Main Home | Feedback | Contact Mangalam
Ads by Google

Keralam

രണ്ടുതവണ യോഗം ചേര്‍ന്നിട്ടും തെരഞ്ഞെടുപ്പ്‌ ഫലം വിലയിരുത്താനാകാതെ യു.ഡി.എഫ്‌.

തിരുവനന്തപുരം: നിയമസഭാ തെരെഞ്ഞെടുപ്പ്‌ കഴിഞ്ഞ്‌ രണ്ടാംതവണ ചേര്‍ന്ന യു.ഡി.എഫ.്‌ യോഗവും ഫലം വിശദമായി വിലയിരുത്താതെ പിരിഞ്ഞു. ഫലപ്രഖ്യാപനത്തിന്‌ ശേഷം രണ്ടാഴ്‌ചമുമ്പ്‌ ചേര്‍ന്ന ആദ്യ മുന്നണിയോഗം ഘടകകക്ഷികള്‍ ഒറ്റക്കൊക്കയ്‌റ്റക്ക്‌ ഫലംവിലയിരുത്തിയശേഷം അടുത്തയോഗത്തില്‍ വിശദമായ ചര്‍ച്ച നടത്താമെന്നാണ്‌ തീരുമാനിച്ചിരുന്നത്‌. ഇതനുസരിച്ച്‌ ഇന്നലെ മുന്നണിയോഗം ചേര്‍ന്നതെങ്കിലും കെ.എം മാണി, പി.ജെ....

Read More

ബാറിന്‌ അനുമതി: ഷേക്ക്‌ പരീതിന്‌ എതിരേ കേസെടുത്ത നടപടി റദ്ദാക്കി

കൊച്ചി: മെട്രോ റെയിലിനായി ഏറ്റെടുത്ത ഭൂമിയില്‍ അനധികൃതമായി ബാറിനു പ്രവര്‍ത്തനാനുമതി നല്‍കിയതിന്‌ എറണാകുളം ജില്ലാ കലക്‌ടറായിരുന്ന ഷേക്ക്‌ പരീതിനെതിരേ കേസെടുത്ത വിജിലന്‍സിന്റെ നടപടി ഹൈക്കോടതി റദ്ദാക്കി. കേസെടുക്കാന്‍ പര്യാപ്‌തമായ വസ്‌തുതകളില്ലെന്നു കണ്ടെത്തിയാണ്‌ ജസ്‌റ്റിസ്‌ ബി. കെമാല്‍പാഷയുടെ ഉത്തരവ്‌....

Read More

'കുട്ടികള്‍ക്ക്‌ കലക്‌ടറുടെ ഒന്നാം പാഠം' ഭൂമി വില്‍പനച്ചരക്കല്ല, വിദ്യയാണു പ്രധാനം

കോഴിക്കോട്‌: കോടതി ഉത്തരവിനെത്തുടര്‍ന്ന്‌ അടച്ചുപൂട്ടിയ മലാപ്പറമ്പ്‌ എ.യു.പി. സ്‌കൂളിന്‌ കോഴിക്കോട്‌ കലക്‌ടറേറ്റില്‍ താല്‍ക്കാലിക ഇടം നല്‍കി. ഭൂമി കച്ചവടം ചെയ്യാനുള്ള ചരക്കല്ലെന്നും പണമല്ല ലോകത്തെ ഏറ്റവും പ്രധാനപ്പെട്ട കാര്യമെന്നും വിദ്യയാണ്‌ ഏറ്റവും വലിയ ധനമെന്നും കുട്ടികള്‍ക്ക്‌ ജില്ലാ കലക്‌ടര്‍ എന്‍....

Read More

കാലവര്‍ഷമെത്തി

തിരുവനന്തപുരം: ശക്‌തമായ കാറ്റിന്റെ അകമ്പടിയോടെ തെക്കുപടിഞ്ഞാറന്‍ കാലവര്‍ഷമെത്തി. കനത്ത മഴ ഞായറാഴ്‌ച വരെ തുടരും. പടിഞ്ഞാറന്‍ കാറ്റിന്റെ വേഗം 45 മുതല്‍ 55 കിലോമീറ്ററാകാന്‍ സാധ്യതയുണ്ട്‌. ശക്‌തമായ കടല്‍ക്ഷോഭവും കണക്കിലെടുത്ത്‌ മല്‍സ്യത്തൊഴിലാളികള്‍ക്കു ജാഗ്രതാ നിര്‍ദേശം നല്‍കി. മലയോര മേഖലകളില്‍ മണ്ണിടിച്ചിലിനും സാധ്യതയുണ്ട്‌....

