Main Home | Feedback | Contact Mangalam
Ads by Google

India

വനിതാ ജഡ്‌ജിയെ അപമാനിച്ച ടാക്‌സി ഡ്രൈവര്‍ അറസ്‌റ്റില്‍

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ വനിതാ ജഡ്‌ജിയെ അപമാനിച്ച ഒാല ടാക്‌സി ഡ്രൈവര്‍ അറസ്‌റ്റില്‍. സംഭവുമായി ബന്ധപ്പെട്ട്‌ ഗുഡ്‌ഗാവില്‍ നിന്നാണ്‌ സന്ദീപ്‌ എന്നയാളെ രൂപ്‌ നഗര്‍ പോലീസ്‌ അറസ്‌റ്റ്‌ ചെയ്‌തത്‌. തീസ്‌ ഹസാരി കോടതിയിലെ അഡീഷണല്‍ സെഷന്‍സ്‌ ജഡ്‌ജിയുടെ പരാതിയിലാണ്‌ നടപടി. ഓല കാബ്‌ ഡ്രൈവര്‍മാര്‍ സ്‌ത്രീകളോടു മോശമായി പെരുമാറിയെന്ന പരാതി ഡല്‍ഹിയില്‍ നേരത്തെയും റിപ്പോര്‍ട്ട്‌ ചെയ്‌തിട്ടുണ്ട്‌....

Read More

ശുദ്ധോര്‍ജ ഗവേഷണം: നിക്ഷേപം ഇരട്ടിയാക്കും

ന്യൂഡല്‍ഹി: ശുദ്ധോര്‍ജ മേഖലയിലെ ഗവേഷണത്തിനു സര്‍ക്കാര്‍നിക്ഷേപം ഇരട്ടിയാക്കുമെന്ന്‌ കേന്ദ്രമന്ത്രി ഡോ. ഹര്‍ഷ്‌വര്‍ധന്‍. സാന്‍ഫ്രാന്‍സിസ്‌കോയില്‍ "ക്ലീന്‍ എനര്‍ജി മിനിസ്‌റ്റീരിയല്‍ ആന്‍ഡ്‌ ദ ഇനാഗുറല്‍ മിഷന്‍ ഇന്നവേറ്റീവ്‌" യോഗത്തില്‍ പങ്കെടുത്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. നിലവില്‍ ശുദ്ധോര്‍ജ്‌ജ ഗവേഷണത്തിനായി 72 ദശലക്ഷം ഡോളറാണ്‌ ഇന്ത്യ ചെലവിടുന്നത്‌. വൈകാതെ ഇത്‌ 145 ദശലക്ഷമായി ഉയര്‍ത്തും....

Read More

മാട്രിമോണി വെബ്‌സൈറ്റുകളില്‍ രജിസ്‌റ്റര്‍ ചെയ്ായന്‍ ഐ.ഡി. കാര്‍ഡ്‌ നിര്‍ബന്ധം

ന്യൂഡല്‍ഹി: തട്ടിപ്പു സംബന്ധിച്ച പരാതികളെത്തുടര്‍ന്നു മാട്രിമോണിയല്‍ വെബ്‌സൈറ്റുകളില്‍ രജിസ്‌റ്റര്‍ ചെയ്യുന്നതിനു തിരിച്ചറിയല്‍ കാര്‍ഡ്‌ നിര്‍ബന്ധമാക്കി. ഇത്തരം വെബ്‌സൈറ്റുകള്‍ ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി നിയമത്തിന്റെ രണ്ടാം വകുപ്പില്‍പ്പെടുന്നതാണ്‌. വഞ്ചന, അശ്ലീല ഫോട്ടോകള്‍, വിവരങ്ങള്‍ ദുരുപയോഗം ചെയ്യുക എന്നിവ തടയുന്നതിനാണു നടപടിയെന്ന്‌ കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു....

Read More

തമിഴ്‌നാട്ടില്‍ ബസും ട്രക്കും കാറും കൂട്ടിയിടിച്ച്‌ 17 മരണം

കൃഷ്‌ണഗിരി: തമിഴ്‌നാട്ടിലെ കൃഷ്‌ണഗിരി ജില്ലയില്‍ ബസും ട്രക്കും കാറും കൂട്ടിയിടിച്ച്‌ 17 പേര്‍ മരിച്ചു. നിരവധി പേര്‍ക്ക്‌ പരിക്കേറ്റു. കൃഷ്‌ണഗിരി ജില്ലയിലെ മേലുമലൈയില്‍ ഇന്നലെ ഉച്ചകഴിഞ്ഞാണ്‌ സംഭവം. മരിച്ചവരില്‍ ആറു സ്‌ത്രീകളും 12 വയസ്സുള്ള ഒരു കുട്ടിയും ഉള്‍പ്പെടും. കൃഷ്‌ണഗിരിയില്‍നിന്നു പുറപ്പെട്ട ബസില്‍ 33 യാത്രക്കാരുണ്ടായിരുന്നു....

