Main Home | Feedback | Contact Mangalam
Ads by Google

Keralam

എ.എസ്‌.ഐ. കഥയെഴുതുകയാണ്‌...

കട്ടപ്പന: കാക്കിക്കുള്ളില്‍ ഞെരുങ്ങുമ്പോഴും ജീവിതത്തിന്റെ പരുക്കന്‍ വശങ്ങളോട്‌ മത്സരിച്ചും പിണങ്ങിയും സമരസപ്പെട്ടും മുന്നേറുന്ന ഒരു ഉദ്യോഗസ്‌ഥനുണ്ട്‌്. കവിതകളും കാവ്യങ്ങളും ഇരമ്പുന്ന മനസുമായി കട്ടപ്പന ഡിവൈ.എസ്‌.പി ഓഫീസിലെ ബിജു വിശ്വഭാരതി എന്ന എ.എസ്‌.ഐ. എഴുത്ത്‌ തുടരുകയാണ്‌. മൂന്നു വര്‍ഷത്തെ പ്രയത്‌നത്തിനൊടുവില്‍ 11 കഥകള്‍ ഉള്‍പ്പെടുത്തി ബിജു തന്റെ കാവ്യ സമാഹാരം പുറത്തിറക്കി....

Read More

മങ്ങാട്ട്‌മുറി സ്‌കൂള്‍ പൂട്ടി : താഴു വീണത്‌ പുലര്‍ച്ചെ, രഹസ്യമായി

കൊണ്ടോട്ടി: ഹൈക്കോടതി നിര്‍ദേശത്തെത്തുടര്‍ന്ന്‌ മലപ്പുറം പുളിക്കല്‍ ഒളവട്ടൂര്‍ മങ്ങാട്ട്‌മുറി എ.എം.എല്‍.പി. സ്‌കൂള്‍ അടച്ചുപൂട്ടി. നാട്ടുകാരുടെ പ്രതിഷേധം മറികടക്കാനായി കൊണ്ടോട്ടി ഉപജില്ലാ എ.ഇ.ഒ: കെ.ആശിഷ്‌ ഇന്നലെ പുലര്‍ച്ചെ രഹസ്യമായി സ്‌കൂളിലെത്തിയാണ്‌ കോടതി ഉത്തരവ്‌ നടപ്പാക്കിയത്‌. പോലീസ്‌ അകമ്പടിയില്‍ പുലര്‍ച്ചെ നാലിനു സ്‌കൂളിലെത്തിയ എ.ഇ.ഒ....

Read More

അയ്യപ്പന്‍കോവില്‍ ക്ഷേത്രം പൊളിച്ചുനീക്കാന്‍ ഉത്തരവുമായെത്തിയ ഉദ്യോഗസ്‌ഥനെ തടഞ്ഞു

ഉപ്പുതറ: ഇടുക്കി പദ്ധതിപ്രദേശത്തു സ്‌ഥിതി ചെയ്യുന്ന പുരാതന ധര്‍മശാസ്‌താ ക്ഷേത്രം പൊളിച്ചു നീക്കാനുള്ള ഉത്തരവുമായി എത്തിയ ആമീനെ വിശ്വാസികള്‍ തടഞ്ഞു. ഇന്നലെ രാവിലെ 11 മണിയോടെയാണ്‌ ഇടുക്കി ജലസംഭരണിയുടെ തീരത്തു സ്‌ഥിതി ചെയ്യുന്ന ക്ഷേത്രം പൊളിച്ചുനീക്കാന്‍ ആമീന്‍ നോബി എത്തിയത്‌. എന്നാല്‍ വിശ്വാസികളും ക്ഷേത്രം ഭാരവാഹികളും വി.എച്ച്‌.പി പ്രവര്‍ത്തകരും ചേര്‍ന്നു തടയുകയും തിരിച്ചയയ്‌ക്കുകയും ചെയ്‌തു....

Read More

സീറ്റ്‌ റിസര്‍വ്‌ ചെയ്യാന്‍ സിനിമക്കാരുടെ കൂട്ടയിടി !

തിരുവനന്തപുരം : ഭരണം മാറിയതോടെ എ.കെ.ജി. സെന്ററിലും സെക്രട്ടേറിയറ്റില്‍ സാംസ്‌കാരികമന്ത്രിയുടെ ഓഫീസിലും സിനിമാക്കാരുടെ വന്‍തിരക്ക്‌. ചലച്ചിത്ര അക്കാദമിയിലേയും കേരള സ്‌റ്റേറ്റ്‌ ഫിലിം ഡെവലപ്‌മെന്റ്‌ കോര്‍പറേഷനിലെയും (കെ.എസ്‌.എഫ്‌.ഡി.സി) പ്രധാന തസ്‌തികകളിലാണ്‌ എല്ലാവരുടെയും കണ്ണ്‌....

