Main Home | Feedback | Contact Mangalam
Ads by Google

International

ഇസ്‌താംബൂള്‍ ആക്രമണത്തിന്‌ പിന്നില്‍ കുര്‍ദുകളെന്നു തുര്‍ക്കി

ഇസ്‌താംബുള്‍: ഇസ്‌താംബൂളിലുണ്ടായ കാര്‍ ബോംബ്‌ സ്‌ഫോടനത്തിനു പിന്നില്‍ കുര്‍ദ്‌ തീവ്രവാദികളാണെന്നു തുര്‍ക്കി. 11 പേരാണു സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ടത്‌. സംഭവവുമായി ബന്ധപ്പെട്ട്‌ മൂന്ന്‌ പേരെ അറസ്‌റ്റ്‌ ചെയ്‌തതായും തുര്‍ക്കി അറിയിച്ചു. ...

Read More

അള്‍ജീരിയയില്‍ ഫെയ്‌സ്ബുക്ക്‌ അടിമകള്‍ക്കായി ക്ലിനിക്‌ തുടങ്ങി

അള്‍ജിയേഴ്‌സ്‌: മദ്യം, മയക്കു മരുന്ന്‌ എന്നിവയെപ്പോലെ ഫെയ്‌സ്‌ബുക്കും നിങ്ങളെ അടിമകളാക്കിയേക്കാം. സാമൂഹിക മാധ്യമങ്ങളുടെ "മായാജാല"ത്തില്‍ കുടുങ്ങിയവര്‍ക്കായി അള്‍ജീരിയയില്‍ ക്ലിനിക്‌ തുടങ്ങി. ഫെയ്‌സ്‌ബുക്കിന്റെ ആകര്‍ഷണവലയത്തില്‍പ്പെട്ട്‌ കടമകള്‍ മറക്കുന്നവരെയാണു ക്ലിനിക്‌ ലക്ഷ്യമിടുന്നത്‌. സാമൂഹിക മാധ്യമങ്ങളുടെ സ്വാധീനത്തിനുവഴങ്ങി മതതീവ്രവാദത്തിലേക്കു തിരിഞ്ഞവര്‍ക്കും ചികിത്സയുണ്ട്‌....

Read More

ഇന്ത്യക്കു നേട്ടം : ആണവവിതരണ ഗ്രൂപ്പ്‌ അംഗത്വം: ഇന്ത്യക്കു യു.എസ്‌. പിന്തുണ

വാഷിങ്‌ടണ്‍: പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ അമേരിക്കന്‍ സന്ദര്‍ശനത്തില്‍ ഇന്ത്യക്ക്‌ നിര്‍ണായകമുന്നേറ്റം. ആണവ വിതരണ ഗ്രൂപ്പ്‌ (എന്‍.എസ്‌.ജി) അംഗത്വത്തില്‍ ഇന്ത്യക്ക്‌ അമേരിക്കയുടെ പിന്തുണ ഉറപ്പാക്കാനായതും മിസൈല്‍ സാങ്കേതികവിദ്യ നിയന്ത്രണ ഗ്രൂപ്പി(എം.ടി.സി.ആര്‍)ല്‍ അംഗത്വമുറപ്പാക്കിനായതും നേട്ടം....

Read More

മാര്‍സ്‌ വണ്‍: അവസാന തെരഞ്ഞെടുപ്പ്‌ തുടങ്ങി

ന്യൂയോര്‍ക്ക്‌: ചൊവ്വയിലെ ആദ്യ താമസക്കാരെ കണ്ടെത്താനുള്ള അവസാനഘട്ട തെരഞ്ഞെടുപ്പ്‌ തുടങ്ങി. 2026 ല്‍ ലാണു മാര്‍സ്‌ വണ്ണിന്റെ ദൗത്യം ചൊവ്വയിലേക്കു തിരിക്കുന്നത്‌. ചൊവ്വയില്‍ കോളനി സ്‌ഥാപിക്കുകയാണു ലക്ഷ്യം. യാത്രികരെ ഭൂമിയിലേക്കു മടക്കിക്കൊണ്ടുവരാനുള്ള ഉദ്ദേശം ഡച്ച്‌ സ്‌ഥാപനമായ മാര്‍സ്‌ വണ്ണിനില്ല....

