Main Home | Feedback | Contact Mangalam
Ads by Google

India

ഓപ്പറേഷന്‍ ബ്ലൂസ്‌റ്റാര്‍ വാര്‍ഷികം: കനത്ത സുരക്ഷ

ചണ്ഡീഗഡ്‌: ഓപ്പറേഷന്‍ ബ്ലൂസ്‌റ്റാറിന്റെ 32-ാം വാര്‍ഷികം പ്രമാണിച്ച്‌ പഞ്ചാബില്‍ കനത്ത സുരക്ഷ. തിങ്കളാഴ്‌ചയാണ്‌ ഓപ്പറേഷന്‍ ബ്ലൂസ്‌റ്റാറിന്റെ 32-ാം വാര്‍ഷിക ദിനം. സുരക്ഷാ മുന്‍കരുതലായി സംസ്‌ഥാനത്തെ വിവിധ ഭാഗങ്ങളില്‍ പ്രശ്‌നക്കാരെ കസ്‌റ്റഡിയിലെടുത്തു. ലുധിയാനയില്‍ ദള്‍ ഖാല്‍സ നേതാവ്‌ ദല്‍ജീത്‌ സിങ്‌ ബിട്ടു അടക്കം മൂന്നു പേരെയാണു കസ്‌റ്റഡിയിലെടുത്തത്‌....

Read More

കരുണാനിധിക്ക്‌ 93-ാം പിറന്നാള്‍

ചെന്നൈ: ഡി.എം.കെ. നേതാവ്‌ എം. കരുണാനിധി 93-ന്റെ നിറവില്‍. പ്രിയനേതാവിന്റെ ജന്മദിനം പാര്‍ട്ടിപ്രവര്‍ത്തകരുടെയും അനുയായികളുടെയും നേതൃത്വത്തില്‍ തമിഴ്‌നാട്ടില്‍ വിവിധ പരിപാടികളോടെ ആഘോഷിച്ചു. ജന്മദിനാഘോഷങ്ങളുടെ ഭാഗമായി മധുരപലഹാരവിതരണത്തിനൊപ്പം വിവിധ സേവനപ്രവര്‍ത്തനങ്ങളും രക്‌തദാന ക്യാമ്പുകളും സംഘടിപ്പിച്ചു. ഡി.എം.കെ. സ്‌ഥാപക നേതാവ്‌ സി.എന്‍. അണ്ണാദുരൈ, ഇ.വി....

Read More

മഥുര അക്രമം: എസ്‌.പി. ഉള്‍പ്പെടെ 24 മരണം; വന്‍ ആയുധശേഖരം പിടിച്ചു

മഥുര (യു.പി.): ഉത്തര്‍പ്രദേശിലെ മഥുരയില്‍ സര്‍ക്കാര്‍ ഭൂമി കൈയേറിയവരെ ഒഴിപ്പിക്കാന്‍ പോലീസ്‌ ശ്രമിച്ചതിനെ തുടര്‍ന്നുണ്ടായ അക്രമത്തില്‍ മരിച്ചവരുടെ എണ്ണം 24 ആയി. കൈയേറ്റം ഒഴിപ്പിക്കാനെത്തിയ എസ്‌.പിയും മറ്റൊരു പോലീസ്‌ ഉദ്യോഗസ്‌ഥനും കൊല്ലപ്പെട്ടു. പ്രദേശത്ത്‌ സംഘര്‍ഷാവസ്‌ഥ തുടരുകയാണ്‌. വന്‍ ആയുധശേഖരം ഇന്നലെ പോലീസ്‌ പിടിച്ചെടുത്തു. 320 പേരെ അറസ്‌റ്റ്‌ ചെയ്‌തു....

Read More

മഥുരയിലെ സംഘര്‍ഷ വാര്‍ത്ത അറിയാതെ എം.പി. ഹേമമാലിനിയുടെ ട്വീറ്റ്‌

മഥുര: ഉത്തര്‍പ്രദേശിലെ മഥുരയില്‍ കൈയേറ്റക്കാരെ ഒഴിപ്പിക്കുന്നതിനിടെയുണ്ടായ സംഘര്‍ഷ വാര്‍ത്ത അറിയാതെ എം.പിയും ബോളിവുഡ്‌ നടിയുമായ ഹേമമാലിനി ഷൂട്ടിങ്‌ സ്‌ഥലത്തെ ചിത്രങ്ങള്‍ ട്വീറ്റ്‌ ചെയ്‌തതു വിവാദമായി. മുംബൈയിലെ മധ്‌ ദ്വീപില്‍ നടക്കുന്ന സിനിമാ ചിത്രീകരണത്തിനിടയിലുള്ള തന്റെ ഫോട്ടോകള്‍ ട്വിറ്റില്‍ പോസ്‌റ്റ്‌ ചെയ്‌താണ്‌ മഥുര എം.പി. കൂടിയായ ഹേമമാലിനി വിവാദത്തിലായത്‌....

