Main Home | Feedback | Contact Mangalam
Ads by Google

International

മൂന്നു വയസുകാരനെ രക്ഷിക്കാന്‍ ഗൊറില്ലയെ കൊന്നു

സിന്‍സിനാറ്റി: കൂട്ടില്‍പ്പെട്ട മൂന്നു വയസുകാരനെ രക്ഷിക്കാന്‍ മൃഗശാലാ അധികൃതര്‍ ഗൊറില്ലയെ കൊന്നു. യു.എസ്‌.എയിലെ ഒഹിയോ സംസ്‌ഥാനത്തുള്ള സിന്‍സിനാറ്റിയിലെ മൃഗശാലയിലാണ്‌ സംഭവം. ശനിയാഴ്‌ച പ്രാദേശിക സമയം വൈകിട്ട്‌ നാലിനായിരുന്നു മൂന്നു വയസുകാരന്‍ ഗൊറില്ലയുടെ കൂട്ടിലേക്ക്‌ ഇഴഞ്ഞു കയറിയത്‌. തന്റെ കൂട്ടിലേക്കെത്തിയ അതിഥിയെ ആക്രമിക്കാന്‍ ഗൊറില്ല മുതിര്‍ന്നു....

Read More

അരുണ്‍ ജയ്‌റ്റ്ലി ജപ്പാനില്‍

ടോക്കിയോ: ആറുദിവസത്തെ സന്ദര്‍ശനത്തിന്‌ കേന്ദ്ര ധനമന്ത്രി അരുണ്‍ ജയ്‌റ്റ്‌ലി ജപ്പാനിലെത്തി. ജപ്പാന്‍ പ്രധാനമന്ത്രി ഷിന്‍സോ ആബേ, ജപ്പാനിലെ പ്രധാനനിക്ഷേപകര്‍ എന്നിവരുമായി ജയ്‌റ്റ്‌ലി കൂടിക്കാഴ്‌ച നടത്തും. ജാപ്പനീസ്‌ ടെലികോം വമ്പനനായ സോഫ്‌റ്റ്‌ബാങ്കിന്റെ നിക്ഷേപം ഇന്ത്യയിലേക്കു ക്ഷണിക്കുന്നതിന്റെ ഭാഗമായി സി.ഇ.ഒ. മാസായോഷി സണ്ണുമായി ജയ്‌റ്റ്‌ലി കൂടിക്കാഴ്‌ചനടത്തും....

Read More

വ്യാഴത്തെക്കാള്‍ വലിയ, 'ചെറുപ്പക്കാരന്‍' ഗ്രഹം കണ്ടെത്തി

വാഷിങ്‌ടണ്‍: വലുപ്പമേറിയ ഗ്രഹങ്ങള്‍ രൂപംകൊള്ളാന്‍ വര്‍ഷങ്ങളെടുക്കുമെന്ന ധാരണ പൊളിച്ചെഴുതാന്‍ സമയമായെന്ന പുതിയ വെളിപ്പെടുത്തല്‍. ഭൂമിയില്‍നിന്നു 450 പ്രകാശ വര്‍ഷം അകലെയുള്ള ഒരു കൂറ്റന്‍ ഗ്രഹത്തെ കണ്ടെത്തിയതാണു പുതിയ ചര്‍ച്ചയ്‌ക്കു വഴിവച്ചത്‌. വ്യാഴത്തിന്റെ എട്ടിരട്ടി വലുപ്പമുള്ള ഭ്രമണം ചെയ്യുന്നത്‌ 20 ലക്ഷം വര്‍ഷം മാത്രം പഴക്കമുള്ള നക്ഷത്രത്തെയാണ്‌....

Read More

ഇനി ഇമോജി ബൈബിളും

ലണ്ടന്‍: എസ്‌.എം.എസിന്റെയും വാട്ട്‌സാപ്പിന്റെയും സ്‌നേഹിതരായ യുവാക്കള്‍ക്കായി പുതിയ ബൈബിള്‍ ഒരുങ്ങുന്നു. ബൈബിളിന്റെ കിങ്‌ ജെയിംസ്‌ പതിപ്പിനെയാണു പുതുതലമുറയ്‌ക്കായി ബൈബിള്‍ ഇമോജിയാക്കി മാറ്റുന്നത്‌. ഭൂമി, ദൈവം, പ്രകാശം തുടങ്ങിയ വാക്കുകള്‍ക്കു പകരം ഈ ബൈബിള്‍ പതിപ്പില്‍ ചിത്രങ്ങളാകും ഉപയോഗിക്കുക. 200 വാക്കുകളെ 80 ഇമോജി ഐക്കണുകള്‍ ഉപയോഗിച്ചാണ്‌ അവതരിപ്പിച്ചിരിക്കുന്നത്‌....