Read More

സൗദിയില്‍ തടവുകാര്‍ക്ക്‌ പൊതുമാപ്പ്‌

റിയാദ്‌: വിശുദ്ധ റമദാനോടനുബദ്ധിച്ച്‌ സൗദി ഭരണാധികാരി സല്‍മാന്‍ രാജാവ്‌ പ്രഖ്യാപിച്ച പൊതുമാപ്പില്‍ നിരവധി തടവുകാര്‍ മോചിതരായി. മദീനയില്‍ 391 പേരാണ്‌ ജയില്‍മോചിതരായത്‌. ഇതില്‍ 217 വിദേശികളും 156 സ്വദേശികളും ഉള്‍പ്പെടും. 18 വനിതകളുമുണ്ട്‌. ഹായില്‍ മേഖലയില്‍ 72 പേരും മക്കയില്‍ 62 പേരും തായിഫില്‍ 60 പേരും കിഴക്കന്‍ പ്രവിശ്യയായ ദമാമില്‍ 23 പേരും പൊതുമാപ്പിന്റെ ആനുകൂല്യം നേടി....

Read More

തമോഗര്‍ത്തത്തില്‍നിന്ന്‌ പുറത്തുവരാന്‍ കഴിയുമെന്ന്‌ ഹോക്കിങ്‌

ന്യൂയോര്‍ക്ക്‌: പ്രകാശമടക്കം എല്ലാത്തിനെയും വലിച്ചെടുക്കാന്‍ കഴിവുള്ളവയാണു തമോഗര്‍ത്തമെന്നായിരുന്നു സിദ്ധാന്തം. നക്ഷത്തെങ്ങളെവരെ വിഴുങ്ങുന്ന തമോഗര്‍ത്തങ്ങളുടെ ദുരൂഹത അഴിക്കാനുള്ള ശ്രമം തുടങ്ങിയിട്ടു നൂറ്റാണ്ടുകളായി. തമോഗര്‍ത്തം സംബന്ധിച്ചു സ്‌റ്റീഫന്‍ ഹോക്കിങ്ങാണു പുതിയ സിദ്ധാന്തം അവതരിപ്പിച്ചത്‌. തമോഗര്‍ത്തത്തില്‍നിന്നു പുറത്തുകടക്കാന്‍ മാര്‍ഗമുണ്ടെന്നാണ്‌ അദ്ദേഹത്തിന്റെ പ്രധാന വാദം....

Read More

ആണവ വിതരണ ഗ്രൂപ്പ്‌ അംഗത്വം: ഇന്ത്യക്കു യു.എസ്‌. പിന്തുണ

വാഷിങ്‌ടണ്‍: ആണവ വിതരണ ഗ്രൂപ്പ്‌ (എന്‍.എസ്‌.ജി) അംഗത്വത്തിലേക്ക്‌ ഇന്ത്യക്ക്‌ അമേരിക്കയുടെ പിന്തുണ. ആണവ നിര്‍വ്യാപന കരാറില്‍ (എന്‍.പി.ടി) ഒപ്പുവയ്‌ക്കാത്ത ഇന്ത്യക്ക്‌ എന്‍.എസ്‌.ജിയില്‍ പ്രവേശനം നല്‍കരുതെന്ന ചൈന അടക്കമുള്ളവരുടെ വാദം തള്ളിയാണ്‌ അമേരിക്ക നിലപാട്‌ വ്യക്‌തമാക്കിയത്‌....

Read More

ഹിലരി സ്‌ഥാനാര്‍ഥിത്വം ഉറപ്പിച്ചതായി റിപ്പോര്‍ട്ട്‌

സാന്‍ഫ്രാന്‍സിസ്‌കോ: യു.എസ്‌. പ്രസിഡന്റ്‌ തെരഞ്ഞെടുപ്പില്‍ ചരിത്രം കുറിക്കാനൊരുങ്ങി ഹിലരി ക്ലിന്റണ്‍. കലിഫോര്‍ണിയയിലും ന്യൂ ജഴ്‌സിയിലും മറ്റു നാലു സംസ്‌ഥാനങ്ങളിലും ഇന്നലെ വോട്ടെടുപ്പ്‌ നടക്കുന്നതിനു മുമ്പുതന്നെ പ്രസിഡന്റ്‌ സ്‌ഥാനാര്‍ഥിത്വത്തിനാവശ്യമായ 2,383 പ്രതിനിധികളുടെ പിന്തുണ ഡെമോക്രാറ്റിക്‌ പാര്‍ട്ടി പ്രതിനിധിയായ ഹിലരി ഉറപ്പിച്ചെന്ന്‌ അസോസിയേറ്റ്‌ പ്രസ്‌ റിപ്പോര്‍ട്ട്‌ ചെയ്‌തു....

