Main Home | Feedback | Contact Mangalam
Ads by Google

International

സൗദിയില്‍ സ്വകാര്യ മേഖലയില്‍ ആശ്രിത വിസക്കാര്‍ക്ക്‌ തൊഴില്‍ ചെയ്യാന്‍ അനുമതി

റിയാദ്‌:സൗദി അറേബ്യയില്‍ ആശ്രിത വിസക്കാര്‍ക്ക്‌ സ്വകാര്യ മേഖലയില്‍ തൊഴില്‍ ചെയ്യാന്‍ അനുമതി. വിദേശങ്ങളില്‍ നിന്ന്‌ പുതിയ തൊഴിലാളികളെ റിക്രൂട്ട്‌ ചെയ്യുന്നതിന്‌ പകരം ആശ്രിത വിസക്കാര്‍ക്ക്‌ തൊഴില്‍ അനുമതി നല്‍കാനാണ്‌ ആഭ്യന്തര മന്ത്രാലയം തൊഴില്‍ മന്ത്രാലയത്തിന്‌ നിര്‍ദ്ദേശം നല്‍കിയത്‌....

Read More

കുവൈത്തില്‍ ഡി.എന്‍.എ. സാമ്പിള്‍ നിര്‍ബന്ധനിയമം പ്രാബല്യത്തില്‍

കുവൈത്ത്‌ സിറ്റി:സ്വദേശികളുടെയും വിദേശികളുടെയും ഡി.എന്‍.എ. സാമ്പിള്‍ ശേഖരണ നിയമം കുവൈത്തില്‍ പ്രാബല്യത്തിലായി. കുറ്റാന്വേഷണ വിഭാഗവും പൗരത്വ, പാസ്‌പോര്‍ട്ട്‌ കാര്യ വകുപ്പും സംയുക്‌തമായിട്ടാണു ഡി.എന്‍.എ. സാമ്പിള്‍ ശേഖരിക്കുന്നത്‌. ആദ്യഘട്ടത്തില്‍ സ്വദേശികള്‍ക്കാണ്‌ നടപ്പിലാക്കുന്നത്‌. ഇവര്‍ക്കായി അനുവദിച്ച ഇലക്‌ട്രോണിക്‌ പാസ്‌പോര്‍ട്ടുകള്‍ ലഭ്യമാകണമെങ്കില്‍ ഡി.എന്‍.എ. സാമ്പിളുകള്‍ നല്‍കണം....

Read More

ഇര മരിച്ചത്‌ 2000 വര്‍ഷം മുമ്പ്‌; കേസ്‌ അന്വേഷണം അവസാനിപ്പിച്ചു

ലണ്ടന്‍: ബ്രിട്ടനിലെ വൈറ്റ്‌ തീരത്ത്‌ ഒരു വര്‍ഷം മുമ്പ്‌ കണ്ടെത്തിയ അസ്‌ഥികൂടത്തെക്കുറിച്ചുള്ള അന്വേഷണം പോലീസ്‌ അവസാനിപ്പിച്ചു. മത്സ്യത്തൊഴിലാളികളാണ്‌ അസ്‌ഥികൂടം കണ്ടെത്തിയത്‌. ഇതു വയോധികയുടേതാണെന്നും പരിശോധനയില്‍ വ്യക്‌തമായി. കൊലപാതക സാധ്യതകളിലേക്കും അന്വേഷണ സംഘമെത്തിയിരുന്നു. എന്നാല്‍ അസ്‌ഥികൂടം എ.ഡി. 28 ലേതാകാമെന്നു കണ്ടെത്തിയതാണു മാറ്റമായത്‌....

Read More

ലോകത്തിലെ ഏറ്റവും വലിയ റെയില്‍വേ തുരങ്കം ഗോഥാര്‍ഡ്‌ ടണല്‍ തുറന്നു

സൂറിച്ച്‌: ലോകത്തിലെ ഏറ്റവും വലിയ റെയില്‍വേ തുരങ്കമായ ഗോഥാര്‍ഡ്‌ ടണല്‍ ഗതാഗതത്തിനു തുറന്നുകൊടുത്തു. സ്വിറ്റ്‌സര്‍ലന്‍ഡിലെ സൂറിച്ചിനെയും ഇറ്റലിയിലെ മിലാനെയും ബന്ധിപ്പിക്കുന്ന തുരങ്കത്തിന്‌ 57 കിലോമീറ്റര്‍ ദൈര്‍ഘ്യമുണ്ട്‌. ഗോഥാര്‍ഡ്‌ ടണല്‍ യാഥാര്‍ഥ്യമായതോടെ യൂറോപ്പിന്റെ ചരക്ക്‌നീക്കത്തിലുള്‍പ്പെടെ വിപ്ലവകരമായ മാറ്റം ഉണ്ടാകുമെന്ന്‌ സ്വിസ്‌ സര്‍ക്കാര്‍ ചൂണ്ടിക്കാട്ടി....