Read More

കാണാതായ ഈജിപ്‌ഷ്യന്‍ വിമാനത്തിന്റെ ബ്ലാക്ക്‌ ബോക്‌സ് കണ്ടെത്താന്‍ വൈകും

കെയ്‌റോ: മെഡിറ്ററേനിയന്‍ കടലില്‍ തകര്‍ന്നു വീണ ഈജിപ്‌ത്‌ എയര്‍ വിമാനത്തിന്റെ ബ്ലാക്ക്‌ ബോക്‌സ്‌ കണ്ടെത്താന്‍ 12 ദിവസമെങ്കിലും വേണ്ടിവരുമെന്ന്‌ അന്വേഷണ സംഘം. പാരീസില്‍നിന്നു കെയ്‌റോയിലേക്കു പറക്കുകയായിരുന്ന എയര്‍ബസ്‌ എ 320 വിമാനം 19 നാണ്‌ തകര്‍ന്നു വീണത്‌. വിമാനത്തിലുണ്ടായിരുന്ന 66 യാത്രക്കാരും മരിച്ചതായാണു കരുതുന്നത്‌. അവരില്‍ നാല്‍പത്‌ പേര്‍ ഈജിപ്‌തുകാരും 15 പേര്‍ ഫ്രഞ്ചുകാരുമാണ്‌....

Read More

പാകിസ്‌താന്റെ അണുവായുധം അഞ്ചു മിനിട്ടില്‍ ഡല്‍ഹിയിലെത്തും: ഖാദീര്‍ ഖാന്‍

ഇസ്ലാമാബാദ്‌: പാകിസ്‌താന്റെ അണുവായുധം അഞ്ചു മിനിട്ടില്‍ ഡല്‍ഹിയിലെത്തുമെന്ന്‌ ആണവ ശാസ്‌ത്രജ്‌ഞന്‍ ഡോക്‌ടര്‍ അബ്‌ദുള്‍ ഖാദീര്‍ ഖാന്‍. പാകിസ്‌താന്റെ ആണവ ശക്‌തിയുടെ പിതാവാണ്‌ അബ്‌ദുള്‍ ഖാദീര്‍ ഖാന്‍....

Read More

യുക്രൈനില്‍ വൃദ്ധസദനത്തിന്‌ തീപിടിച്ച്‌ 17 മരണം

കീവ്‌: യുക്രൈന്‍ തലസ്‌ഥാനമായ കീവില്‍ വൃദ്ധസദനത്തിനു തീപിടിച്ച്‌ 17 പേര്‍ മരിച്ചു. രണ്ടുനിലയുള്ള കെട്ടിടം പൂര്‍ണമായും കത്തിനശിച്ചു. കീവിന്‌ 50 കിലോമീറ്റര്‍ അകലെ ലിറ്റോച്‌സ്‌കി ഗ്രാമത്തിലാണു ദുരന്തമുണ്ടായത്‌. തീപിടിക്കുമ്പോള്‍ 35 പേരാണു കെട്ടിടത്തിലുണ്ടായിരുന്നത്‌. 18 പേരെ രക്ഷപ്പെടുത്താന്‍ കഴിഞ്ഞു. അതില്‍ അഞ്ചുപേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി ദുരന്ത നിവാരണ സംഘം അറിയിച്ചു. ...

Read More

ഒബാമയെ വിമര്‍ശിച്ച്‌ ട്രംപ്‌

വാഷിങ്‌ടണ്‍: യു.എസ്‌. പ്രസിഡന്റ്‌ ബരാക്‌ ഒബാമയ്‌ക്കെതിരേ രൂക്ഷ വിമര്‍ശനവുമായി ഡൊണാള്‍ഡ്‌ ട്രംപ്‌. ചരിത്രമായ ഹിരോഷിമ സന്ദര്‍ശനത്തിനിടെ ഒബാമ രണ്ടാം ലോക മഹായുദ്ധത്തില്‍ ജപ്പാന്‍ പേള്‍ ഹാര്‍ബര്‍ ദ്വീപില്‍ നടത്തിയ ആക്രമണത്തെ പരാമര്‍ശിക്കാത്തതാണു ട്രംപിനെ ചൊടിപ്പിച്ചത്‌. 1941 ഡിസംബര്‍ ഏഴിനാണ്‌ ജപ്പാന്‍ യു.എസ്‌. അധീനതയിലായിരുന്ന പേള്‍ ഹാര്‍ബറില്‍ ആക്രമണം നടത്തിയത്‌....

