Main Home | Feedback | Contact Mangalam
Ads by Google

International

സൗദി വ്യവസായിയുടെ കോടികളുടെ സമ്പാദ്യം ജീവകാരുണ്യത്തിന്‌

റിയാദ്‌: ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായി സമ്പാദ്യം മുഴുവന്‍ ദാനം ചെയ്യുമെന്നു സൗദി വ്യവസായി അല്‍ വലീദ്‌ ബിന്‍ ത്വലാല്‍ രാജകുമാരന്‍. ഇദ്ദേഹത്തിനു സ്വന്തമായുള്ള 12,000 കോടി റിയാലിന്റെ (3200 കോടി ഡോളര്‍ )സമ്പത്ത്‌ അല്‍വലീദ്‌ ഹ്യൂമാനിറ്റേറിയന്‍ ഫൗണ്ടേഷനാണ്‌ ദാനം ചെയ്യുക....

Read More

ഇന്ത്യന്‍ വംശജനായ മാധ്യമ പ്രവര്‍ത്തകന്‍ മരിച്ചു

സിംഗപ്പുര്‍ സിറ്റി: ഇന്ത്യന്‍ വംശജനായ മാധ്യമ പ്രവര്‍ത്തകന്‍ സന്തോഖ്‌ സിങ്‌ ഗ്രെവാള്‍ (56) സിംഗപ്പുരില്‍ മരിച്ചു. സിംഗപ്പുരും മ്യാന്‍മറും തമ്മില്‍ നടന്ന സൗഹൃദ ഫുട്‌ബോള്‍ മത്സരം കണ്ടുകൊണ്ടിരിക്കേ കുഴഞ്ഞുവീണ സന്തോഖിനെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ദ സ്‌ട്രൈറ്റ്‌ ടൈംസിന്റെ ലേഖകനാണ്‌. സിംഗപ്പുര്‍ സിഖ്‌ എഡ്യൂക്കേഷന്‍ ഫൗണ്ടേഷന്‍ ചെയര്‍മാനും ഉപദേശകനുമായിരുന്നു. ...

Read More

മന്‍ജിത്‌ സിങ്ങിനെതിരായ കേസ്‌ യു.എസ്‌. കോടതി തള്ളി

ന്യൂയോര്‍ക്ക്‌: ഡല്‍ഹി സിഖ്‌ ഗുരുദ്വാര മാനേജ്‌മെന്റ്‌ കമ്മിറ്റി(ഡി.എസ്‌.ജി.എം.സി) അധ്യക്ഷന്‍ മന്‍ജിത്‌ സിങ്ങിനെതിരായ കേസ്‌ അമേരിക്കന്‍ കോടതി തള്ളി. പീഡനം, മനുഷ്യാവകാശ ലംഘനം എന്നിവ ചൂണ്ടിക്കാട്ടിയാണ്‌ ഹര്‍ജിത്‌ സിങ്‌, ജാനകി കൗര്‍ എന്നിവര്‍ ന്യയോര്‍ക്കിലെ ഡിസ്‌ട്രിക്‌ട്‌ കോടതിയില്‍ മന്‍ജിത്‌ സിങ്ങിനെതിരേ പരാതി നല്‍കിയിരുന്നത്‌....

Read More

കലിഫോണിയ യൂണിവേഴ്‌സിറ്റി വെടിവയ്‌പ്പ്: അന്വേഷണം തുടങ്ങി

വാഷിങ്‌ടണ്‍: ഭാര്യയെയും പ്രഫസറിനെയും വെടിവെച്ചു കൊന്ന ശേഷം ഇന്ത്യന്‍ വിദ്യാര്‍ഥി ആത്മഹത്യ ചെയ്‌ത സംഭവത്തില്‍ അന്വേഷണം തുടങ്ങി. 38 വയസുകാരനായ മൈനാക്‌ സര്‍ക്കാരാണ്‌ ഭാര്യ ആഷ്‌ലി ഹസ്‌തി, ലൊസാഞ്ചലസിലെ യൂണിവേഴ്‌സിറ്റി ഓഫ്‌ കലിഫോണിയ പ്രഫസര്‍ വില്യം ക്ലൂഗ്‌ എന്നിവരെ വെടിവച്ചുകൊന്നശേഷം ജീവനൊടുക്കിയത്‌....

