Main Home | Feedback | Contact Mangalam
Ads by Google

International

മലയാളിയുടെ ഭക്ഷണം പങ്കിട്ട്‌ മോഡിയുടെ കുശലാന്വേഷണം

ദോഹ: ദോഹയില്‍ ജോലി ചെയ്യുന്ന ആലപ്പുഴ മാന്നാര്‍ കുട്ടമ്പേരൂരിലെ വിനോദ്‌ കുമാറിനു ലഭിച്ചത്‌ പ്രവാസജീവിതത്തിലെ അപൂര്‍വാനുഭവം. അപ്രതീക്ഷിതമായി അരികത്തു വന്നിരുന്നത്‌ പ്രധാനമന്ത്രി നരേന്ദ്ര മോഡി! വിനോദിന്റെ ഭക്ഷണപ്പൊതി തുറന്ന്‌ കുറച്ച്‌ ഉപ്പുമാവും വടയുടെ ഒരു കഷണവും കഴിച്ചു. കൂട്ടത്തില്‍ കുശലാന്വേഷണവും. തൊഴില്‍ സാഹചര്യങ്ങള്‍ എങ്ങനെ എന്നായിരുന്നു ആദ്യചോദ്യം....

Read More

വിര്‍ജിന്‍ ഐലന്‍ഡില്‍ ഹിലരിക്കു ജയം

വാഷിങ്‌ടണ്‍: യു.എസ്‌. പ്രസിഡന്റ്‌ തെരഞ്ഞെടുപ്പിനുള്ള പ്രൈമറിയില്‍ വിര്‍ജിന്‍ ഐലന്‍ഡില്‍ നടന്ന തെരഞ്ഞെടുപ്പില്‍ ഡെമോക്രാറ്റ്‌ മുന്‍നിര സ്‌ഥാനാര്‍ഥി ഹിലരി ക്ലിന്റണ്‌ തകര്‍പ്പന്‍ ജയം. നവംബറില്‍ നടക്കുന്ന പ്രസിഡന്റ്‌ തെരഞ്ഞെടുപ്പില്‍ ഡെമോക്രാറ്റിക്‌ പാര്‍ട്ടിയുടെ ഔദ്യോഗിക സ്‌ഥാനാര്‍ഥിയാകാന്‍ 60 പ്രതിനിധികള്‍ കൂടി വേണം ഹിലരി ക്ലിന്റണ്‌....

Read More

ബാലപീഡകനായ മലയാളിയെ തെരഞ്ഞ്‌ ബ്രിട്ടന്‍

ലണ്ടന്‍: ആറു വയസുകാരനെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ വിചാരണ നേരിടാനിരിക്കേ രക്ഷപ്പെട്ട മലയാളിക്കായി ബ്രിട്ടന്‍ ലോക വ്യാപകമായി തെരച്ചില്‍ തുടങ്ങി. ഒരു സ്വകാര്യ കമ്പനിയിലെ ബിസിനസ്‌ മാനേജരായ പി. വിജേഷ്‌ കൂരിയിലാണു നാട്ടിലേക്കു രക്ഷപ്പെട്ടതായി സംശയിക്കുന്നത്‌. വിജേഷ്‌ തിങ്കളാഴ്‌ച രാത്രി ഡല്‍ഹിയിലേക്കുള്ള വിമാനത്തില്‍ രക്ഷപ്പെട്ടതായി ഡെയ്‌ലി മിറര്‍ ദിനപത്രം റിപ്പോര്‍ട്ട്‌ ചെയ്‌തു....

Read More

അഫ്‌ഗാന്‍ കോടതിയില്‍ താലിബാന്‍ വെടിവയ്‌പില്‍ ഏഴു മരണം

പുല്‍ ഇ അലാം (അഫ്‌ഗാനിസ്‌ഥാന്‍): ദക്ഷിണ കാബൂളിലെ കോടതി കെട്ടിടത്തില്‍ താലിബാന്‍ നടത്തിയ വെടിവയ്‌പ്പില്‍ ഏഴു മരണം. കഴിഞ്ഞ മാസം താലിബാനുമായി ബന്ധമുണ്ടായിരുന്ന തടവുകാരെ വധശിക്ഷയ്‌ക്കു വിധേയരാക്കിയതിന്റെ പ്രതികാരമായിട്ടാണ്‌ ആക്രമണമെന്ന്‌ അക്രമികള്‍ വിളിച്ചു പറഞ്ഞിരുന്നു. വൊലാറ്റില്‍ ലോഗാര്‍ പ്രവിശ്യയുടെ തലസ്‌ഥാനമായ പുല്‍ ഇ അലാമില്‍ നടന്ന ആക്രമണത്തില്‍ 23 അഭിഭാഷകര്‍ക്കും പരിക്കേറ്റു....

