Main Home | Feedback | Contact Mangalam
Ads by Google

International

ഗൊറില്ലയുടെ മരണം: യു.എസില്‍ പുതിയ വിവാദം

സിന്‍സിനാറ്റി: കൂട്ടില്‍പ്പെട്ട മൂന്നു വയസുകാരനെ രക്ഷിക്കാന്‍ മൃഗശാലാ അധികൃതര്‍ ഗൊറില്ലയെ വെടിവച്ചുകൊന്നത്‌ വിവാദമായി. ഹരാംബേ(17) എന്ന ഗൊറില്ലയാണു കൊല്ലപ്പെട്ടത്‌. കുട്ടിയുടെ സുരക്ഷ ഉറപ്പുവരുത്താനുള്ള ചലനങ്ങളാണു ഗൊറില്ല നടത്തിയതെന്നു വീഡിയോ ദൃശ്യങ്ങളില്‍ തെളിഞ്ഞതോടെയാണു മൃഗസ്‌നേഹികള്‍ പ്രതിഷേധവുമായി രംഗത്തെത്തിയത്‌....

Read More

ഗോട്ട്‌ഹാര്‍ഡ്‌ തുരങ്കത്തിലൂടെ നാളെ ട്രെയിനുകള്‍ ഓടിത്തുടങ്ങും

ജനീവ: ലോകത്തിലെ ഏറ്റവും നീളമേറിയ ഭൂഗര്‍ഭ റെയില്‍ തുരങ്കം - ഗോട്ട്‌ഹാര്‍ഡ്‌ യാഥാര്‍ഥ്യമായി. ആല്‍പ്‌സ്‌ പര്‍വതത്തിന്‌ അടിയിലൂടെ നിര്‍മിച്ച 57 കിലോമീറ്റര്‍ റെയില്‍തുരങ്കത്തിലൂടെ നാളെ ആദ്യ ട്രെയിന്‍ ഓടും. ഡിസംബറോടെ പൂര്‍ണഗതാഗതസജ്‌ജമാകും. നറുക്കെടുപ്പിലൂടെയാണ്‌ ആദ്യ യാത്രക്കാരെ നിശ്‌ചയിച്ചത്‌....

Read More

ബഹിരാകാശ നിലയത്തില്‍ യാത്രികര്‍ക്ക്‌ താമസിക്കാന്‍ 'ബലൂണ്‍'

ന്യൂയോര്‍ക്ക്‌: രാജ്യാന്തര ബഹിരാകാശ നിലയത്തില്‍ ബലൂണിനോട്‌ സാമ്യമുള്ള മുറി കൂട്ടിചേര്‍ത്തു. ചന്ദ്രന്‍, ചൊവ്വ എന്നിവിടങ്ങളില്‍ യാത്രികര്‍ക്ക്‌ താമസമൊരുക്കാനുള്ള പദ്ധതിയുടെ ഭാഗമാണു പുതിയ മുറി. "ബീം" എന്നാണു പുതിയ സംവിധാനത്തിനു നല്‍കിയിരിക്കുന്ന പേര്‌. മൂന്ന്‌ ദിവസത്തെ പരിശ്രമത്തിനുശേഷമാണു ബീം കൂട്ടിച്ചേര്‍ത്തത്‌. 13 അടി നീളവും 10.5 അടി ചുറ്റളവുമാണ്‌ ഇതിനുള്ളത്‌....

Read More

സൗദിയില്‍ നാല്‌ പള്ളിയില്‍ അമുസ്ലിംകള്‍ക്ക്‌ സന്ദര്‍ശനാനുമതി

ജിദ്ദ: സൗദി അറേബ്യയിലെ നാലു പ്രധാനപള്ളികള്‍ സന്ദര്‍ശിക്കുന്നതിന്‌ അമുസ്ലിംകള്‍ക്ക്‌ അവസരം. മസ്‌ജിദ്‌ അല്‍ റഹ്‌മ, മസ്‌ജിദ്‌ കിങ്‌ ഫഹദ്‌, മസ്‌ജിദ്‌ കിങ്‌ സൗദ്‌, മസ്‌ജിദ്‌ അല്‍ തഖ്‌ വ എന്നിവ സന്ദര്‍ശിക്കുന്നതിനാണ്‌ അനുമതി. ഇസ്ലാമിക സംസ്‌കാരത്തെയും പൈതൃകത്തെയും കുറിച്ച്‌ മനസിലാക്കുന്നതിനാണ്‌ മുസ്ലിംകളല്ലാത്തവര്‍ക്ക്‌ സന്ദര്‍ശനാനുമതി നല്‍കിയിരിക്കുന്നത്‌. ചെറിയാന്‍ കിടങ്ങന്നൂര്‍...