Read More

43-ാം വിവാഹ വാര്‍ഷികം ആഘോഷിച്ച്‌ ബിഗ്‌ ബി

മുംബൈ: 43-ാം വിവാഹ വാര്‍ഷികം ആഘോഷിച്ച ഇന്ത്യന്‍ സിനിമയിലെ ബിഗ്‌ ബി അമിതാഭ്‌ ബച്ചനും ഭാര്യ ജയാ ബച്ചനും ആശംസനേര്‍ന്നവര്‍ക്ക്‌ നന്ദി അറിയിച്ചു. 1973 ജൂണ്‍ മൂന്നിനാണ്‌ ബച്ചന്‍ നടിയും രാഷ്‌ട്രീയ പ്രവര്‍ത്തകയുമായ ജയയെ വിവാഹം കഴിച്ചത്‌....

Read More

മോഡി ഇന്ന്‌ വിദേശത്തേക്ക്‌

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോഡി വിദേശ പര്യടനത്തിനായി ഇന്നു പുറപ്പെടും. അഫ്‌ഗാനിസ്‌ഥാന്‍, ഖത്തര്‍, സ്വിറ്റ്‌സര്‍ലന്‍ഡ്‌, യു.എസ്‌.എ., മെക്‌സിക്കോ എന്നീ രാജ്യങ്ങളാണു മോഡി സന്ദര്‍ശിക്കുന്നത്‌. ആണവ വിതരണ ഗ്രൂപ്പില്‍ (എന്‍.എസ്‌.ജി.) അംഗത്വം നേടിയെടുക്കാന്‍ വേണ്ട പിന്തുണയുറപ്പിക്കുകയാണു മോഡിയുടെ സന്ദര്‍ശങ്ങളുടെ പ്രധാന ലക്ഷ്യം....

Read More

വരാനിരിക്കുന്നത്‌ 52 ലക്ഷം ടണ്‍ ഇ-മാലിന്യം

മുംബൈ: ലോകത്തിലെ അഞ്ചാമത്തെ ഇ-മാലിന്യം ഉണ്ടാക്കുന്ന രാജ്യമായ ഇന്ത്യ ഇപ്പോഴത്തെ 18 ലക്ഷം മെട്രിക്‌ ടണ്‍ എന്നതില്‍നിന്ന്‌ 2020 ല്‍ 52 ലക്ഷം മെട്രിക്‌ ടണ്‍ ഇലക്‌ട്രോണിക്‌ മാലിന്യം ഉണ്ടാക്കുമെന്നു പഠനം. ഓരോവര്‍ഷവും ഇന്ത്യയിലെ ഇ-മാലിന്യം 30 % വച്ച്‌ വര്‍ധിക്കുകയാണെന്ന്‌ അസോച്ചം-സി കിനെറ്റിക്‌ നടത്തിയ പഠനം വ്യക്‌താക്കുന്നു....

Read More

നടനും സംവിധായകനുമായ ബാലു ആനന്ദ്‌ അന്തരിച്ചു

കോയമ്പത്തൂര്‍: തമിഴ്‌ ചലച്ചിത്ര നടനും സംവിധായകനുമായ ബാലു ആനന്ദ്‌ (62) അന്തരിച്ചു. കലംപാളയത്തെ വീട്ടില്‍വച്ചു ഹൃദയാഘാതത്തെത്തുടര്‍ന്നായിരുന്നു അദ്ദേഹത്തിന്റെ അന്ത്യം. ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. സംസ്‌കാരം നടത്തി. നൂറോളം സിനിമയില്‍ വ്യത്യസ്‌ത വേഷങ്ങളില്‍ അഭിനയിച്ച ബാലു ആനന്ദ്‌ നിരവധി ചിത്രങ്ങള്‍ സംവിധാനം ചെയ്‌തിട്ടുമുണ്ട്‌....