Read More

തായ്‌ലന്‍ഡിലെ കടുവ ക്ഷേത്രം അടച്ചുപൂട്ടിയേക്കും

ബാങ്കോക്ക്‌: മൃഗങ്ങളോടുള്ള മോശം പെരുമാറ്റം, മൃഗക്കടത്ത്‌ തുടങ്ങിയ ആരോപണങ്ങള്‍ ഉയര്‍ന്നതിനെ തുടര്‍ന്നു വിദേശ വിനോദ സഞ്ചാരികളുടെ ഇഷ്‌ട കേന്ദ്രമായ തായ്‌ലന്‍ഡിലെ കടുവ ക്ഷേത്രം അടച്ചുപൂട്ടിയേക്കും. ബംഗാള്‍ കടുവകളുള്‍പ്പെടെ 137 കടുവകളെ മാറ്റാനുള്ള ശ്രമത്തിലാണ്‌ അധികൃതര്‍....

Read More

ക്ഷീരപഥത്തിന്റെ ഭാരം കണക്കുകൂട്ടിയെടുത്തു

ന്യൂയോര്‍ക്ക്‌: സൗരയൂഥത്തിന്റെ ഭാരം പോലും കൃത്യമായി കണക്കാക്കാന്‍ ശാസ്‌ത്രജ്‌ഞര്‍ക്കു കഴിഞ്ഞിട്ടില്ല. എന്നാല്‍ സൗരയൂഥം ഉള്‍ക്കൊള്ളുന്ന ക്ഷീരപഥത്തിന്റെ ഏകദേശ ഭാരമാണു മക്‌മാസ്‌റ്റര്‍ സര്‍വകലാശാലയിലെ ഗവേഷകര്‍ കൂട്ടിയെടുത്തത്‌. ഗ്വന്‍ഡോല്‌ന്‍ ഏഡി എന്ന ഗവേഷകനാണ്‌ ഉത്തരം പുറത്തുവിട്ടത്‌. 70,000 കോടി സൂര്യന്മാരുടെ ഭാരമാണു ക്ഷീരപഥത്തിനെന്നാണ്‌ അദ്ദേഹം പറയുന്നത്‌....

Read More

ഒന്‍പതാം ഗ്രഹത്തെ സൂര്യന്‍ മോഷ്‌ടിച്ചതാണെന്ന്‌

ന്യൂയോര്‍ക്ക്‌: സൗരയൂഥത്തിലെ ഒന്‍പതാം ഗ്രഹത്തെ മറ്റൊരു നക്ഷത്രത്തില്‍നിന്നു സൂര്യന്‍ മോഷ്‌ടിച്ചതാണെന്നു സിദ്ധാന്തം. ഒന്‍പതാം ഗ്രഹത്തിന്റെ സാന്നിധ്യം ഇതുവരെ സ്‌ഥിരീകരിച്ചില്ലെങ്കിലും സ്വീഡനിലെ ലുണ്ട്‌ സര്‍വകലാശാലയിലെ ഗവേഷകരാണു പുതിയ സിദ്ധാന്തവുമായി രംഗത്തെത്തിയത്‌. സൗരയൂഥത്തിന്റെ ആദ്യ കാലങ്ങളിലായിരുന്നു മോഷണം. സൂര്യനു സമീപത്തുകൂടി കടന്നുപോയ നക്ഷത്രത്തില്‍നിന്നായിരുന്നു പിടിച്ചെടുക്കല്‍....

Read More

ഐ.എസിനെ വീഴ്‌ത്താന്‍ ബോളിവുഡ്‌ സംഗീതം

ലണ്ടന്‍: ഐ.എസിനെ വീഴ്‌ത്താന്‍ ബോളിവുഡ്‌ സംഗീതം ഉപയോഗിക്കാന്‍ ബ്രിട്ടന്‍. ബോളിവുഡ്‌ സംഗീതം അനിസ്ലാമികമാണെന്ന ഐ.എസ്‌. വിശ്വാസം ആയുധമാക്കാനാണു നീക്കം. പാക്‌ വംശജനായ ഉദ്യോഗസ്‌ഥനാണ്‌ ഇതു സംബന്ധിച്ച ശിപാര്‍ശ നല്‍കിയത്‌. ഭീകരരെ പ്രകോപിപ്പിക്കാനാകും ബോളിവുഡ്‌ സംഗീതം ഉപയോഗിക്കുക. ഇതു സംബന്ധിച്ച പരീക്ഷണം ലിബിയയില്‍ വിജയമായിരുന്നു....