Read More

10,200 കോടി രൂപ നഷ്‌ടപരിഹാരം ആവശ്യപ്പെട്ട്‌ ഇന്ത്യന്‍ ദമ്പതിമാര്‍

മെല്‍ബണ്‍: 10,200 കോടി രൂപ നഷ്‌ടപരിഹാരം ആവശ്യപ്പെട്ട്‌ ഓസ്‌ട്രേലിയന്‍ ബാങ്കിനെതിരേ ഇന്ത്യന്‍ വംശജരായ ദമ്പതിമാരുടെ വ്യവഹാരം....

Read More

ഈജിപ്‌ത്‌: ബെയ്‌ദിക്ക്‌ ജീവപര്യന്തം തടവു ശിക്ഷ

കെയ്‌റോ: മുസ്ലിം ബ്രദര്‍ഹുഡ്‌ പരമോന്നത ഉപദേഷ്‌ടാവ്‌ മുഹമ്മദ്‌ ബെയ്‌ദി അടക്കം 36 പേര്‍ക്ക്‌ ഈജിപ്‌ഷ്യന്‍ കോടതി ജീവപര്യന്തം തടവ്‌ശിക്ഷ വിധിച്ചു. 2013 ജുലൈയില്‍ കലാപത്തിനിടെ മൂന്ന്‌ പേര്‍ കൊല്ലപ്പെട്ട കേസിലാണു വിധി. ഈ കേസില്‍ 49 പേര്‍ക്കു മൂന്ന്‌ മുതല്‍ 15 വര്‍ഷം വരെ തടവ്‌ശിക്ഷ വിധിച്ചിട്ടുണ്ട്‌. ...

Read More

മുല്ല മന്‍സൂറിന്റെ മരണം സ്‌ഥിരീകരിച്ചു

ഇസ്ലാമാബാദ്‌: അഫ്‌ഗാനിസ്‌ഥാനിലെ താലിബാന്‍ മേധാവി മുല്ല അഖ്‌തര്‍ മന്‍സൂറിന്റെ മരണം സ്‌ഥിരീകരിച്ചു. ഡി.എന്‍.എ. പരിശോധനയുടെ അടിസ്‌ഥാനത്തിലാണു സ്‌ഥിരീകരണമെന്നു പാകിസ്‌താനിലെ ബലൂചിസ്‌ഥാന്‍ പ്രവിശ്യാ സര്‍ക്കാര്‍ അറിയിച്ചു. കഴിഞ്ഞ 21 നാണു മന്‍സൂര്‍ കൊല്ലപ്പെട്ടത്‌. ...

Read More

ബാഗ്‌ദാദില്‍ ഐ.എസ്‌. ആക്രമണം: 24 മരണം

ബാഗ്‌ദാദ്‌: ബാഗ്‌ദാദിലെ വാണിജ്യകേന്ദ്രങ്ങള്‍ ലക്ഷ്യമിട്ട്‌ ഐ.എസ്‌. നടത്തിയ ആക്രമണങ്ങളില്‍ 24 മരണം. നിരവധിപ്പേര്‍ക്കു പരുക്കേറ്റു. ഷിയ ശക്‌തികേന്ദ്രങ്ങളിലാണു കൂടുതല്‍ ആക്രമണങ്ങള്‍ ഉണ്ടായത്‌. ...

Read More

കുടിയേറ്റ ബോട്ടുകള്‍ മുങ്ങി 700 പേര്‍ മരിച്ചതായി യു.എന്‍.