Read More

പത്താന്‍കോട്ട്‌: പാക്‌ പങ്കിന്‌ തെളിവില്ല; മലക്കംമറിഞ്ഞ്‌ എന്‍.ഐ.എ.

ന്യൂഡല്‍ഹി: പത്താന്‍കോട്ടിലെ വ്യോമസേനാ കേന്ദ്രത്തിനു നേര്‍ക്കുണ്ടായ ഭീകരാക്രമണവുമായി ബന്ധപ്പെട്ട അന്വേഷണം പുരോഗമിക്കവേ പാകിസ്‌താന്‌ എന്‍.ഐ.എയുടെ ക്ലീന്‍ ചിറ്റ്‌. സംഭവത്തില്‍ പാകിസ്‌താനോ അവിടത്തെ ഏതെങ്കിലും ഔദ്യോഗിക ഏജന്‍സികള്‍ക്കോ പങ്കുണ്ടെന്നതിനു തെളിവു ലഭിച്ചിട്ടില്ലെന്ന്‌ എന്‍.ഐ.എ. ഡയറക്‌ടര്‍ ശരത്‌കുമാര്‍ പറഞ്ഞു....

Read More

പട്ടികജാതിക്കാര്‍ക്കെതിരായ അതിക്രമങ്ങള്‍ക്കെതിരേ കര്‍ശന നടപടി: കേന്ദ്ര മന്ത്രി

ന്യൂഡല്‍ഹി: പട്ടികജാതിക്കാര്‍ക്കെതിരായ അതിക്രമങ്ങള്‍ തടയാനും അക്രമികളെ നിയമത്തിനു മുന്നില്‍ കൊണ്ടുവരാനും ഇരകള്‍ക്കു ന്യായമായ നഷ്‌ടപരിഹാരം ലഭ്യമാക്കാനും സംസ്‌ഥാന സര്‍ക്കാരുകള്‍ ശ്രദ്ധയൂന്നണമെന്നു കേന്ദ്ര സാമൂഹികനീതി ശാക്‌തീകരണ മന്ത്രി തവാര്‍ചന്ദ്‌ ഗെഹ്‌ലോട്ട്‌ ആവശ്യപ്പെട്ടു....

Read More

മെഴ്‌സിഡസ്‌ കാറിടിച്ച കേസ്‌: വിചാരണക്കോടതിക്കു വിടണമെന്ന അപേക്ഷ വിധി പറയാന്‍ മാറ്റി

ന്യൂഡല്‍ഹി: കൗമാരക്കാരന്‍ ഓടിച്ച മെഴ്‌സിഡസ്‌ കാറിടിച്ചു മാര്‍ക്കറ്റിങ്‌ എക്‌സിക്യൂട്ടിവ്‌ കൊല്ലപ്പെട്ട കേസ്‌ വിചാരണക്കോടതിക്കു കൈമാറണമെന്ന അപേക്ഷ ജുവനൈല്‍ ജസ്‌റ്റിസ്‌ ബോര്‍ഡ്‌ വിധി പറയാന്‍ മാറ്റി. സംഭവത്തിനു നാലു ദിവസത്തിനുശേഷം കൗമാരക്കാരനു പ്രായപൂര്‍ത്തിയായത്‌ പരിഗണിച്ച്‌ കേസ്‌ വിചാരണക്കോടതിക്കു കൈമാറണമെന്ന ഡല്‍ഹി പോലീസിന്റെ അപേക്ഷയില്‍ ബാലനീതി ബോര്‍ഡ്‌ അധ്യക്ഷന്‍ ഇന്നു വിധി പറഞ്ഞേക്കും....

Read More

ഭീകരാക്രമണത്തില്‍ മൂന്ന്‌ ബി.എസ്‌.എഫുകാര്‍ കൊല്ലപ്പെട്ടു

ശ്രീനഗര്‍: ജമ്മു കശ്‌മീരിലെ അനന്ത്‌നാഗ്‌ ജില്ലയില്‍ സൈനികവ്യൂഹത്തിന്‌ നേരെയുണ്ടായ ഭീകരാക്രമണത്തില്‍ മൂന്ന്‌ അതിര്‍ത്തി രക്ഷാ സേനാ (ബി.എസ്‌.എഫ്‌.) ജവാന്‍മാര്‍ കൊല്ലപ്പെട്ടു. പരുക്കേറ്റ രണ്ട്‌ സൈനികരുടെ നില അതീവ ഗുരുതരമാണ്‌. ആക്രമണത്തില്‍ മൂന്ന്‌ പ്രദേശവാസികള്‍ക്കും പരിക്കേറ്റു. അനന്ത്‌നാഗ്‌ ജില്ലയിലെ ബിജബെഹറയില്‍ വെച്ച്‌ ഭീകരര്‍ സൈനികവ്യൂഹം ആക്രമിക്കുകയായിരുന്നുവെന്ന്‌ പൊലീസ്‌ അറിയിച്ചു....

