക നേതാവ്‌ ദാവൂദ്‌ ഇബ്രാഹിം വിളിച്ചതിന്റെ തെളിവ്‌ മനീഷാണു പുറത്തുവിട്ടത്‌. തനിക്കെതിരായ അന്വേഷണത്തെ ഭയക്കുന്നില്ലെന്നും എന്തും നേരിടാന്‍ തയാറാണെന്നും മനീഷ്‌ വ്യക്‌തമാക്കി....

Read More

സ്വാമി തന്റെ 'ഹീറോ', രാമക്ഷേത്ര വിഷയത്തില്‍ അദ്ദേഹത്തിന്റെ വാക്ക്‌ വിശ്വസിക്കുന്നു: ഉമാ ഭാരതി

ന്യൂഡല്‍ഹി: ബി.ജെ.പി. എം.പി. സുബ്രഹ്‌മണ്യന്‍ സ്വാമി തന്റെ ഹീറോയാണെന്ന്‌ കേന്ദ്രമന്ത്രി ഉമാഭാരതി. തര്‍ക്കങ്ങള്‍ തുടരുന്ന അയോധ്യയിലെ രാമക്ഷേത്ര നിര്‍മാണം സംബന്ധിച്ചു സ്വാമി പറഞ്ഞ വാക്കുകള്‍ താന്‍ വിശ്വസിക്കുന്നുവെന്നും അവര്‍ പറഞ്ഞു. ഈ വര്‍ഷം രാമക്ഷേത്രം നിര്‍മിക്കാന്‍ ആരംഭിക്കുമെന്നാണ്‌ സുബ്രഹ്‌മണ്യന്‍ സ്വാമി ഏപ്രിലില്‍ മുംബൈയില്‍ ഒരു പരിപാടിയില്‍ സംസാരിക്കവേ പറഞ്ഞത്‌....

Read More

സൈന്യത്തിന്റെ കണ്ണുവെട്ടിക്കാന്‍ ഭീകരര്‍ക്കു കാല്‍ക്കുലേറ്റര്‍

ശ്രീനഗര്‍/ന്യൂഡല്‍ഹി: സൈന്യത്തിന്റെ കണ്ണുവെട്ടിക്കാന്‍ ജമ്മു കശ്‌മീരില്‍ഭീകരര്‍ക്ക്‌ പുതിയ ആപ്‌. കാല്‍ക്കുലേറ്റര്‍ എന്ന പേരിലുള്ള മൊബൈല്‍ ആപ്ലിക്കേഷനാണ്‌ സൈനികരുടെ കണ്ണുവെട്ടിക്കാന്‍ ഭീകരര്‍ തങ്ങളുടെ ആന്‍ഡ്രോയ്‌ഡ്‌ ഫോണുകളില്‍ ഉപയോഗിക്കുന്നതെന്നു കണ്ടെത്തി. പാക്‌ അധീന കാശ്‌മീരില്‍ സൈന്യത്തിന്റെ സാങ്കേതിക നിരീക്ഷണം തടയാനാണ്‌ ഈ ആപ്‌ ഉപയോഗിക്കുന്നതെന്നും വ്യക്‌തമായിട്ടുണ്ട്‌....

Read More

വീണ്ടും ജാട്ട്‌ പ്രക്ഷോഭം; ഹരിയാനയില്‍ ജാഗ്രത

ഛണ്ഡിഗഢ്‌: സംവരണം ആവശ്യപ്പെട്ട്‌ ഹരിയാനയില്‍ ജാട്ട്‌ സമുദായ നേതാക്കള്‍ വീണ്ടും പ്രക്ഷോഭം തുടങ്ങിയതോടെ സംസ്‌ഥാനത്ത്‌ അതീവജാഗ്രത. അയ്യായിരത്തിലേറെ അര്‍ധസൈനികരെ വിവിധ സ്‌ഥലങ്ങളില്‍ വിന്യസിച്ചു. സംസ്‌ഥാനപോലീസ്‌ സേനാംഗങ്ങളും രംഗത്തുണ്ട്‌. ഫെബ്രുവരിയിലെ പ്രക്ഷോഭത്തിന്റെ പ്രധാന കേന്ദ്രമായ റോത്തക്‌ ജില്ലയിലെ ജസിയ ഗ്രാമത്തിലാണു രണ്ടാം പ്രക്ഷോഭത്തിനും തുടക്കം കുറിച്ചിരിക്കുന്നത്‌....

Read More

മഥുര സംഘര്‍ഷം: മരണം 29 , 45 കേസുകള്‍, 3000 പ്രതികള്‍

മഥുര: കൈയേറ്റക്കാരും പോലീസും തമ്മില്‍ മഥുരയിലെ ജവാഹര്‍ ബാഗിലുണ്ടായ സംഘര്‍ഷത്തില്‍ മരിച്ചവരുടെ എണ്ണം 29 ആയി. ആശുപത്രിയില്‍ കഴിയുന്ന രണ്ടുപേര്‍ കൂടി ഇന്നലെ മരിച്ചതോടെയാണ്‌ മരണസംഖ്യ ഉയര്‍ന്നത്‌. സംഘര്‍ഷവുമായി ബന്ധപ്പെട്ട്‌ 45 കേസുകള്‍ രജിസ്‌റ്റര്‍ ചെയ്‌തിട്ടുണ്ടെന്നും 3000 പേരെ പ്രതികളാക്കിയിട്ടുണ്ടെന്നും സീനിയര്‍ പോലീസ്‌ സൂപ്രണ്ട്‌ പറഞ്ഞു....

