Main Home | Feedback | Contact Mangalam
Ads by Google

International

സ്‌മാര്‍ട്ട്‌ കാര്‍ 'റേസില്‍' ആപ്പിളിനെ പിന്നിലാക്കി മുന്‍ ജീവനക്കാരന്‍

ന്യൂയോര്‍ക്ക്‌: സ്‌മാര്‍ട്ട്‌ കാര്‍ വിപണിയില്‍ ആപ്പിളിനെ "പിന്തള്ളി" മുന്‍ ജീവനക്കാരന്‍. ഐപോഡിന്റെ പിതാവ്‌ എന്നറിയപ്പെടുന്ന ടോണി ഫഡെല്‍ ആണു കുട്ടികള്‍ക്കുള്ള സ്‌മാര്‍ട്ട്‌ വാഹനവുമായി രംഗത്തുള്ളത്‌. വൈകാതെ മുതിര്‍ന്നവര്‍ക്കുള്ള കാര്‍ വിപണിയിലെത്തിക്കുമെന്ന്‌ അദ്ദേഹം അവകാശപ്പെട്ടു....

Read More

വീട്ടുകാര്യം നോക്കാന്‍ സെന്‍ബോ വരുന്നു; വില 41,000 രൂപ

ന്യൂയോര്‍ക്ക്‌: വീട്ടുകാര്യം നോക്കാന്‍ റൊബോട്ട്‌ വരുന്നു. വയോധികരെയും കുഞ്ഞുങ്ങളെയും ശ്രദ്ധിക്കാന്‍ സെന്‍ബോക്കു കഴിയുമെന്നാണു നിര്‍മാതാക്കളായ അസുസിന്റെ അവകാശവാദം. വില 42,000 രൂപ. കാര്‍ട്ടൂണ്‍ കഥാപാത്രമായ ഡോറേമോനോട്‌ സാമ്യമുള്ളതിനാല്‍ സെന്‍ബോയെ കുട്ടികള്‍ക്ക്‌ ഇഷ്‌ടമാകുമെന്നാണു പ്രതീക്ഷ. സംസാരഭാഷ മനസിലാക്കാനുള്ള കഴിവ്‌ ഇവയ്‌ക്കുണ്ട്‌. കഥകള്‍ പറഞ്ഞുകൊടുക്കാനും സാധിക്കും....

Read More

ക്രിസ്‌തുവിന്റെ ജന്മസ്‌ഥലത്ത്‌ അപൂര്‍വ ചിത്രവേല കണ്ടെത്തി

ജെറുസലേം: ക്രിസ്‌തുവിന്റെ ജന്മസ്‌ഥലമായ ബെത്ത്‌ലഹേമിലെ പള്ളിയില്‍ അപൂര്‍വ ചിത്രവേല കണ്ടെത്തി. എട്ടടി ഉയരമുള്ള ചിത്രവേലയാണു ചര്‍ച്ച്‌ ഓഫ്‌ നേറ്റിവിറ്റിയില്‍ കണ്ടെത്തിയത്‌. നൂറ്റാണ്ടുകളോളം മറഞ്ഞുകിടന്ന കലാസൃഷ്‌ടിയാണു തെളിഞ്ഞുവന്നത്‌. ചുണ്ണാമ്പ്‌ പാളിക്കടിയില്‍ മറഞ്ഞുകിടന്ന മാലാഖയുടെ രൂപത്തെ ഏറെ ശ്രദ്ധയോടെയാണു വീണ്ടെടുത്തത്‌....

Read More

അടിമത്തത്തില്‍ ഇന്ത്യ മുന്നില്‍

മെല്‍ബണ്‍: ലോകത്തില്‍ ഏറ്റവുമധികം അടിമകളുള്ള രാജ്യമെന്ന നാണക്കേട്‌ ഇന്ത്യയ്‌ക്ക്‌ സ്വന്തം....

Read More

പ്രസിഡന്റിനെ വിമര്‍ശിച്ച മിസ്‌ തുര്‍ക്കി കുറ്റക്കാരിയെന്നു കോടതി

ഇസ്‌താംബൂള്‍: പ്രസിഡന്റ്‌ തയ്യിപ്‌ എര്‍ദോഗനെ ഇന്‍സ്‌റ്റാഗ്രാമിലൂടെ വിമര്‍ശിച്ച മുന്‍ മിസ്‌ തുര്‍ക്കി മേര്‍വ്‌ ബുയുക്‌സാറ(27) കുറ്റക്കാരിയെന്നു കോടതി. വിധിക്കെതിരേ യൂറോപ്യന്‍ കോര്‍ട്ട്‌ ഓഫ്‌ ജസ്‌റ്റിസിനെ സമീപിക്കുമെന്നു മനുഷ്യാവാശ പ്രവര്‍ത്തകര്‍ അറിയിച്ചു. പ്രസിഡന്റിനെ വിമര്‍ശിച്ചതിന്റെ പേരില്‍ 2,000 പേരാണു തുര്‍ക്കിയില്‍ നിയമ നടപടി നേരിടുന്നത്‌....