Read More

സുരേഷ്‌ പ്രഭു വീണ്ടും രാജ്യസഭയിലേക്ക്‌

വിജയവാഡ: റെയില്‍ മന്ത്രി സുരേഷ്‌ പ്രഭു (ബി.ജെ.പി.), കേന്ദ്ര ശാസ്‌ത്ര സാങ്കേതിക വകുപ്പ്‌ സഹമന്ത്രി വൈ. സത്യനാരായണ ചൗധരി (തെലുഗു ദേശം പാര്‍ട്ടി) എന്നിവര്‍ ആന്ധ്രാപ്രദേശില്‍നിന്ന്‌ എതിരില്ലാതെ രാജ്യസഭയിലേക്കു തെരഞ്ഞെടുക്കപ്പെട്ടു. ടി.ജി. വെങ്കിടേഷ്‌, വി. വിജയസായി (വൈ.എസ്‌.ആര്‍. കോണ്‍ഗ്രസ്‌) എന്നിവരും എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു. ...

Read More

പി. ധനപാല്‍ തമിഴ്‌നാട്‌ സ്‌പീക്കര്‍

ചെന്നൈ: എ.ഐ.എ.ഡി.എം.കെ. പ്രതിനിധി പി. ധനപാലിനെ തമിഴ്‌നാട്‌ സ്‌പീക്കറായി ഐക്യകണ്‌ഠേന തെരഞ്ഞെടുത്തു. മുഖ്യമന്ത്രി ജയലളിതയാണ്‌ ധനപാലിന്റെ പേര്‌ നിര്‍ദേശിച്ചത്‌. ധനമന്ത്രി ഒ. പനീര്‍ശെല്‍വം നിര്‍ദേശത്തെ പിന്താങ്ങി. പൊള്ളാച്ചി എം.എല്‍.എ: വി. ജയരാമനെ ഡെപ്യൂട്ടി സ്‌പീക്കറായും തമിഴ്‌നാട്‌ നിയമസഭയുടെ പ്രത്യേക സമ്മേളനം തെരഞ്ഞെടുത്തു....

Read More

പീയൂഷ്‌ ഗോയല്‍ രാജ്യസഭാംഗം

മുംബൈ: കേന്ദ്ര ഊര്‍ജ മന്ത്രി പീയൂഷ്‌ ഗോയല്‍, മുന്‍ കേന്ദ്ര ധനമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ്‌ നേതാവുമായ പി. ചിദംബരം എന്നിര്‍ മഹാരാഷ്‌ട്രയില്‍നിന്ന്‌രാജ്യസഭയിലേക്ക്‌ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു. മുന്‍ കേന്ദ്ര മന്ത്രി പ്രഫുല്‍ പട്ടേല്‍ (എന്‍.സി.പി.), വിനയ്‌ സഹസ്രബുദ്ധേ, വികാസ്‌ മഹാത്‌മെ (ഇരുവരും ബി.ജെ.പി.), സഞ്‌ജയ്‌ റാവത്ത്‌ (ശിവ സേന) എന്നിവരും എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു....

Read More

24 പേര്‍ കുറ്റക്കാര്‍, ശിക്ഷ തിങ്കളാഴ്‌ച

അഹമ്മദാബാദ്‌: ഗുജറാത്ത്‌ കലാപത്തിനിടെ കോണ്‍ഗ്രസ്‌ മുന്‍ എം.പി. അടക്കം 69 പേരുടെ മരണത്തിനിടയാക്കിയ ഗുല്‍ബര്‍ഗ്‌ സൊസൈറ്റി കൂട്ടക്കൊലക്കേസില്‍ 24 പേര്‍ കുറ്റക്കാരാണെന്നു അഹമ്മദാബാദ്‌ പ്രത്യേക കോടതി. കുറ്റാരോപിതരായ 66 പേരില്‍ ബി.ജെ.പി. നേതാവ്‌ ബിപിന്‍ പട്ടേല്‍ അടക്കം 36 പേരെ വെറുതേവിട്ടു. മുഴുവന്‍ പ്രതികള്‍ക്കുമെതിരേ ചുമത്തിയിരുന്ന ക്രിമിനല്‍ ഗൂഢാലോചനക്കുറ്റം ഒഴിവാക്കി....

Read More
Ads by Google
Ads by Google
Back to Top