Read More

പുരോഗമനവാദികളുടെ ആധിപത്യത്തിലും ഇറാനില്‍ യാഥാസ്‌ഥിതികന്‍ സ്‌പീക്കര്‍

ടെഹ്‌റാന്‍: ഫെബ്രുവരിയില്‍ നടന്ന തെരഞ്ഞെടുപ്പില്‍ വന്‍ വിജയം നേടി പുരോഗമനവാദികള്‍ അധികാരത്തിലെത്തിയെങ്കിലും സ്‌പീക്കര്‍ തെരഞ്ഞെടുപ്പില്‍ യഥാസ്‌ഥിതികന്‌ ജയം. യാഥാസ്‌ഥിതിക വാദി അലി ലാരിജാനിയാണ്‌ വീണ്ടും ഇറാന്‍ പാര്‍ലമെന്റിന്റെ സ്‌പീക്കറായി തെരഞ്ഞെടുക്കപ്പെട്ടത്‌. പുരോഗമനവാദികളുടെ സ്‌പീക്കര്‍ സ്‌ഥാനാര്‍ഥി മുഹമ്മദ്‌ റെസാ ആരിഫ്‌ 103 വോട്ട്‌ നേടിയപ്പോള്‍ ലാരിജാനിക്ക്‌ ലഭിച്ചത്‌ 173 വോട്ടാണ്‌....

Read More

ട്രംപ്‌ അനുകൂലികളും പ്രതിഷേധക്കാരും ഏറ്റുമുട്ടി; 35 പേര്‍ അറസ്‌റ്റില്‍

വാഷിങ്‌ടണ്‍: സാന്‍ ഡിയഗോയില്‍ നടന്ന തെരഞ്ഞെടുപ്പ്‌ റാലിയില്‍ യു.എസ്‌. റിപ്പബ്ലിക്കന്‍ പാര്‍ട്ടി പ്രസിഡന്റ്‌ സ്‌ഥാനാര്‍ഥിയായി കരുതുന്ന ഡൊണാള്‍ഡ്‌ ട്രംപിന്റെ നൂറുകണകണക്കിന്‌ അനുകൂലികളും പ്രതിഷേധക്കാരും തമ്മില്‍ ഏറ്റുമുട്ടി. അക്രമികളെ വിരട്ടിയോടിച്ച പോലീസ്‌ 35 പേരെ അറസ്‌റ്റ്‌ ചെയ്‌തു. മൂന്നു ദിവസത്തിനിടെ തെരഞ്ഞെടുപ്പ്‌ റാലിയില്‍ ഉണ്ടാകുന്ന രണ്ടാമത്തെ അക്രമമാണിത്‌....

Read More

സിക്കയെ പേടിച്ച്‌ ഒളിമ്പിക്‌ വേദി മാറ്റില്ലെന്ന്‌ ലോകാരോഗ്യ സംഘടന

ജനീവ: സിക്ക വൈറസിനെ പേടിച്ച്‌ ഒളിമ്പിക്‌സിന്റെ വേദി ബ്രസീലിലെ റിയോ ഡി ജനീറോയില്‍നിന്നു മാറ്റില്ലെന്നു ലോകാരോഗ്യ സംഘടന. ഒളിമ്പിക്‌ വേദി റിയോയില്‍നിന്നു മാറ്റണമെന്ന്‌ ഒരു വിഭാഗം ഡോക്‌ടര്‍മാരും ശാസ്‌ത്രജ്‌ഞന്‍മാരും ആവശ്യപ്പെട്ടിരുന്നു....

Read More

തമിഴരുടെ ഭൂമി തിരിച്ചുനല്‍കും; നിലപാടിലുറച്ച്‌ സിരിസേന

കൊളംബോ: സൈന്യം കൈയടക്കിയ തമിഴ്‌ വംശജരുടെ മണ്ണ്‌ അവര്‍ക്കു തിരിച്ചുനല്‍കാനുള്ള തീരുമാനത്തെ ന്യായീകരിച്ച്‌ ശ്രീലങ്കന്‍ പ്രസിഡന്റ്‌ മൈത്രിപാല സിരിസേന. 27 വര്‍ഷത്തെ അവരുടെ കാത്തിരിപ്പിനാണ്‌ അന്ത്യം കുറിക്കുന്നതെന്നും ജപ്പാനില്‍ ലങ്കന്‍ സമൂഹത്തെ അഭിസംബോധന ചെയ്യവെ സിരിസേന പറഞ്ഞു. തമിഴര്‍ക്കു ഭൂമി തിരിച്ചുകൊടുക്കുന്നതിന്റെ പേരില്‍ പലരും കുറ്റപ്പെടുത്തുകയാണ്‌....

Read More
Ads by Google
Ads by Google
Back to Top