Main Home | Feedback | Contact Mangalam
Ads by Google

International

നേപ്പാള്‍ ദേശീയ ഗാനത്തിന്റെ രചയിതാവ്‌ അംബര്‍ ഗുരങ്‌ അന്തരിച്ചു

കാഠ്‌മണ്ഡു: നേപ്പാളിന്റെ ദേശീയ ഗാനം രചിച്ച അംബര്‍ ഗുരങ്‌(78) അന്തരിച്ചു. സംസ്‌കാരം ഔദ്യോഗിക ബഹുമതികളോടെ നടത്തി. രാജഭരണകാലത്ത്‌ നേപ്പാളിലെ സംഗീത വിഭാഗത്തിന്റെ തലവനായിരുന്നു.1969 ല്‍ മഹേന്ദ്ര രാജാവിന്റെ ഭരണകാലത്താണു ദേശീയഗാനം രചിച്ചത്‌. ...

Read More

ഇസ്‌താംബുളില്‍ ഭീകരാക്രമണം: 11 മരണം

ഇസ്‌താംബുള്‍: തുര്‍ക്കിയിലെ ഇസ്‌താംബുളില്‍ പോലീസ്‌ ബസ്‌ ലക്ഷ്യമിട്ടുണ്ടായ കാര്‍ ബോംബ്‌ സ്‌ഫോടനത്തില്‍ 11 മരണം. 36 പേര്‍ക്കു ഗുരുതരമായി പരുക്കേറ്റു. ഏഴു പോലീസ്‌ ഉദ്യോഗസ്‌ഥരും നാല്‌ പ്രദേശവാസികളുമാണു മരിച്ചത്‌. പോലീസ്‌ ബസ്‌ കടന്നുപോകുമ്പോള്‍ കാര്‍ പൊട്ടിത്തെറിക്കുകയായിരുന്നു...

Read More

പന്നിയുടെ ശരീരത്തില്‍ മനുഷ്യപാന്‍ക്രിയാസ്‌ വളര്‍ന്നു; ശാസ്‌ത്രജ്‌ഞര്‍ക്ക്‌ പ്രതീക്ഷ

ന്യൂയോര്‍ക്ക്‌: മൂലകോശങ്ങള്‍ ഉപയോഗിച്ചു മൃഗങ്ങളില്‍ മനുഷ്യ അവയവങ്ങള്‍ വളര്‍ത്താനുള്ള ശാസ്‌ത്രജ്‌ഞരുടെ ശ്രമം വിജയം. കലിഫോര്‍ണിയ സര്‍വകലാശാലയിലെ ശാസ്‌ത്രജ്‌ഞരാണ്‌ ഏറെ പ്രതീക്ഷ നല്‍കുന്ന പരീക്ഷണം വിജയിപ്പിച്ചത്‌. ഇങ്ങനെ സൃഷ്‌ടിച്ച പാന്‍ക്രിയാസ്‌ 28 ദിവസം പന്നിയുടെ ശരീരത്തില്‍ വളര്‍ന്നു. മനുഷ്യരില്‍ പരീക്ഷണം നടത്താന്‍ അനുമതി ലഭിച്ചാല്‍ മനുഷ്യാവയവ ദായകര്‍ക്കായുള്ള കാത്തിരിപ്പുകള്‍ക്ക്‌ അവസാനമാകും....

Read More

എന്‍.എസ്‌.ജി. അംഗത്വത്തിന്‌ ഇന്ത്യയ്‌ക്ക് സ്വിസ്‌ പിന്തുണ

ജനീവ: ആണവ വിതരണ ഗ്രൂപ്പി(എന്‍.എസ്‌.ജി.)ല്‍ അംഗത്വം നേടാനുള്ള ഇന്ത്യയുടെ ശ്രമങ്ങള്‍ക്ക്‌ സ്വിറ്റ്‌സര്‍ലന്‍ഡിന്റെ പിന്തുണ. ഇതിനൊപ്പം കള്ളപ്പണനിക്ഷേപം സംബന്ധിച്ച വിവരങ്ങള്‍ കൈമാറാനും ഇരുരാജ്യങ്ങളും തമ്മില്‍ ധാരണയായി. സ്വിറ്റ്‌സര്‍ലന്‍ഡില്‍ സന്ദര്‍ശനം നടത്തുന്ന പ്രധാനമന്ത്രി നരേന്ദ്ര മോഡി സ്വിസ്‌ പ്രസിഡന്റ്‌ ജോഹാന്‍ ഷ്‌നൈഡര്‍ അമ്മനുമായി നടത്തിയ കൂടിക്കാഴ്‌ചയിലാണ്‌ ഇക്കാര്യങ്ങളില്‍ ധാരണയായത്‌....

