Main Home | Feedback | Contact Mangalam
Ads by Google

Keralam

പമ്പാ ആക്‌ഷന്‍ പ്ലാന്‍ പുതിയ ഭാവത്തില്‍ : കേന്ദ്ര സംഘം പമ്പയില്‍ പരിശോധന നടത്തി

പത്തനംതിട്ട: ശബരിമലയെ ദേശീയ തീര്‍ഥാടന കേന്ദ്രമായി പ്രഖ്യാപിക്കുന്നതിന്‌ മുന്നോടിയായി പമ്പയെ മാലിന്യ വിമുക്‌തമാക്കാനുള്ള ആക്‌ഷന്‍ പ്ലാന്‍ ആരംഭിക്കുന്നതിന്റെ ഭാഗമായി കേന്ദ്ര സംഘം ഇന്നലെ പമ്പയും പരിസര പ്രദേശങ്ങളും സന്ദര്‍ശിച്ചു. കേന്ദ്ര ജല കമ്മിഷന്‍ ചീഫ്‌ എന്‍ജിനിയര്‍ ജെ.സി.അയ്യരുടെ നേതൃത്വത്തിലുള്ള സംഘമാണ്‌ സന്ദര്‍ശനം നടത്തിയത്‌....

Read More

ദേവസ്വത്തില്‍ വിരമിച്ചവര്‍ക്കു പുനര്‍നിയമനം : പി.എസ്‌.സി. വഴി നിയമനം വൈകും

തിരുവനന്തപുരം: തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡില്‍ വിരമിച്ച ഉദ്യോഗസ്‌ഥരെ വീണ്ടും നിയമിക്കുന്നു. ഓഫീസ്‌ ജോലികള്‍ക്കുള്ള ക്ലെറിക്കല്‍ തസ്‌തികയിലാണു പുനര്‍നിയമനം. 21 വര്‍ഷമായി നിയമനം നടക്കാത്തതിനാല്‍ ബോര്‍ഡിലെ ഓഫീസ്‌ ജോലികള്‍ സ്‌തംഭനത്തിലായതു ചൂണ്ടിക്കാട്ടിയാണ്‌ ഇത്‌....

Read More

ദേവസ്വത്തില്‍ പി.എസ്‌.സി. നിയമനം ഹിന്ദു സംഘടനകള്‍ കോടതിയിലേക്ക്‌

കൊച്ചി: ദേവസ്വം ബോര്‍ഡ്‌ നിയമനങ്ങള്‍ പി.എസ്‌.സിക്കു വിടാനുള്ള സര്‍ക്കാര്‍ തീരുമാനത്തിനെതിരേ വിവിധ ഹിന്ദു സംഘടനകള്‍ കോടതിയിലേക്ക്‌. അപ്രായോഗികമായ തീരുമാനത്തിലൂടെ ദേവസ്വം ബോര്‍ഡുകളുടെ പ്രവര്‍ത്തനം താറുമാറാക്കുന്ന നടപടിയാണു സര്‍ക്കാരിന്റേതെന്നാണ്‌ പൊതു വിലയിരുത്തല്‍. ഭരണഘടനാ സ്‌ഥാപനമായ പി.എസ്‌.സിക്കു വിവേചനപരമായി പ്രവര്‍ത്തിക്കാന്‍ കഴിയില്ലെന്നു നിയമവൃത്തങ്ങള്‍ വിലയിരുത്തുന്നു....

Read More

ശബരിമലയില്‍ പ്ലാസ്‌റ്റിക്‌ കുപ്പികള്‍ നിരോധിച്ചു

തിരുവനന്തപുരം: ശബരിമലയില്‍ പ്ലാസ്‌റ്റിക്‌ കുപ്പികള്‍ക്കു പൂര്‍ണനിരോധനമേര്‍പ്പെടുത്തിയതായി ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. തീര്‍ഥാടകര്‍ പ്ലാസ്‌റ്റിക്‌ കുപ്പികളില്‍ കുടിവെള്ളം കൊണ്ടുവരാന്‍ പാടില്ല. പകരം ദേവസ്വം ബോര്‍ഡ്‌ കുടിവെള്ളം നല്‍കും. ശബരിമല ഉന്നതതലയോഗത്തിനുശേഷം മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു മന്ത്രി. കുടിവെള്ള പ്ലാന്റുകള്‍ നിര്‍മിക്കാന്‍ 3.6 കോടി രൂപ സര്‍ക്കാര്‍ നല്‍കും....