Read More

ഹൃദയ ശസ്‌ത്രക്രിയയ്‌ക്കുശേഷം ഷെരീഫ്‌ ആശുപത്രി വിട്ടു

ലണ്ടന്‍: ഹൃദയശസ്‌ത്രക്രിയയ്‌ക്കും ഒരാഴ്‌ചത്തെ ആശുപത്രിവാസത്തിനുംശേഷം പാക്‌ പ്രധാനമന്ത്രി നവാസ്‌ ഷെരീഫ്‌ ലണ്ടനില്‍നിന്നു മടങ്ങി. ഹര്‍ലി ക്ലിനിക്കില്‍നിന്നു ഭാര്യ കുല്‍സും നവാസ്‌, മക്കളായ ഹസന്‍, ഹുസൈന്‍ എന്നിവര്‍ക്കൊപ്പമാണ്‌ ഷെരീഫ്‌ ലണ്ടനിലെ വസതിയില്‍ എത്തിയത്‌. കഴിഞ്ഞ ചൊവ്വാഴ്‌ചായണ്‌ ഷെരീഫിന്റെ ഹൃദയശസ്‌ത്രക്രിയ വിജയകരമായി പൂര്‍ത്തിയാക്കിയത്‌....

Read More

ചരിത്രം ഉറങ്ങുന്ന വിഗ്രഹങ്ങള്‍ അമേരിക്ക ഇന്ത്യക്കു മടക്കി നല്‍കി

വാഷിങ്‌ടണ്‍: ഇന്ത്യയില്‍നിന്ന്‌ പലപ്പോഴായി മോഷ്‌ടിക്കപ്പെട്ട 660 കോടിയോളം വിലമതിക്കുന്ന കരകൗശല ഉല്‍പന്നങ്ങള്‍ അമേരിക്ക ഇന്ത്യക്കു കൈമാറി. ചോള രാജാക്കന്‍മാരുടെ കാലത്തുണ്ടായിരുന്ന(എ.ഡി. 850- 1250) ഹിന്ദു കവിയും സന്യാസിയുമായ മാണിക്യവചകറിന്റെ പ്രതിമയും 1,000 വര്‍ഷം പഴക്കമുള്ള ഗണപതി വിഗ്രഹവും മടക്കി നല്‍കിയതില്‍ ഉള്‍പ്പെടുന്നു....

Read More

കല്‍പനാ ചൗളയ്‌ക്ക് ആദരം അര്‍പ്പിച്ച്‌ പ്രധാനമന്ത്രി നരേന്ദ്ര മോഡി

വാഷിങ്‌ടണ്‍: ഇന്ത്യന്‍ വംശജയായ ബഹിരാകാശ യാത്രിക കല്‍പനാ ചൗളയ്‌ക്കു പ്രധാനമന്ത്രി നരേന്ദ്ര മോഡി ആദരം അര്‍പ്പിച്ചു. അര്‍ലിങ്‌ടണ്‍ ദേശീയ സെമിത്തേരിയിലെത്തിയാണ്‌ അദ്ദേഹം ആദരവ്‌ അറിയിച്ചത്‌. നാസയിലെ മുതിര്‍ന്ന ഉദ്യോഗസ്‌ഥരും കല്‍പനാ ചൗളയുടെ കുടുംബാംഗങ്ങളും ഇന്ത്യന്‍ വംശജയായ ബഹിരാകാശ യാത്രിക സുനിത വില്യംസും ചേര്‍ന്നു പ്രധാനമന്ത്രിയെ സ്വീകരിച്ചു....

Read More

കമ്പ്യൂട്ടര്‍ പ്രോഗ്രാം അറിയില്ല :25 ഇന്ത്യന്‍ വിദ്യാര്‍ഥികളോട്‌ മടങ്ങാന്‍ യു.എസ്‌. സര്‍വകലാശാല

ന്യൂയോര്‍ക്ക്‌: പ്രവേശന നിലവാരം പാലിക്കാത്തതിനെത്തുടര്‍ന്ന്‌ അമേരിക്കയിലെ വെസ്‌റ്റേണ്‍ കെന്റക്കി സര്‍വകലാശാല 60 ഇന്ത്യന്‍ ബിരുദവിദ്യാര്‍ഥികളില്‍ 25 പേരോടു കമ്പ്യൂട്ടര്‍ സയന്‍സ്‌ കോഴ്‌സില്‍നിന്ന്‌ പിന്മാറാന്‍ ആവശ്യപ്പെട്ടു. ഇതോടെ ഈ വിദ്യാര്‍ഥികള്‍ക്ക്‌ ഇന്ത്യയിലേക്കു തിരികെയെത്തുകയോ യു.എസിലെ മറ്റേതെങ്കിലും സര്‍വകലാശാലയിലെ പ്രോഗ്രാമുകളില്‍ പ്രവേശനം നേടുകയോ വേണം....

Read More
Ads by Google
Ads by Google
Back to Top