Main Home | Feedback | Contact Mangalam
Ads by Google

Sunday Mangalam

കാക്കിയിടാന്‍ ഇടി

ഹോണ്‍ മുഴക്കി പാഞ്ഞുവരുന്ന ഒരു പോലീസ്‌ ജീപ്പ്‌. ബ്രേക്കിട്ടു നില്‍ക്കുന്നതിനു മുമ്പേ ജീപ്പില്‍ നിന്നു ചാടിയിറങ്ങി വരുന്ന കാക്കി യൂണിഫോമണിഞ്ഞ നായകന്‍. പിന്നെ തീ തുപ്പുന്ന ഡയലോഗുകള്‍. കോരിത്തരിപ്പിക്കുന്ന ആക്ഷന്‍. ഞെട്ടിപ്പിക്കുന്ന സസ്‌പെന്‍സ്‌. പ്രതിക്ക്‌ ഒടുവില്‍ വിചാരണ, ശിക്ഷ, ജയില്‍വാസം. അവസാനം തിയേറ്ററില്‍ പ്രേക്ഷകരുടെ നിര്‍ത്താത്ത കരഘോഷം....

Read More

കല്ലുകൊണ്ടൊരു പെണ്ണ്‌

കല്ലുകളില്‍ ചിത്രങ്ങളിലൂടെ ചരിത്രമെഴുതുകയാണു ശ്രീജ. തൃശൂര്‍ ഹരിശ്രീ വിദ്യാനികേതനില്‍ ചിത്രകലാ അധ്യാപികയും അയ്യന്തോള്‍ കളപ്പുരയ്‌ക്കല്‍ കുടുംബാംഗവുമായ ശ്രീജയുടെ കല്‍ചിത്രങ്ങള്‍ ലിംകാ ബുക്ക്‌ ഓഫ്‌ റെക്കോഡിന്‌ കാത്തിരിക്കുന്നു. നാലു വര്‍ഷം മുമ്പാണു തന്നിലെ കലാകാരിയെ ഇവര്‍ തിരിച്ചറിഞ്ഞത്‌....

Read More

വന്യതയ്‌ക്കെതിരായ പ്രഖ്യാപനമാണ്‌ എന്റെ നോവല്‍-ഹാന്‍ കാങ്‌

സമൂഹത്തിലുണ്ടാകുന്ന സംഘര്‍ഷങ്ങള്‍/അസ്വസ്‌ഥതതകള്‍ ഏറ്റവും കൂടുതല്‍ ബാധിക്കുക സ്‌ത്രീകളെയാകും. ബാഹ്യസംഘര്‍ഷങ്ങളും കുടുംബത്തിനുള്ളില്‍ കുടുങ്ങിപ്പോകുന്നതിന്റെ ആന്തരിക വ്യഥയുംതന്നെയാണ്‌ ഹാന്‍ കാങ്‌ എന്ന ദക്ഷിണകൊറിയന്‍ എഴുത്തുകാരിയെയും രൂപപ്പെടുത്തിയത്‌. കൊറിയന്‍ സാഹിത്യത്തില്‍ സാമാന്യേന കാണപ്പെടുന്ന, 'ലിങ്ക്‌ഡ് നോവല്‍' സാങ്കേതികത്വത്തിലാണു ഹാന്‍ കാങ്ങും എഴുതുന്നത്‌....

Read More

കവിത മുളയ്‌ക്കും കാട്‌

പൊള്ളുന്ന മേടച്ചൂടിലും തലോടിത്തണുപ്പിക്കുന്ന നനുത്ത കാറ്റ്‌, ചുറ്റും കണ്ടറിവുള്ളതും പേരറിയാത്തതുമായ ഒരുപാടു കിളികളുടെ കൊച്ചുവര്‍ത്തമാനങ്ങള്‍, നട്ടുപിടിപ്പിച്ചതും താനേ വളര്‍ന്നു പന്തലിച്ചതുമായ അനേകം മരങ്ങള്‍, ചില്ലകളിലെല്ലാം കിളികള്‍ക്കു ദാഹമകറ്റാനും ചിറക്‌ നനയ്‌ക്കാനും കുഞ്ഞുചിരട്ടകളില്‍ യഥേഷ്‌ടം വെള്ളം... പ്രകൃതിയുടെ ഈ പച്ചപ്പിനു നടുവില്‍ സദാ തുറന്നു കിടക്കുന്ന കളിക്കൂടുപോലൊരു വീട്‌....