Read More

തകര്‍ന്നുവീണ ഈജിപ്‌ത് വിമാനത്തിന്റെ സിഗ്നല്‍ ലഭിച്ചു

കെയ്‌റോ: മേയ്‌ 19-നു മെഡിറ്ററേനിയന്‍ കടലില്‍ തകര്‍ന്നുവീണ ഈജിപ്‌ത്‌ എയര്‍ വിമാനത്തിന്റെ ബ്ലാക്‌ ബോക്‌സില്‍ നിന്നുള്ള സിഗ്നലുകള്‍ ലഭിച്ചു. 66 യാത്രക്കാരുമായി തകര്‍ന്നുവീണ എ320 എയര്‍ബസിനു വേണ്ടി അത്യാധുനിക സജ്‌ജീകരണങ്ങളുമായി തെരച്ചില്‍ നടത്തുന്ന ഫ്രഞ്ച്‌ നാവികസേനാ കപ്പലിനാണു സിഗ്നലുകള്‍ ലഭിച്ചത്‌. കടലില്‍ മുങ്ങിത്തപ്പാന്‍ ശേഷിയുള്ള റോബോട്ടുകളെ അടുത്ത ആഴ്‌ചയോടെ എത്തിച്ച്‌ അടിത്തട്ടില്‍ തെരച്ചില്...

Read More

സൗദിയില്‍ അധിക ലഗേജിന്‌ കൈക്കൂലി നല്‍കിയ മലയാളി പിടിയിലായി

ദമാം: അനുവദനീയമായതിലുമധികം ലഗേജ്‌ നാട്ടിലേക്കു കൊണ്ടുപോകാനായി സൗദി അറേബ്യയിലെ ദമാം കിങ്‌ ഫഹദ്‌ വിമാനത്താവളത്തില്‍ ജീവനക്കാരനു കൈക്കൂലി നല്‍കിയ കണ്ണൂര്‍ സ്വദേശി പോലീസ്‌ കസ്‌റ്റഡിയില്‍....

Read More

സൊമാലിയയില്‍ ഭീകരാക്രമണം: 10 മരണം

മൊഗാദിഷു: സൊമാലിയയില്‍ അല്‍ ഷബാബ്‌ ഭീകരര്‍ ഹോട്ടലിനു നേരെ നടത്തിയ ആക്രമണത്തില്‍ 10 മരണം. മൂന്ന്‌ ഭീകരരാണ്‌ ആക്രമണം നടത്തിയതെന്നും ഇവരില്‍ രണ്ട്‌ പേര്‍ ഹോട്ടലിനുള്ളിലുണ്ടെന്നും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട്‌ ചെയ്‌തു. ഏറ്റുമുട്ടല്‍ രാത്രി വൈകിയും തുടരുകയാണ്‌. ഭീകരരില്‍ ഒരാളെ പോലീസ്‌ വെടിവച്ചുകൊന്നു....

Read More

സൗദിയില്‍ രാജാവ്‌ തടവുകാര്‍ക്ക്‌ പൊതുമാപ്പ്‌ പ്രഖ്യാപിച്ചു

റിയാദ്‌: വിശുദ്ധ റമദാന്‍ പ്രമാണിച്ച്‌ സൗദി അറേബ്യയിലെ ജിസാനിലെ തടവുകാര്‍ക്ക്‌ സൗദി ഭരണാധികാരി സല്‍മാന്‍ രാജാവ്‌ പൊതുമാപ്പ്‌ പ്രഖ്യാപിച്ചു. ഇതു സംബന്ധിച്ച അറിയിപ്പ്‌ ഇന്നലെയാണ്‌ ജിസാന്‍ പ്രവശ്യയിലെ ജയിലുകളില്‍ എത്തിയത്‌. അര്‍ഹരായവരെ പ്രത്യേക കമ്മറ്റി കണ്ടെത്തുമെന്നു ജിസാനിലെ തടവുകാരുടെ പരിചരണം ലക്ഷ്യമാക്കി പ്രവര്‍ത്തിക്കുന്ന കമ്മിറ്റിയുടെ പ്രസിഡന്റ്‌ അലിസഅല പറഞ്ഞു. ...

Read More
Ads by Google
Ads by Google
Back to Top