Read More

ഓട്ടോയും ബൈക്കുംകൂട്ടിയിടിച്ച്‌ യുവാവ്‌ മരിച്ചു

മറയൂര്‍: ബൈക്കൂം ഓട്ടോറിക്ഷയും കൂട്ടിയിടിച്ച്‌ ബൈക്ക്‌ യാത്രികന്‍ മരിച്ചു. കീഴാന്തൂര്‍ ഗ്രാമത്തിലെ ഗാന്ധിയുടെ മകന്‍ ദണ്ഡപാണി(30) ആണ്‌ കോയമ്പത്തൂരില്‍ ചികിത്സയിലിരിക്കെ മരിച്ചത്‌....

Read More

മലേറിയ: അതിവേഗ നടപടികള്‍ ആരംഭിച്ചു

തിരുവനന്തപുരം: കോഴിക്കോട്‌ ഏലത്തൂരില്‍ ഒരു വീട്ടിലെ അഞ്ചുപേര്‍ക്ക്‌ പ്ലാസ്‌മോഡിയം ഫാല്‍സിപാരം വിഭാഗത്തില്‍പ്പെട്ട മലേറിയ റിപ്പോര്‍ട്ട്‌ ചെയ്‌ത സാഹചര്യത്തില്‍ ഈ മേഖലയില്‍ അതിവേഗ നടപടികള്‍ക്ക്‌ ആരോഗ്യമന്ത്രി കെ.കെ. ശൈലജ ഉദ്യോഗസ്‌ഥര്‍ക്ക്‌ നിര്‍ദേശം നല്‍കി. ജില്ലാ മെഡിക്കല്‍ ഓഫീസറുടെ നേതൃത്വത്തില്‍ പ്രതിരോധ നടപടികള്‍ ആരംഭിച്ചിട്ടുണ്ട്‌....

Read More

മദ്യവില്‍പനശാലയില്‍ മിന്നല്‍ പരിശോധന: ക്രമക്കേടുകള്‍ കണ്ടെത്തിയതായി സൂചന

അടിമാലി: കണ്‍സ്യൂമര്‍ ഫെഡിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന മദ്യവില്‍പനശാലയില്‍ ഇന്റേണല്‍ ഓഡിറ്റ്‌ വിഭാഗത്തിന്റെ മിന്നല്‍ പരിശോധന. സാമ്പത്തിക ക്രമക്കേട്‌ കണ്ടെത്തിയതായാണ്‌ സൂചന. ബുധനാഴ്‌ച്ച രാവിലെ ഒന്‍പതു മുതലാണ്‌ മദ്യവില്‍പന ശാലയില്‍ പരിശോധന ആരംഭിച്ചത്‌....

Read More

കൃഷിമന്ത്രിക്കെതിരേ ബി.ജെ.പി. രംഗത്ത്‌

തൃശൂര്‍: കാര്‍ഷികസര്‍വകലാശാല രജിസ്‌ട്രാറായി കുറ്റാരോപിതനെ നിയമിച്ചത്‌ കൃഷിമന്ത്രി വി.എസ്‌. സുനില്‍കുമാറിന്റെ അറിവോടെയാണെന്നും ഇതിനെതിരേ ഗവര്‍ണര്‍ക്കു പരാതി നല്‍കുമെന്നും ബി.ജെ.പി. സംസ്‌ഥാന സെക്രട്ടറിയും തൃശൂര്‍ നിയോജകമണ്ഡലം സ്‌ഥാനാര്‍ഥിയുമായിരുന്ന അഡ്വ. ബി. ഗോപാലകൃഷ്‌ണന്‍. വിജിലന്‍സ്‌ ദ്രുതപരിശോധനാറിപ്പോര്‍ട്ടില്‍ കുറ്റം ചെയ്‌തെന്ന്‌ പരാമര്‍ശിക്കുന്ന ഡോ. കെ....