Read More

റെയില്‍വേ എറണാകുളം ഏരിയ എമര്‍ജന്‍സി ക്വാട്ട നിര്‍ത്തി : പ്രതിഷേധത്തെത്തുടര്‍ന്ന്‌ ക്വാട്ട ഭാഗികമായി പുനഃസ്‌ഥാപിച്ചു

കൊച്ചി: എറണാകുളം ഏരിയ മാനേജര്‍ ഓഫീസിനുണ്ടായിരുന്ന എമര്‍ജന്‍സി ക്വാട്ട നിര്‍ത്തലാക്കിയത്‌ റെയില്‍വേ യാത്രികര്‍ക്ക്‌ ഇരുട്ടടിയായി.എന്നാല്‍ പ്രതിഷേധം ശക്‌തമായതോടെ എറണാകുളത്തുണ്ടായിരുന്ന എമര്‍ജന്‍സി ക്വാട്ട (ഇക്യു) സൗകര്യം ഭാഗികമായി റെയില്‍വേ പുനഃസ്‌ഥാപിച്ചു. എറണാകുളത്തിനു പുറമേ ആലപ്പുഴ, ഇടുക്കി, കോട്ടയം ജില്ലകളിലെ യാത്രക്കാര്‍ ആശ്രയിച്ചിരുന്നതും എറണാകുളത്തെ ഓഫീസിനെയായിരുന്നു....

Read More

ആരോപണം അടിസ്‌ഥാനരഹിതം: ദേവസ്വം റിക്രൂട്ട്‌മെന്റ്‌ ബോര്‍ഡ്‌

തിരുവനന്തപുരം: ദേവസ്വം റിക്രൂട്ട്‌മെന്റ്‌ ബോര്‍ഡിനു പരിമിതമായ അടിസ്‌ഥാനസൗകര്യങ്ങളാണ്‌ ഏര്‍പ്പെടുത്തിയിട്ടുള്ളതെന്നും ഓഫീസ്‌ തുടങ്ങാന്‍ 35 ലക്ഷം രൂപയുടെ ഭരണാനുമതി മാത്രമാണ്‌ അനുവദിച്ചതെന്നും ബോര്‍ഡ്‌ വ്യക്‌തമാക്കി. ദേവസ്വം ബോര്‍ഡ്‌ നല്‍കിയ കെട്ടിടത്തിന്റെ ഒരു മുറിയില്‍ റിക്രൂട്ട്‌മെന്റ്‌ ബോര്‍ഡ്‌ ചെയര്‍മാനും ഒരംഗത്തിനും ഇരിപ്പിടമുണ്ട്‌....

Read More

വള്ളം മറിഞ്ഞ്‌ അപകടം: ഒരാളുടെ മൃതദേഹം കണ്ടെടുത്തു

അരൂര്‍/പൂച്ചാക്കല്‍: വേമ്പനാട്ട്‌ കായലില്‍ വഞ്ചി മറിഞ്ഞു കാണാതായ രണ്ടു പേരില്‍ ഒരാളുടെ മൃതദേഹം പെരുമ്പളത്ത്‌ കണ്ടെത്തി. ഒപ്പുണ്ടായിരുന്നയാള്‍ക്ക്‌ വേണ്ടിയുള്ള തെരച്ചില്‍ തുടരുന്നു. അരൂക്കുറ്റി പഞ്ചായത്ത്‌ ഒന്നാം വാര്‍ഡില്‍ കൂമ്പയില്‍ എം.പി.സോമന്റെ മകന്‍ ശ്യാംലാലി (32) ന്റെ മൃതദേഹമാണ്‌ നേവിയുടെ നേതൃത്വത്തില്‍ ഇന്നലെ നടത്തിയ തെരച്ചിലില്‍ കണ്ടെത്തിയത്‌....

Read More

ആദ്യഘട്ട തെളിവുശേഖരണം 30-ന്‌ പൂര്‍ത്തിയാക്കും

കൊച്ചി: സോളാര്‍ അന്വേഷണ കമ്മിഷന്റെ ആദ്യഘട്ട തെളിവുശേഖരണം 30-നു പൂര്‍ത്തിയാക്കുകയാണു ലക്ഷ്യമെന്ന്‌ കമ്മിഷന്‍ ജസ്‌റ്റിസ്‌ ജി. ശിവരാജന്‍. നോട്ടീസ്‌ കൈപ്പറ്റിയിട്ടും ഹാജരാകാതിരിക്കുന്ന സാക്ഷികള്‍ക്കെതിരേ അറസ്‌റ്റ്‌ വാറന്റ്‌ പുറപ്പെടുവിക്കും. ഇന്നലെ സിറ്റിങ്ങിനു ഹാജരാകാതിരുന്ന മുന്‍മന്ത്രി ഷിബു ബേബി ജോണിനെ കമ്മിഷന്‍ വിമര്‍ശിച്ചു....