Read More

യു.എസ്‌. പ്രസിഡന്റ്‌ തെരഞ്ഞെടുപ്പ്‌ : ഹിലരി ക്ലിന്റണ്‍ ഡെമോക്രാറ്റിക്‌ സ്‌ഥാനാര്‍ഥിത്വത്തിലേക്ക്‌

ലോസാഞ്ചല്‍സ്‌: യു.എസ്‌. പ്രസിഡന്റ്‌ സ്‌ഥാനാര്‍ഥിത്വത്തിനുള്ള പോരാട്ടത്തില്‍ ഡെമോക്രാറ്റിക്‌ പാര്‍ട്ടിയില്‍ ഹിലരി ക്ലിന്റണു മേല്‍ക്കൈ. കഴിഞ്ഞദിവസം നടന്ന രണ്ടു പ്രൈമറി തെരഞ്ഞെടുപ്പുകളിലും എതിരാളി ബെര്‍ണി സാന്‍ഡേഴ്‌സിനെ മറികടക്കാന്‍ ഹിലരിക്കു കഴിഞ്ഞു....

Read More

മയക്കുമരുന്ന്‌ കച്ചവടക്കാരെ വെടിവച്ചുകൊല്ലാന്‍ ഫിലിപ്പീന്‍സ്‌ പ്രസിഡന്റിന്റെ ആഹ്വാനം

മനില: മയക്കുമരുന്നു കച്ചവടക്കാരെ വെടിവച്ചുകൊല്ലണമെന്നു ഫിലിപ്പീന്‍സ്‌ പ്രസിഡന്റ്‌ റോഡ്രിഗോ ഡസെര്‍ട്ടേ. രാജ്യത്തെ ടെലിവിഷനിലൂടെ അഭിസംബോധന ചെയ്യവേയായിരുന്നു അദ്ദേഹം. "ഇവരെ കണ്ടാല്‍ സര്‍ക്കാരിനെ അറിയിക്കുക. പിടികൂടാന്‍ തടസമുണ്ടാക്കുകയോ ഭീഷണിപ്പെടുത്തുകയോ ചെയ്‌താല്‍ നിങ്ങള്‍ക്കു തോക്കുണ്ടെങ്കില്‍ വെടിവയ്‌ക്കാം. വെടിവയ്‌ക്കുന്നവര്‍ക്ക്‌ ഞാന്‍ സമ്മാനം നല്‍കും"- പ്രസിഡന്റ്‌ പറഞ്ഞു....

Read More

സക്കര്‍ബര്‍ഗിന്റെ പാസ്‌വേഡ്‌ 'ഡാഡാഡാ'

ന്യൂയോര്‍ക്ക്‌: ഫെയ്‌സ്‌ബുക്ക്‌ സ്‌ഥാപകന്‍ മാര്‍ക്ക്‌ സക്കര്‍ബര്‍ഗിന്റെ ട്വിറ്റര്‍ പാസ്‌വേഡ്‌ ഡാഡാഡാ(adadad). സൗദി കേന്ദ്രമാക്കിയുള്ള ഹാക്കര്‍മാരാണു സക്കര്‍ബര്‍ഗിന്റെ ട്വിറ്റര്‍ അക്കൗണ്ടില്‍ നുഴഞ്ഞുകയറിയത്‌. സക്കര്‍ബര്‍ഗിന്റെ പേരിലുള്ള "സന്ദേശ"ത്തിലൂടെയാണു അവര്‍മൈന്‍ എന്ന സംഘം പാസ്‌വേഡ്‌ പരസ്യപ്പെടുത്തിയത്‌. ട്വിറ്ററില്‍ സക്കര്‍ബര്‍ഗിന്‌ നാല്‌ ലക്ഷത്തിലേറെ ഫോളോവര്‍മാരാണ്‌ ഉള്ളത്‌. ...