Read More

ശാരീരിക വെല്ലുവിളികളെ കീഴടക്കി 10,000 വര്‍ഷത്തെ കലണ്ടര്‍ മനഃപാഠം: പ്രശാന്ത്‌ ദേശീയ റെക്കോഡിനുടമ

തിരുവനന്തപുരം: കാഴ്‌ചയിലും കേള്‍വിയിലും സംസാരശേഷിയിലും വെല്ലുവിളി നേരിടുന്ന യുവാവ്‌ സംഗീതത്തില്‍ പ്രാവീണ്യം നേടുന്നതുതന്നെ അത്ഭുതം. പോരായ്‌മകളെന്നു ലോകം കരുതുന്നതൊക്കെ കരമന തളിയില്‍ സ്‌ട്രീറ്റില്‍ പ്രശാന്തത്തില്‍ ചന്ദ്രന്‍-സുഹിത ദമ്പതികളുടെ മകന്‍ സി. പ്രശാന്തി(19)ന്‌ കീഴടക്കാനുള്ള കേവലം വെല്ലുവിളികള്‍ മാത്രം....

Read More

സൗജന്യ വൈദ്യസഹായം കൂടുതല്‍ റെയില്‍വേ സ്‌റ്റേഷനുകളിലേക്ക്‌

കൊച്ചി: തിരുവനന്തപുരം റെയില്‍വേ ഡിവിഷനു കീഴില്‍ കൊച്ചി, തൃശൂര്‍ സ്‌റ്റേഷനുകളില്‍ സൗജന്യ വൈദ്യസഹായ കേന്ദ്രങ്ങള്‍ തുറക്കും. സ്വകാര്യ ആശുപത്രികളുടെ സഹകരണത്തോടെയാണിത്‌. കൊച്ചിയില്‍ മെഡിക്കല്‍ ട്രസ്‌റ്റും തൃശൂരില്‍ മെട്രോപൊളിറ്റന്‍ ആശുപത്രിയുമാണ്‌ പദ്ധതിയില്‍ പങ്കാളികളായുള്ളത്‌. തിരുവനന്തപുരത്ത്‌ നിലവില്‍ ഫ്രീ എമര്‍ജന്‍സി മെഡിക്കല്‍ കെയര്‍ സെന്റര്‍ ഉണ്ട്‌....

Read More

കലഹക്കൂടാരത്തില്‍ ഇന്ന്‌ യു.ഡി.എഫ്‌. യോഗം

തിരുവനന്തപുരം : തെരഞ്ഞെടുപ്പ്‌ പരാജയത്തിന്റെ പേരില്‍ ആഭ്യന്തരപ്രശ്‌നങ്ങള്‍ നേരിടുന്ന കോണ്‍ഗ്രസിനെ മുള്‍മുനയില്‍ നിര്‍ത്തി ഘടകകക്ഷികളും. കോണ്‍ഗ്രസിലെ പ്രശ്‌നങ്ങളാണു തോല്‍വിക്കു കാരണമെന്നു കുറ്റപ്പെടുത്തുന്ന ഘടകകക്ഷികള്‍, പാലം വലിച്ചതിന്റെ പേരില്‍ പരസ്‌പരം പഴിക്കുകയും ചെയ്യുന്നു. ഈ പശ്‌ചാത്തലത്തില്‍ ഇന്നു ചേരുന്ന യു.ഡി.എഫ്‌. യോഗം കലുഷിതമാകും....

Read More

ഇ.പി. ജയരാജനെ തിരുത്തി പി. ജയരാജന്‍; കണ്ടല്‍ പാര്‍ക്ക്‌ വിവാദം കൊഴുക്കുന്നു

കണ്ണൂര്‍: സി.പി.എം. നിയ്രന്തണത്തിലുള്ള പാപ്പിനിശേരി ഇക്കോ ടൂറിസം സൊസൈറ്റിയുടെ കണ്ടല്‍പാര്‍ക്ക്‌ പുനരാരംഭിക്കാനുള്ള നീക്കവുമായി ബന്ധപ്പെട്ടു വിവാദം ചൂടുപിടിക്കുന്നു. വ്യവസായതാല്‍പര്യം ലക്ഷ്യമിട്ടു കണ്ടല്‍പാര്‍ക്ക്‌ സ്‌ഥാപിച്ചാല്‍ ഇനിയും എതിര്‍ക്കുമെന്ന്‌ കോണ്‍ഗ്രസ്‌ നേതാവ്‌ കെ. സുധാകരന്‍. കണ്ടല്‍പാര്‍ക്ക്‌ പുനരാരംഭിക്കുമെന്നു പറഞ്ഞ വ്യവസായമന്ത്രി ഇ.പി. ജയരാജനെ തിരുത്തി സി.പി.എം....