Read More

ക്രെറ്റയ്‌ക്കു സമീപം ബോട്ട്‌ മുങ്ങി: 300 പേരെ രക്ഷപ്പെടുത്തി

ഏഥന്‍സ്‌: ഗ്രീക്ക്‌ ദ്വീപ്‌ ക്രെറ്റയ്‌ക്കു സമീപം തെക്കന്‍ ഈജിയന്‍ കടലില്‍ അഭയാര്‍ഥികളുടെ ബോട്ട്‌ മുങ്ങി മൂന്നു പേര്‍ മരിച്ചു. 700 ലധികം പേരാണു ബോട്ടിലുണ്ടായിരുന്നത്‌. 300 പേരെ രക്ഷപ്പെടുത്തിയതായി ഗ്രീക്ക്‌ തീര രക്ഷാ സേന അറിയിച്ചു. ക്രെയ്‌റ്റയ്‌ക്ക്‌ 75 നോട്ടിക്കല്‍ മൈല്‍ തെക്കാണ്‌ അപകടം നടന്നത്‌....

Read More

വൈദികന്‍ കരുണയുടെ അരുവി: ഫ്രാന്‍സിസ്‌ മാര്‍പാപ്പ

റോം: ദൈവഹൃദയത്തിലേക്കു മനുഷ്യനെ അടുപ്പിക്കുന്ന കരുണയുടെ അരുവിയാണ്‌ വൈദികനെന്ന്‌ ഫ്രാന്‍സിസ്‌ മാര്‍പാപ്പ. ഇന്നലെ ഈശോയുടെ തിരുഹൃദയതിരുന്നാള്‍ ദിനത്തില്‍ വൈദികരുടെ ജൂബിലി സമാപനത്തോടനുബന്ധിച്ചു സെന്റ്‌ പീറ്റേഴ്‌സ്‌ ചത്വരത്തില്‍ സുവിശേഷസന്ദേശം നല്‍കുകയായിരുന്നു മാര്‍പാപ്പ. വൈദികരുടെ സന്തോഷത്തിന്റെ നിര്‍മ്മല ഉറവിടം ഈശോ മാത്രമാണ്‌....

Read More

മരിജുവാനയുടെ ഉപയോഗം നിയമപരമാക്കുമെന്ന്‌ കനേഡിയന്‍ പ്രധാനമന്ത്രി

ഒട്ടാവ: മരിജുവാനയുടെ ഉപയോഗം നിയമപരമായി അനുവദിക്കാനുള്ള ശ്രമവുമായി മുന്നോട്ടുപോകുമെന്ന്‌ കാനഡയുടെ പ്രധാനമന്ത്രി ജസ്‌റ്റിന്‍ ട്രൂഡോ. മയക്കുമരുന്നായ മരിജുവാന കാനഡയില്‍ ചികിത്സാ ആവശ്യങ്ങള്‍ക്ക്‌ ഉപയോഗിക്കാന്‍ നിയമപരമായ അനുവാദമുണ്ട്‌. എന്നാല്‍ നേരമ്പോക്കിനായി മരിജുവാന ഉപയോഗിക്കുന്നതു നിയമവിരുദ്ധമാണ്‌. 2017 ല്‍ മരിജുവാനയുടെ ഉപയോഗം നിയമപരമാക്കുമെന്നു ജസ്‌റ്റിന്‍ ട്രൂഡോ വ്യക്‌തമാക്കി....

Read More

ഭീകരര്‍ക്കെതിരേ പാകിസ്‌താന്‍ നടപടിയെടുക്കുന്നില്ല: അമേരിക്ക

വാഷിങ്‌ടണ്‍: ഇന്ത്യയില്‍ ആക്രമണങ്ങള്‍ നടത്തിയെന്നു പറയപ്പെടുന്ന ലഷ്‌കറെ തോയ്‌ബയും ജെയ്‌ഷെ മുഹമ്മദും അടക്കമുള്ള ഭീകരസംഘടനകള്‍ക്കെതിരേ പാകിസ്‌താന്‍ മതിയായ നടപടി കൈക്കൊള്ളുന്നില്ലെന്ന്‌ അമേരിക്ക....