Read More

കേരളത്തില്‍ എല്ലാ ജില്ലകളിലും ആയുഷ്‌ ആശുപത്രി: കേന്ദ്രസഹമന്ത്രി

തൃശൂര്‍: കേരളത്തില്‍ എല്ലാ ജില്ലയിലും 50 കിടക്കയുള്ള ആയുഷ്‌ ആശുപത്രി തുടങ്ങുമെന്നു കേന്ദ്ര ആയുഷ്‌ വകുപ്പ്‌ സഹമന്ത്രി ശ്രീപദ്‌ യശോ നായിക്‌. പഞ്ചായത്തുകളില്‍ യോഗ വെല്‍നെസ്‌ കേന്ദ്രങ്ങള്‍ തുറക്കും. ആറു മുതല്‍ 12 ലക്ഷം രൂപ വരെ പ്രതിവര്‍ഷം കേന്ദ്രസര്‍ക്കാര്‍ നടത്തിപ്പിനായി നല്‍കും. കോട്ടയത്തെ കേന്ദ്ര ഹോമിയോപതി ഗവേഷണ ഇന്‍സ്‌റ്റിറ്റ്യൂട്ട്‌ രാജ്യാന്തര നിലവാരത്തിലേക്ക്‌ ഉയര്‍ത്തും....

Read More

മെഡിക്കല്‍ കോളജ്‌ ഇല്ലാതാക്കാന്‍ ശ്രമം: ചെന്നിത്തല

കണ്ണൂര്‍: മന്ത്രി ഇ.പി. ജയരാജന്‍ ബോക്‌സിങ്‌ ഇതിഹാസം മുഹമ്മദാലിയെ അനുസ്‌മരിച്ചതുപോലെയാണ്‌ആരോഗ്യമന്ത്രി കെ.കെ. ശൈലജയും കാര്യങ്ങള്‍ പറയുന്നതെന്നും ഹരിപ്പാട്‌ മെഡിക്കല്‍ കോളജ്‌ ഇല്ലാതാക്കാനുള്ള ബോധപൂര്‍വമായ ശ്രമമാണ്‌ നടക്കുന്നതെന്നും പ്രതിപക്ഷ നേതാവ്‌ രമേശ്‌ ചെന്നിത്തല....

Read More

ഹരിപ്പാട്‌ മെഡിക്കല്‍ കോളജ്‌ പദ്ധതി അനിശ്‌ചിതത്വത്തില്‍

ആലപ്പുഴ: പദ്ധതി പുനഃപരിശോധിക്കാന്‍ സംസ്‌ഥാന സര്‍ക്കാര്‍ തീരുമാനിച്ചതോടെ നിര്‍ദിഷ്‌ട ഹരിപ്പാട്‌ മെഡിക്കല്‍ കോളജ്‌ അനിശ്‌ചിതത്വത്തില്‍. നബാര്‍ഡില്‍നിന്ന്‌ 300 കോടി വായ്‌പയെടുത്ത്‌ പൊതു-സ്വകാര്യ സംരംഭമായി മെഡിക്കല്‍ കോളജ്‌ യാഥാര്‍ഥ്യമാക്കാനാണ്‌ യു.ഡി.എഫ്‌. സര്‍ക്കാര്‍ നടപടി ആരംഭിച്ചിരുന്നത്‌....

Read More

അഡ്വക്കേറ്റ്‌ ജനറലായി സി.പി. സുധാകര പ്രസാദ്‌ ചുമതലയേറ്റു

കൊച്ചി: അഡ്വക്കേറ്റ്‌ ജനറലായി സി.പി. സുധാകരപ്രസാദ്‌ ചുമതലയേറ്റു. ഹൈക്കോടതിയിലെ അഡ്വക്കേറ്റ്‌ ജനറല്‍ ഓഫീസില്‍ നടന്ന ചടങ്ങില്‍ മുന്‍ എ.ജി: കെ.പി. ദണ്ഡപാണി പുതിയ എ.ജിക്കു ചുമതല കൈമാറി. മുന്‍ പ്രോസിക്യൂഷന്‍ ഡയറക്‌ടര്‍ ജനറല്‍ ടി. അസഫ്‌ അലി, അഡീഷണല്‍ എ.ജിമാരായിരുന്ന കെ.എ. ജലീല്‍, ബാബു വര്‍ഗീസ്‌, കേരള ഹൈക്കോര്‍ട്ട്‌ അഡ്വക്കേറ്റ്‌സ്‌ അസോസിയേഷന്‍ പ്രസിഡന്റ്‌ എസ്‌.യു....

Read More
Ads by Google
Ads by Google
Back to Top