Read More

അടിസ്‌ഥാന ശമ്പളം സര്‍ക്കാര്‍ തരേണ്ട; സ്വിറ്റ്‌സര്‍ലന്‍ഡില്‍ ഹിതപരിശോധന പരാജയപ്പെട്ടു

ബേണ്‍: രാജ്യത്തെ ഒരോ മുതിര്‍ന്ന പൗരനും അടിസ്‌ഥാന ശമ്പളം അനുവദിക്കുന്ന പദ്ധതിക്ക്‌ സ്വിസ്‌ ജനത അംഗീകാരം നല്‍കിയില്ല. ഇന്നലെ നടന്ന ഹിതപരിശോധനയില്‍ സ്വിസ്‌ പൗരന്‍മാരില്‍ ഏറിയ പങ്കും പദ്ധതിയെ എതിര്‍ത്തു. ഹിതപരിശോധന അനുകൂലമായിരുന്നെങ്കില്‍ സര്‍ക്കാര്‍ രാജ്യത്തെ ഒരോ പൗരന്‍മാര്‍ക്കും മാസത്തില്‍ 2,500 സ്വിസ്‌ ഫ്രാങ്ക്‌ നല്‍കേണ്ടി വരുമായിരുന്നു....

Read More

സൗദി മൊബൈല്‍ കടകളില്‍ അര്‍ധ സ്വദേശിവത്‌കരണം ഇന്നു മുതല്‍

റിയാദ്‌: സൗദി അറേബ്യയിലെ മൊബൈല്‍ ഫോണ്‍ കടകളില്‍ പ്രഖ്യാപിച്ച 50 ശതമാനം സൗദിവത്‌കരണം ഇന്നു പ്രാബല്യത്തിലാകും. മാര്‍ച്ച്‌ പത്തിനാരംഭിച്ച പദ്ധതിയുടെ അടുത്ത ഘട്ടം നടപ്പാക്കുന്ന സെപ്‌റ്റംബര്‍ രണ്ടിന്‌ ഈ മേഖല പൂര്‍ണമായും സ്വദേശികളുടേതായി മാറും....

Read More

ലീലാ ഗ്രൂപ്പും അല്‍ ഫൈസലും ചേര്‍ന്ന്‌ താജിനു സമീപം ഹോട്ടല്‍ നിര്‍മിക്കും

ദോഹ: ലീലാ ഗ്രൂപ്പും ഖത്തറിലെ അല്‍ ഫൈസല്‍ ഗ്രൂപ്പും ചേര്‍ന്ന്‌ താജ്‌ മഹലിനു സമീപം പഞ്ചനക്ഷത്ര ഹോട്ടല്‍ നിര്‍മിക്കും. പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ ഖത്തര്‍ സന്ദര്‍ശനത്തിനിടെയാണ്‌ ലീലയും അല്‍ ഫൈസല്‍ ഹോട്ടല്‍ നിര്‍മിക്കാന്‍ കരാറായത്‌. 500 കോടി രൂപയുടെ നിക്ഷേപമാണ്‌ അല്‍ ഫൈസല്‍ ഗ്രൂപ്പില്‍നിന്നു പ്രതീക്ഷിക്കുന്നതെന്ന്‌ ലീലാ ഗ്രൂപ്പ്‌ ചെയര്‍മാന്‍ വിവേക്‌ നായര്‍ പറഞ്ഞു....

Read More

ഇന്ത്യ അവസരങ്ങളുടെ നാട്‌: നരേന്ദ്ര മോഡി , പ്രധാനമന്ത്രി ഖത്തര്‍ അമീറിനെ കണ്ടു

ദോഹ: അവസരങ്ങളുടെ നാടാണ്‌ ഇന്ത്യയെന്ന്‌ പ്രധാനമന്ത്രി നരേന്ദ്ര മോഡി. ഖത്തര്‍ സന്ദര്‍ശനത്തിന്റെ രണ്ടാം ദിനത്തില്‍ വ്യവസായ സംരംഭകരോടു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഖത്തര്‍ അമീര്‍ ഷെയ്‌ഖ്‌ തമീം ബിന്‍ ഹമദ്‌ അല്‍താനിയുമായും പ്രധാനമന്ത്രി കൂടിക്കാഴ്‌ച നടത്തി. സാമ്പത്തിക കുറ്റകൃത്യങ്ങളെപ്പറ്റിയുള്ള വിവരങ്ങള്‍ പരസ്‌പരം കൈമാറുന്നതിനായുള്ള കരാറില്‍ ഒപ്പുവച്ചു....