Read More

ബാങ്ക്‌ അക്കൗണ്ടില്‍ ആധാര്‍ ചേര്‍ക്കല്‍: പെന്‍ഷന്‍കാര്‍ക്ക്‌ മുന്‍ഗണന

ന്യൂഡല്‍ഹി: ആധാര്‍ കാര്‍ഡ്‌ നമ്പര്‍ ബാങ്ക്‌ അക്കൗണ്ടുമായി ബന്ധിപ്പിക്കാനെത്തുന്ന പെന്‍ഷന്‍കാര്‍ക്കു മുന്‍ഗണന നല്‍കാന്‍ ബാങ്കുകള്‍ക്ക്‌ കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശം നല്‍കി....

Read More

ആഫ്രിക്കക്കാരുടെ പ്രശ്‌ന പരിഹാരത്തിന്‌ ഡല്‍ഹി പോലീസ്‌ ഇംഗ്ലീഷ്‌ പഠിക്കുന്നു

ന്യൂഡല്‍ഹി: വിദേശികളുമായി മെച്ചപ്പെട്ട രീതിയില്‍ ഇടപെടുന്നതിന്‌ ഡല്‍ഹി പോലീസ്‌ ഇംഗ്ലീഷ്‌ പഠനത്തിനൊരുങ്ങുന്നു. തലസ്‌ഥാനത്ത്‌ ആഫ്രിക്കന്‍ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്കുനേരേ ആക്രമണം വര്‍ധിച്ചതോടെയാണ്‌ നടപടി. കഴിഞ്ഞ ദിവസങ്ങളില്‍ ആഫ്രിക്കന്‍ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക്‌ നേരേയുണ്ടായ ആക്രമണത്തെത്തുടര്‍ന്ന്‌ ഇവരുടെ മൊഴിയെടുക്കാന്‍ പോലീസിന്‌ പരിഭാഷകരുടെ സഹായം ആവശ്യമായി വന്നിരുന്നു....

Read More

തീവ്രവാദി റിക്രൂട്ട്‌മെന്റ്‌: ഐ.എസുകാരന്‌ എതിരേ കുറ്റപത്രം

ന്യൂഡല്‍ഹി: ഇറാഖിലും സിറിയയിലും ആയുധമെടുക്കാനായി യുവാക്കളെ റിക്രൂട്ട്‌ ചെയ്‌തെന്ന കേസില്‍ അറസ്‌റ്റിലായ ഐ.എസ്‌. തീവ്രവാദി നാസര്‍ പക്കീറിനെതിരേ ദേശീയ അന്വേഷണ ഏജന്‍സി കോടതിയില്‍ ആദ്യ കുറ്റപത്രം നല്‍കി. കഴിഞ്ഞ ഒക്‌ടോബറില്‍ വ്യാജരേഖകള്‍ ഉപയോഗിച്ച്‌ സിറിയയിലേക്കു കടക്കാന്‍ ശ്രമിച്ച ഇയാളെ സുഡാന്‍ അധികൃതര്‍ അറസ്‌റ്റ്‌ ചെയ്‌ത്‌ ഇന്ത്യക്കു കൈമാറുകയായിരുന്നു....

Read More

എല്ലാം പെട്ടെന്നായിരുന്നു

മഥുര: ജവാഹര്‍ബാഗില്‍ പ്രക്ഷോഭകാരികള്‍ പ്രകോപനമില്ലാതെ വെടിവയ്‌ക്കുകയായിരുന്നെന്ന്‌ ഉത്തര്‍പ്രദേശ്‌ പോലീസ്‌ അധികൃതര്‍ വ്യക്‌തമാക്കി. എസ്‌.പിയും സംഘവുമെത്തി സ്‌ഥിതിഗതികള്‍ വിലയിരുത്തുന്നതിനു മുന്‍പാണു വെടിവെയ്‌പ്പ്‌ തുടങ്ങിയത്‌. പത്തു മിനിട്ടിനുള്ളില്‍ എസ്‌.പിക്കും സ്‌റ്റേഷന്‍ ഹൗസ്‌ ഓഫീസറിനും വെടിയേറ്റു. വ്യാഴാഴ്‌ച വൈകിട്ട്‌ അഞ്ചു മണിക്കാണ്‌ കൈയേറ്റക്കാരെ ഒഴിപ്പിക്കാനുള്ള നടപടി തുടങ്ങിയത്‌....

Read More
Ads by Google
Ads by Google
Back to Top