Read More

"മാന്ത്രിക കണ്ണാടി"യുമായി മൈക്രോസോഫ്‌റ്റ്

ന്യൂയോര്‍ക്ക്‌: ഇ മെയിലുകളും സന്ദേശങ്ങളും ഇനി കണ്ണാടിയിലെത്തും. മൈക്രോസോഫ്‌റ്റാണു മാജിക്‌ മിറര്‍ എന്ന പേരില്‍ "മാന്ത്രിക കണ്ണാടി" അവതരിപ്പിക്കുന്നത്‌. കാലാവസ്‌ഥ, സമയം എന്നിവയും കണ്ണാടിയില്‍ പ്രത്യക്ഷപ്പെടും. ഇതിനിടെ ഉപയോക്‌താവിന്റെ രൂപം പ്രതിഫലിപ്പിക്കാന്‍ മാജിക്‌ മിറര്‍ മറക്കുകയുമില്ല. കണ്ണടയുടെ പിന്നില്‍ ഘടിപ്പിച്ച എല്‍.സി.ഡി. സ്‌ക്രീനാണു കണ്ണാടിക്കു "മാന്ത്രിക ശക്‌തി" നല്‍കുന്നത്‌....

Read More

ഫോബ്‌സിന്റെ പട്ടികയില്‍ ഇന്ത്യക്കാരികളും

ന്യൂയോര്‍ക്ക്‌: ഫോബ്‌സ്‌ മാസികയുടെ അതിസമ്പന്നകളായ 60 അമേരിക്കക്കാരികളുടെ പട്ടികയില്‍ രണ്ട്‌ ഇന്ത്യന്‍ വംശജകളും. ഐടി കണ്‍സള്‍ട്ടിങ്‌ കമ്പനിയായ സിന്‍ടെലിന്റെ സ്‌ഥാപകരില്‍ ഒരാളായ നീരജ സേഥി, അരിസ്‌റ്റ നെറ്റ്‌വര്‍ക്‌സിന്റെ ചീഫ്‌ എക്‌സിക്യൂട്ടീവ്‌ ഓഫീസര്‍ ജയശ്രീ ഉലാല്‍ എന്നിവരാണ്‌ ഫോബ്‌സിന്റെ പട്ടികയില്‍ ഇടംപിടിച്ചത്‌....

Read More

ഭീകരരുടെ ഒളിത്താവളങ്ങള്‍ പാക്‌ സൈന്യം തകര്‍ത്തു

ഷകായ്‌: ഭീകരര്‍ ഒളിവില്‍ കഴിയാന്‍ സാധ്യതയുള്ള ഇടങ്ങള്‍ പാക്‌ സൈന്യം ഹെലികോപ്‌റ്റര്‍ ആക്രമണത്തിലൂടെ തകര്‍ത്തു. നൂറു കണക്കിന്‌ അടി ഉയരത്തില്‍നിന്നാണ്‌ പാക്‌ സൈന്യം ഭീകരര്‍ ഒളിച്ചുതാമസിക്കാന്‍ സാധ്യതയുള്ള വീടുകളുടെ മേല്‍ക്കൂരകള്‍ തകര്‍ത്തത്‌. ആകാശത്തുനിന്ന്‌ ഭീകരുടെ സാന്നിധ്യം അറിയാനാണ്‌ മേല്‍ക്കൂരകള്‍ തകര്‍ത്തതെന്നു സൈനിക വക്‌താവ്‌ അറിയിച്ചു....

Read More

അര്‍മേനിയന്‍ കൂട്ടക്കൊലയുടെ പേരില്‍ തുര്‍ക്കി - ജര്‍മന്‍ തര്‍ക്കം

ബെര്‍ലിന്‍: ഒന്നാം ലോകമഹായുദ്ധ കാലത്തെ അര്‍മേനിയന്‍ കൂട്ടക്കൊലയുടെ പേരില്‍ തുര്‍ക്കി - ജര്‍മന്‍ തര്‍ക്കം. 15 ലക്ഷം പേരാണ്‌ അന്നു കൊല്ലപ്പെട്ടത്‌. കൂട്ടക്കൊലയെ വംശഹത്യ എന്നു പ്രഖ്യാപിക്കുന്ന പ്രമേയത്തിനു ജര്‍മന്‍ പാര്‍ലമെന്റ്‌ അംഗീകാരം നല്‍കിയതാണു തുര്‍ക്കിയെ പ്രകോപിപ്പിച്ചത്‌. പ്രമേയത്തില്‍ പ്രതിഷേധിച്ചു ജര്‍മനിയിലെ അംബാസഡറെ തുര്‍ക്കി തിരികെ വിളിച്ചു....

Read More
Ads by Google
Ads by Google
Back to Top