Read More

പൊളിസാരിയോ ഫ്രണ്ട്‌ നേതാവ്‌ അബ്‌ദല്‍ അസീസ്‌ അന്തരിച്ചു

അള്‍ജിയേഴ്‌സ്‌: പടിഞ്ഞാറന്‍ സഹാറ കേന്ദ്രീകരിച്ചു പുതിയ രാജ്യം ആവശ്യപ്പെട്ട്‌ പ്രക്ഷോഭം നടത്തുന്ന പൊളിസാരിയോ ഫ്രണ്ട്‌ ജനറല്‍ സെക്രട്ടറി മുഹമ്മദ്‌ അബ്‌ദല്‍ അസീസ്‌(68) അന്തരിച്ചു. ക്യാന്‍സറിനെ തുടര്‍ന്നു അള്‍ജീരിയയില്‍ ചികിത്സയിലായിരുന്നു. മോറോക്കോ വിഭജിക്കാനാനുള്ള നീക്കത്തിലായിരുന്നു അസീസിന്റെ വിഭാഗം. അള്‍ജീരിയയുടെ സഹായത്തോടെയാണ്‌ ഇവര്‍ സായുധ പോരാട്ടം നടത്തിയിരുന്നത്‌. ...

Read More

ആണവനിലയം: ഇന്ത്യന്‍ തീരുമാനത്തിന്‌ കാത്തിരിക്കുകയാണെന്നു റഷ്യ

മോസ്‌കോ: പുതിയ ആണവനിലയം എവിടെ സ്‌ഥാപിക്കണമെന്ന ഇന്ത്യയുടെ തീരുമാനത്തിനുവേണ്ടി കാത്തിരിക്കുകയാണെന്നു റഷ്യ. ഇന്ത്യാ-റഷ്യ ആണവകരാറിന്റെ ഭാഗമായി അടുത്ത രണ്ടു ദശാബ്‌ദത്തിനുള്ളില്‍ 12 ആണവോര്‍ജനിലയങ്ങള്‍ ഇന്ത്യയില്‍ സ്‌ഥാപിക്കാനാണ്‌ ധാരണ. ആദ്യഘട്ടത്തില്‍ കൂടംകുളത്ത്‌ നാലു നിലയങ്ങള്‍ സ്‌ഥാപിച്ചു. ശേഷിക്കുന്ന രണ്ടു നിലയങ്ങള്‍ നിര്‍മിക്കാനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്‌....

Read More

ഭീകരാക്രമണം: അഫ്‌ഗാനില്‍ 16 ബസ്‌ യാത്രികര്‍ കൊല്ലപ്പെട്ടു

കാബൂള്‍: ഉത്തര അഫ്‌ഗാനിസ്‌ഥാനിലുണ്ടായ ഭീകരാക്രമണത്തില്‍ 16 മരണം. അലിയബാദിലെ ഹൈവേയിലാണ്‌ ആക്രമണം ഉണ്ടായത്‌. വിവിധ ബസുകളിലായി സഞ്ചരിച്ച 200 പേരെയാണു ഭീകരര്‍ തടഞ്ഞത്‌. ഇവരില്‍ 16 പേരെ ബസുകളില്‍നിന്ന്‌ പുറത്തിറക്കി വെടിവച്ചുകൊന്നു. നിരവധിപ്പേരെ തട്ടിക്കൊണ്ടു പോയി. ആക്രമണത്തിനു പിന്നില്‍ താലിബാനാണെന്നു അഫ്‌ഗാന്‍ സര്‍ക്കാര്‍ ആരോപിച്ചു. താലിബാന്‍ പ്രതികരിച്ചിട്ടില്ല. ...