Read More

താലിബാന്‌ ഇന്ത്യ പണം വാഗ്‌ദാനം ചെയ്‌തിരുന്നെന്ന്‌ അസര്‍

ഇസ്ലാമാബാദ്‌: തന്നെ പിടികൂടി കൈമാറാന്‍ താലിബാന്‍ സര്‍ക്കാരിന്‌ ഇന്ത്യ പണം വാഗ്‌ദാനം ചെയ്‌തിരുന്നതായി ജയ്‌ഷെ മുഹമ്മദ്‌ തലവന്‍ മൗലാന മസൂദ്‌ അസ്‌ഹര്‍. 1999ല്‍ ഇന്ത്യന്‍ എയര്‍ലൈന്‍സ്‌ വിമാനം തട്ടിക്കൊണ്ടു പോയതിനു പിന്നാലെയായിരുന്നു ഇതെന്ന്‌ ഒരു ഓണ്‍ലൈണ്‍ പ്രസിദ്ധീകരണത്തിനു നല്‍കിയ ലേഖനത്തില്‍ അദ്ദേഹം പറഞ്ഞു. ...

Read More

കസാഖിസ്‌ഥാനില്‍ ഭീകരാക്രമണം: 17 മരണം

മോസ്‌കോ: കസാഖിസ്‌ഥാനിലുണ്ടായ ഭീകരാക്രമണത്തില്‍ 17 മരണം. അക്‌ടോബെ പട്ടണത്തിലെ ആയുധശാലയില്‍നിന്നു ആയുധങ്ങള്‍ തട്ടിയെടുത്ത ഭീകരരാണ്‌ ആക്രമണം നടത്തിയത്‌. ഭീകരരെ വെടിവച്ചുകൊന്നതായി സര്‍ക്കാര്‍ വക്‌താവ്‌ അറിയിച്ചു. ...

Read More

അഫ്‌ഗാനിസ്‌ഥാനില്‍ യു.എസ്‌. പത്രപ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടു

കാബൂള്‍: അഫ്‌ഗാനിസ്‌ഥാനിലെ ദക്ഷിണ ഹെല്‍മന്ദ്‌ പ്രവിശ്യയിലുണ്ടായ ഭീകരാക്രമണത്തില്‍ അമേരിക്കന്‍ പത്രപ്രവര്‍ത്തകന്‍ ഡേവിഡ്‌ ജില്‍കേയ്‌(50) കൊല്ലപ്പെട്ടു. ഇദ്ദേഹത്തിന്റെ ദ്വിഭാഷിയും മരിച്ചു. താലിബാന്‍ സ്വാധീനമുള്ള മേഖലയിലാണ്‌ ആക്രമണം ഉണ്ടായത്‌....

Read More

ഐ.എസ്‌.എസിലെ 'ബലൂണില്‍' താമസം തുടങ്ങി

ന്യൂയോര്‍ക്ക്‌: രാജ്യാന്തര ബഹിരാകാശ നിലയ(ഐ.എസ്‌.എസ്‌.)ത്തില്‍ പുതുതായി കൂട്ടിച്ചേര്‍ത്ത "ബലൂണ്‍" മുറിയില്‍ താമസം തുടങ്ങി. ബഹിരാകാശ യാത്രികന്‍ ജെഫ്‌ വില്യംസാണു "ബീം" എന്നറിയപ്പെടുന്ന മുറിയില്‍ പ്രവേശിച്ചത്‌. രണ്ട്‌ വര്‍ഷം ഈ മുറിയില്‍ ഗവേഷണം നടക്കും. പ്രവര്‍ത്തനത്തില്‍ ബലൂണിനോട്‌ സാമ്യമുണ്ട്‌ ബീമിന്‌. ഭൂമിയില്‍നിന്നു ബഹിരാകാശത്ത്‌ എത്തിച്ചശേഷം വായുനിറച്ചു വിടര്‍ത്തുകയായിരുന്നു....

Read More

തെക്കന്‍ ചൈനാ കടല്‍: ചൈനയ്‌ക്ക് കെറിയുടെ മുന്നറിയിപ്പ്‌

ഉലാന്‍ ബാതാര്‍: തെക്കന്‍ ചൈനാ കടലില്‍ വ്യോമ പ്രതിരോധ മേഖലയുണ്ടാക്കുന്ന ചൈനയുടെ നടപടിക്കെതിരേ മുന്നറിയിപ്പുമായി യു.എസ്‌. പ്രതിരോധ സെക്രട്ടറി ജോണ്‍ കെറി. മംഗോളിയ സന്ദര്‍ശനത്തിനിടെയാണു കെറി ചൈനയ്‌ക്കു മുന്നറിയിപ്പ്‌ നല്‍കിയത്‌. ചൈനയുടെ നടപടി എടുത്തുചാട്ടമാണെന്നും മേഖലയിലെ സമാധാനം തകര്‍ക്കുന്ന നടപടിയാണെന്നും കെറി പറഞ്ഞു....

Read More
Ads by Google
Ads by Google
Back to Top