Read More

ഏഷ്യന്‍ ജൂനിയര്‍ മീറ്റ്‌: ജിസ്‌നയ്‌ക്ക് സ്വര്‍ണം

ഹോ ചിമിന്‍ സിറ്റി: വിയറ്റ്‌നാമില്‍ നടക്കുന്ന ഏഷ്യന്‍ ജൂനിയര്‍ അത്‌ലറ്റിക്‌സില്‍ മലയാളിതാരം ജിസ്‌ന മാത്യുവിന്‌ സ്വര്‍ണം. വനിതകളുടെ 400 മീറ്ററിലാണ്‌ ജിസ്‌നയുടെ നേട്ടം. 53.85 സെക്കന്‍ഡിലാണ്‌ പി.ടി. ഉഷയുടെ അരുമ ശിഷ്യയായ ജിസ്‌ന പൊന്നണിഞ്ഞത്‌. ഇതുള്‍പ്പെടെ മീറ്റിന്റെ രണ്ടാംദിനം നാലു സ്വര്‍ണവും ഒരു വെങ്കലുമുള്‍പ്പെടെ ഇന്ത്യ പോയിന്റ്‌നിലയില്‍ രണ്ടാമതെത്തി....

Read More

ഇനിയില്ല ഇടിയഴക്‌ : മുഹമ്മദ്‌ അലി 1942-2016

വാഷിങ്‌ടണ്‍: ബോക്‌സിങ്‌ ഇതിഹാസം മുഹമ്മദ്‌ അലി (74) അന്തരിച്ചു. ശ്വാസകോശ സംബന്ധമായ രോഗത്തെ തുടര്‍ന്ന്‌ യു.എസ്‌.എയിലെ ഫിനിക്‌സിന്‌ അടുത്ത ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. 30 വര്‍ഷമായി പാര്‍ക്കിന്‍സണ്‍ രോഗത്തിനു ചികിത്സയിലുമായിരുന്നു. കുടുംബത്തിന്റെ വക്‌താവ്‌ ബോബ്‌ ഗുന്നേലാണ മരണ വാര്‍ത്ത പുറത്തുവിട്ടത്‌. ഹെവിവെയ്‌റ്റ്‌ ബോക്‌സിങ്ങില്‍ മൂന്നു തവണ ലോക ചാമ്പ്യനായിരുന്നു....

Read More

അഫ്‌ഗാന്‍-ഇന്ത്യാ സൗഹൃദ അണക്കെട്ട്‌ മോഡിയും ഗാനിയും ചേര്‍ന്ന്‌ ഉദ്‌ഘാടനം ചെയ്‌തു

ഹെരാത്‌ (അഫ്‌ഗാനിസ്‌ഥാന്‍): ഇന്ത്യയുടെ സഹായത്തോടെ അഫ്‌ഗാനിസ്‌ഥാനില്‍ നിര്‍മിച്ച അണക്കെട്ടിന്റെ ഉദ്‌ഘാടനം പ്രധാനമന്ത്രി നരേന്ദ്രമോഡിയും പ്രസിഡന്റ്‌ അഷ്‌റഫ്‌ ഗാനിയും ചേര്‍ന്ന നിര്‍വഹിച്ചു. ഹേറാത്‌ പ്രവിശ്യയില്‍ 1,700 കോടി രൂപയുടെ പദ്ധതി പൂര്‍ത്തിയായതോടെ യുദ്ധത്തിലും ഭീകരതയിലും തകര്‍ന്നടിഞ്ഞ അഫ്‌ഗാനിസ്‌ഥാന്റെ പുനര്‍നിര്‍മിയില്‍ ഇന്ത്യയുടെ നിര്‍ണായക പങ്കാണു തുറന്നു കാട്ടുന്നത്‌....

Read More

മോഡിക്ക്‌ അഫ്‌ഗാനിസ്‌ഥാന്റെ പരമോന്നത സിവിലിയന്‍ ബഹുമതി സമ്മാനിച്ചു

ഹെറാത്‌: അഫ്‌ഗാനിസ്‌ഥാനില്‍ ഹ്രസ്വസന്ദര്‍ശനത്തിനെത്തിയ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിക്ക്‌ രാജ്യത്തെ പരമോന്നത സിവിലിയന്‍ ബഹുമതിയായ അമീര്‍ അമനുള്ള ഖാന്‍ നല്‍കി അഫ്‌ഗാന്റെ ആദരം. അഫ്‌ഗാന്റെ ചരിത്രത്തിലെ നാഴികകല്ലായ അഫ്‌ഗാന്‍-ഇന്ത്യാ ഡാം ഉദ്‌ഘാടനം ചെയ്‌ത ശേഷമാണ്‌ അഫ്‌ഗാന്‍ പ്രസിഡന്റ്‌ അഷ്‌റഫ്‌ ഗാനി മോഡിയെ പുരസ്‌കാരം നല്‍കി ആദരിച്ചത്‌. യഥാര്‍ഥ സാഹോദര്യത്തിന്‌ ആദരം....

Read More
Ads by Google
Ads by Google
Back to Top