Main Home | Feedback | Contact Mangalam
Ads by Google

Keralam

ഉദ്യോഗസ്‌ഥര്‍ക്കു മുഖ്യമന്ത്രിയുടെ താക്കീത്‌ : കസേരയില്‍ കാണണം ; ഫയല്‍ വൈകിക്കരുത്‌

തിരുവനന്തപുരം: സാധാരണക്കാരുടെ പ്രശ്‌നങ്ങള്‍ അനുഭാവപൂര്‍വം പരിഗണിക്കാത്ത ഉദ്യോഗസ്‌ഥര്‍ ശിക്ഷയനുഭവിക്കുമെന്നു മുഖ്യമന്ത്രി പിണറായി വിജയന്റെ മുന്നറിയിപ്പ്‌. സെന്‍ട്രല്‍ സ്‌റ്റേഡിയത്തില്‍ സെക്രട്ടേറിയറ്റ്‌ ജീവനക്കാരെ അഭിസംബോധന ചെയ്‌തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. മുന്നിലെത്തുന്ന ഫയലുകളില്‍ സാധാരണക്കാരുടെ നീറുന്ന പ്രശ്‌നങ്ങളാണെന്ന്‌ ഓര്‍ക്കണം- മുഖ്യമന്ത്രി പറഞ്ഞു....

Read More

യാത്രാപ്പടി തട്ടിപ്പ്‌: ശക്‌തനെതിരേ വിജിലന്‍സ്‌ അന്വേഷണം

തിരുവനന്തപുരം: വ്യാജയാത്രാരേഖകള്‍ നല്‍കി ലക്ഷങ്ങള്‍ തട്ടിയെടുത്ത മുന്‍ നിയമസഭാ സ്‌പീക്കര്‍ എന്‍. ശക്‌തനെതിരേ വിജിലന്‍സ്‌ അനേ്വഷണം. ഇതു സംബന്ധിച്ച്‌ ദ്രുതപരിശോധന (ക്വിക്‌ വെരിഫിക്കേഷന്‍) റിപ്പോര്‍ട്ട്‌ സമര്‍പ്പിക്കാന്‍ വിജിലന്‍സ്‌ ഡയറക്‌ടര്‍ ഡോ. ജേക്കബ്‌ തോമസ്‌ ഉത്തരവിട്ടു....

Read More

മണ്ണിടിച്ചില്‍: വീടിനു മുകളിലേക്കു വീണ പാറയ്‌ക്കടിയില്‍പ്പെട്ട്‌ യുവാവ്‌ മരിച്ചു

കട്ടപ്പന: കനത്ത മഴയെത്തുടര്‍ന്ന്‌ വീടിനു മുകളിലേക്കു പതിച്ച കൂറ്റന്‍ പാറയ്‌ക്കടിയില്‍പ്പെട്ടു യുവാവ്‌ മരിച്ചു. വാഴവര കൗന്തിക്കു സമീപം അഞ്ചുരുളി കിഴക്കേപ്പറമ്പില്‍ ജോണിയുടെ മകന്‍ ജോബി(32)യാണു മരിച്ചത്‌. അമ്മ ചിന്നമ്മ (52) ഗുരുതരമായി പരുക്കേറ്റ്‌ ചികില്‍സയില്‍. വീട്‌ പൂര്‍ണമായും തകര്‍ന്നു....

Read More

കാലവര്‍ഷമെത്തി; മുന്നൊരുക്കങ്ങള്‍ വെള്ളത്തില്‍

കാലവര്‍ഷം തുടങ്ങി, ഒപ്പം ദുരിതവും. പകര്‍ച്ചവ്യാധി മുതല്‍ പ്രകൃതിക്ഷോഭംവരെ ദുരിതം പേറാനാണ്‌ എല്ലാവര്‍ഷവും കേരളക്കരയുടെ വിധി. അവ നേരിടാന്‍ മുന്‍കൂറായി പല പദ്ധതികളും കൊട്ടിഘോഷിക്കപ്പെടും. എന്നിട്ടും അവസാനിക്കാത്തതായി ഒന്നു മാത്രം; ദുരിതങ്ങള്‍. കോഴിക്കോട്‌ നഗരത്തില്‍ മഴക്കാലരോഗ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ താളം തെറ്റി....