Read More

ഒരു കുടുംബത്തിലെ അഞ്ചുപേര്‍ക്ക്‌ മാരകരോഗമായ സെറിബ്രല്‍ മലേറിയ

കോഴിക്കോട്‌: ജില്ലയിലെ ഒരു കുടുംബത്തിലെ അഞ്ചുപേരില്‍ മാരകമായ സെറിബ്രല്‍ മലേറിയ രോഗം സ്‌ഥിരീകരിച്ചു. എലത്തൂര്‍ ചാപ്പവളപ്പിലെ മത്സ്യത്തൊഴിലാളി കുടുംബത്തിനാണു രോഗം ബാധിച്ചത്‌. 62 വയസുകാരനായ മത്സ്യത്തൊഴിലാളിക്കും ഭാര്യക്കും മകള്‍ക്കും മകളുടെ രണ്ടും അഞ്ചും വയസ്‌ പ്രായമുള്ള കുട്ടികള്‍ക്കുമാണു രോഗബാധ....

Read More

സര്‍ക്കാര്‍ യോഗ്യത പരിശോധിച്ചില്ല : റിയാബ്‌ സെക്രട്ടറി ജോലി തുടരുന്നു; പിന്നില്‍ ഐ.എ.എസ്‌. ഉന്നതന്‍

പാലക്കാട്‌: പൊതുമേഖലാ സ്‌ഥാപനങ്ങളുടെ റീ സ്‌ട്രക്‌ചറിങ്‌ ആന്‍ഡ്‌ ഇന്റേണല്‍ ഓഡിറ്റ്‌ ബോര്‍ഡ്‌ (റിയാബ്‌) സെക്രട്ടറി സ്‌ഥാനത്തു തുടരുന്ന വ്യക്‌തിയുടെ യോഗ്യത സര്‍ക്കാര്‍ പരിശോധിച്ചില്ല. സര്‍ക്കാര്‍ അംഗീകരിച്ചിട്ടുള്ള യോഗ്യതയും പരിചയവും മറ്റു മാനദണ്ഡങ്ങളും പരിഗണിക്കാതെ തല്‍സ്‌ഥാനത്തു തുടരാന്‍ അനുമതി നല്‍കിയതിനു പിന്നില്‍ ഐ.എ.എസ്‌. ഉന്നതനെന്നു സൂചന....

Read More

വാളകം കേസ്‌: അധ്യാപകന്‍ കൃഷ്‌ണകുമാറിനെ സസ്‌പെന്‍ഡ്‌ ചെയ്‌തു

കൊല്ലം: അഞ്ചു വര്‍ഷം മുമ്പ്‌ കോളിളക്കമുണ്ടാക്കിയ വാളകം സംഭവത്തില്‍ ഗുരുതരമായി പരുക്കേറ്റ അധ്യാപകന്‍ ആര്‍. കൃഷ്‌ണകുമാറിനെ സര്‍ട്ടിഫിക്കറ്റ്‌ വ്യാജമാണെന്ന്‌ ആരോപിച്ച്‌ സ്‌കൂളില്‍ നിന്നു സസ്‌പെന്‍ഡ്‌ ചെയ്‌തു. കേരളാ കോണ്‍ഗ്രസ്‌(ബി) ചെയര്‍മാന്‍ ആര്‍. ബാലകൃഷ്‌ണപിള്ളയാണ്‌ സ്‌കൂള്‍ മാനേജര്‍ എന്ന അധികാരമുപയോഗിച്ച്‌ കൃഷ്‌ണകുമാറിനെ സസ്‌പെന്‍ഡ്‌ ചെയ്‌തത്‌....

Read More

പൊതുസ്‌ഥല മലമൂത്രവിസര്‍ജന രഹിത സംസ്‌ഥാനമാക്കാന്‍ ശുചിത്വ മിഷന്‍

തിരുവനന്തപുരം: സമ്പൂര്‍ണ ശുചിത്വ സംസ്‌ഥാനമാക്കി കേരളത്തെ മാറ്റാനൊരുങ്ങി ശുചിത്വ മിഷന്‍. പൊതുസ്‌ഥലത്തെ മലമൂത്ര വിസര്‍ജനം പൂര്‍ണ്ണമായും ഇല്ലാതാക്കുകയാണ്‌ പദ്ധതിയുടെ ലക്ഷ്യം. മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രധാനമന്ത്രിയുമായി നടത്തിയ കൂടിക്കാഴ്‌ചയ്‌ക്കിടെ ഇതു സംബന്ധിച്ച്‌ തീരുമാനമെടുത്തിരുന്നു....

Read More
Ads by Google
Ads by Google
Back to Top