Read More

ഭീകരാക്രമണം: അഫ്‌ഗാനില്‍ 16 ബസ്‌ യാത്രികര്‍ കൊല്ലപ്പെട്ടു

കാബൂള്‍: ഉത്തര അഫ്‌ഗാനിസ്‌ഥാനിലുണ്ടായ ഭീകരാക്രമണത്തില്‍ 16 മരണം. അലിയബാദിലെ ഹൈവേയിലാണ്‌ ആക്രമണം ഉണ്ടായത്‌. വിവിധ ബസുകളിലായി സഞ്ചരിച്ച 200 പേരെയാണു ഭീകരര്‍ തടഞ്ഞത്‌. ഇവരില്‍ 16 പേരെ ബസുകളില്‍നിന്ന്‌ പുറത്തിറക്കി വെടിവച്ചുകൊന്നു. നിരവധിപ്പേരെ തട്ടിക്കൊണ്ടു പോയി. ആക്രമണത്തിനു പിന്നില്‍ താലിബാനാണെന്നു അഫ്‌ഗാന്‍ സര്‍ക്കാര്‍ ആരോപിച്ചു. താലിബാന്‍ പ്രതികരിച്ചിട്ടില്ല. ...

Read More

സൗദിയില്‍ ആശുപത്രി ജീവനക്കാര്‍ക്ക്‌ വെടിയേറ്റു

റിയാദ്‌: സൗദി അറേബ്യയിലെ റിയാദ്‌ അല്‍ റയാന്‍ ജില്ലയിലുള്ള അല്‍ ഹബീബ്‌ ആശുപത്രിയില്‍ ജീവനക്കാര്‍ക്കു വെടിയേറ്റു. ആശുപത്രിറിസപ്‌ഷനില്‍ ജോലി ചെയ്യുന്ന ഉദ്യോഗസ്‌ഥനും വനിതാ ജീവനക്കാരിക്കുമാണ്‌ വെടിയേറ്റത്‌. ഇവരുടെ കാലില്‍ തറച്ച വെടിയുണ്ട പിന്നീട്‌ നീക്കംചെയ്‌തു. ആക്രമണകാരണം വ്യക്‌തമല്ല. ആശുപത്രിയില്‍ എത്തിയയാള്‍ നാല്‌ തവണയാണു വെടിയുതിര്‍ത്തത്‌....

Read More

ചൊവ്വയിലേക്ക്‌ തപാല്‍ അയയ്‌ക്കാം, 2018 ല്‍

ന്യൂയോര്‍ക്ക്‌: ചൊവ്വയിലേക്കു സമ്മാനങ്ങളോ സന്ദേശങ്ങളോ അയയ്‌ക്കണോ?. വെറും രണ്ട്‌ വര്‍ഷം കാത്തിരിക്കുന്നാല്‍ മതിയെന്നാണു ബഹിരാകാശ സ്‌ഥാപനമായ സ്‌പേസ്‌എക്‌സ്‌ പറയുന്നത്‌. സമ്മാനങ്ങള്‍ക്ക്‌ ചെലവേറും. നാല്‌ കിലോ ഭാരമുള്ള സമ്മാനം ചൊവ്വയിലെത്തിക്കാന്‍ 326 കോടി രൂപയാകും. ഫാല്‍ക്കണ്‍ 9 റോക്കറ്റിലാകും വസ്‌തുക്കള്‍ കയറ്റി അയയ്‌ക്കുക....

Read More

നവാസ്‌ ഷെരീഫിന്റെ ഹൃദയശസ്‌ത്രക്രിയ വിജയം

ലണ്ടന്‍: പാകിസ്‌താന്‍ പ്രധാനമന്ത്രി നവാസ്‌ ഷെരീഫിന്‌ ഹൃദയശസ്‌ത്രക്രിയ നടത്തി. ലണ്ടനിലെ ആശുപത്രിയില്‍ നടത്തിയ ഓപ്പണ്‍ ഹാര്‍ട്ട്‌ ശസ്‌ത്രക്രിയ വിജയം. അഞ്ചുവര്‍ഷത്തിനിടെ രണ്ടാംതവണയാണ്‌ ഷെരീഫ്‌ ഹൃദയ ശസ്‌ത്രക്രിയയ്‌ക്കു വിധേയനാകുന്നത്‌. മേയ്‌ 22ന്‌ ലണ്ടനിലേക്കു പതിവ്‌ മെഡിക്കല്‍ പരിശോധനയ്‌ക്കു ചെന്നപ്പോഴാണു ഹൃദയത്തില്‍ തകരാറുണ്ടെന്നു ഡോക്‌ടര്‍മാര്‍ കണ്ടെത്തിയതും ശസ്‌ത്രക്രിയ നിര്‍േദശിച്ചതും....

Read More
Ads by Google
Ads by Google
Back to Top