Read More

അംഗന്‍വാടിക്കെട്ടിടം ഇടിഞ്ഞുവീണു; കുട്ടികള്‍ രക്ഷപെട്ടതു തലനാരിഴയ്‌ക്ക്

കോട്ടയം: അംഗന്‍വാടി പ്രവര്‍ത്തിച്ചിരുന്ന സ്‌കൂള്‍ കെട്ടിടം കനത്ത മഴയില്‍ തകര്‍ന്നുവീണു. കുട്ടികള്‍ക്കു ഭക്ഷണം പാകപ്പെടുത്തുകയായിരുന്ന ജീവനക്കാരിയുടെ ഔചിത്യപൂര്‍ണമായ ഇടപെടല്‍ അഞ്ചു കുട്ടികള്‍ക്കു തുണയായി. കോട്ടയം താഴത്തങ്ങാടി തളിയില്‍കോട്ട അംഗന്‍വാടി പ്രവര്‍ത്തിക്കുന്ന ഗവണ്‍മെന്റ്‌ മുഹമ്മദന്‍ യു.പി....

Read More

വിഷം കഴിച്ചു, കൈത്തണ്ട മുറിച്ചു; ശേഷം കോളജ്‌ കെട്ടിടത്തില്‍നിന്നുചാടി വിദ്യാര്‍ഥിനി ജീവനൊടുക്കി

ചെങ്ങന്നൂര്‍: വിഷം കഴിച്ച്‌, കൈത്തണ്ടയും മുറിച്ചശേഷം കോളജിന്റെ മൂന്നാംനിലയില്‍നിന്നു ചാടി വിദ്യാര്‍ഥിനി ജീവനൊടുക്കി. ചെങ്ങന്നൂര്‍ ക്രിസ്‌ത്യന്‍ കോളജിലെ ബിഎസ്‌.സി ബോട്ടണി രണ്ടാം വര്‍ഷ വിദ്യാര്‍ഥിനി വെണ്‍മണി യു.കെ. സദനത്തില്‍ ഉണ്ണിക്കൃഷ്‌ണപിള്ള-ഗീതാകുമാരി ദമ്പതികളുടെ മകള്‍ ആതിര യു. കൃഷ്‌ണനാ(19)ണ്‌ ആത്മഹത്യ ചെയ്‌തത്‌....

Read More

രാജീവ്‌ ഗാന്ധി ഇന്‍സ്‌റ്റിറ്റ്യൂട്ട്‌ വിവാദം : കുടിശിക കൊടുത്ത്‌ കേസ്‌ ഒത്തുതീര്‍ക്കും: ചെന്നിത്തല

തിരുവനന്തപുരം: നെയ്യാര്‍ ഡാമിലെ രാജീവ്‌ ഗാന്ധി ഇന്‍സ്‌റ്റിറ്റ്യൂട്ട്‌ ഓഫ്‌ ഡെവലപ്‌മെന്റ്‌ സ്‌റ്റഡീസിന്റെ നിര്‍മാണക്കരാറുകാരന്‍ കോണ്‍ഗ്രസ്‌ അധ്യക്ഷ സോണിയാ ഗാന്ധിയെ ഒന്നാംപ്രതിയാക്കി നല്‍കിയ കേസ്‌ കോടതിക്കു പുറത്ത്‌ ഒത്തുതീര്‍ക്കാന്‍ നേതൃത്വം നീക്കമാരംഭിച്ചു....

Read More

പ്രാര്‍ഥനകള്‍ക്കുനന്ദി പറഞ്ഞ്‌ മാര്‍ മുരിക്കന്‍ ബിഷപ്‌സ്‌ ഹൗസിലെത്തി

കോട്ടയം/പാല: വൃക്കദാന ശസ്‌ത്രക്രിയ നടത്തിയ പാലാ സഹായ മെത്രാന്‍ മാര്‍ ജേക്കബ്‌ മുരിക്കന്‍ ആശുപത്രി വിട്ടു ബിഷപ്‌ ഹൗസിലെത്തി. കഴിഞ്ഞ ഒന്നിന്‌ എറണാകുളം ലേക്ക്‌ഷോര്‍ ആശുപത്രിയിലായിരുന്നു വൃക്കമാറ്റ ശസ്‌ത്രക്രിയ.മാര്‍ ജേക്കബ്‌ മുരിക്കന്റെ വൃക്ക സ്വീകരിച്ച കോട്ടയ്‌ക്കല്‍ സ്വദേശിയായ ഈശ്വര മംഗലം സൂരജും സുഖം പ്രാപിച്ചുവരുന്നു. വൈകാതെ സൂരജും ആശുപത്രി വിടും....