Read More

കണ്ണുള്ളവര്‍ കാണട്ടെ

'നീതീകരിക്കാനാകാത്ത അന്യായമാണ്‌ ചിലരോട്‌ നമ്മുടെ അധികാരികളും സമൂഹവും ചെയ്യുന്നത്‌. ആ അന്യായത്തിന്‌ ഇരയായ ഒരാളാണ്‌ രണ്ടു കണ്ണുകള്‍ക്കും കാഴ്‌ചയില്ലാത്ത വേലായുധന്‍. ബിരുദാനന്തരബിരുദവും, ബി.എഡും പാസായിട്ടും ഒരു അധ്യാപക ജോലി ഇതുവരെ ലഭിച്ചിട്ടില്ല. അതിനായി നിവേദനം നല്‍കി ഈ പാവം മടുത്തു. വേലായുധന്‌ വേണ്ടത്‌ സഹതാപം നിറഞ്ഞ ഒരു നോട്ടമോ, വാക്കോ അല്ല. അര്‍ഹതയ്‌ക്കുള്ള അംഗീകാരം മാത്രമാണ്‌....

Read More

അച്‌ഛനാണ്‌ എനിക്കെല്ലാം

പ്രണയം സീരിയലിലെ ശരണ്‍. ജി. മോനോനെന്ന കഥാപാത്രത്തിലൂടെ പ്രേക്ഷക മനസ്സിലിടം നേടിയ ശ്രീനിഷിന്‌ ഇതിനോടകം തന്നെ ധാരാളം ആരാധികമാരെ ലഭിച്ചു കഴിഞ്ഞു. തമിഴില്‍ നാലു സിനിമകള്‍ ചെയ്‌തെങ്കിലും അവിടെ ശ്രദ്ധിക്കപ്പെടാന്‍ ശ്രീനിഷിന്‌ കഴിഞ്ഞില്ല....

Read More

ജിലുവിന്റെ സ്വര്‍ഗരാജ്യം

വിമാനം പറന്നുപോകുമ്പോള്‍ കുട്ടികള്‍ ആ അത്ഭുതവാഹനത്തെ നോക്കി അന്തംവിട്ടുനില്‍ക്കുന്നത്‌ ഗ്രാമത്തിലെ വിസ്‌മയക്കാഴ്‌ചയാണ്‌. കുമളിയുടെ ആകാശത്തിലൂടെ വിമാനം പറന്നുപോകുമ്പോള്‍ പലവട്ടം അന്തംവിട്ടു മതിമറന്നു നിന്നിട്ടുണ്ട്‌ ഈ പെണ്‍കുട്ടി. കുമളിയിലെ ഗ്രാമത്തില്‍നിന്ന്‌ ഒരു പെണ്‍കുട്ടി യാത്രാവിമാനത്തിലെ എയര്‍ഹോസ്‌റ്റസ്‌ ആകുക ഒരു സ്വപ്‌നമായിരിക്കും. അത്‌ ജിലു ജോസഫിന്റെ സ്വപ്‌നം തന്നെയായിരുന്നു....

Read More

ഓര്‍മ്മകളിലല്ല ജീവിതത്തിലും അവനുണ്ട്‌.....

കഴിഞ്ഞ 32 വര്‍ഷമായി ചിന്നമ്മയും ജെയിംസും പറയുന്നത്‌ ഒരേ കഥകളാണ്‌.. പറയുമ്പോഴൊക്കെ തൊട്ടുമുമ്പ്‌ അനുഭവിച്ചതിന്റെ തീവ്രതയും ആനന്ദവുമുണ്ട്‌ ഓരോ വാക്കുകളിലും. ആവര്‍ത്തനവിരസതയില്ല ഒരിക്കലും, പറയുന്നവര്‍ക്കും കേള്‍ക്കുന്നവര്‍ക്കും. അതേ അവര്‍ക്ക്‌ പറയാനുള്ളത്‌ക്ല ിന്റിനെക്കുറിച്ചാണ്‌. എഡ്‌മന്റ്‌ തോമസ്‌ക്ല ിന്റെന്ന അത്ഭുതപ്രതിഭയുടെ ഏഴുവര്‍ഷം തികയ്‌ക്കാത്ത ജീവിതത്തിന്റെ കഥ....