Read More

അസിസ്‌റ്റന്റ്‌ ഗ്രേഡ്‌ പരീക്ഷ: ഉത്തരക്കടലാസ്‌ കാണാതായ സംഭവത്തില്‍ ഹൈക്കോടതിവിശദീകരണം തേടി

കൊച്ചി: കേരള സര്‍വകലാശാല അസിസ്‌റ്റന്റ്‌ ഗ്രേഡ്‌ നിയമനപരീക്ഷയുടെ ഒ.എം.ആര്‍. ഉത്തരക്കടലാസുകള്‍ കാണാതായ സംഭവത്തില്‍ ഹൈക്കോടതി ക്രൈംബ്രാഞ്ചിന്റെ വിശദീകരണം തേടി. ഇതേക്കുറിച്ചു നടത്തിയ അന്വേഷണത്തിന്റെ വിശദാംശങ്ങള്‍ വിശദീകരിച്ച്‌ പത്രിക സമര്‍പ്പിക്കാന്‍ അന്വേഷണ ഉദ്യോഗസ്‌ഥനു കോടതി നിര്‍ദേശം നല്‍കി. ഒ.എം.ആര്‍....

Read More

പെരുമ്പാവൂരില്‍ കാറിനു മുകളിലേക്ക്‌ മരം വീണു; പോലീസുകാരനും മകനും തലനാരിഴയ്‌ക്ക് രക്ഷപ്പെട്ടു

പെരുമ്പാവൂര്‍: ഒന്നാം മൈല്‍ ആശ്രമം സ്‌കൂളിനു സമീപം മരംവീണ്‌ കാര്‍ തകര്‍ന്നു. റോഡരികില്‍നിന്ന വന്‍ മരം കടപുഴകി എ.എം. റോഡിലൂടെ പോയ കാറിനു മുകളിലേക്ക്‌ വീഴുകയായിരുന്നു. കാറിലെ യാത്രക്കാരായ ആലുവ റെയില്‍വേ പോലീസ്‌ ഉദ്യോഗസ്‌ഥന്‍ ചാത്തമറ്റം വാട്ടപ്പിള്ളില്‍ വീട്ടില്‍ ചാള്‍സ്‌ പോളും മകന്‍ ആല്‍ബെര്‍ട്ടും അപകടത്തില്‍നിന്നു തലനാരിഴയ്‌ക്കു രക്ഷപ്പെട്ടു....

Read More

മന്ത്രിമാര്‍ ആവശ്യപ്പെട്ടു: വകുപ്പു സെക്രട്ടറിമാരെ വീണ്ടും മാറ്റി

തിരുവനന്തപുരം: മന്ത്രിമാരുടെ അഭിപ്രായ വ്യത്യാസത്തെത്തുടര്‍ന്ന്‌ വകുപ്പു സെക്രട്ടറിമാര്‍ക്കു വീണ്ടും സ്‌ഥാനചലനം. കഴിഞ്ഞ മന്ത്രിസഭായോഗത്തില്‍ കൈക്കൊണ്ട തീരുമാനങ്ങളാണ്‌ മന്ത്രിമാരുടെ ആവശ്യത്തെത്തുടര്‍ന്ന്‌ തിരുത്തിയത്‌. ജലവിഭവ വകുപ്പിന്റെ ചുമതലയില്‍ നിന്നു മാറ്റിയ അഡീഷണല്‍ ചീഫ്‌ സെക്രട്ടറി വി.ജെ. കുര്യന്‌ വീണ്ടും അവിടെതന്നെ നിയമനം നല്‍കി....

Read More

പമ്പാ ആക്‌ഷന്‍ പ്ലാനിന്‌ തീര്‍ഥാടനകാലം ഒഴിവാക്കി കലണ്ടര്‍ വേണമെന്ന്‌ കേരളം

തിരുവനന്തപുരം: പമ്പാനദിയുടെ ശുചീകരണം ശബരിമല തീര്‍ഥാടനത്തിനു തടസമാകരുതെന്ന്‌ സംസ്‌ഥാന സര്‍ക്കാര്‍. ഇതിനായി തീര്‍ഥാടനകാലം ഒഴിവാക്കി കലണ്ടര്‍ തയാറാക്കണമെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയന്‍ കേന്ദ്രസംഘത്തോട്‌ അഭ്യര്‍ത്ഥിച്ചു. ഇന്നലെ തന്നെ വന്നുകണ്ട പമ്പാനദിയുടെ ശുചീകരണവുമായി ബന്ധപ്പെട്ട്‌ ആക്‌ഷന്‍ പ്ലാന്‍ തയാറാക്കുന്ന നാലംഗ സംഘത്തിനോടാണ്‌ മുഖ്യമന്ത്രി സംസ്‌ഥാനത്തിന്റെ നിലപാട്‌ അറിയിച്ചത്‌....

Read More
Ads by Google
Ads by Google
Back to Top