Read More

പ്രധാനമന്ത്രിക്ക്‌ ഷായുടെ അഭിനന്ദനം

ന്യൂഡല്‍ഹി: അഫ്‌ഗാനിസ്‌ഥാന്റെ പരമോന്നത ബഹുമതിയായ അമീര്‍ അമാനുള്ള ഖാന്‍ പുരസ്‌ക്കാരം ലഭിച്ച പ്രധാനമന്ത്രി നരേന്ദ്രമോഡിയെ ബി.ജെ.പി. ദേശീയ അധ്യക്ഷന്‍ അമിത്‌ ഷാ അഭിനന്ദിച്ചു. പ്രധാനമന്ത്രിക്കു ലഭിച്ച അംഗീകാരത്തില്‍ രാജ്യം മുഴുവന്‍ അഭിമാനിക്കുകയാണെന്ന്‌ അമിത്‌ ഷാ പറഞ്ഞു....

Read More

മത്സ്യത്തൊഴിലാളികളെ ലങ്കന്‍ നാവികസേന പിടികൂടി

രാമേശ്വരം: രാജ്യാന്തര സമുദ്രാതിര്‍ത്തി ലംഘിച്ചെന്നാരോപിച്ച്‌ തമിഴ്‌നാട്ടുകാരായ നാല്‌ മത്സ്യത്തൊഴിലാളികളെ ശ്രീലങ്കന്‍ നാവിക സേന പിടികൂടി. കാങേശന്‍തുറൈ തുറമുഖത്തിനു സമീപം വച്ചാണ്‌ ഇവരെ പിടികൂടിയതെന്ന്‌ രാമേശ്വരം ഫിഷര്‍മെന്‍ ഓര്‍ഗനൈസേഷന്‍ പ്രസിഡന്റ്‌ എസ്‌. എമിറിതി പറഞ്ഞു. മത്സ്യത്തൊഴിലാളികളെ നേവല്‍ ബേസിലേക്കു കൊണ്ടുപോയതായാണു സൂചന....

Read More

നാരായണ സ്വാമി ഇന്ന്‌ അധികാരമേല്‍ക്കും

പുതുച്ചേരി: മുതിര്‍ന്ന കോണ്‍ഗ്രസ്‌ നേതാവ്‌ വി. നാരായണ സ്വാമി പുതുച്ചേരി മുഖ്യമന്ത്രിയായി സത്യപ്രതിജ്‌ഞ ചെയ്‌ത്‌ ഇന്ന്‌ അധികാരമേല്‍ക്കും. നാരായണ സ്വാമിയെ കൂടാതെ അഞ്ച്‌ മന്ത്രിമാരും ഇന്ന്‌ അധികാരമേല്‍ക്കും. എ. നമശിവായം, മല്ലാഡി കൃഷ്‌ണ റാവു, ഷാജഹാന്‍, എം. കന്തസ്വാമി, ആര്‍. കമലാകണ്ണന്‍ എന്നിവരാണ്‌ അധികാരമേല്‍ക്കുന്നത്‌. ഉച്ചയ്‌ക്ക്‌ 12.10 മുതല്‍ കടല്‍ത്തീരത്തുള്ള ഗാന്ധി തിഡലിലാണ്‌ ചടങ്ങ്‌....

Read More

ഓപ്പറേഷന്‍ ബ്ലൂസ്‌റ്റാര്‍ വാര്‍ഷികം ഇന്ന്‌: മാധ്യമങ്ങള്‍ക്കു വിലക്കില്ല

അമൃത്‌സര്‍: ദംദമി തക്‌സല്‍ നേതാവ്‌ ഭിന്ദ്രന്‍വാലയെയും കൂട്ടരെയും പഞ്ചാബിലെ സുവര്‍ണ ക്ഷേത്രത്തില്‍ നിന്ന്‌ ഒഴിപ്പിക്കാന്‍ നടത്തിയ ഓപ്പറേഷന്‍ ബ്ലൂസ്‌റ്റാര്‍ സൈനിക നടപടിയുടെ 32-ാം വാര്‍ഷികം ഇന്ന്‌. ഇന്നത്തെ ചടങ്ങുകളില്‍ മാധ്യമങ്ങളെ വിലക്കിയെന്നു പ്രചാരണമുണ്ടായതോടെ അതു നിഷേധിച്ച്‌ ശിരോമണി ഗുരുദ്വാര പ്രബന്ധക്‌ കമ്മിറ്റി (എസ്‌.ജി.പി.സി) രംഗത്തുവന്നു. മാധ്യമങ്ങളെ വിലക്കിയിട്ടില്ല....

Read More
Ads by Google
Ads by Google
Back to Top