Read More

കേരളത്തിനും ലഭിക്കും വനിതാ മുഖ്യമന്ത്രിയെ- സുഭാഷിണി അലി

ഇന്നു കേരളത്തിലെ പെണ്‍കൂട്ടായ്‌മകളെ ഏറെയും അഭിസംബോധന ചെയ്യുന്നതു സുഭാഷിണി അലിയാണ്‌. പ്രേം സൈഗാളിന്റെയും ക്യാപ്‌റ്റന്‍ ലക്ഷ്‌മി സൈഗാളിന്റെയും മകള്‍. ഇടതുപക്ഷ സഹയാത്രിക. ബൃന്ദാ കാരാട്ടിനുശേഷം കമ്യൂണിസ്‌റ്റ് പാര്‍ട്ടിയുടെ പോളിറ്റ്‌ബ്യൂറോയിലെത്തുന്ന വനിതകൂടിയാണു സുഭാഷിണി. കേരളത്തിലെ തെരഞ്ഞെടുപ്പിനോട്‌ അനുബന്ധിച്ചു ജന്മവീടായ ആനക്കര വടക്കത്തു തറവാട്ടില്‍വച്ചു നടത്തിയ അഭിമുഖത്തില്‍നിന്ന്‌. ?...

Read More

ഒറ്റപ്പെട്ടവള്‍

കുടിക്കാനും കുളിക്കാനും അഴുക്കു നിറഞ്ഞ കനാല്‍വെള്ളം. അടച്ചുറപ്പില്ലാത്ത കതകുകള്‍. പൊട്ടിപ്പൊളിഞ്ഞ പുറംഭിത്തികള്‍. മൂത്രമൊഴിക്കണമെങ്കില്‍ പോലും ഇരുള്‍ വീഴണം. സന്ധ്യമയങ്ങിയാല്‍ സാമൂഹ്യവിരുദ്ധരുടെ ചൂളം വിളികളും കല്ലേറും. തികച്ചും ഒറ്റപ്പെട്ടതും അരക്ഷിതവുമായ ജീവിതമായിരുന്നു കൊല്ലപ്പെട്ട ജിഷയുടേത്‌....

Read More

ചരിത്രത്തില്‍ ഇവര്‍ കാവല്‍ക്കാരും അധികാരികളും

ഈ നാല്‍വര്‍ സംഘം ചരിത്രത്തിന്റെ കൈവശക്കാരും അധികാരികളുമാണ്‌. നൂറ്റാണ്ടുകളായി തുടര്‍ന്നുവരുന്ന പൈതൃകത്തിന്റെ പെരുമ ഈ സഹോദരങ്ങള്‍ കെട്ടുപോകാതെ കാത്തുസൂക്ഷിക്കുന്നു. ഫോര്‍ട്ടുകൊച്ചിയുടെ മാത്രം സ്വന്തമായ അധികാരിവളപ്പിലെ 'അധികാരിക'ളാണ്‌ ഇവര്‍. ജൊക്കി, ജോസി, റോബര്‍ട്ട്‌, പൊന്നന്‍ എന്നീ സഹോദരങ്ങള്‍ ബ്രിട്ടീഷ്‌ കൊച്ചിയുടെ അധികാരിയായിരുന്ന ജൊക്കി കുറുപ്പത്തിന്റെ പിന്‍മുറക്കാരാണ്‌....

Read More

കാല്‍നൂറ്റാണ്ടിന്റെ സന്ദേശം

സന്ദേശം ഒരു സംഭവമായിരുന്നു. മലയാളിയുടെ രാഷ്‌ട്രീയ വിചാരങ്ങളെയും പ്രതീക്ഷകളെയും സന്ദേഹങ്ങളെയും എന്തിന്‌ രാഷ്‌ട്രീയ ജീവിതത്തെ തന്നെ ചിരിയിലേക്കാവാഹിച്ച രാഷ്‌ട്രീയ സിനിമ. രാഷ്‌ട്രീയക്കാരില്‍ ചിലര്‍ അരാഷ്‌ട്രീയ സിനിമയെന്നും മറ്റു ചിലര്‍ ആക്ഷേപഹാസ്യമായും കണ്ടു. ഇന്നു മലയാളിയുടെ നിത്യജീവിതത്തില്‍ പോലും 'സന്ദേശ'മെന്ന സിനിമയിലെ സംഭാഷണങ്ങള്‍ ആവര്‍ത്തിക്കുന്നു....

Read More
Ads by Google
Ads by Google
Back to Top