പൊസാലോ(ഇറ്റലി): മെഡിറ്ററേനിയന്‍ കടലില്‍ ഏതാനും ദിവസങ്ങള്‍ക്കിടെയുണ്ടായ മൂന്ന്‌ ബോട്ടപകടങ്ങളില്‍ 700 കുടിയേറ്റക്കാര്‍ മരിച്ചു. ലിബിയയില്‍നിന്നു ഇറ്റലിയിലേക്കു അനധികൃതമായി കടക്കാന്‍ ശ്രമിച്ച അഭയാര്‍ഥികളും കുടിയേറ്റക്കാരുമാണു ദുരന്തത്തില്‍പ്പെട്ടതെന്നു യു.എന്‍. യു.എന്‍. റഫ്യൂജി ഏജന്‍സി വക്‌താവ്‌ കാര്‍ലോട്ട സമി പറഞ്ഞു. ബുധനാഴ്‌ച മുങ്ങിയ കള്ളക്കടത്തു ബോട്ടിലെ നൂറുപേരെ കാണാതായി....

Read More

മനുഷ്യര്‍ 11,000, വവ്വാലുകള്‍ 100,000 : ബേറ്റ്‌മാന്‍സ്‌ ബേയില്‍ അടിയന്തരാവസ്‌ഥ

ന്യൂസൗത്ത്‌വെയ്‌ല്‍സ്‌: ഓസ്‌ട്രേലിയയിലെ ന്യൂസൗത്ത്‌ വെയ്‌ല്‍സിലെ ചെറുനഗരമായ ബേറ്റ്‌മാന്‍സ്‌ ബേയില്‍ അടിയന്തരാവസ്‌ഥ. ജനങ്ങളെക്കാള്‍ വവ്വാലുകളുടെ എണ്ണം കൂടി ജീവിക്കാന്‍ നിവൃത്തിയില്ലാത്ത അവസ്‌ഥയിലാണ്‌ അസാധാരണമായ അടിയന്തരാവസ്‌ഥ പ്രഖ്യാപിച്ചത്‌. ബേറ്റ്‌മാന്‍സ്‌ ബേയിലെ 11,000 പേരാണു വസിക്കുന്നത്‌. വവ്വാലുകളുടെ എണ്ണം 100,000 കവിഞ്ഞു....

Read More

ചൊവ്വ ഇന്ന്‌ ഏറെ അടുത്ത്‌

ന്യൂയോര്‍ക്ക്‌: ആകാശത്തേയ്‌ക്കു നോക്കൂ. ഇന്നു ചൊവ്വയുടെ തിളക്കമേറും. ഭൂമിയും ചൊവ്വയുമായുള്ള ദൂരം കുറയുന്ന ദിനമാണിന്ന്‌. 11 വര്‍ഷത്തിലൊരിക്കല്‍ ശാസ്‌ത്രജ്‌ഞര്‍ക്കു ലഭിക്കുന്ന അവസരം. ഭൂമിയും ചൊവ്വയുമായുള്ള അകലം 7.5 കോടി കിലോമീറ്ററായി കുറയും. ഇരുഗ്രഹങ്ങളും തമ്മിലുള്ള ശരാശരി അകലം 9.1 കോടി കിലോമീറ്ററാണ്‌. ഭൂമിയോട്‌ അടുത്തതിനാല്‍ ചെറിയ ടെലിസ്‌കോപ്പുകള്‍ ഉപയോഗിച്ചു ചൊവ്വയെ കാണാനാകും....

Read More

ഇറ്റാലിയന്‍ നാവികന്‍ നാട്ടിലെത്തി

റോം: കടല്‍ക്കൊല കേസില്‍ പ്രതിയായ ഇറ്റാലിയന്‍ നാവികസേനാംഗം സാല്‍വത്തോറെ ഗീറോണ്‍ നാട്ടില്‍ മടങ്ങിയെത്തി. തെക്കന്‍ ഇറ്റലിയിലെ ബാറി സ്വദേശിയാണ്‌ ഗീറോണ്‍. റോമില്‍ ശനിയാഴ്‌ചയെത്തിയ ഗീറോണ്‍ വൈകാതെ ബാറിയിലേക്കു തിരിച്ചു. ഗീറോണിനെ വരവേല്‍ക്കാന്‍ ഭാര്യയും കുട്ടികളും പിതാവുമെത്തിയിരുന്നു. നാലു വര്‍ഷത്തിനു ശേഷമാണ്‌ ഗീറോണ്‍ നാട്ടില്‍ തിരിച്ചെത്തുന്നത്‌....

Read More
Ads by Google
Ads by Google
Back to Top