Read More

സ്‌ഥലം മാറിയെത്തിയ ജീവനക്കാരിക്ക്‌ ഇരിപ്പിടം നല്‍കിയില്ല; നാലുദിവസമായി നില്‍പ്പ്‌

ചെറുതോണി: സ്‌ഥലം മാറിയെത്തിയ ജീവനക്കാരിക്ക്‌ ഇരിപ്പിടം നല്‍കിയില്ലെന്ന്‌ ആക്ഷേപം. മെഡിക്കല്‍ കോളജിലെ കാഷ്യറായി ജോലി ചെയ്‌തിരുന്ന ജീന ജോര്‍ജിനാണ്‌ ദുരനുഭവം. 12 വര്‍ഷമായി ജില്ലാ ആശുപത്രിയില്‍ ജോലിചെയ്‌തു വരികയായിരുന്നു ജീന ജോര്‍ജ്‌....

Read More

ഇനിയെങ്കിലും കാണുമോ ഈ ദുരവസ്‌ഥ ?അന്തിയുറങ്ങാന്‍ വീടില്ലാതെ ആദിവാസി വീട്ടമ്മ

ആലക്കോട്‌ (കണ്ണൂര്‍):വീട്‌ നിര്‍മ്മാണം പാതിവഴിയിലായതോടെ പ്ലാസ്‌റ്റിക്‌ കൂരയില്‍ അന്തിയുറങ്ങുകയാണ്‌ ആദിവാസി വിഭാഗത്തില്‍പെട്ട സരോജിനയെന്ന വീട്ടമ്മ....

Read More

ഹരിപ്പാട്‌ മെഡിക്കല്‍ കോളജ്‌ : പൊതുപണം ഇഷ്‌ടക്കാര്‍ക്കു കൈമാറുന്ന വിദ്യയെന്നു മന്ത്രി തോമസ്‌ ഐസക്ക്‌

ആലപ്പുഴ: ഹരിപ്പാട്ടെ നിര്‍ദിഷ്‌ട മെഡിക്കല്‍ കോളജ്‌ പൊതു-സ്വകാര്യ പങ്കാളിത്ത പദ്ധതിയായതിനാലല്ല എതിര്‍ക്കുന്നതെന്നും ഈ പൊതു-സ്വകാര്യ സംരംഭത്തിന്റെ നിബന്ധനകളോടാണ്‌ എതിര്‍പ്പെന്നും ധനമന്ത്രി ഡോ. ടി.എം. തോമസ്‌ ഐസക്ക്‌....

Read More

സമഗ്ര ആരോഗ്യ പരിരക്ഷാപദ്ധതി: പുതിയ അംഗത്വത്തിന്‌ കടുത്ത നിയന്ത്രണം വരുന്നു

ആലപ്പുഴ: സമഗ്ര ആരോഗ്യ പരിരക്ഷാ പദ്ധതി(ആര്‍.എസ്‌.ബി.വൈ)യില്‍ അംഗത്വം പുതുക്കല്‍ നടപടി പുരോഗമിക്കവേ അടുത്ത സാമ്പത്തികവര്‍ഷം മുതല്‍ പുതിയ കുടുംബങ്ങളെ ചേര്‍ക്കുന്നതില്‍ നിബന്ധനകള്‍ കര്‍ശനമാക്കുന്നു. സംസ്‌ഥാനത്ത്‌ 35 ലക്ഷത്തോളം കുടുംബങ്ങള്‍ പദ്ധതിയുടെ ഭാഗമായ സാഹചര്യത്തിലാണ്‌ നിയന്ത്രണനീക്കം. പുതിയതായി എ.പി.എല്‍. കുടുംബങ്ങളെ ഉള്‍പ്പെടുത്തുന്നതിലാണു വ്യവസ്‌ഥകള്‍ കൊണ്ടുവരുന്നത്‌....

Read More
Ads by Google
Ads by Google
Back to Top